Wednesday, December 30, 2009

ഉസ്മാന്‍ ഇസ് റോകിംഗ്....

.
നാട്ടിലെ എല്ലാരും ദുബായിലെത്തിയപ്പോഴും ഉസ്മാന്‍ നാട്ടില്‍ തന്നെയായിരുന്നു.. ഉസ്മാന് മാത്രം ആരും വിസ കൊടുത്തില്ല... എങ്ങിനെ കൊടുക്കും...ഇതു വരെ ഒരു പണിയും രണ്ടു മാസത്തില്‍ കൂടുതല്‍ എടുത്ത ചരിത്രം ഉസ്മാനില്ല... ഒരു മാസം കഴിയുംപോലെക്കും മൂപ്പര്‍ക്ക് മടുപ്പ് വരും.. മടുപ്പ് വന്നാല്‍ പിന്നെ കൂടിയാല്‍ രണ്ടാഴ്ച.. അതാണ്‌ ഉസ്മാന്റെ കണക്ക്..

ഭാര്യ വീടിലാണ് കിടപ്പെന്കിലും ഉസ്മാന്‍ അഭിമാനിയാണ്‌.. രാത്രിയാകാതെ ഭാര്യ വീടിന്റെ ഭാഗത്ത് ഉസ്മാനെ കാണില്ല ... രാവിലെയായാല്‍ എണീറ്റ് പോകുകയും ചെയ്യും..

കാര്യങ്ങളിങ്ങനെയോക്കെയാനെലും ഉസ്മാനുമുണ്ട് ചില കണക്കു കൂട്ടലുകള്‍ .. അതൊക്കെ നടക്കണമെങ്കില്‍ ഗള്‍ഫില്‍ തന്നെ പോകണം..


അവസാനം ഉസ്മാനും കിട്ടി ഒരു വിസ.. ഈത്തപഴം മണക്കുന്ന വിസിറ്റ് വിസ.. അങ്ങിനെ കാറും പിടിച്ച് ഉസ്മാനും തിരിച്ചു എയര്‍ പോര്ട്ടിലേക്ക് ..


അവിടെ കണ്ണടയിട്ട കഷണ്ടികാരന്‍ ആപീസര്‍ ഉമ്മയുടെ പേരു ചോദിച്ചു.....മരിച്ചു പോയി.. ഉസ്മാന്‍ സത്യം പറഞ്ഞു ... പേരു മാത്രം പറഞ്ഞാല്‍ മതിയെന്നായി... ഉസ്മാന്‍ പേരു പറഞ്ഞപ്പോള്‍ അയാള്‍ പോസ്റ്റ് ഓഫീസില്‍ കത്തില്‍ സീല് വെക്കും പോലെ പാസ്പോര്‍ട്ടില്‍ സീല് വെച്ചു...


ഉസ്മാന്‍ ആദ്യമായിട്ടായിരുന്നു വിമാനത്തിന്റെ അകവശം കാനുനത്.. ഇത്രയും വലിപ്പമുള്ള സാധനമാണ്‌ ഇതെന്ന് ജന്മത്തില്‍ വിചാരിച്ചിട്ടില്ല.. ഉസ്മാന്‍ പറക്കുന്ന വിമാനം മാത്രേ കണ്ടിട്ടുള്ളു ... ബഹരിന്റെ മുകളില്‍ കൂടി പറക്കുന്ന സാധനമാണ്‌ .. ഇതു വരെ പടച്ചോനെ ഓര്‍ത്തില്ലെന്കിലും ഇന്ന് ഉസ്മാന്‍ പ്രാര്‍ത്ത്തിച്ചു ...


കുട്ടി പാവാടയും ആണുങ്ങളുടെ കുപ്പായവുമിട്ട പെണ്കുട്ടി മുമ്പില്‍ നിന്നു എന്തൊക്കെയോ കാട്ടി .. എന്താണ് ഉസ്മാന് മനസിലായില്ല ...പിന്നേം കുറച്ചു കഴിന്നു അവള്‍ അടുത് വന്നിട്ടെന്തോ പറഞ്ഞു ...പടച്ചോനെ ഇന്ഗ്ലീശാണ് .... ഉസ്മാന്‍ മേല്‍പ്പോട്ടു നോക്കി...എന്താ...അവള്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു ... ഉസ്മാന്‍ വായും തുറന്നു മേല്പോട്ട് തന്നെ... അപ്പൊ അവള്‍ സീറ്റ് ബെല്‍റ്റ്‌ എടുത്ത് കുറുകെ കെട്ടി തന്നു ... ഉസ്മാന് നാണം വന്നെങ്കിലും മിണ്ടിയില്ല ...പാത്തുമ്മ എങ്ങാനും ഇതറിഞ്ഞാല്‍ ... ഉസ്മാന്‍ ചുറ്റും നോക്കി..ഭാഗ്യം അറിയുന്ന ആരുമില്ല ... ഉസ്മാന്‍ അവളെ തന്നെ ശ്രദ്ധിച്ചു ... അവള്‍ ആര്‍ക്കും അങ്ങിനെ ചെയ്തു കൊടുത്തില്ല... ഇനിയിപ്പോ അവള്‍ക്ക്‌ എന്നോട് മുഹബത്തെങ്ങാനും ....


ഹേ...അങ്ങിനോന്നുമുണ്ടാവില്ല ...


ഒടുവില്‍ ഉസ്മാന്‍ ദുബായിലെത്തി ... എയര്‍പോര്ട്ടിനകം കണ്ട് ഉസ്മാന്‍ അന്തം വിട്ടു പോയി... പടച്ചോനെ ... ഇതെന്തു ലോകം..


