Saturday, June 27, 2009

എന് എസ് എസ്ക്യാമ്പ്.. ഒരു ബാക്കി പത്രം

.
അനസിന്റെ എന്‍ എസ് എസ് അനുഭവം വയിചപ്പൊഴാണു ചില രസകരമയ സംഭവങള്‍ ഓര്‍മ്മ വന്നത്.സംഭവം നടന്നത് അനസ് പറഞ ക്യാമ്പിന്റെ അവസാന ദിവസം ക്യാമ്പ് ഫയരിന്റെ അന്നയിരുന്നു. എക്സ് എന്‍ എസ് എസ് അംഗങള്‍ ആയ ഞങള്‍ കുറഛു പെര് ‍ഞാന്‍ അസ്ലം, നിഘില്‍, രിസ, ഹരിസ്, റാഫി, രതീഷ്കുമാര്‍ (ചിലരെ മറന്നിറ്റുന്ദെങ്കില്‍ മനപ്പൂര്‍വ്വമല്ല) പ്രോഗ്രാം ഓഫിസര്‍ പുത്തൂര്‍ സര്‍ പറഞതു പ്രകാരം കോളേജിലെത്തി.

അന്നു ഞങളുടെ ക്ലാസ്സ്മെറ്റ് വിദ്യയുടെ കല്യാണമായിരുന്നു.... കല്യാണം കഴിഞ് ഏക്ദേശം രാത്രി 12 മണി ആയിക്കാണും ഞങള്‍ കോളേജില്‍ എത്തുമ്പൊള്‍..അതും കവിയൂര്‍ നിന്നും വാടകയ്ക്കു ഒരു സുമൊ വിളിഛു ഡീസ്സന്റായി തന്നെയണു കോളേജില്‍ എത്തിയത്. കോളേജില്‍ അപ്പോള്‍ ചപ്പാത്തി മഹായുധ്ദത്തിന്റെ അവസാനഘട്ടമായിരുന്നു...

ക്യാമ്പ് ഫയരിന്റെ ഒരുപാട് സ്വപ്നങളുമയി കോളേജില്‍ എത്തിയ ഞങള്‍ക്ക് പക്ഷെ ഒരു ദുരന്ധ ഭൂമിയില്‍ എത്തിയതു പൊലെയായി കാര്യങള്‍.കോളേജിനുള്ളില്‍ ഇപ്പോള്‍ കടക്കാന്‍ പറ്റില്ലെന്നും അവിടെ പുത്തൂര്‍ 144 പാസ്സാക്കിയിരിക്കുകയാനെന്നും നിസാര്‍ ഉമ്മത്തൂരില്‍ നിന്നും അറിയാന്‍ കഴിഞൂ. പുത്തൂര്‍ പറഞത് പ്രകാരം വന്നതാണെന്നും എങനെയെങ്കിലും ക്യാമ്പ് ഫയരില്‍ പങ്കെടുക്കണമെന്നും വന്ന കാര്യം പുത്തൂരിനെ അറിയിക്കാനും നിസാരിനെ ചുമതലപ്പെടുത്തി...

നിസാറും ഒപ്പം രതീഷ്കുമാറും വക്കാലത്തുമായി പുത്തൂരിനെ കണ്ടു...പക്ഷെ പ്രയൊചനമൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല എത്രയും പെട്ടെന്നു കാമ്പസ് വിട്ടില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും വരെ ഭീഷണിയുണ്ടായി..

ഞങളുടെ അവ്സാന ശ്രമവും പരാചയപ്പെടുമ്പൊള്‍ സമയം അര്‍ധ രാത്രി 3 മണി ആയിട്ടുണ്ടായിരുന്നു...ഒടുവില്‍ കയ്യില്‍ കിട്ടിയ മെഴുക് തിരികളും കാന്റീനില്‍ നിന്നും കിട്ടിയ ചൂട്ടും കയ്യിലെന്തി ഒരു പന്തം കൊളുത്തി പ്രകടനവുമയി ഞങള്‍ കുന്നിറങി...പുത്തൂരിനു ഒരായിരം അഭിവാദ്യങളുമായി.....


