
അങ്ങിനെ എ ഐ സി സി ആസ്ഥാനത്ത് പണ്ട് പട്ടാളത്തില്‍ നിന്നും പഠിച്ചതും പിന്നെ വേറെ പലരും ഓതി പഠിപ്പിച്ചതുമായ ഹിന്ദിയും വച്ച് നമ്മുടെ ചില ചോട്ടാ നേതാക്കള്‍ പലതും പറഞ്ഞെങ്കിലും ശശി സാര്‍ സ്ഥാനാര്ത്തിയായി.ആ പ്രസംഗം കൊണ്ട് പോയത് ചില ചോക്ലറ്റ് പിള്ളേരെ പോലെ മലയാളം പറയുന്ന ഒരു ദിക്കന്റെ സ്ഥാനം..
അത് പോട്ടെ അങ്ങിനെ സ്ഥാനാര്ത്തിയായതോടെ പാവത്തിന്റെ കഷ്ട കാലവും തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാരണം രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ കഞ്ഞി പശ മുക്കിയതും മുക്കാത്തതുമായ ഖദര്‍ വസ്ത്രം അണിയുക..അതില്‍ വേറെയും ചില സൂത്ര പണികള്‍ ചെയ്യുക... ഏത് കാര്യത്തിലും മോളിളിരിക്കുന്നവന്റെ അനുവാദത്തോടു കൂടി മാത്രം "സ്വന്തം"അഭിപ്രായം പറയുക.. വികസനം വികസനം എന്ന് പറഞ്ഞ് കൊണ്ടേ ഇരിക്കുക... ആ വാക്ക് സ്വന്തം കുടീലും കുടുമ്മത്തും മാത്രം പ്രാവര്ത്തികമാക്കുക.. ഹര്‍ത്താലിനെ ടെശീയോല്സവമാക്കുക തുടങ്ങിയ മിനിമം യോഗ്യതയെങ്കിലും വേണ്ട എര്പാടിനാണ് നല്ല കൊടും സൂട്ടും പപ്പാസും ഇട്ടോണ്ട് ഒരാളെ ഇങ്ങോട്ട് കെട്ടിയിരക്കുന്നത്..
ഇവിടത്തെ നാടന്‍ തല്ലും മുട്ടന്‍ തെറിയും മുണ്ട് പരിച്ചടി കളരിയും കഴിഞ്ഞിരിക്കുന്ന പാവം ഗാന്ധിയന്മാര്‍ എങ്ങിനെ സഹിക്കും ഈ കെട്ടിയിറക്കം.. എന്നാല്‍ രാജ്യം ഭരിക്കുന്ന സര്‍ദാര്‍ജിയേയും സര്‍ദാര്‍ജിയെ ഭരിക്കുന്ന മാഡത്തെയും ഖദര്‍ ഷര്‍ട്ടിനുള്ളില്‍ സിക്സ് പാക് ബോഡിയും ടെക്വോണ്ടോ അഭ്യാസിയും ഇന്ത്യന്‍ യുവത്വത്തിന്റെ മുമ്പിലെ യൂത്ത് ഐകണും ആയ പുത്രനെയും എതിര്‍ക്കാന്‍ ആര്‍ക്കു ധൈര്യം..
എന്നാല്‍ എതിര്‍ക്കാതിരിക്കാന്‍ പറ്റുമോ?? അതുമില്ല.. അങ്ങിനെ കളികള്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കൂടിയായി... മുണ്ട് പരിക്കപ്പെട്ടവാന്‍ എതിര്‍ സ്ഥാനാര്ത്തിയായി.. ഇസ്രയേല്‍ ചാരനെന്ന് പ്രചരണമായി.. ടെശീയഗാനതോടുള്ള അനാദരവ്.. കൊഞ്ഞി പറയുന്ന മലയാളം എല്ലാം കുറ്റങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ തിരോന്തൂറത്തുകാര് സാറിനെ പുഷ്പം പോലങ്ങു ജയിപ്പിച്ചു. ജയിച്ചപ്പോള്‍ തന്നെ ദേ കെടക്കുന്നു മന്ത്രിപ്പണി കൂടെ ബോണസ്സായി.. അതോടെ എല്ലാം കൈവിട്ടു പോയെന്നാ എല്ലാരും കരുതിയതും.. കാരണം വിവരമുള്ളവന്മാര്‍ ഇങ്ങോട്ട് വന്നാല്‍ പാവങ്ങള്‍ എങ്ങിനെ പിഴച്ചു പോകും...
