Sunday, May 31, 2009

For my college mates….

.
This is also an old post from my personnel blog “Ilan’s first voice” (http://faselmohammed.blogspot.com/2009/03/for-my-collage-mates.html). As it is for my friends I’m just copy n paste it here also
Back from my life
Stroll down the stair
Spin of a switch ‘n’
Twist of a knob.

It was a sigh.
A hug.
A kiss.
Some words of love ….
Then, said goodbye.

It was a gain
A time.
A place.
But not a trace where,
My friends left behind.

I miss you a lot
For those good times
Which we’d together
As a kin n as a mob

To the blue, blue sky
With wet, wet eye
And an open sigh
I wish you'll come back again

But for today you are away.
And for now we are apart

But I know my heart‘s
Thirst for you.
And the best of luck
To you my friends
For my hope
We will meet again soon.
** Special thanx to Mr. Jamshid KP for these photos .
Monday, May 25, 2009

A Simple Thought

I came across this nice inspirational article and thought, it will make your day even more beautiful! So here I am sharing it with you. Hope you will enjoy it! --------

“Realize deeply that the present moment is all you ever have. Make the Now the primary focus of your life. Whereas before you dwelt in time and paid brief visits to the Now, have your dwelling place in the Now and pay brief visits to past and future when required to deal with the practical aspects of your life situation. Always say “yes” to the present moment. What could be more futile, more insane, than to create inner resistance to something that already is? What could be more insane than to oppose life itself, which is now and always now? Surrender to what is. Say “yes to life — and see how life suddenly starts working for you rather than against you.” “If you cannot be at ease with yourself when you are alone, you will seek a relationship to cover up your unease. You can be sure that the unease will then reappear in some other form within the relationship, and you will probably hold your partner responsible for it. All you really need to do is accept the moment fully. You are then at ease in the here and now and at ease with yourself.” --- Eckhart Tolle

If we want to achieve success (in whatever way We define success), and have the life we want, then living in the present – the now – is incredibly important to us, and here's why ….the past is over … and …the future does not exist yet.Many people waste an enormous amount of energy on regrets. They dwellon things that were said or done in their personal histories. Why?

Thepast cannot be changed. What was said cannot be unsaid. What was done cannot be undone.
Fretting over the past and reliving past 'mistakes' means we arenot investing in the now.What happened in the past is over, and if we want our life to be anempowered one, then the past needs to be a fading memory.
.