അവ്സാനമായി കൂട്ടത്തില്‍ നിന്നും എതോ ഒരാശാന്‍ പാടി....

'കുന്നിന്‍ മുകളിലേറിയ മന്നനെ

പാതിരാത്രി കുന്നിറക്കുന്നതും മഹാന്‍'


അന്നു രാത്രി ഞങള്‍ക്കു കിടക്കാന്‍ ഒരിടം തന്നു സഹായിച്ച കല്ലിക്കണ്‍ടി സമീരിനെ ഇവിടെ നന്ദി പൂര്‍വം സ്മരിക്കുന്നു.
.

Friday, June 26, 2009

"എങ്കിലും എന്റെ സിറാജെ..."

.


NSS ദശദിന ക്യാമ്പിന്റെ ഉദ്ഗാടന മഹാമഹം ..വേദിയില്‍ വിശി :വ്യക്തിന്തങ്ങളുടെ മുന്‍പില്‍ ഷിനി മോളും സവിതയും കണ്ട ശുദ്ധി വരുത്തി ... NSS ഗീതം ആലപിക്കാന്‍ പോകുകയാണ് ...
"മനസ്സു നന്നാവട്ടെ ..
മതമെതെന്കിലുമാകട്ടെ

മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂകള്‍ വിരിയട്ടെ .."

ആരുടെയെങ്കിലും മനസ്സു നന്നായോ ആവോ....എന്തായാലും സംഗതികളൊന്നും വന്നില്ല , ഇടയ്ക്ക് ഫ്ലാറ്റ്‌ ആകുകയും ചെയ്തു .

ബഹു: MLA സാറിന് തിരകുള്ളത് കൊണ്ടു (അല്ലേലും ഇവര്‍ക്കെപ്പോഴാ തിരക്കില്ലാത്ത്തെ...)പിന്നെല്ലാം പെട്ടെന്നായിരുന്നു ..തിരക്കിട്ട് രണ്ടു വാക് പറഞ്തെന്നു വരുത്തി പ്രോഗ്രാം ഓഫിസര്‍ പുത്തൂര്‍ സാറിന്റെ കൂടെ MLA പുറത്തേക്ക്‌ ..കൂടെ സേവന സന്നധരും..കോളേജിന് വേണ്ടി സ്വന്തമായി ഒരു മൈതാനം ഉണ്ടാകുകയാനത്രേ ക്യാമ്പിന്റെ പ്രഥാന അജണ്ട .. കോളേജിന് മുമ്പിലുള്ള വല്യ കാട് വെട്ടിയാനത്രേ ഗ്രൌണ്ട് ഉണ്ടാകാന്‍ പോകുന്നത് ..കാടിന്റെ ആഴവും പരപ്പും അറിയുന്ന ചില സേവന സന്നദ്ധര്‍ രേജിസ്ട്രശന് മുമ്പെ മുങ്ങി ...ഹേയ്യ് ...പണിയെടുക്കാന്‍ മടിയായിറ്റൊന്നുമല്ല ..പ്രകൃതി സ്നേഹം ...

പ്രോഗ്രാംഓഫിസര്‍ നീട്ടിയ തൂമ്പയിലേക്ക് MLA സാര്‍ ഒന്നു നോക്കി .പരിചയമില്ലാത്ത പണിയാണ് ..പിടലി ഉളുക്കാതെ നോക്കണം .. മുണ്ട് മാടിക്കുത്തി അദ്ദേഹം ഉത്ഘാടിച്ച്ചപ്പോല്‍ കൂടി നിന്ന സേവന സന്നദ്ധര്‍ മുഴുവനും പ്രത്യേക രീതിയില്‍ കയ്യടിച്ചു.