അന്ന് ചെയ്തതാ കൂടോത്രം..ഞ്ഹാ.. നമ്മളോടാ കളി കൊണ്ട് വരും അവനെ എന്‍റെ ചാത്തന്മാര്‍ എന്ന് നരേന്ദ്ര പ്രസാദ് സ്റ്റൈലില്‍ പറഞ്ഞില്ലെന്നെയുള്ളൂ... കണ്ടില്ലേ ഇപ്പോള്‍ ചാത്തന്‍മാരുടെ കളി..
ഈ വിശ്വമലയാളി സാര്‍ എന്തൊക്കെ എവിടെയൊക്കെ കളിച്ചു നോക്കി...എന്നെ പോലുള്ള പാവം മലയാളികളെ എന്തൊക്കെ പഠിപ്പിച്ചു.. ട്വിറെര്‍ എന്ന് മലയാളി കേട്ടത് തന്നെ തരൂര്‍ സാറില്‍ നിന്നു തന്നെ.. കാറ്റില്‍ ക്ലാസ്സ് (കന്നുകാലി ക്ലാസ്) എന്നത് കേട്ടതും അവിടുന്ന് തന്നെ.. മാഡത്തെ കുറിച്ച് പറഞ്ഞിട്ടും കുലുക്കം നഹി നഹി.. തരൂര്‍ സാറിന്നും കുലുക്കമില്ല മാഡത്തിന്നും നോ കുലുക്കം...
പാവം വേറൊരു അച്ഛനും മകനും ബുദ്ധിയുരക്കുന്നതിന്നു മുമ്പ് മകന്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്കും ഓരോ അക്ഷരങ്ങള്‍ക്ക് പോലും മാപ്പും പറഞ്ഞ് നടക്കുമ്പോളാ ഇവിടെ ശശി മൂപ്പന്‍ ഒരു മടിയുമില്ലാതെ എന്തും പറയുന്നത്.. അതും വെറുതെ പറയുകയല്ല. ഇന്റെര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് ഈരേഴു പതിനാലു ലോകത്തേക്കും വിടുന്നത്.. അലൂമിനിയമാണ് ലോകത്തേക്ക് വച്ച് ഏറ്റവും വിലകൂടിയ ലോഹമെന്നും മദാമ്മ എന്നത് മാഡം എന്നതിന്റെ മലയാളമാണെന്നും കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ മുതല്‍ കേരളം മുതല്‍ ഡല്‍ഹി വരെ എത്തവുമിട്ടു നടക്കുന്ന പാവം എക്സ് കെ പി സി സി പ്രസിഡന്റും ത്രിബിള്‍ എക്സ് മുഖ്യ മന്ത്രി പുത്രനുമായ (ത്രിബിള്‍ എന്ന് വെറുതെ പറഞ്ഞതാ എന്നാമെങ്കില്‍ എന്നിക്കോ.. എത്ര തവണ മുഖ്യ മന്ത്രിയായി എന്ന്.. ) പാവം കരഞ്ഞു വിളിച്ചു നടന്നിട്ടും പാര്‍ട്ടിയില്‍ വെറുമൊരു മെമ്പര്‍ പോലും ആക്കുന്നില്ല അപ്പോഴാ ഈ പറച്ചിലും.. ആരും മിണ്ടുന്നില്ല.. എന്ത് ചെയ്യും അത് തന്നെ പിന്നെ അടുത്ത രക്ഷ... ഏത് നമ്മുടെ കൂടോത്രം...