Sunday, May 24, 2009

Its all about Royal B.Com 1998-2001 Batch

.
താണ്ട് ഇരുപത്‌ വര്‍ഷത്തെ വിദ്യഭ്യാസ ജീവിതം . അതില്‍ തന്നെ ഏഴു വര്‍ഷത്തോളം കാമ്പസ്‌ ജീവിതം .ഇതില്‍ എന്‍ എ എമ്മിലെ ആ മൂന്നു വര്‍ഷം.. അവിടുന്ന് കിട്ടിയ കൂട്ടുകാര്‍ ..ഇപ്പോഴും തുടരുന്ന ബന്ധങ്ങള്‍ ..അറ്റു പോഴെങ്കിലും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ..അധ്യാപകര്‍ ..ഇപ്പോഴും ചെവിയില്‍ അവരുടെ ശബ്ദങ്ങള്‍ ..പല വിധത്തിലുള്ള ഓര്‍മ്മകള്‍ ..ആ കുന്നു കയറി ആദ്യമായി കോളേജില്‍ എത്തിയപ്പോള്‍ കിതപ്പ്‌ അനുഭവപ്പെട്ടെങ്ങിലും ആ വിയര്‍പ്പിന് ഇപ്പോഴും നല്ലൊരു സുഗന്ധം ..
സ്കൂളില്‍ നിന്നും കോളെജിലേക്ക് പോകുമ്പോള്‍ എന്തൊക്കെയോ ആയിരുന്നു മനസ്സില്‍..റാഗിംഗിന്റെ ചെറിയ പേടിയും..പക്ഷെ അവിടെ വിലസുന്ന സീനിയേര്‍സ്‌ ഏതാണ്റ്റ്‌ കടവത്തൂര്‍ പ്ലസ്ടു വില്‍ എന്റെ സീനിയേര്‍സ്‌ ആയിരുന്നതിനാല്‍ എനിക്ക് അത്തരത്തിലുള്ള ഒരു ഓര്‍മയില്ല..നിസാര്‍ വിലഞ്ഞാംബ്രം (ഇപ്പോള്‍ ഖത്തറില്‍ ജോലി,കല്യാണം കഴിഞ്ഞു,ഒരു കുട്ടി ,ഇടയ്ക്ക് കാണാറുണ്ട് ).എന്‍ എ എമ്മിന്‍റെ ഓരോ പുല്ത്തകിട് പോലും സ്നേഹത്തോടെ ഏറ്റുവാങ്ങുന്ന പുഞ്ചിരി ...അതായിരുന്നു അജ്നാസ്‌ .ഇപ്പോള്‍ അബൂദാബിയില്‍ സീനിയര്‍ അക്കൌന്ടന്റ്റ്‌ ആയി ജോലി നോക്കുന്ന ഈ മുന്‍ ചെയര്‍മാന്‍ ഒരു കുട്ടിയുടെ പിതാവാണ്. റഫീക്ക്‌ കാട്ടൂര്‍ (നാട്ടില്‍ തന്നെ ബിസിനസ്‌ ,) കുറുപ്പ് മുസ്തഫ (ദുബായില്‍ ആണെന്നറിയാം )നാഫിഹ് ( സീനിയര്‍ ആണെങ്ങിലും എന്റെയും അന്സറിന്റെയും കൂടെ തന്നെയായിരുന്നു ,സൌദിയില്‍ ജോലി,കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ) യു യു സി ഗഫൂര്‍ ,ചെയര്‍മാന്‍ സുബൈര്‍ ,എസ് എഫ്‌ ഐ നേതാവ്‌ ഷൌകത്തലി, നിതിന്‍ (ഡല്‍ഹിയില്‍ ,പാര്‍ടി ഭാരവാഹി ), അസോസിയേഷന്‍ സെക്രടറി മഹറൂഫ്‌ ( വാഹന അപകടത്തില്‍ മരണപ്പെട്ടു ),യാസര്‍ അറഫാത്ത്( എസ് എഫ്‌ ഐ നേതാവ്‌ ,ഇപ്പോള്‍ സൌദിയില്‍ ),ഫൈസല്‍ (ദുബായില്‍ ജോലി ), കോളേജ് ക്യാപ്ടന്‍ ഷമീം ,സജീര്‍ (സിഡ്നിയില്‍ ജോലി,വിവാഹിതന്‍ ),വിവാദ മാഗസിനിലൂടെ പ്രസിദ്ധനായ ശംസുല്‍ഹാക്ക് തുടങ്ങിയവരായിരുന്നു അറിയപ്പെടുന്ന പ്രമാണിമാര്‍ . പെണ്‍കുട്ടികളില്‍ പ്രമുഖ രുഖ്സാന തന്നെ.പിന്നെ ദീപ,സലീന,ആര്‍ട്സ്‌ ക്ലബ്‌ സെക്രട്ടറി റീന ,സാലിഹ (രണ്ടു വര്‍ഷം മുമ്പ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടു )ശംസീര തുടങ്ങിയവരും ഓര്‍മ്മയിലുണ്ട് .