ഉസ്മാന്‍ സ്വപ്നം കാണാന്‍ തുടങ്ങി .. ഇനി തിരിച്ചു നാട്ടില്‍ പോയാല്‍ അറബി സ്പ്രേയും അടിച്ചു ഞാനൊരു വിലസു വിലസും ... എന്നിട്ട് വേണം കടം ചോദിച്ചപ്പോ തരാത്തവരുടെ മുന്പിലൂടെയൊക്കെ ഒന്നു ഞെളിഞ്ഞു നടക്കാന്‍ ... ഉസ്മാന്‍ അച്ചിവീടിലാണ് കിടപ്പെന്ന് പറയുന്നവരെയൊക്കെ വിളിച്ചിട്ട് വേണം പുതിയ വീടിന്റെ പാല് കാച്ചാല്‍ ..


ഇതു വരെ തന്നെ ഒരു വിലയും കല്പിക്കാത്ത പാത്തുമ്മ എന്റെ കാലിന്റെ അടിയില്‍ കിടക്കും ..... അങ്ങിനെ തന്നെ "കൂതറ ഉസ്മാന്‍" എന്ന് വിളിച്ചവരെയൊക്കെ കൊണ്ട് ഉസ്മാനിക്കാന്ന് വിളിപ്പിക്കണം .... നാടിലുള്ള തെണ്ടികള്‍ക്കൊക്കെ കാണിച്ചു കൊടുക്കാം ഉസ്മാന്‍ ആരാണെന്ന് ...ഇന്നു മുതല്‍ ഉസ്മാന്‍ പഴയ ഉസ്മാനല്ല ... ദുബായിക്കാരന്‍ ഉസ്മാനാണ് .....

തുടരും....

copied from : http://anaschampad.blogspot.com/2009/04/part1.html

Sunday, December 27, 2009

do you remember the Alumni family meet'08...

.Registration


Hearty welcome with sweets 'n' clapsChief guests to the stage

the prayer
the stage
Presidential address by the Principal. Dr. KK. Musthafa
.
Mr.Ali T. (President . Alumni Assosiation )


Mr. Shameer AP. (Gen. Secreatry. Alumni Assosiation )Mr. Gafoor MK

Keynote address by Mr. Ahammed Kutty Unnikulam (Folk Lore acadamy)


Jb. K.K.Mohammed (Manager. NAM College)


Jb. K.M.Soopy (Secretary. MECF)


Jb. T. Khalid Master (Treassurer. MECF)
the Lunch
Thursday, December 24, 2009

ആ പഴയ കാന്റീനും ഓര്‍മ്മയായി...പഴയ കാന്‍റീന്‍.... ഒരു ഓര്‍മ്മ .......
പുതിയ കാന്റീന്‍ ബില്‍ഡിംഗ്‌

Wednesday, December 23, 2009

Tuesday, December 22, 2009

ഓര്‍മ്മയുണ്ടോ ആ ദിനങ്ങള്‍....


ര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് പറഞ്ഞത് ആരാണാവോ?.... ആര് തന്നെയാണെങ്കിലും ആ സുഗന്ദം ശരിക്കും അനുഭവിച്ചവര്‍ തന്നെ യായിരിക്കും..
വെറുമൊരു ഫോട്ടോവില്‍ നിന്നും ഒരുപാട് ഓര്‍മ്മകളും അതിന്റെ സുഗന്ടവും അനുഭവിക്കാന്‍ കഴിയുമ്പോള്‍ ഉറപ്പായും ആ സുഗന്ദം ഒരു മഹാത്ഭുതം തന്നെ.....
ഈ ഫോടോയിലേക്ക് സൂക്ഷിച്ചു നോക്കൂ... മധുസൂധനന്‍ സാറിന്റെ വിസിലടി കേള്‍ക്കുന്നില്ലേ... പുത്തൂര്‍ സാറിന്റെ അന്നൌന്‍സ്മെന്റിന്റെ ശബ്ദം...
നാല് നിറങ്ങളിലുള്ള കൊടികളും പിടിച്ചു നടത്തുന്ന മാര്ച് പാസ്റ്റ്.. സ്വന്തം ഗ്രൂപ്പിന്റെ വിജയത്തിനുള്ള ആവേശം...ജയ പരാജയങ്ങളിലുള്ള ആര്‍പ്പുവിളികളും പ്രകടനങ്ങളും....
കാന്റീനിലെ മജീട്ക്കയുടെ നെയ്ച്ചോറിന്റെ യും ഇറച്ചികറിയുടെയും മണം...
വായിലൂറുന്ന വെള്ളം ആരും കാണുന്നില്ല എന്ന് കരുതി അങ്ങ് ഇറക്കിക്കോളൂ..
അത്രയും രുചിയുണ്ടായിരുന്നോ ആ കാന്റീനിലെ ഭക്ഷണത്തിന്നു..
.
ചിലപ്പോള്‍ അത് ആ കാംപസിനോടുള്ള പ്രണയത്തിന്റെ രുചിയായിരിക്കും... അല്ലെങ്കില്‍ ക്യാമ്പസിലെ വേറെ ആരോടെങ്കിലുമുള്ള പ്രണയ ത്തിന്റെതെങ്കിലും ആയിരിക്കുമത് ...
എന്ത് തന്നെയായാലും ആ കുന്നും അവിടത്തെ കാറ്റും ഒന്നുമൊന്നും ഇപ്പോഴും മറന്നിട്ടില്ല എന്ന് മാത്രം...
.