Tuesday, July 28, 2009

ബാലന്‍..... പ്രവാസികളുടെ ഒരു ദുരന്ത ചിത്രം.....

.


വിടെ ദുബായില്‍ സാധാരണ വെള്ളിയാഴ്ച്ച രാവിലെകള്‍ പുലരാരുള്ളത് പത്തു മണിയുടെയും പന്ത്രണ്ടു മണിയുടെയും ഇടയിലാണ്.അത്തരം ഒരു സാധാരണ വെള്ളിയാഴ്ച്ചയാനെന്കിലും എന്തോ രാവിലെ അഞ്ചു മണിക്ക് തന്നെ ഉറക്കമുണര്‍ന്നു കിടക്കുമ്പോഴാണ് സെക്യൂരിറ്റി കളെയും കൊണ്ടു വിട്ടു ഡ്രൈവര്‍ നൌഷാദ്‌ മിസ്‌കാള്‍ ചെയ്യുന്നത്. പ്രത്യേകിച്ച് എന്താണാവോ ഈ ചെറുക്കന് കാര്യം എന്നോര്‍ത്ത് കൊണ്ടു ഫോണിന്റെ കാള്‍ ഡീടൈല്‍സ് എടുത്തു നോക്കിയപ്പോഴാണ് അതില്‍ നേരത്തെ തന്നെ മൂന്നു മിസ്സ്ട് കാള്‍ കിടക്കുന്നത് കണ്ടത് . ലേബര്‍ ക്യാമ്പിലെ ലാന്‍ഡ്‌ ഫോണ്‍ നമ്പരില്‍ നിന്നുമുള്ള മിസ്‌കാളുകള്‍ കണ്ടപ്പോള്‍ തന്നെ മനസ്സൊന്നു കത്തി . പടച്ചവനെ ബാലന് വല്ലതും.....ഒന്നും സംഭവിചിരിക്കല്ലേ എന്നുള്ള പ്രാര്‍ഥനയോടെയാണ് നൌഷാദിനെ തിരിച്ചു വിളിച്ചതെന്കിലും അവന്റെ ആദ്യ വാക്കുകള്‍ തന്നെ ബാലേട്ടന്റെ കാര്യം അറിഞ്ഞില്ലേ എന്നായിരുന്നു? .എന്റെ പ്രാര്‍ത്ഥന , അല്ല നമ്മുടെ ഏവരുടേയും പ്രാര്‍ത്ഥന കൈവിട്ടു എന്നറിഞ്ഞപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു..ഇനി ബാലന്‍. ഞാന്‍ ജോലിചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഒരു പൈപ്‌ ഫാബ്രികടെര്. വലിയ വലിയ സ്റ്റീല്‍ പൈപ്പുകള്‍ ജോയിന്‍ ചെയ്യാനും മറ്റും വേണ്ടിയുള്ള ഒരു സാദാ തൊഴിലാളി. അതിനപ്പുറം ഞാനും ബാലനും തമ്മില്‍ പ്രത്യേകിച്ച് എന്ത് ബന്ധമാണെന്നു ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷെ....ആലപ്പുഴ ജില്ലക്കാരനായിരുന്നു ബാലന്‍. കമ്പനി യില്‍ വന്നിട്ട് ആറു മാസമാവാന്‍ ഇനി വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രം ബാക്കി. കടിനാധ്വാനിയുംആത്മാര്‍ത്ത്തയുള്ളവന് മായിരുന്നു അയാള്‍.കഴിഞ്ഞ മാസം നടന്ന ഷട്ട്ഡൌണ്‍ വര്‍കിന്നു വേണ്ടി സുധീര്‍ഘമായ 36മണിക്കൂര്കളാണ് ബാലന്‍ തുടര്‍ച്ചയായി ജോലി ചെയ്തത്. പതിനൊന്നാം തിയ്യതി രാവിലെ ആറര മണിക്ക് തുടങ്ങിയ ജോലി നിര്‍ത്തുമ്പോള്‍ പന്ത്രണ്ടാം തിയ്യതി വൈകുന്നേരം ആറര മണിയായിരുന്നു. പന്ത്രണ്ടാം തിയ്യതി രാവിലെ തലേ ദിവസം ജോലി ചെയ്തവരെല്ലാം പോവുമ്പോള്‍ ഞാന്‍ ബാലനോടും പോയി വിശ്രമിക്കാന്‍ പറഞ്ഞതായിരുന്നു. പക്ഷെ അന്നേരം ബാലന്‍ പറഞ്ഞതു വേണ്ട സാറേ ഞാന്‍ ഇപ്പോള്‍ നിരുതിപോയാല്‍ അത് നോക്കാന്‍ ആരുമുണ്ടാവില്ല എന്നാണു. എന്ജിനീയരും ഫോര്മാനും അടക്കം എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ പോലും ബാലന്‍ ആ ജോലി മുഴുവന്‍ ജോലിയും തീരുന്നത് വരെ അന്ന് സൈറ്റില്‍ തന്നെ ഉണ്ടായിരുന്നു.


