Monday, October 26, 2009

"ശ്വാസം" കൂടുതല്‍ മെമ്പര്‍മാരെ തേടുന്നു...


പ്രിയരേ...


ഏവര്‍ക്കും അറിയുന്നത് പോലെ "ശ്വാസം" 5000 സന്ദര്‍ശകര്‍ എന്ന ഒരു മഹത്തായ ഒരു നാഴിക കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇതിനു പിറകില്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന ഒരു ടീമിന്റെ വിജയമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. അതെ സമയം ഈ ഒരു ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന ആശയം ഇനിയും ഒരുപാടു മുമ്പോട്ട്‌ പോകണം എന്നാണു ഏവരുടേയും ആഗ്രഹവും. അതിനായി ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ എന്ന രീതിയില്‍ വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏല്പിച്ചു കൊണ്ടു മുമ്പോട്ട്‌ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഇനിയും അധികം മെമ്പര്‍മാരെ ഉള്‍പ്പെടുത്ത്തുവാനുംഅവര്ക്കും വ്യത്യസ്തങ്ങളായ അധികാരാവകാശങ്ങള്‍ വീതിച്ചു നല്‍കുവാനും ശ്വാസത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ശ്വാസത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന , എന്‍ എ എം കോളേജിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ത്തികളെയും ( കേരള... ബന്ഗ്ലൂര്‍.. യു എ ഈ ... ഖാത്തര്‍ തുടങ്ങി... എല്ലാ ചപ്റെരുകളില്‍ നിന്നും... ) ഇതിന്റെ ഭാഗഭാക്കാകുവാന്‍ ഞങ്ങള്‍ ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു ..


ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും മുന്‍പേജില്‍ തന്നെ പ്രസിധ്ധീകരിക്കുന്നതാണ്.

അതോടൊപ്പം ശ്വാസത്തിന്റെ ഒരു പ്രിന്റഡ്‌ മാഗസിന്‍ ഒരു വാര്ഷിക പതിപ്പെന്ന നിലയില്‍ പ്രസിധ്ധീകരിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, എന്‍ എ എം കോളജ്‌ അധ്യാപക, അനധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്തികളുടെയും സ്രഷ്ടികള്‍ ഉള്പ്പെടുത്ത്തികൊണ്ട്മുഴുവനായും കളര്‍ പേജുകളില്‍ പ്രിന്റു ചെയ്യാനുദ്ദേശിക്കുന്ന പ്രസ്തുത മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഈ ഓണ്‍ലൈന്‍ മാഗസിന്റെ ടീം തന്നെയായിരിക്കും.


ഈ ഒരു ഉദ്യമത്തില്‍ ഏവരുടേയും വിലയേറിയ ഉപദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

.

Wednesday, October 21, 2009

5000 സന്ദര്‍ശകര്‍

ഹായ്‌ ഫ്രണ്ട്സ്‌ ....നമ്മള്‍ 5000 സന്ദര്‍ശകര്‍ എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുന്നു. ചുരുങ്ങിയ കാലയളവിലാനെന്നു ഓര്‍ക്കുക.ആഘോഷിക്കുവിന്‍ ...
പക്ഷെ എല്ലാവരും ഇപ്പോള്‍ ഒഴിവായ മട്ടാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും പുതിയ ആള്‍ക്കാരുടെ സംഭാവനകള്‍ ഉണ്ടാകുന്നില്ല.എത്രയോ നല്ല എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോത്സാഹനം കിട്ടിയ മണ്ണായിരുന്നു എന്‍ എ എം .നിങ്ങളെവിടെ ..നിങ്ങളുടെ അഭിപ്രായങ്ങള്‍ , അനുഭവങ്ങള്‍,എന്തുമാകട്ടെ ഇവിടെ പോസ്റ്റ്‌ ചെയ്യൂ.നിങ്ങളുടെ സുഹ്രത്തുക്കള്‍ അറിയട്ടെ. ആശംസകളോടെ....

Sunday, October 11, 2009

കേരളം എങോട്ട്....?