സംഭവ ബഹുലമായിരുന്നു ക്യാമ്പിന്റെ ഒന്നാം ദിനം.. കോളേജിലെ തല മുതിര്ന്ന സേവന സന്നദ്ധര്‍ ഒട്ടുമുക്കാലുമുണ്ട് .ചിലരെ പരിച്ചയപെടുത്താതെ വയ്യ .. കോളേജിന്റെ ആശയും ആവേശവുമായ ഷംസു ... മറ്റൊരു ആവേശം ഫൈസല്‍ .. താരങ്ങളായ നാ(മൂ)സര്‍ , സലാം (കൊല്ലെന്‍ ),യേശു മമ്മാലി ,സിറാജ് , സ്ടുടന്റ്റ്‌ എഡിറ്റര്‍ രഹൂഫ്‌ ,കടോലി, റാഫി, ഫായിസ്‌, രഹീസ്‌, ബിജു, ശിരോസ്‌, സുനില്‍, അഫ്സല്‍ മാക്കൂടം, അസ്ഫാര്‍ ,ഇല്യാസ്, സമീര്‍ ,സുബൈര്‍ , വനിതാ സേവന സന്നദ്ധരായ ശമന, വിനയ, സവിത, ശിനിമോള്‍, പ്രീത തുടങ്ങിയവര്‍ ഇതില്‍ ചിലരാണ് , കൂടെ വഴികാടിയായി പ്രോഗ്രാം ഓഫിസര്‍ പുത്തൂര്‍ സാര്‍ ..

ഓരോരുത്തര്കും പുതിയ പുതിയ പാടങ്ങളായിരുന്നു ക്യാമ്പ്‌ നല്‍കിയത്‌ .. മെത്തയില്‍ കിടന്നവരൊക്കെ ബെന്ചിന്റെ മുകളില്‍ കിടന്നാലും ഉറങ്ങുമെന്നായി .. ഒരുമ ഉണ്ടെങ്കില്‍ ആരുടെ (?) മുകളിലും കിടക്കാം എന്നും ചിലരൊക്കെ തെളിയിച്ചു ... വീടിന്റെ അടുകളയില്‍ കേറാത്ത പലരും മെസ്സ് കമ്മിറ്റിയില്‍ അംഗങ്ങളായി .. മെസ്സില്‍ പച്ചകറി അറിയാനും അവിടുത്തെ സഹായികളെ സഹായികാനും (?) സന്നദ്ധ ഭടന്മാര്‍ മത്സരിച്ചു .. പ്രത്യേകിച്ച് ചോറ് ഇറക്കി വെക്കാന്‍ നേരം സഹായികാനെത്ടുന്നവരുടെ എണ്ണം കൂടി കൂടി വന്നു ..രാത്രിയായാല്‍ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ , പരിപാടികള്‍ മുഴുവന്‍ കഴിഞ്ഞാലും ചിലയിടത്തൊക്കെ ഫാഷന്‍ ഷോ ,സിനിമാറ്റിക്‌ ഡാന്‍സ് മുതലായവ ദിനേന നടന്നു വന്നു ..

അതിരാവിലെ പുതൂരിന്റെ നീണ്ട വിസിലടി മാത്രം പലരെയും ആലോസരപെടുത്തി ... പുതൂരിന്റെ വിസില്‍ അടിച്ച് മാറ്റാനുള്ള ഗൂടാലോച്ചനകളും ചിലയിടത്ത്‌ അരങ്ങേറി .. വൈകി എണീറ്റ പലര്കും ദിവസവും കോളെജിനു ചുറ്റും 10 തവണ ഓടേണ്ടി വന്നു .. കയ്യും കാലും ലാമിന്റെ ചെയ്തത് പോലെ കവര്‍ ചെയ്ത ജോലിക്കിരങ്ങുന്നവരും ഉണ്ടായിരുന്നു ..
എന്തായാലും സമാധാനപരമായി പോയിരുന്ന ക്യാമ്പില്‍ പെട്ടെന്നൊരു ദിവസം ഒരു ബോംബ് പൊട്ടി ...