സീനിയേഴ്സിനെ വിട്ടു എന്റെ ബാച്ച്ചിലേക്ക് വരാം .റോയല്‍ ബികൊമിലെ ഏതാണ്റ്റ്‌ എല്ലാവരുമായും ഇപ്പോഴും നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കാരുന്ട്.എന്നാല്‍ കല്യാണം കഴിഞ്ഞു പ്രാരാബ്ധം ഒക്കെ ആയതിനാല്‍ ചിലര്‍ക്ക്‌ ഒന്ന് ഓര്‍ക്കുട്ടില്‍ സ്ക്രാപ്പിനു ഒരു മറുപടി അയക്കാനോ ചാറ്റിങ്ങില്‍ തിരിച്ചൊരു ഹായ് പറയാനോ സമയം കിട്ടാറില്ല.പുല്ലൂക്കര അന്‍സാര്‍ പറഞ്ഞത് പോലെ ഞാനും എന്റെ കെട്ടിയോളും പിന്നൊരു തട്ടാനും എന്ന പോളിസിയാണ് പലര്‍ക്കും.ഒരു ക്രോണിക്‌ ബാച്ചിലര്‍ ആയി തുടരുന്നത് കൊണ്ടാവാം എനിക്ക് മനസ്സിലാകാത്തത്
അബ്ദു റശീദില്‍ നിന്നും തുടങ്ങാം .ദുബായില്‍ ഒരു നല്ല കമ്പനിയിലെ അകൌണ്ടാന്റ്റ്‌ ആയി ജോലി നോക്കുന്നു..എന്നെ പോലെ ഒരു അവിവാഹിതനാണ്.ഇടയ്ക്ക് ചാറ്റിങ്ങില്‍ കിട്ടാറുണ്ട്‌ . അബ്ദു ജലീല്‍ ...കോളേജ്‌ കാലത്ത്‌ ഒരു എസ് എസ് എഫ്‌ പ്രവര്‍ത്ത്കനായിരുയ്ന്നു .ഇപ്പോള്‍ ദുബായില്‍ ജോലി.കല്യാണം കഴിഞ്ഞു .ഒരു കുട്ടിയുണ്ട് .ഇടയ്ക്ക് മെയില്‍ അയക്കാറുണ്ട്. അന്‍സാര്‍ ..കോളേജില്‍ എന്നെ അറിയുന്നവര്‍ ഇയാളെയും അറിയും.ബികോമിന് ശേഷം എം ബി എ കഴിഞ്ഞ അന്‍സാര്‍ ഇപ്പോള്‍ ബാങ്കളൂരില്‍ സ്വന്തം ബിസിനസ്‌ ആണ്.വിവാഹിതനും ഒരു ആണ്‍ കുട്ടിയുടെ പിതാവുമാണ്.ഇടയ്ക്കിടയ്ക്ക് ഫോണ്‍ വഴി ബന്ധപ്പെടുന്നു . അനീഷ്കുമാര്‍ ഒരു വര്‍ഷം മുമ്പ് ബന്ധപ്പെട്ടപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. അബ്ദുല്‍ കാദര്‍ ബി കോമിനു ശേഷം എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സും കഴിഞ്ഞു ഇപ്പോള്‍ ബാങ്കളൂരില്‍ ഒരു ഐ ടി കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു.അവിവാഹിതനാണ് .എങ്ങിലും ചാറ്റിങ്ങില്‍ എപ്പോഴും കല്യാണത്തെ കുറിച്ചുള്ള ചിന്തകളാണ് . അജിത്കുമാര്‍ ഇപ്പോഴും പാര്‍ടിയില്‍ സജീവമാണ് .തിരുവനന്തപുരത്ത്‌ ഡി വൈ എഫ്‌ ഐയുടെ യുവധാര മാസികയുടെ പത്രാധിപരാണ് കക്ഷി .വിവാഹത്തെ പറ്റി ചിന്തിച്ചിട്ട് പോലും ഇല്ല.ഇടയ്ക്ക്‌ ചാറ്റ് ചെയ്യാറുണ്ട് .കരിയാട്‌ സ്വദേശി അഷ്‌റഫ്‌ ഇപ്പോള്‍ യു എ എയിലെ റാസ്‌ അല്‍ ഖൈമയില്‍ വര്‍ക്ക്‌ ചെയ്യുന്നു. വിവാഹിതനാണ് . പാറക്കടവ്‌ ബഷീര്‍ ഒരു വര്‍ഷം മുമ്പ് വിളിച്ചപ്പോള്‍ ഷാര്‍ജയില്‍ ആണ് ഉള്ളത്‌ .