പിന്നെ ഏല്‍ക്കുന്ന ഒരു സാധനവും കൂടെ കിട്ടി ഒരു പെണ്ണു കേസും.. അപ്പോള്‍ ചൂടിന്റെ കൂടെ പുകയുമായി.. പിന്നെയോ ദേ ഇന്ത്യയില്‍ യുദ്ധത്തേക്കാള്‍ മുന്തിയ യുദ്ധമായ ക്രിക്കെട്ടും.. അത് അതിലേക്കും മുന്തിയ ട്വന്റി ട്വെന്റി യും.. കളി പൊടി പാരണമെങ്കില്‍ അത് ട്വന്റി ട്വന്റി ആവണമെന്ന് ലോകത്തെ പഠിപ്പിച്ചത് ലളിത് മോടിയാ.. അതിനു മോഡി കൂട്ടാന്‍ ലേഡീസ് വേണമെന്ന് കണ്ടു പിടിച്ചതും മൂപ്പിലാനാ.. അത് ചീര്‍ ഗേള്‍സ് ആയാലും മിസ്സ് ട്വന്റി ട്വന്റി ആയാലും.. അപ്പോള്‍ ക്രിക്കറ്റ് ആയി.... ട്വന്റി ട്വന്റി ആയി... സുനന്ധ പുഷ്ക്കരന്‍ ആയി.. ഹോ ഇനിയും കളി മൂര്ച്ച്ചിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ.. കൂട്ടത്തില്‍ നുമ്മടെ കൊച്ചിയും..
ഇനി പറ നിങ്ങള്ക്ക് കൂടോത്രത്ത്തില്‍ വിശ്വാസമുണ്ടോ ഇല്ലെങ്കില്‍ ഇത് തന്നെ നോക്കൂ.. കേരളത്തില്‍ നിന്നും തുടങ്ങിയ ഒരു കഥ അവസാനിക്കേണ്ടതും കേരളത്തിന്റെ പേരില്‍ തന്നെ ആവണ്ടേ??? അല്ലെങ്കില്‍ പിന്നെ

പിന്നെ നൂറു കോടി ജന്മങ്ങളില്‍ പകുതിയിലധികവും പട്ടിണിയാ പട്ടിണിയാ എന്ന് പറയുംപോലാ ഇവിടെ ഒരൊറ്റ പെന്നുംപിള്ളക്ക് തൊണ്ണൂറു കോടിയുടെ ഷെയര്‍ ഫ്രീ ആയി കിട്ടുന്നത്.. അതാ ഈ കളിയുടെ ഒരു രഹസ്യം.. അല്ലാതെ ഞങ്ങള്‍ കളിയും കണ്ടു ബെറ്റ് വെച്ച് കയ്യില്‍ നിന്നും കളയുന്ന പത്തോ നൂറോ അല്ല എന്ന്... കോടികള്‍ അതിന്റെ മേലാ ഈ കളി..
അങ്ങിനെ പറഞ്ഞ് പറഞ്ഞ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് എന്നത് ഇന്റര്‍ നാഷണല്‍ പെണ്ണുകേസ് ലീഗ് എന്നതിലെത്തി നില്‍ക്കുകയാണിപ്പോള്‍... എല്ലാം ഇപ്പോള്‍ പെണ്ണുമയം ... തുടങ്ങിയത് നേരത്തെ പറഞ്ഞത് പോലെ സുനന്ധ പുഷ്കരില്‍ നിന്നുമാനെങ്കില്‍ ഇപ്പോള്‍ അതൊക്കെ വിട്ടു പോയി ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ലെവലില്‍ ആണ് നില്‍ക്കുന്നത്... സൌത്ത് ആഫ്രികന്‍ മോഡല് .. ലോകത്തെ ഏറ്റവും സെക്സിയായ നൂറു പേരില്‍ ഒരുവള്‍ അങ്ങിനെ ഒരു വെടിക്കുള്ള മരുന്നും നിറച്ചു നില്‍ക്കുന്ന ഗബ്രിയേല ഡെമെത്രിയേഡ്സ്

ഈ പെണ്ണിനെന്താ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കാര്യം എന്നല്ലേ.. രണ്ടായിരത്തി ഒമ്പതില്‍ നടന്ന മിസ്സ് ഐ പി

മോഡിയും ഗബ്രിയെലയും തമ്മില്‍ എന്താണ് കിടപ്പുവശം എന്ന് സത്യമായിട്ടും എനിക്കറിയില്ല... ആകെ അറിയുന്നത് ഏതാണ്ട് ഒരു വശപ്പിഷകുന്ടെന്നു മാത്രം.