കടലാസ് ബോംബല്ല ..ശരിക്കും ബോംബ് തന്നെ ..രാത്രിയിലെ പതിവു കലാ പരിപാടികല്കിടെ സേവന സന്നദ്ധര്‍ക്കായുന്ടാക്കിയ് ചപ്പാത്തി കുന്നിന് താഴെ നിന്നെത്തിയ ചില നുഴഞ്ഞു കയറ്റക്കാര്‍ അടിച്ച് മാറ്റി കൊണ്ടുപോയി .. ചപ്പാത്തി കഴിക്കാതെ സേവന സന്നദ്ധര്‍ എങ്ങിനെ ജീവിക്കും .. പ്രോഗ്രാം ഓഫിസര്‍ ദേഷ്യം കൊണ്ടു വിറച്ചു .. ഉടന്‍ തന്നെ തടി മിടുക്കുള്ള ചില സേവന സന്നടരുമായി പുതൂരിന്റെ നേതൃത്തത്തില്‍ ഒരു സംഗം ഇല്യാസിന്റെ ജീപ്പില്‍ നുഴഞ്ഞു കയട്ടകാരെ പിടിക്കാനായി പോയി .. കൈ വിട്ട ആയുധവും വായിലിട്ട ചപ്പാത്തിയും തിരിചെടുകാനാകില്ലെന്ന പഴം ചൊല്ല് ആരും ഓര്‍ത്തില്ലെന്ന് തോന്നുന്നു .. എന്തായാലും രാത്രി 10 നോടടുത്ത്‌ കോളേജിന് സമീപം ഉഗ്ര ശബ്ദത്തില്‍ ഒരു ബോംബ് പൊട്ടി ..

ദേഷ്യം കൊണ്ടു വീണ്ടും വിറച്ച പ്രോഗ്രാം ഒഫിസരുടെ കൂടെ ചില സേവന സന്നദ്ധരും വിറച്ചു ..പേടി കൊണ്ടാണ് എന്ന് മാത്രം ..ബോംബ് പൊട്ടി കുറച്ചു കഴിന്നു പുതൂരിന്റെ നേതൃത്തത്തില്‍ സേവന സന്നടരെ മുഴുവന്‍ നിരത്തി ഒരു വന്‍ പ്രതിഷേധ പ്രകടനം നടന്നു .. സമാധാനപരമായിരിക്കണം പ്രകടനം എന്ന് പുത്തൂര്‍ പറഞ്ച ഉടനെ സലാം താഴെ കിടന്നിരുന്ന രണ്ടു ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്ത്‌ , കൂടെ മറ്റുള്ളവരും .. "ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക " തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം തകര്ത്തു .. ഏത് നിമിഷവും ഏത് ഭാഗത്ത് നിന്നും ബൂമ്ബാക്രമാനവും പ്രതീക്ഷിച്ചു കൊണ്ടായ്രുന്നു ജീവന്‍ കയ്യിലെടുത്തുള്ള നങ്ങളുടെ പ്രതിഷേധ പ്രകടനം ..ഏത് ബോംബിനു മുമ്പിലും കൂസാത്ത പ്രോഗ്രാം ഒഫിസരുടെ ധീരത ഓര്‍ത്തപ്പോള്‍ നങ്ങളില്‍ ചിലര്‍ക്ക്‌ രോമാന്ച്ചമുണ്ടായി .. രോമം ഇല്ലാത്തവര്‍ മറ്റുള്ളവരുടെ രോമാഞ്ചം കണ്ട അഡ്ജസ്റ്റ് ചെയ്തു ...

നങ്ങളെ വീണ്ടും ആവേശത്തില്‍ ആകി കൊണ്ടു ‌ പുത്തൂര്‍ ഒരു ആക്ഷന്‍ ഫോര്സിനു രൂപം കൊടുത്തു .. ബാകിയുള്ള സേവന സന്നദ്ധര്‍ഉടെ സുരക്ഷകായി ഉണ്ടാക്കിയ ഫോര്‍സില്‍ രാവിലെ ഡ്യൂട്ടി ഞങ്ങള്‍കായിരുന്നു ... റാഫി ,സിറാജ് , ബിജു പിന്നെ നാനും .. ഇതില്‍ ഞാനും സിറാജ്ഉം നിര്‍മലഗിരി കോളേജില്‍ നടക്കുന്ന NCC.യിലും അന്കങ്ങലാണ് .. അത് കൊണ്ടു തന്നെ ഞങ്ങള്‍ ഇടക്കിടെ NCC രീതിയല്‍ പരേഡ്‌ അടിച്ച്ഉം കയ്യിലുള്ള ചെറിയ വടി (ഞങ്ങളുടെ ഭാഷയില്‍ AK47)കൊണ്ട മറ്റുള്ളവരെ വെടി വച്ചിട്ടും പുതിയ ഉത്തരവാദിത്തം ആഘോഷിച്ചു ..