ബോബെയുടെയും ഗോവയുടെയും ചുവന്നതെരുവുകളില്‍ (Red street) പ്രതിഫലിക്കുന്ന വ്യഭിചാര ക്രവിയക്രയങ്ങളെ സംബന്തിച്ചിടത്തോളം മലയാളി സ്ത്രീകള്‍ക്കുള്ള പങ്ക് ശതമാനത്തില്‍ വളരെ കുറവാണ് എങ്കില്‍ പോലും കുടുംബമായി താമസിക്കുന്ന സ്ത്രീകളേക്കാള്‍ വഞ്ജിക്കപെട്ട് എത്തിപെട്ട സ്ത്രീക‍ളുടെ ശരീരം വില്‍ക്കല്‍ തൊഴിലാക്കി മാറ്റിയ പലരെയും നമുക്കു ഇവിടങളില്‍ കാണാന്‍ സാധിക്കും."കല്‍ക്കത്താ ന്യൂസ്സ്" എന്നസിനിമയില്‍ വളരെ നിര്‍ണായകാമായ ചോദ്യം നിഴലിക്കുന്നത് നമ്മുക്ക് കാണാം വാര്‍ദ്ധക്യ കാലയളവില്‍ ഈ സ്ത്രീ സമൂഹം എന്തുചെയ്യുന്നു എന്നതാണ്?

ചേരികള്‍,ഡാന്‍സ്സ് ബാര്‍സ്,ഹോട്ടല്‍ എന്നിവ കേന്ധ്രീകരിച്ച് നടക്കുന്ന വന്‍ വ്യഭിചാരകേന്ത്രങ്ങളാണ് ബോംബയുടേത്.കോളേജ് ബ്യൂട്ടികളായ പെണ്‍കുട്ടികള്‍ പോക്കറ്റ് മണിക്കു വേണ്ടി ശരീരം വില്‍ക്കുന്നതാണിവിടത്തെ ഏറ്റവും വലിയ മറ്റൊരു പൃക്രിയ.ഈ പ്രക്രിയയില്‍ എടുത്തു പറയേന്‍ട മറ്റൊരു പ്രധാന നഗരമാണു ബാംഗ്ളുര്‍.വ്യത്യസ്ത കൊഴ്സുകള്‍ക്കു ഇവിടങളില്‍ വന്നു ചേരുന്ന മലയാളിചെല്ലക്കിളികള്‍ക്കു ഇവിടങളില്‍ നല്ല ഡിമാന്റാണു പോലും.ദല്ലാളുകളുടെ സഹായത്തോടെ ഹോട്ടെലുകളെ കേന്ത്രീകരിച്ചാണ് ഇത്തരത്തില്‍ വ്യഭിചാരം നടക്കുന്നതെങ്കില്‍ ചേരികളില്‍ സ്ഥിതി മറിച്ചാണ് പട്ടിണിയും ഏകത്വവും അവരെ ഇത്തരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇവിടെ ഓരൊ വീടുകളും കേന്ത്രീകരിച്ചാണ് വ്യഭിചാരം നടക്കുന്നത്.

ഇനി നമുക്കു നമ്മുടെ കൊച്ചു കേരളത്തിലേക്കു ഒന്നു കണ്ണോടിക്കാം..ഇപ്പോള്‍ പുറത്ത് വന്നുകൊണ്‍ഡിരിക്കുന്ന വാര്‍ത്തകളുടെ അടിസ്താനത്തില്‍ കേരളത്തിന്റെ വിഹാരകേന്ത്രങ്ങളെ കുറിച്ച് ഒന്നു വിലയിരുത്തേണ്ടി വന്നാല്‍ നാണിച്ചു പോകുന്ന ചരിത്രവും ഭൂമിശാസ്ത്രവും വരച്ചുകാട്ടേണ്ടി വരും നമ്മുക്ക്.'ത്രിശ്ശൂരിന്റെ റൌണ്ടില്‍ പത്തുമിനിറ്റ് ഒറ്റക്കു നടന്നാല്‍ പൊക്കാന്‍ ആളുണ്ട്' എന്ന് നളിനി ജമീലയുടെ വാക്കുകള്‍... ഈയടുത്തു അറസ്റ്റിലായ ഭുവനേശ്വരി ഇവളുടെ ബുക്കുകള്‍ ഇപ്പോള്‍ വയിച്ചു പഠിക്കുകയാണത്രെ......
ഫോണ്‍ വിളിച്ചും ഇന്റെര്‍നെറ്റില്‍ പേര് രജ്ജിസ്റ്റര്‍ ചെയ്തും ഉപ്ഭോഗവസ്ഥു എത്തിച്ചുകൊടുക്കാന്‍ തയ്യാറുള്ള ഒരു സംഘത്തെ കുറിച്ച് ചാനലുകളുടെ വെളിപെടുത്തലുകള്‍,കോഴിക്കോട്ടു നഗരത്തില്‍ കഞ്ജാവു വില്‍ക്കുന്നത് വളരെ ഓപ്പണായി എന്നത് മറ്റൊരു വെളിപെടുത്തല്‍, അമ്മയെ കൊന്ന് മകളെ തന്റെ ഇഛക്കു വിധേയയാക്കിയ അച്ഛന്റെ കഥ, മകളെ വില്‍പ്പന ചരക്കാക്കിയ മറ്റൊരച്ഛന്‍, ഇപ്പോഴിതാ അവസാനമായി സ്വന്തം മകളെ 30,000/- രൂപക്കു ഇത്തരം റാക്കറ്റുകള്‍ക്കു വിറ്റ കണ്ണൂര്‍ക്കാരി ഒരമ്മയും....പിന്നെ ഗുണ്‍ടാ വാഴ്ച്ചയും കൊലപാതകങളും അരങു തകര്‍ക്കുകയല്ലേ ഇപ്പോള്‍ .....പോലീസിനാണെങ്കില്‍ ഇപ്പോള്‍ കത്തിയുന്‍ടാക്കാന്‍ അല്ലാതെ മറ്റൊന്നിനും സാമയം ഇല്ല പൊലും....പിന്നെ വ്യാജ സിദധന്മാരും അവരുടെ ലീലാവിലാസങളും.....ഹോ...എത്ര സുന്ദരം നമ്മുടെ കേരളം.....തുടരുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വികൃതികള്‍.സ്വാമി വിവേകാനന്ദന്‍ പറഞതു സത്യമല്ലേ എന്നു ഒരു വേള നാം ഇവിടെ ചിന്തിച്ചു പോകും.
ഇനി നിങള്‍ക്കു പറയാം.... കേരളം പോകുന്നതു എങോട്ട്....?