അന്ന് മുതലാണ്‌ ഞാന്‍ ബാലനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. രാപകല്‍ ഈ കൊടും ചൂടില്‍ പണി ചെയ്യാന്‍ ബാലന്നു ഒരു വിഷമവുമുണ്ടായിരുന്നില്ല. ഏകദേശം നാല്‍പ്പതു വയസ്സായിരുന്നു പ്രായമെന്കിലും ആ കറുത്ത് കുറുകിയ ശരീരം അതിനേക്കാള്‍ തോന്നിക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും സിഗരട്ട് വലിക്കുമെന്കിലും മറ്റൊരു ദുസ്വഭാവവും ബാലനിലുണ്ടായിരുന്നില്ല. സാദാരണ കാന്‍സ്ട്രക്ഷ്യന്‍ തൊഴിലാളികള്‍ വേറെ ഒരു ദുസ്സ്വഭാവവും ഇല്ലെങ്കിലും വല്ലപ്പോഴും ഒന്നു മിനുങ്ങും . പക്ഷെ ആ കാര്യത്തിലും ബാലന്‍ വ്യത്യസ്തനായിരുന്നു.


കൂടുതല്‍ അടുത്തപ്പോള്‍ എന്നും ബാലന്‍ പറയുമായിരുന്നു സാറേ എനിക്ക് രണ്ടു പൊടിക്കുഞ്ഞുങ്ങലാണ്. ഞാന്‍ ഇങ്ങനെ മരിക്കുന്നത് കൊണ്ടു അവര്ക്കു വല്ലതും നെട്ടമുണ്ടാവനമെനായിരുന്നു. എല്ലാ പ്രവാസിയേയും പോലെ നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യയേയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു ബാലന്റെയും മനസ്സില്‍ എന്നും.


കഴിഞ്ഞ പതിനാലാം തിയ്യതി സൈറ്റ്‌ ഓഫീസില്‍ ഏതോ പൈപ്‌ ലീക്ക്‌ ആവുന്നു എന്ന് ഓഫീസ് ബോയ്‌ വന്നു പറഞ്ഞപ്പോളും പെട്ടെന്ന് മനസ്സില്‍ വന്ന മുഖം ബാലന്റെതായിരുന്നു. കാരണം അത്യാവശതിന്നു എലെക്ട്രിശനായും പ്ലംബരായുമൊക്കെ ബാലന്‍ മാറുമായിരുന്നു. പക്ഷെ അന്നേ ദിവസം പല തവണ ശ്രമിച്ചിട്ടും കിട്ടാതായപ്പോള്‍ ഞാനും അതങ്ങ് മറന്നു. കുറച്ചു കഴിഞ്ഞു ബാബു ഫോര്‍മാന്‍ ഓഫീസില്‍ വന്നപ്പോള്‍ ഈ കാര്യം ഓര്ത്തു ബാലനെ ആ ഭാഗത്ത് വല്ലതും കണ്ടോ എന്നന്വേഷിച്ചപ്പോള്‍ അധ്ധേഹത്തില്‍ നിന്നുമാണ് ബാലന്‍ അന്നേ ദിവസം രാവിലെ ക്യാമ്പില്‍ നിന്നും ബോധം കെട്ട് വീണു ‍ ഹോസ്പിടലൈസ് ചെയ്തിരിക്കുകയാണെന്ന് അറിഞ്ഞത് . ഉടനെ ക്യാമ്പ്‌ ഓഫീസില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ രാവിലെ ജോലിക്ക് പോവാനായി ഡ്രെസ്സ് ചെയ്തിരങ്ങുംപോള്‍ ബാലന്‍ ബോധം കെട്ട് വീണെന്നും . ആംബുലന്‍സ്‌ എത്തി അദ്ധേഹത്തെ ദുബായ് രാശിദിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്ന് അറിഞ്ഞു.


