Sunday, April 18, 2010

മാഗസിന്‍ പരിചയം: നല്ല തുടക്കമായി മാറിയ പ്രഥമ മാഗസിന്‍നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ശേഷമാണ് പ്രഥമ മാഗസിന്‍ ഇറക്കാനായത് എന്ന എഡിറ്ററുടെ കുമ്പസാരത്തോടെയാണ് മാഗസിന്‍ തുടങ്ങുന്നത്. സ്ടാഫ് എഡിറ്റര്‍ വീരാന്‍ കുട്ടിയുടെ (മലയാളം)സ്ഥലം മാറ്റം, പിന്നെ പതിവ് ഫണ്ട് പ്രശ്നവും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു . എങ്കിലും അന്നത്തെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ മാഗസിന്‍ ഇറക്കിയ എഡിറ്റോറിയല്‍ ടീമിനെ അഭിനന്ദിക്കാതെ വയ്യ.
.
1985ല്‍ സി കെ പി ചെറിയ മമ്മു കേയിയുടെ നേത്രുതത്വതില്‍ ആരംഭിച്ച കോളെജിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം 1995ല്‍ സാഫല്യമായതു വിവരിക്കുകയാണ് മാനേജര്‍ കെ കെ മുഹമ്മത് അദ്ധേഹത്തിന്റെ"ഒരു സ്വപ്നത്തിന്‍റെ പുലരി " എന്ന ലേഖനത്തിലൂടെ.

ചെയര്‍മാന്‍ കെ മുഹമ്മദ്‌ സലീമിന്‍റെ " ജുഡീഷ്വരി അതിര് കടക്കുന്നുവോ" സഹകരണ ബാങ്ക്
അസോസിയേഷന്റെ ലേഖനമത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ എം സി സുബൈറിന്റെ "സ്വതന്ത്രത്തിന്‍റെ അന്പതാന്ടു " എ കെ മൂസയുടെ "ലജ്ജിക്കുന്ന സാംസ്കാരിത", പി സി എ സലാമിന്റെ "ടൂറിസം ഒരു നഖ ചിത്രം", എം സമീറയുടെ "സ്ത്രീ", ടി ഹനീഫയുടെ "ജീവ പരിണാമവും ഡാര്‍വിനിസവും ", കെ എം സുഹരയുടെ "നന്മയെ തേടുമ്പോള്‍", ശംസീരിന്റെ "എയിഡ്സ് മരണത്തിലേക്കുള്ള വഴി", കെ ശരീഫയുടെ "ദേശീയോഗ്രധനവും വിദ്യാര്ത്തികളും", റഫീക്ക് കരിയാടിന്റെ "ചണ്ടാല ഭിക്ഷുകി - ഒരവലോകനം", ഫിര്‍ദൌസിന്റെ "നാം , നമ്മുടെ പരിസ്ത്ഥിതി", സിറാജ് സിയുടെ "ഇരുളടയുന്ന മനസ്സുകള്‍" എന്നിവയാണ് ലേഖന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന.

ഷാഹിന്‍ പി എമ്മിന്‍റെ "നൂല്‍പ്പാലത്തിലൂടെ", അജേഷിന്റെ"നിരാശയുടെ തേങ്ങല്‍", സജീഷിന്റെ "ആത്മ നൊമ്പരം", നൌശീല്‍ നബീലിന്റെ "മനസ്സില്‍ തിരയടിക്കുന്നു", അബ്ദുല്‍ നാസറിന്റെ "അറിയാതെ അകലങ്ങളില്‍", എന്നിവ കഥ വിഭാഗത്തിലും, അസീസ്‌ കടിയങ്ങാടിന്റെ "അറിയിപ്പ്", കെ പി ഷാനവാസിന്റെ"ഇനിയെങ്ങിലും", കെ പി പ്രശാന്തിന്‍റെ"യാത്ര" എന്നിവ കവിത വിഭാഗത്തിലും ഉള്‍കൊള്ളിച്ച്ചിരിക്കുന്നു.

പ്രമുഖ എഴുത്തുകാരുടെ സൃഷ്ട്ടികള്‍ കൂടി പോയില്ലേ എന്ന സംശയവും ഒരു നല്ല എഴുത്തുകാരനും പ്രാസംഗികന്‍ ആയ എഡിറ്ററുടെ , അക്ബരലിയുടെ, ഒന്നും മാഗസിനില്‍ കണ്ടില്ലല്ലോ എന്ന സങ്കടവും ബാക്കിയാവുന്നു. എങ്കിലും എഡിറ്ററുടെ ഒരു ടച്ച് ഇതില്‍ നന്നായി കാണാം..