വിവാഹിതനാണ് . മസില്‍ പിടിച്ചു നടന്നിരുന്ന ധന്യജ്‌ ബികോം കഴിഞ്ഞു എം എസ് സി യും എന്‍ എ എമ്മില്‍ നിന്നും കഴിഞ്ഞു ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു.ഒരു വര്‍ഷം മുമ്പ് വിവാഹിതനായി. ഹിജാസ് ഹംസ .എല്ലാ പെണ്‍കുട്ടികളും അറിയും ഇയാളെ .കക്ഷി ഒരുപാട്‌ മാറിപ്പോയി .ഇപ്പോള്‍ ദുബായില്‍ എം പോസ്റ്റില്‍ സീനിയര്‍ അക്കൌണ്ടന്റ്റ് .വിവാഹിതന്‍. ചെറുപ്പരംബ സ്വദേശി ഇബ്രാഹിം ഇപ്പോള്‍ കുവൈറ്റില്‍ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ്റ് ആണ് .വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ് .
ഇമ്പു എന്ന ഇബ്രാഹിം പാറക്കടവ്‌ ഇപ്പോള്‍ കുവൈറ്റില്‍ ബിസിനസ്‌ ആണ് .വിവാഹിതനും രണ്ടു വയസ്സുള്ള മുഹമ്മദ്‌ നിഹാലിന്റെ പിതാവുമാണ് . ഒരു വിസിറ്റിംഗ് സ്ടുടന്റ്റ്‌ ആയിരുന്ന ഇസ്മായില്‍ ഇപ്പോള്‍ ഖത്തറില്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു . അബുദാബിയില്‍ ഒരു ബാങ്കില്‍ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് കുട്യാടി സ്വദേശി ജംഷിദ്.ബികോമിന് ശേഷം എം സി എ കഴിഞ്ഞ ജംഷി വിവാഹിതനാണ് . പാറക്കടവിലെ മഹമൂദ്‌ മൊയ്തു ഹാജി ഖത്തറില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ അകൌണ്ടാന്റ്റ്‌ ആയി ജോലി നോക്കുന്നു .വിവാഹിതനാണ് .ഒരു കുട്ടിയുണ്ട് . സ്ടുടന്റ്റ്‌ എഡിടര്‍ ആയിരുന്ന മുഹമ്മദ്‌ അബ്ദുള്ള ദുബായില്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു . തലശ്ശേരി സ്വദേശിയും എസ് ഐ ഓ പ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ്‌ സാബിര്‍ ഇപ്പോള്‍ ബാംഗളൂരില്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത് . ക്ലാസില്‍ എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന പുല്ലൂക്കര (അദ്ധേഹത്തിന്റെ വാക്കില്‍ ഗ്രാസ് ലാന്റ് )നിവാസി മുഹമ്മദ്‌ അന്‍സാര്‍ ഇപ്പോള്‍ അല്‍ ഐനില്‍ ഒരു കന്‍സ്ട്രക്ടഷന്‍ കമ്പനിയില്‍ അട്മിനിസട്രടര്‍ ആണ് .ബികോമിന് ശേഷം അന്‍സാര്‍ എം ബി എ പൂര്‍ത്തിയാക്കി.വിവാഹിതനാണ് .ഒരു ആണ്‍ കുട്ടിയുടെ പിതാവും ആണ്. ഇനി നമ്മുടെ ബഹുമാനപ്പെട്ട ചെയര്‍മാന്‍. ദുബായിലെ പ്രമുഖ കമ്പനിയിലെ സെയില്‍സ്‌ മാനേജരാണ് നമ്മുടെ മുഹമ്മദ്ശഹീല് .