ഹാര്‍ട്ട്‌ അറ്റാക്ക് ആയിരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ മനസ്സു നൊന്തു. പിന്നീട് ഹാര്ട്ടിന്നു മൂന്നു ബ്ലോക്കുണ്ട് എന്നറിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാലന്‍ തിരിച്ചു ക്യാമ്പില്‍ എത്തി എന്നറിഞ്ഞപ്പോള്‍ രാത്രി കാണാന്‍ പോയപ്പോള്‍ ആ പാവം അത്യാവശ്യം മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ വിഷമിക്കുകയാനെന്നു അറിഞ്ഞത് . എത്രയും പെട്ടെന്ന് നാട്ടില്‍ പോയ്‌കൊള്ളാന്‍ വേണ്ടത് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എയര്‍ ടികറ്റ്‌ എടുക്കാനുള്ള പണം പോലും തന്റെ കയ്യിലില്ല എന്നുല്ല തേങ്ങല്‍ ഞാന്‍ ഓര്‍ക്കുന്നു.അതൊന്നും സാരമില്ല എന്ന് പറഞ്ഞു ഞാന്‍ താഴെ ക്യാമ്പ്‌ ഓഫീസില്‍ നിന്നും ഒരു ലീവ് അപ്ലിക്കേഷന്‍ ഫോമും വാങ്ങിക്കൊടുത്തു. പിറ്റേ ദിവസം തന്നെ സൈറ്റ്‌ പ്രൊജക്റ്റ്‌ മാനേജരുടെ അടുത്ത് കാര്യം അവതരിപ്പിച്ചു അനുവാദവും നേടിക്കൊടുത്തു. അന്ന് തന്നെ ഹെഡ് ഓഫീസില്‍ ലീവ് അപ്ലിക്കേഷന്‍ അയച്ചു അവിടെയും വിളിച്ചു ലീവിന്റെ കാര്യം തീരുമാനമാക്കി. ഇരുപത്തി മൂന്നാം തിയ്യതി ലീവ് പാസ്സായി വന്നതും പ്രൊജക്റ്റ്‌ മാനേജര്‍ മുതല്‍ എല്ലാവരെയും കാര്യം പറഞ്ഞു മനസ്സിലാക്കി പിരിവും എടുത്തു. ഏതാനും മണിക്കൂറുകള്‍ക്കകം ഏകദേശം ആയിരത്തി അഞ്ഞൂറ് ദിര്‍ഹവും പിരിഞ്ഞു കിട്ടി. ടിക്കറ്റ്‌ നോക്കിയപ്പോള്‍ ഇരുപത്തി എട്ടാം തിയ്യതി രാവിലെ യുള്ള ഫ്ലൈടിന്നു ടിക്കറ്റും കിട്ടി.


ഇത്രയും കാര്യങ്ങള്‍ അപ്പോള്‍ തന്നെ ബാലനെ വിളിച്ചറിയിക്കുകയും ചെയ്തു.


(... ബാക്കി പിന്നീടെഴുതാം)

Thursday, July 23, 2009

അലുംനികള്‍ ബാധ്യത നിര്‍വഹിക്കുന്നുവോ?