എന്ത് പറഞ്ഞാലും കളി ഇപ്പോളൊന്നും തീരുമെന്ന് തോന്നുന്നില്ല... കളി തുടങ്ങിയപ്പോള്‍ തന്നെ കാശുകാരന്റെ കളിയാണെന്ന് എല്ലാവരും പറഞ്ഞതാ.. പിന്നെ അതില്‍ കള്ളായി.... സിനിമയായി..രാഷ്ട്രീയമായി... ഇപ്പോള്‍ ഇതാ പെണ്ണു കേസുമായി... ഇനി ഈ കളി എവിടെ ചെന്നവസാനിക്കും എന്നറിയില്ല.. അതിന്നും കുട്ടിചാത്തന്‍ തന്നെ ശരണം.....ലീവെടുത്ത് കളികാണുന്ന കുട്ടിച്ചാത്തന്‍മാരല്ല. ശരിയായ ചാത്തന്‍ മാര്‍ തന്നെ....
തരൂര്‍ സാറിനോട് സ്നേഹത്തോടെ ഒരുപദേശം ചാത്തന്റെ ഉപദ്രവം ഇപ്പോള്‍ മന്ത്രിപ്പണിയെ കലഞ്ഞുള്ളൂ... കേരളത്തില്‍ ഇങ്ങിനെ ഒരു പാട് ചാത്തന്‍മാറും മന്ത്രവാദികളും ഇനിയുമുണ്ട്... പെണ്ണു കേസുമായി ബന്ടപ്പെട്ടു മന്ത്രിപ്പണി പോക്കൊന്നും കേരളത്തിന്നു ഒരു പുത്തരിയല്ല.... പ്രധാന മന്ത്രി പറഞ്ഞത് പോലെ രാസ്ട്രീയത്ത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഇങ്ങിനെ വന്നും പോയും ഇരിക്കും.. കഴിവുള്ള നട്ടെല്ലുള്ള ഒരു നേതാവിനെ ഞങ്ങള്‍ താങ്കളില്‍ കണ്ടതുമായിരുന്നു...പക്ഷെ.... കളി തുടങ്ങുമ്പോള്‍ ഒന്ന് ഇവറ്റകളെയൊക്കെ ഒന്ന് കണ്ടു തുടങ്ങുക.. അധികം അടുപ്പിക്കരുത് അകട്ടുകയുമാരുത് ഒരു മിഡില്‍ ലെവലില്‍ അങ്ങ് പോവുക ... ഇതിലും വലിയ കളി കണ്ടാലും നമുക്ക് ഐ പി എല്ലുമതി എന്ന് പറയുന്ന പൊതു ജനം ഇവിടെ തന്നെയുണ്ടാവും...
എന്നാല്‍ ഇനി കളി അങ്ങട് തുടരട്ടെ!!!
.
2 comments:
Tharoor sar njangalute leader aanu.Addehathe oru pennumayi bandappetuthi madyamangalil pracharippikkunna itharam third class news marupati arhikkathathanu.Sunanda madam addehathinte oru friend matram.Avarku free share kitiyengil atu avarute midukku.She organized this Rondevu people.so she must get the benefit.That only she got.
ഫൈസല്‍ ബ്ലോഗില്‍ നിന്നും കൈവിട്ടു പോയോ എന്നൊരു സംശയം.ഇപ്പോള്‍ പത്രങ്ങളിലാണ് പുള്ളിയുടെ വിളയാട്ടം. :) അതും എഡിറ്റോറിയല്‍ പേജില്‍!അഭിനന്ദനങ്ങള്‍.
Post a Comment