Wednesday, April 7, 2010

ചില കലോത്സവ ഓര്‍മ്മകള്‍


2004 ലെ യുനിവേര്സിടി കലോത്സവ കാലം. കലോത്സവങ്ങള്‍ എന്നും ആവേശത്തിന്റെതായിരുന്നു . എന്നാല്‍ ഇത്തവണ ആവേശിക്കാനെ തോന്നിയില്ല. മനസ്സ് നിറയെ ടെന്‍ഷനും വച്ചോണ്ട് എങ്ങിനെ ആവേശം കൊള്ളും?? ഒരു കാര്യമാണെങ്കില്‍ പോട്ടെ. ഇതിപ്പോ....


ഒന്നാമത് ഫൈന്‍ ആര്‍ട്സ് സെക്രടറി ആയതു കൊണ്ടുള്ള ടെന്‍ഷന്‍. ചാന്ദ് നിസാറിന്റെ നേത്രത്വത്തില്‍ കഴിഞ്ഞതിന്റെ മുമ്പത്തെ വര്ഷം യുനിവേര്സിടിയില്‍ നമ്മള്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ വര്ഷം അതാവര്ത്തിക്കാന്‍ പറ്റാത്തതിനു കാരണം ഫൈന്‍ ആര്‍ട്സ് സെക്രടരിയുടെ കഴിവില്ലായ്മയാനെന്നും തങ്ങളുടെ ഗ്രൂപുകാരനെ നിര്‍ത്തിയിരുന്നെങ്കില്‍ ഇങ്ങിനെയൊന്നും ആകില്ലായിരുന്നു എന്നും താത്വിക അവലോകനം നടത്തിയ ചില ഗ്രൂപന്മാര്‍ ആരോപിച്ചിരുന്നു. ഇത്തവണയും അതാവര്‍ത്തിച്ചാല്‍ താത്വികാചാര്യന്മാര്‍ എന്നെയും വെറുതെ വിടില്ല എന്നുറപ്പാണ്.

രണ്ടാമത്തെ കാര്യം കലോത്സവം നടക്കുന്നത് ബ്രെണ്ണന്‍ കോളേജില്‍ വെച്ചാണ്. മാത്രമല്ല മുന്‍ നിരയില്‍ എസ് എഫ് ഐ നേതാവ് ഷംസീറും. മുമ്പ് പ്രിന്സിപാലിനെ ഉപരോധിക്കാന്‍ വേണ്ടി നിന്ന എസ് എഫ് ഐ കാരെ മുഴുവന്‍ ഉപരോധിച്ചതിന്റെ ദേഷ്യം അന്ന് ഉപരോധിക്കല്‍ ഉദ്ഘാടിക്കാന്‍ വന്ന ഷംസീറിന് ഉണ്ടാകുമെന്നുരപ്പാണ്.