Monday, October 5, 2009

Snehavirunnu'09 - Report


As you are aware that ‘nam alumni, uae central committee’ has conducted a ‘Snehavirunnu ‘09” on 04 September 2009 at Steak House, Rainbow Hotel, Bur Dubai where the programmes as scheduled have been successfully concluded.
the sessions:

The registration has been started at 5.30 p.m. by Mr Faiz Mohammed, Panoor, The Ifthar, the fast breaking session started at 6.30 p.m. followed by the Magrib prayer and the buffet dinner. The get together programme session was started at 7.30PM with the welcome note by Mr. Ajnas MP (Gen. Sec. nam alumni), Presidential address by Mr. Shaheel Karyath (President, nam alumni), Introduction of Chief Guest by Mr. Faizal Mohammed, Official publishing of logo and keynote address was done by Mr Shihabudheen Poythumkadavu, a well known writer in malayalam, felicitation by Prof. Mustafa, Nausheel Nabeel, Jamshid KP,Saleem AP, Iqbal UK, Raheem, Shamsudheen, Navas and Anas KP. Mr. Nizar MK moderated the open forum titled as " the future of nam alumni in uae" and introduced the Constitution and the By Law of nam alumni uae central committee.


In addition to the above, a new committee has been proposed unanimously without being generally accepted the by law officially. the committee will be finalised and published later with the approval of constitution and the by law of the committee.
.

Sunday, October 4, 2009

ഇവിടെ ആരുമില്ലേ ?


ഇവിടെ ആരെയും നിങ്ങള്‍ കാണുന്നില്ലേ ?

പക്ഷെ എല്ലാവരുടെയും മനസ്സ്‌ ഇവിടെയാണ്.

മനസ്സ്‌ കാണാന്‍ അല്ലെങ്കില്‍ വായിച്ചെടുക്കാന്‍ പറ്റുന്നവര്‍ക്ക്‌ ഇവിടെ എല്ലാവരെയും കാണാം .

അല്ലെ .....? നിങ്ങള്‍ കാണുന്നില്ലേ ..... ഓരോ സ്ഥലത്തും ഓരോ കൂട്ടത്തെ .....

ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായ ആളുകളെ അവിടെ കാണാം ....

ഒരു ഗ്യാങ്ങ്‌ മുന്നില്‍ ഒച്ചയും ബഹളവും വെച്ച് നില്കുന്നു...

അവിടെ ഒരു കോണില്‍ രണ്ടു മൂന്നു കപ്പിള്‍സ്‌ ഇതൊന്നും കണ്ട ഒരു കൂസലുമില്ലാതെ സൈലന്റ് ആയി ഇരിക്കുന്നു ....

അവിടെ നമ്മളും കയറി ചെല്ലുന്നു‌.......

ഒന്ന് കൂടാന്‍ , കൂട്ട് കൂടാന്‍ ,..

വേറെ എവിടെയും കിട്ടാത്ത സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും മധുരം അറിയാന്‍ ...