ലക്കെട്ട് കണ്ടു പലരും ചോദിച്ചേക്കാം അലുംനികള്‍ക്ക് എന്ത് ബാധ്യത ? അതൊരു സേവനമല്ലെ എന്നുമൊക്കെ? എന്നാല്‍ മാതൃ രാജ്യത്തോടുള്ള രീതിയിലുള്ള കടപ്പാടും ബാധ്യതയും നമ്മളെ നാമാക്കി മാറ്റിയ എല്ലാ സ്ഥാപനത്തോടും ഉണ്ട് എന്നാണു എന്‍റെ പക്ഷം . ഏതാണ്ട് പതിനഞ്ചു വര്‍ഷമായ എന്‍ എ എമ്മില്‍ നിന്നും പന്ത്രണ്ടോളം ബാച്ച് പുറത്തിറങ്ങി.പേരിനു എല്ലാ സ്ഥലത്തും അലുംനി അസോസേഷനും ഉണ്ട് .പലര്‍ക്കും സ്ഥാനങ്ങള്‍ കിട്ടി.എന്നാല്‍ ഇത് കൊണ്ട് സ്ഥാപനത്തിന് എന്ത് മെച്ചമാണ് കിട്ടിയത്‌ ?ഓരോ യോഗങ്ങള്‍ കഴിയും തോറും നല്‍കുന്ന വാഗ്ദാനങ്ങള്‍ അല്ലാതെ കോളെജിനു ഒരു നയാ പൈസയുടെ ഗുണം ഈ അസോസിയേഷന്‍ കൊണ്ട് ഉണ്ടായിട്ടില്ല .ബാലന്‍സ്‌ ഷീറ്റില്‍ മരണപ്പെട്ടു പോയ നാല് കുട്ടികളുടെ പേരില്‍ ഒരു വര്‍ഷം നല്‍കിയ കാശ്‌ അവാര്‍ഡ്‌ മാത്രം.നന്നായി പ്രവര്‍ത്തിക്കുന്ന ഒരുപാട്‌ അലുംനികള്‍ നമുക്ക്‌ മുന്നിലുണ്ട് .ഫറൂഖ്‌ കോളേജിലും മഹാരാജാസ്‌ കോളേജിലും പോയാല്‍ നമുക്ക്‌ കാണാം അലുംനികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് .ഒരു ശൈശവ അവസ്ഥ്തയിലുള്ള എന്‍ എ എമ്മില്‍ പല കാര്യങ്ങളും ചെയ്യാന്‍ നമുക്ക്‌ പറ്റും .അത് എന്തൊക്കെ എന്ന് നാം ആലോചിക്കണം.പന്ത്രണ്ട് വര്‍ഷം മാത്രമായതിനാല്‍ അലുംനികളും തങ്ങളുടെ കരിയര്‍ ഭദ്രമാക്കുന്നതെയുള്ളൂ എന്നറിയാം.ഈ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കോളേജിന്‍റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ നമുക്ക്‌ കഴിയണം.അതിനാദ്യം വേണ്ടത് സന്നധ്ധതയാണ് .

Tuesday, July 21, 2009

ഫസല്‍... മരണമില്ലാത്ത ഓര്‍മകളില്‍ എന്നെന്നും...