അപ്പോഴാണ് ദൂരെ നിന്നും കുന്നു കയറി വരുന്ന പോലീസ് ജീപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ..പെട്ടെന്ന്‍ സിറാജിന് ഒരു ഐഡിയ .. പോലീസുകാര്‍ ഉടെ മുമ്പില്‍ പരേഡ്‌ അടിച്ചാല്‍ അവര്‍ക്ക്‌ സന്തോഷമാകും .. അത് കൊണ്ട ജീപ്പ് അടുത്തെത്തി നിര്‍ത്തിയാല്‍ നാലുപേരും ഒരേ സമയം "പരേഡ്‌ ,സാവ്ടാന്‍ " എന്ന് പറഞ്ചു അറ്റന്ശന്‍ ആയി നിക്കണം .. ‌ സിറാജിന്റെ ഐഡിയ കൊള്ളമെന്നെനിക്കും തോന്നി ..കാരണം ലൈസന്‍സില്ലാതെയായിരുന്നു നാന്‍ ബൈകുമെടുത് വന്നിരുന്നത്..

ജീപ്പ് അടുതെതാരായി.. നല്ല സൌണ്ടില്‍ പറയണേ... സിറാജിന്റെ ഉപദേശം വീണ്ടും.. ജീപിന്റെ എഞ്ചിന്‍ ഓഫ്‌ ആയ ഉടനെ നാന്‍ ഉറക്കെ പറഞ്ചു "പരേഡ്‌" ........... ജീപ്പില്‍ നിന്നും ഇറങ്ങിയ കൊമ്പന്‍ മീശകാരന്‍ ഒന്നു ന്തെട്ടി ഒരടി പുറകോട്ടു മാറി...

പന്തികേട്‌ തോന്നിയ നാന്‍ മെല്ലെ സാവ്ടാനില്‍ നിന്നും വിശ്രമിലേക്ക് മാറി ചുറ്റുമൊന്നു നോക്കി.. അപ്പോളാണ് ആ നഗ്ന സത്യം എനിക്ക് മനസ്സിലായത്‌.. കൂടെയുണ്ടായിരുന്ന ആക്ഷന്‍ ഫോര്സുകാരുടെ പൊടി പോലുമില്ല.. അപ്പൊ ഇത്ര വലിയ പരേഡ്‌ നാന്‍ തനിച്ചായിരുന്നു അടിച്ചത്.. ധൈര്യം വീണ്ടെടുത്ത കൊമ്പന്‍ മീശക്കാരന്‍ ഓടി വന്നെന്നെ തൂകിയെടുത്തു.. "പോലീസുകാര്‍കിറ്റ്‌ പരേഡ്‌ അടിക്കുന്നോടാ @#@@$ മോനേ ... " പിന്നെയുംകെട്ടു ജീവിതത്തില്‍ ഇതുവരെ കേള്‍കാത്ത പലതും.. നല്ല സ്നേഹമുള്ള പോലീസ് കാരനായത്‌ കൊണ്ടു എല്ലാത്തിന്റെയും പുറകെ മോനേ എന്നും ചെര്‍കുന്നുണ്ടായിരുന്നു.. അറിയപെടാത്ത പല വാകുകളും ആദ്യമായി കേട്ട നാന്‍ തൂണിനു പുറകില്‍ പതുങ്ങി നിന്നിരുന്ന സിറാജിനെ നോക്കി മനസ്സില്‍ പറഞ്ചു "എങ്കിലും എന്റെ സിറാജെ..."