ഇത് വായിക്കുമ്പോള്‍ ചിലരെങ്കിലും പഴയ ആ കലാലയത്തില്‍ എത്തിയാല്‍ ഈ മാഗസിന്‍ പരിചയപ്പെടുത്തലിനു പ്രയോജനം ഉണ്ടായി എന്ന് കരുതാം. മേല്‍ പറഞ്ഞവരില്‍ സുബൈര്‍, സിറാജ്, അസീസ്‌ കടിയങ്ങാട്, സലാം. എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന ആശിക് സി ടി എന്നിവര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു. നൌശീല്‍ നബീല്‍, നാസര്‍ എന്നിവര്‍ ദുബായിലും . ഹനീഫ കുറച്ചു കാലം എന്‍ എ എമ്മില്‍ തന്നെ അധ്യാപകനായി ജോലി നോക്കുകയും പിന്നീട് ഗവന്മേന്റ്റ് കോളെജിലേക്ക് മാറുകയും ചെയ്തു. മറ്റുള്ളവരെ കുറിച്ച കൂടുതല്‍ അറിയില്ല. ഇതിനു ഒരു കമന്‍റ് ആയി അവരെ പരിചയപ്പെടുത്തുക.
.

4 comments:

ASHIK said...

Pradhama magazine aayatu kondu ente oru srishtiyum koduthilla.pidikkappettu poyal manam poville..ennu karutiya..

faizal mohammed said...

ഓരോ മാഗസിനുകളുടെ പുറകിലും ഒരുപാട് കഥകള്‍ ഉണ്ടാവും... വേദനയുടെ... വിഷമങ്ങളുടെ... സഹനത്തിന്റെ.... കഷ്ടപാടുകളുടെ.. സാമ്പത്തികവും ശാരീരികവുമായ നഷ്ടങ്ങളുടെ .. അങ്ങിനെയങ്ങിനെ...

അവസാനം ആ മാഗസിന്‍ പുറത്തു വരുമ്പോള്‍ അത് നല്‍കുന്ന ആത്മ സംപ്തൃപ്തി അത് ഒന്ന് മാത്രമായിരിക്കും ഓരോ സ്ടുടെന്റ്റ്‌ എഡിറെര്‍ക്കും ആകെ ലഭിക്കുന്ന നേട്ടം... മാസങ്ങളുടെ ഹാര്‍ഡ് വര്‍കിന്നു കിട്ടുന്ന ഒരേയൊരു നേട്ടം...

പക്ഷെ മാഗസിന്‍ പുറത്തിറങ്ങി കഴിഞ്ഞാലും ചിലപ്പോള്‍ അവന്‍ പല വിധ കുറ്റപ്പെടുത്തലുകളും വേദനകളും സഹിക്കേണ്ടിയും വരാറുണ്ട്... മാഗസിന്‍ ഇറങ്ങി ദിവസങ്ങക്കകം അതിനെ കുറിച്ച് കുറ്റം പറയുകയും അത് കീറി എടിറെരുടെ മുമ്പിലെക്കെരിയുകയും ചെയ്യുന്ന അനുഭവങ്ങളും പല എടിറെര്‍ മാറും സഹിച്ചിട്ടുമുണ്ട്... നൊന്തു പ്രസവിച്ച സ്വന്തം കുട്ടിയെ മാതാവിന്റെ മുമ്പില്‍ കൊലപ്പെടുത്തുന്ന വേദനയാവും ആ സമയങ്ങളില്‍ ഓരോ എഡിറെരും അനുഭവിചിട്ടുമുണ്ടാവുക...

ഈ വേദനകളും സന്തോഷങ്ങളും എല്ലാവരെയും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ സന്മനസ്സു കാണിച്ച മുഹമ്മടിന്നു ഒരായിരം അഭിനന്ദനങ്ങള്‍... ഇനിയും ഇനിയും മുപോട്ടു പോവാന്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

shafeek peringathur said...

good one mr. muhammed.....
keep it up....

abushafeek said...

Mr Hneefa is now working in govt HSS Kuthuparamba.