ഫസല്‍ , മായുന്നില്ല നിന്റെ ഓര്‍മ്മകള്‍ .. ഓര്‍ക്കുന്നു ഞങ്ങള്‍ .. ഉച്ച വെയില്‍ മാഞ്ഞ ഒരു പകല്‍ ആദ്യമായി നിന്നെ കണ്ടത്‌ .. അപേക്ഷ ഫോം വാങ്ങാനായിരുന്നോ അതോ കൊടുക്കാനായിരുന്നോ നീയന്നു വന്നത് ? ഹിംസ്ര ജന്തുകളുടെ മുന്‍പില്‍ പെട്ട മാന്‍പേടയെ പോലുള്ള നിന്റെ മുഖം , ദയാ രഹിതമായ റാഗിങ്ങിന് മുമ്പില്‍ നിന്റെ കണ്ണുകള്‍ സജലങ്ങള്‍ ആയത് , നിന്റെ ശബ്ദം ഇടറിയത് , എല്ലാം ഇന്നലെയെന്ന പോലെ ഓര്‍കുന്നു . ആദ്യ നാളുകളില്‍ അന്തര്‍മുഖത്വം നിന്റെ നിഴലായിരുന്നു എന്ന് തോന്നി ... രണ്ടാം വര്‍ഷമായപ്പോഴേക്കും ക്യാമ്പസ്സിന്റെ സ്പന്ദനം നീയും നിന്റെ കൂടുകാരും ആയിരുന്നല്ലോ .. നിങ്ങളുടെ കൂട്ടായ്മ പലരും അസൂയയോടെയാണ് കണ്ടത്‌ ..തികച്ചും ഊര്‍ജസ്വലനായ നിന്നെയാണ് പിന്നെ ഞങ്ങള്‍ കണ്ടത്‌ .... നീയൊരു നല്ല ഗായകന്‍ ആണെന്നറിയാന്‍ ആ വര്ഷം ഓണ ആഘോഷ പരിപാടികള്‍ വരെ കാത്തിരിക്കേണ്ടി വന്നു .. പിന്നെടെത്ര വേദികള്‍ .മാതൃഭുമി ഫെസ്റ്റ് ,യുനിവേര്സിടി ഫെസ്റ്റ് ,കോളേജ് ഡേ... എത്രയെത്ര വേദികള്‍ ..

എഴുത്തിലും നിനക്ക് കഴിവുണ്ട് എന്ന് അറിയുന്നതും നിന്റെ കൂടുകാരില്‍ നിന്ന് തന്നെ ... നര്‍മം പൊതിഞ്ചു മാത്രം ഉപയോകിക്കുന്ന നിന്റെ വാക്കുകള്‍ , ആരെയും അനുകരികാനുള്ള നിന്റെ കഴിവ്‌ . കൂടി നിന്നവരെയെല്ലാം പൊട്ടി ചിര്പിച്ചതായിരുന്നു ബൈക്ക് ഓടിക്കുന്നത്ടിലെ നിന്റെ അനുകരണം .. ഓര്‍മ്മകള്‍ മായുന്നില്ല ഫസല്‍ .. ഈ വര്‍ണ ലോകത്ത്‌ നീ ഇല്ല എന്ന യാദാര്‍ത്ഥ്യം ഇനിയും ഉള്കൊല്ലനാവുന്നില്ല.. നിന്റെ മുകത് വിരിയുന്ന നിഷ്കളങ്കമായ ചിരി ഇപ്പോളും മനോ മുകുരത്തില്‍ തെളിഞ്ചു വരുന്നു ..ഒരിക്കലും മായാത്ത നിന്റെ ഒര്മകല്ക് മുന്നില്‍ ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട ....
.

Sunday, July 12, 2009

ഫസലുല്‍ റഹ്മാന്‍ മരണപ്പെട്ടു.


മുന്‍ എം എല്‍ എയും , എം ഇ സി എഫ്‌ സെക്രടറിയുമായ കെ എം സൂപ്പിയുടെ മകളുടെ മകനും കല്ലിക്കണ്ടി എന്‍ എ എം കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയും ആയ ഫസലുല്‍ റഹ്മാന്‍ തലശ്ശേരിയില്‍ വച്ചു തീവണ്ടി തട്ടി മരണപ്പെട്ടു.

2000 - 2003 ബാച്ചില്‍ ബി എ വിദ്യാര്ത്ഥിയായിരുന്ന ഫസല്‍ കോളേജിലെ അറിയപ്പെടുന്ന ഒരു ഗായകനും ഒരു നല്ല കലാകാരനും ആയിരുന്നു.ബി എ പഠനത്തിനു ശേഷം ഫസല്‍ ബാംഗളൂരില്‍ IATA കോഴ്സിനും ചേര്‍ന്നിരുന്നു. ഫസലിന്റെ നിര്യാണത്തില്‍ എന്‍ എ എം അലുംനി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

Sunday, July 5, 2009

nam alumni uae central committee - annual general body meeting through photos.