.

Wednesday, June 24, 2009

കണ്ണുകള്‍‌.....

.
അവളുടെ ആ വിടര്‍ന്ന കണ്ണുകളാണ് അവളിലേക്ക്‌ എന്നെ ആദ്യം ആകര്‍ഷിച്ചത്. ആദ്യമായി ഞാന്‍ സ്പര്‍ശിച്ചതും ആ നീണ്ടു കിടക്കുന്ന അവളുടെ കണ്‍പീലികളെയായിരുന്നു ...

പിന്നീട്..

എന്‍റെഎല്ലാ മുഖങ്ങളും അവള്‍ കണ്ടു എന്നായപ്പോള്‍ ആ കണ്ണുകളെ ഞാന്‍ അടച്ചു.. എന്നന്നേക്കുമായി...

Tuesday, June 9, 2009

Kamala Surayya (1934 - 2009)

Biography
Recognized as one of India's foremost poets, Kamala was born on March 31, 1934 . Her love of poetry began at an early age through the influence of her great uncle, Nalapat Narayan Menon, a prominent writer. Surayya remembers watching him "work from morning till night" and thinking that he had "a blissful life. She was also deeply affected by the poetry of her mother, Nalapat Balamani Amma, and the sacred writings kept by the matriarchal community of Nayars. She was privately educated until the age of 15 when she was married to K. Madhava Das. She was 16 when her first son was born and says that she "was mature enough to be a mother only when my third child was born". Her husband often played a fatherly role for both her and her sons. Because of the great age difference between Kamala and her husband, he often encouraged her to associate with people of her own age. She says that he was always "very understanding".

When she wished to begin writing, her husband supported her decision to augment the family's income. Because she was a woman, however, she could not use the morning-till-night schedule enjoyed by her great uncle. She would wait until nightfall after her family had gone to sleep and would write until morning: "There was only the kitchen table where I would cut vegetables, and after all the plates and things were cleared, I would sit there and start typing". This rigorous schedule took its toll upon her health, but she views her illness optimistically. It gave her more time at home, and thus, more time to write.
As Kamala’s career progressed, her greatest supporter was always her husband. Even when controversy swirled around her sexually charged poetry and her unabashed autobiography, My Story, her husband was "very proud" of her. Though he was sick for 3 years before he passed away, his presence brought her tremendous joy and comfort. She stated that there "shall not be another person so proud of me and my achievements" (Warrior interview). And her achievements extend well beyond her verses of poetry. Kamala says, "I wanted to fill my life with as many experiences as I can manage to garner because I do not believe that one can get born again". True to her word, Kamala has dabbled in painting, fiction, and even politics. Though she failed to win a place in Parliament in 1984, she has been much more successful of late as a syndicated columnist. She has moved away from poetry because she claims that "poetry does not sell in this country [India]," but fortunately her forthright columns do . Her columns sound off on everything from women's issues and child care to politics.

In December, 1999 she converted to Islam, creating a furore in the press. Less than a year later, Kamala Surayya announced on plans to register her political party 'Lok Seva,'

At the age of 75 yrs. Kamala Surayya (Madhavikutty) died in a private hospital at Pune on 31st may 2009, Sunday early morning (May god bless her with peace n heaven)

Courtesy :
http://www.manoramaonline.com/
http://www.khaleejtimes.com/

Saturday, June 6, 2009

ഒരിടവേളക്ക് ശേഷം വീണ്ടും .....

.
കോളേജ് ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും കഴിഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും ഒരു ബോധം ഉണ്ടായത്‌. ഇങ്ങനെ ഇനിയുമുള്ള ദിവസങ്ങളും കൂടി നമ്മള്‍ അടിച്ചുപൊളിച്ചാല്‍ നമ്മുടെ ജീവിതം കൂടി നമ്മള്‍ അടിച്ചു പൊളിക്കേണ്ടി വരുമെന്ന് .....കാരണം രണ്ടര വര്‍ഷം പിന്നിട്ട നമ്മുടെ ഗാങ്ങിന്‍റെ സ്ഥിതി ആ നിലയിലായിരുന്നു...!!!