വിവാഹിതനും സാനിയ എന്ന പെണ്‍ കുട്ടിയുടെ പിതാവും ആണ്. കുട്യാടി സംഘത്തിലെ മറ്റൊരു അംഗമായിരുന്ന നിസാര്‍ ബികോമിന് ശേഷം എം ബി എ കഴിഞ്ഞു ഇപ്പോള്‍ ദുബായില്‍ ഒരു പ്രമുഖ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു .ഞങ്ങളുടെ ജുനിയര്‍ ആയിരുന്ന സജ്നയെ(പോളിമര്‍ കെമിസ്ട്രി )യാണ് നിസാര്‍ കല്യാണം കഴിച്ചത് .ഒരു ആണ്‍കുട്ടിയുണ്ട് ഇവര്‍ക്ക്‌ .പാനൂര്‍ സ്വദേശി നൌഫല്‍ എ കെ പി യും എടക്കാട് സ്വദേശി നൌഷാദും ഒരു വര്‍ഷം മുന്‍പ്‌ ബന്ധപ്പെട്ടപ്പോള്‍ ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു .അടുത്ത കുട്യാടിക്കാരന്‍ നൌഷാദ്‌ എം എം ഇപ്പോള്‍ കുവൈറ്റില്‍ ഒരു കമ്പനിയില്‍ അക്കൌന്ടന്റ്റ്‌ ആയി വര്‍ക്ക്‌ ചെയ്യുന്നു.മറ്റൊരാള്‍ പ്രദീഷ്‌ കോഴിക്കോട്‌ ഒരു കംപ്യുട്ടര്‍ സ്ഥാപനത്തില്‍ ആണ്.കൂരാറ സ്വദേശി റംഷാദും ബികോമിന് ശേഷം എം എസ് സി ചെയ്തു ഇപ്പോള്‍ ദുബായില്‍ ആണെന്നാണ്‌ വിവരം.കുട്യാടി സംഘത്തലവന്‍ സാദത്ത്‌ ഇപ്പോള്‍ നാട്ടില്‍ തന്നെ ബിസിനസ്‌ ആണ്.എസ് എഫ്‌ ഐ നേതാവായിരുന്ന സാദിക്ക്‌ ഇപ്പോള്‍ ദുബായിലാണ് ഉള്ളത്‌.പാനൂരിലെ ഷംസീര്‍ ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞു ദുബായില്‍ ഒരു കമ്പനിയില്‍ വര്‍ക്കു ചെയ്യുന്നു .സുബൈര്‍ കല്ലിക്കണ്ടിയിലെ ഒരു സ്ക്കൂളില്‍ ഓഫീസ്‌ മാനേജരായും ശിമ്മിത്ത് മുംബായില്‍ ഒരു കമ്പനിയിലും സുജീഷ് ചെന്നൈയിലും അക്കൌന്ടന്റ്റ്‌ ആയി വര്‍ക്ക്‌ ചെയ്യുന്നു.മൂവരും അവിവാഹിതരാണ്.സുനീജ്‌ ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു .വിവാഹിതനാണ് .ഷഹീര്‍ ദുബായിലും സത്താര്‍ ബാങലൂരിലും ഷക്കീര്‍ ഖത്തറിലും ജോലി ചെയ്യുന്നു .തസ്നീം കുട്യാടിയില്‍ സ്വന്തം ഒപ്ടിക്കല്‍ ഷോപ്പ് നടത്തുന്നു.
പെണ്‍കുട്ടികളില്‍ ഏതാണ്റ്റ്‌ എല്ലാവരും നല്ല വീട്ടമ്മമാരായി കഴിയുന്നു.എങ്കിലും ഷീജ സി എ പാസ്സായതായി അറിയാന്‍ കഴിഞ്ഞു.ഫാജില ഇടക്കാലത്ത്‌ ദുബായില്‍ വര്‍ക്ക്‌ ചെയ്തിരുന്നു.ബികോമിന് ശേഷം ഷിമ്മി ,ജിഷ,ഫാജില,സലീന,ഷീജ,കദീജ എന്നിവര്‍ എം കോമും ബുനൈര ബി എഡും പൂര്‍ത്തിയാക്കി .മേല്‍ പറഞ്ഞ വിവരങ്ങള്‍ ആര്‍ക്കെങ്കിലും അപ് ഡാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ advmohdk@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയക്കാന്‍ അഭ്യര്ത്ഥന.