മൂന്നാമത്തെ കാര്യം സാമ്പത്തികമായിരുന്നു. ഒരാഴ്ച മുമ്പ് കലോത്സവ ക്രമീകരനങ്ങളെ കുറിച്ച് ബ്രെണ്ണന്‍ കോളേജില്‍ വെച്ച് നടന്ന ചരച്ചയില്‍ ഞാനും ഫൈന്‍ ആര്‍ട്സ് കോര്ടിനറൊര്‍ കെ എസ് മുസ്തഫ സാറും ഒരു കാര്യവുമില്ലാതെ കേറി പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ സര്‍ സയ്യിതുകാര്‍ക്ക് നാടകത്തിന്റെ സമയ ദൈര്‍ഗ്യവും മറ്റും മാറ്റിയെ തീരൂ. അവര്‍ 50000രൂപ ചിലവാക്കി ആണത്രേ നാടകത്തില്‍ മത്സരിക്കുന്നത്. പൈസയുടെ കണക്കുകേട്ടപ്പോള്‍ കാസര്ഗോഡ് ഗവ്ന്മേന്ടു കൊളെജുകാരും വിട്ടില്ല. യക്ഷഗാനത്തിന്അവര്‍60000ചിലവാക്കുന്നുണ്ടത്രേ. ഇതൊക്കെ കേട്ട് ഞാനും കെ എസും സാമ്പത്തിക മാന്ദ്യത്തില്‍ ജോലി പോയ പ്രവാസികളെ പ്പോലെ കമാന്നൊരക്ഷരം പറയാതെ കൊട്ടുവായും വിട്ടു മിണ്ടാതിരുന്നു.
എന്തിനു വെറുതെ മറ്റുള്ളവരെ ശല്യം ചെയ്യണം. പോരാത്തതിന് അവരൊക്കെ വല്യ കാശുകാരും. കലോല്സവതിനായി മാനേജ്മെന്റിന്റെ കാലു പിടിച്ചു 10000രൂപ ഒപ്പിച്ചതിന്റെ വിഷമം ഞങ്ങള്‍ക്കല്ലേ അറിയൂ.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ഇതുവരെ പങ്കെടുക്കാത്ത കുറെ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു .മാത്രമല്ല കൊല്‍ക്കളിക്ക് ഞങ്ങള്‍ക്ക് തന്നെ കിട്ടും. ബാകി എന്തെങ്കിലും കിട്ടിയാലും ബോണസ് ആയി കരുതാം.
എല്ലാ മത്സരങ്ങളുടെയും റിഹേര്‍സല്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഞാനും ചെയര്‍മാന്‍ നിസാറും പ്രത്യേകം ശ്രദ്ദിച്ചു. തിരുവാതിരയുടെ റിഹേര്‍സല്‍ കാണാന്‍ പലരും ഞങ്ങള്ക് മോഹന വാഗ്ദാനങ്ങള്‍ നല്കുന്നുണ്ടായിരുന്നു. സഹാറ ഹോട്ടലിലെ ചിക്കന്‍ ചുക്കയുടെ പ്രലോഭനങ്ങളിലും ഞങ്ങള്‍ പിടിച്ചു നിന്നു.
കലോത്സവ ദിവസം അടുത്ത് വന്നപോളാണ് കരണ്ട് ബില്ല് കണ്ടു പേടിച്ചവനെ ഷോക്ക്‌ അടിച്ചു എന്ന് പറഞ്ഞത് പോലെ ഇന്റലിജന്‍സ് ബ്യുറൊയുടെ റിപ്പോര്‍ട്ട്‌ പുറത്തു വന്നത്. ബ്രെണ്ണന്‍ കോളേജില്‍ കലോത്സവത്തിന് പോകുന്ന എന്‍ എ എമ്മിലെ ചില വിദ്യാര്തികള്‍ക്ക് നേരെ കൊട്ടേഷന്‍ ആക്രമണത്തിന് സാധ്യത. മിക്കവാറും കാലോ കയ്യോ തീരുമാനമാകും.
ഐ ബി റിപ്പോര്‍ട്ട്‌ അനുസരിച് ചെയര്‍മാന്‍ നിസാര്‍, ശുഹൈബ്, സുന്ശീര്‍, യാസര്‍, അസിഫ്, അസ്ഫാര്‍ പിന്നെ ഈ പാവം ഞാനുമായിരുന്നു കൊട്ടേഷന്‍ ടീമിന്റെ ടാര്‍ഗറ്റ്. പലരും ഞങ്ങളുടെ കാലിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. വെറുതെ ഷേക്ക്‌ ഹാന്‍ഡ്‌ തന്നു. ഇനി തരാന്‍ പറ്റിയില്ലെങ്കിലോ?
ശുഹൈബ് നയം വ്യക്തമാകി. അല്ലെങ്കിലെ അവനു ബ്രെന്നനിലെ പിള്ളേരെ കണ്ണെടുത്താല്‍ കണ്ടു കൂടാ.ദേഷ്യം കേറി വല്ലതും ചെയ്തു പോയാല്‍ പിന്നെ നമ്മുടെ കൊളെജിനാ നാണക്കേട്‌. അസ്ഫാറും ആസിഫും പുറത്തു നിന്നു കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഞങ്ങളുടെ കാലുകള്‍ വെട്ടിയാല്‍ തിരിച്ചടി കൊടുക്കണ്ടേ..അതിനു പുറത്തു നിന്നുള്ള അറ്റാക്ക്‌ ആയിരിക്കും കൂടുതല്‍ നല്ലത്.
യാസറിനു അവസാന ദിവസം ഒപ്പനയുള്ളതിനാല്‍ വേറെ വഴിയൊന്നുമില്ല. പേടി എന്നൊരു സാധനം ഞങ്ങളുടെ നിഗണ്ടുവില്‍ ഇല്ലായിരുന്നെങ്കിലും ചെറിയൊരു ഭയം തോന്നി. ഇനി ചിലപ്പോ കാലു വെട്ടിയാലോ??അവസാനം ഞങ്ങള്‍ ഒരുറച്ച തീരുമാനെമെടുത്തു. എന്ത് സംഭവിച്ചാലും പിന്മാറില്ല. പിന്നെ മുരിവേല്കാത്ത വിധം സഹിക്കാന്‍ പറ്റുന്ന അടിയോക്കെയാനെങ്കില്‍ ആരും കാണാതെ കോളറും ശരിയാകി മെല്ലെ തിരിച്ചു വരാം.
കോല്‍ക്കളി ഒഴിച്ച് ബാകിയുള്ള മത്സരങ്ങളിലൊന്നും കാര്യമായ പ്രതീക്ഷകളില്ലാതെ ആദ്യദിനം ഞങ്ങള്‍ ബ്രെന്നനിലേക്ക് പുറപ്പെട്ടു. രസകരമായ ഒരുപാട് അനുഭവങ്ങളിലെക്കുള്ള ആ യാത്രയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അടുത്ത തവണ..
.

3 comments:

shafeek peringathur said...

അനീസ്‌ വളരെ മനോഹരമായിട്ടുണ്ട് താങ്കളുടെ അവതരണം
അതിന്‍റെ തുടര്‍ച്ചക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു
ആശംസകള്‍ .................
...........

anez champad said...

tnx shfeek

shafeek peringathur said...

mr. anez where is the balance?