ഇംഗ്ലീഷ് കിട്ടാത്ത കുറച്ചു പേര്‍ , സ്റ്റാറ്റിസ്റ്റിക്സ് കിട്ടാത്ത വേറെ കുറച്ചു പേര്‍, ഇത് ഒന്നും കിട്ടാത്ത വേറെയും കുറച്ചു പേര്‍ ,കിട്ടിയവര്‍ക്കാകട്ടെ മാര്‍ക്കും തീരെ കുറവ്. അതായിരുന്നു നമ്മുടെ അന്നത്തെ അവസ്ഥ ...!!! ഇനിയുമൊരു തുടര്‍പഠനം വേണമെന്നുണ്ടെങ്കില്‍ എന്തെങ്ങിലും ചെയ്താലേ മതിയാവൂ എന്നൊരു കണ്ടീഷന്‍. ഇനി ആകെ ബാക്കിയുള്ളത്‌ ഒരു സപ്ളിമെന്‍റെറി എക്സാമ‌ും പിന്നെ ഫൈനല്‍ എക്സാമ‌ും.!!!!


ഒരുപാടു പ്രതീക്ഷയോടെ, പല കഷ്ടപ്പാടുകളും സഹിച്ചു, ഡിഗ്രി പഠനത്തിനെന്നും പറഞ്ഞു കോളേജിലേക്ക്‌ പറഞ്ഞയക്കുന്ന നമ്മുടെ രക്ഷിതാക്കളെ നിരാശപെടുത്തരുതരെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് മാത്രമല്ല , കോളേജിലെ കുറച്ചു പേരോടുള്ള വാശിയും കൂടിയുണ്ടായിരുന്നു. ഇതൊക്കെ ആയപ്പോള്‍ എന്തായാലും ഇനി ജയിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ....


വീട്ടില്‍ നിന്നുമുള്ള പഠനം ഇനി ആര്‍കും നടക്കില്ല എന്നും കംബൈന്‍ സ്റ്റഡി മാത്രമേ ഇനി ശരണമുള്ളു എന്നും മനസ്സിലാക്കിയ നമ്മള്‍ ഒരു വീടിനായുള്ള അന്വേഷണം ആരംഭിച്ചു. അങ്ങിനെ പല വാതിലുകളും മുട്ടി നോക്കി. പക്ഷെ ബാച്ചിലേര്‍സിന് ഒരു വീടോ മുറിയോ തരുവാന്‍ ആരും ധെര്യപെട്ടില്ല. സമ്മതം മൂളിയവര്‍ പിന്നീട് അതു മാറ്റി പറഞ്ഞു .....!!അങ്ങിനെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കില്ലേ എന്ന് പോലും ഭയപ്പെട്ട സമയത്താണ് ആള്‍പാര്‍പില്ലാത്ത ഒരു വലിയ വീടിന്റെ ഗസ്റ്റ് ഹൌസ് കിട്ടാനുണ്ട് എന്നറിഞ്ഞത് . അങ്ങിനെ അവസാന പോംവഴിയായി അവിടെ ഞങ്ങള്‍ തീരുമാനിച്ചു ......എവിടെ നിന്നൊക്കെയോ തപ്പി പെറുക്കി, കിട്ടിയ പുസ്തകങ്ങള്‍ ഓക്കേ അവിടെ കൊണ്ട് വന്നു. (എടാ....നമുക്ക്‌ ഇങ്ങനെയും പുസ്തകങ്ങള്‍ ഉണ്ടായിരുന്നൊ എന്ന്‍ ഒരാള്‍ കമന്റ്‌ അടിച്ചത് ഇപ്പോഴും രസകരമായി ഓര്‍ക്കുന്നു ). അവിടെ താമസം തുടങ്ങുവാന്‍ തീരുമാനിച്ചു.......പക്ഷെ പിറ്റേന്ന് അവിടെ ചെന്നപ്പോള്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് വീട്ടുടമ നമുക്ക്‌ ആ വീട് തന്നെ സമ്മാനിക്കുകയായിരുന്നു. . . ഇരു നില കെട്ടിടമായ ആ വീട്ടില്‍ ടെലിഫോണ്‍, ഫ്രിഡ്ജ്‌, ഗ്യാസ് സ്ടൌ, ഏസി, വാഷിംഗ്‌ മെഷീന്‍..... അങ്ങിനെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ആ വീട് കണ്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ആശ്ചര്യപ്പെട്ടു......!!!!!!അങ്ങിനെ ഞങ്ങള്‍ പുതിയ ഒരാവേശത്തോടെ പുതിയ ഒരു ലക്ഷ്യത്തോടെ ആ വീട്ടില്‍ താമസം തുടങ്ങി. . അന്ന് ഞങ്ങളുടെ കയ്യിലുള്ള ഉണ്ടായിരുന്ന മൊബൈലിന് അവിടെ റേഞ്ച് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു...... അപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍, ആ പ്രദേശത്തെ ടെലിഫോണ്‍ കോഡ് എല്ലാവര്‍ക്കും അറിയുന്നത് കൊണ്ട് ബാക്കിയുള്ള അവസാന നാലു നമ്പറുകള്‍ വെച്ച് , 1210 ലേക്ക്‌ വിളിക്കാന്‍ പറയും... അത് പോലെ പിന്നീട് കോളേജിലും 1210 എന്ന് തന്നെ അറിയപ്പെടാന്‍ തുടങ്ങി .അങ്ങിനെയാണ് നമ്മുടെ ഹോസ്റ്റല്‍ 1210 ആയി മാറിയത്‌.