.
welcome note by Mr. Ajnas MP (Gen. Secretary)


presidential address by Mr. Shaheel K. (president)(from left to right)Mr. Ansar Pullookkara, Mr. Shamseer O.K., MrJaleel Panoor, Mr. Saneesh Kumar and Mr. Shaheel K
(from left to right)Mr. Ajnas M.P , Mr. Basheer parakkadavu, Mr. Afsal Mekkunnu, Mr. Ansar Pullookkara, Mr. Shamseer O.K., MrJaleel Panoor,


(from left to right)Mr. Shaheel K, Mr. Hashir Ali, Mr. Faizal Mohammed

(from left to right)Mr.Faizal Mohammed, Mr. Anas Champad, Mr.Ajnas M.P, Mr. Shamsudheen,

vote of thanx by Mr. Faizal Mohammed (Secretary)

Mr. Shamseer O.K., Mr. Jaleel Panoor, Mr . Nisar and Mr. Shaheel K

Mr. Shamseer O.K., Mr. Jaleel Panoor, Mr . Ali thoduvayil and Mr. Shaheel K

Mr. Ijas Hamsa with Junior and Mr. Navas Vanimel.
Mr. Ajnas, Mr. Shamsu, Mr. basheer and Mr. Afsal mekkunnu
Thursday, July 2, 2009

സ്വവര്‍ഗ്ഗ രതി : കോടതി ഉത്തരവ്‌ ഇന്ത്യന്‍ സംസ് കാരതോടുള്ള വെല്ലുവിളിന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ ട്ടിക്കല്‍ 14 ,21& 15 എന്നിവ നല്‍കുന്ന തുല്യാവകാശം ലംഘിക്കുന്നു എന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ്‌ ഭേദഗതി ചെയ്യാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്‌ ഇന്ത്യന്‍ സംസ്കാരത്തോടുള്ള വെല്ലുവിളിയാനെന്നതില്‍ സംശയമില്ല. പത്ത്‌ വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ആണ് സ്വവര്‍ഗ്ഗ രതി ന്നാണ് 377 വകുപ്പ്‌ പറയുന്നത് . ഇന്ത്യന്‍ സര്‍ക്കാറും ഇത് നിയമ വിധേയമാക്കാനുള്ള ശ്രമത്ത്തിലാനെന്നിരിക്കെ ഇത് ഏതാണ്റ്റ്‌ നടപ്പില്‍ വന്നു കഴിഞ്ഞു.ലൈഗിക അരാജകത്തിനു ഇത് വഴി വെക്കും.പവിത്രമായി നാം കാണുന്ന വിവാഹങ്ങള്‍ക്ക് പ്രസക്തതി ഇല്ലാതാകും.പതിനെട്ട് വയസ്സ്‌ പൂര്‍ത്തിയായ ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ദ്ധത്ത്തില്‍ ഏര്‍പ്പെടാം എന്നാണ് കോടതി അഭ്പ്രയപ്പെട്ടത് .സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള ഓരോ പൌരന്‍റെയും അവകാശത്ത്തിലുള്ള കടന്നു കയറ്റമാണ് കോടതി വിധി. ഇന്ത്യന്‍ ജനസംഖ്യയുടെ 0.03 ശതമാനം പേര്‍ക്ക് സമൂഹത്തില്‍ തുല്യ പരിഗണന കിട്ടുന്നില്ല എന്നാ പേരില്‍ നാസ് ഫൌന്ടാശന് നല്‍കിയ കേസിലാണ് കോടതി ഇത്തരത്തിലുള്ള വിധി നല്‍കിയത്‌. വിവിധ മത തത്വങ്ങളെ കണ്ടില്ലെന്നു നടിച്ച കോടതി ഇന്ത്യന്‍ സംസ്കാരത്ത്തിനെങ്ങിലും പ്രാമുഖ്യം നല്‍കണമായിരുന്നു. ഭരണ ഘടന ഭേദഗതി ഉള്‍പ്പെടയൂല്ല മാര്‍ഗ്ഗങ്ങളില്‍ കൂടി സര്‍ക്കാര്‍ കോടതി ഉത്തരവിനെ നേരിടണം.