ടു ബി ബാക്ക് അഗൈന്‍ വിത്ത്‌ ന്യൂ ന്യൂ തിങ്ങ്സ്‌ ഓഫ് 1210..... ഇഫ്‌ റീഡര്‍സ്‌ ഹാപ്പി ....

Whoever loving 1210 can join in this community.

Monday, June 1, 2009

പ്രൊഫൈല്‍ ബാക്കി വെച്ചു മുഫീദ്‌ യാത്രയായി

.

MUFEED PK@ 9846553787,9916757978 എന്ന പേരില്‍ ഓര്‍കുട്ടില്‍ നിങ്ങള്‍ക്കൊരു പ്രൊഫൈല്‍ കാണാന്‍ കഴിയും .എന്നാല്‍ മുഫീദിനെ നിങ്ങള്‍ക്കിനി കാണാന്‍ കഴിയില്ല.ആ നമ്പരില്‍ വിളിച്ചാല്‍ കിട്ടുകയും ഇല്ല.ദൈവ സ്മരണ , തന്‍റെ മാതാപിതാക്കള്‍ , സുഹ്രത്തുക്കള്‍ ,തുടങ്ങി അഞ്ചു കാര്യങ്ങള്‍ തനിക്കു വിലപ്പെട്ടതാണെന്നു മുഫീദ്‌ തന്‍റെ പ്രൊഫൈലില്‍ പറയുന്നു.എന്നാല്‍ മാതാപിതാക്കള്‍ , സുഹ്രത്തുക്കള്‍ എന്നിവരെ തനിച്ചാക്കി അവന്‍ ദൈവത്തിലേക്ക് മടങ്ങി..കൂട്ടുകാര്‍ക്ക്‌ നല്ല വചനങ്ങള്‍ എഴുതാന്‍ തന്‍റെ സ്ക്രാപ്പ്‌ ബുക്ക്‌ തുറന്നു കൊടുത്ത്‌ അവന്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് വിട നല്‍കി. കല്ലിക്കണ്ടി എന്‍ എ എം കോളേജ്‌ കമ്മിറ്റി ട്രഷറര്‍ എലാന്ഗൊട് പി കെ കുഞ്ഞബ്ദുള്ള ഹാജി യുടെ മകളുടെ മകനാണ് കഴിഞ്ഞ ദിവസം ഗുണ്ടല്‍ പെട്ടയില്‍  വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മുഫീദ്‌ .