Friday, May 22, 2009

ഞാന്‍ വെറുമൊരു ശ്വാസവും നിഴലും...

.
സോഫോക്ലീസ്‌ . ചിന്തകന്‍ ..... മനുഷ്യന്‍ വെറും ശ്വാസവും നിഴലുമാണ് എന്നാണ്‌ സോഫോക്ലീസ്‌ പറഞ്ഞത്. ശ്വാസം നിന്നു പോയാല്‍ എവിടെയാണ് ആ നിഴലിന്റെ സ്ഥാനം. വളരെ വലിയ ഒരു പ്രപഞ്ച സത്യം ഒരു ചെറിയ വാക്കില്‍ ഒളിപ്പിച്ച ആ മഹാന് ഒരായിരം പ്രണാമം. അഹങ്കാരത്തിന്റെ ആള്‍ രൂപങ്ങള്‍ ആയ മനുഷ്യന്നു ചിന്തിക്കാന്‍ കഴിവുണ്ടെങ്കില്‍ ഇതില്‍ പരം ഒരു വാക്ക് ആവശ്യമുണ്ടോ, അവന്റെ അഹങ്കാരം ഇല്ലാതാവാന്‍. ഒരു നെടുവീര്‍പ്പിലെന്കിലും മനുഷ്യാ നീ ചിന്തിക്കുന്നുണ്ടോ ഈ വായുവാണ് നീയെന്ന്..ഒരു നിമിഷം ഈ വായു നിന്നില്‍ നിന്നും വിട്ടുപോയാല്‍ നീ നിഴല്‍ പോലുമല്ലെന്ന്ഒരു മാത്രയെങ്കിലും നീ ഓര്‍ക്കുന്നുണ്ടോ ? ഓര്‍ത്തിട്ടുന്ടെങ്കില്‍ ആ നിമിഷം മുതല്‍ മാത്രമാണ് ഓരോരുത്തരും യഥാര്ത്ഥ മനുഷ്യനാവുന്നത്.


എന്നെയും നിങ്ങളെയും പോലുള്ള ഓരോ അഹങ്കാരികളും ഇത്ഓര്‍ക്കാന്‍ തന്നെയാവണം ഈ മാഗസിന്റെ സ്രഷ്ടാക്കള്‍ ഇതിനു ശ്വാസം എന്നപേരു കൊടുത്തത് . ശ്വാസം വളരെ നിസ്സാരമായ രണ്ടക്ഷരങ്ങള്‍ . പക്ഷെ വളരെ വളരെ ശക്തവും. ഈ രണ്ടക്ഷരമില്ലെന്കില്‍ എന്താണ് മനുഷ്യന്‍. എന്താണ് ജീവ ജാലങ്ങള്‍., എവിടെ ജീവന്റെ വെളിച്ചം.. ശക്തി..

ഇല്ല ..... പിന്നെ ഒന്നുമുണ്ടാവില്ല .. അതോടെ അവസാനം ... എല്ലാറ്റിന്റെയും അവസാനം. ശ്വാസം നമ്മില്‍ നിന്നും വിട പറയുമ്പോള്‍ നമ്മുടെ നിഴലും വിട ചൊല്ലും.. അത് വരേയ്ക്കും , ശ്വാസവും നിഴലും നമ്മില്‍ ബാക്കിയാവുന്ന കാലം എന്തെങ്കിലും നന്മകള്‍ ചെയ്‌താല്‍ അത് മാത്രമെ ബാക്കിയാവുകയുള്ളൂ. ആള്‍ ആവാനുള്ള ശ്രമങ്ങള്‍ തല്കാല പേരു മാത്രമെ നമുക്കു നേടിതരുന്നുള്ളൂ എന്നത് മറക്കാതിരിക്കാം.. സ്ഥാന മാനങ്ങള്‍ , അധികാര സ്ഥാനങ്ങള്‍ , ആടയാഭരണങ്ങള്‍ ... എല്ലാം... എല്ലാം... നശിക്കും .. ഒരുകാലം . .

പക്ഷെ മനസ്സിന്റെ നന്മ ..... മരിക്കുമോ എന്നെങ്കിലും... മണ്മറഞ്ഞ നിങ്ങളുടെ അടുത്ത ബന്ധു ... സുഹൃത്ത് മറന്നോ ഇന്നു വരെ നിങ്ങള്‍ അവരെ.. ?? ഇല്ല മറക്കില്ല ഒരിക്കലും അത്തരം ബന്ധങ്ങള്‍ മറവിയുടെ ആഴങ്ങളിലേക്ക് പോവില്ല. ഉറപ്പ്‌..

ഞാന്‍

പിന്നെ ഞാന്‍ ആരാണെന്നാണ്‌ ഇപ്പോള്‍ എല്ലാവരും അന്വഷിച്ച് കൊണ്ടിരിക്കുന്നത് ... പല പേരുകളും എന്നിലേക്ക്‌ ചൂണ്ടപ്പെടുന്നുണ്ട് എന്നും അറിഞ്ഞു. എന്റെയും, നിങ്ങളുടെയും ഇടയില്‍ ഇങ്ങിനെ ഒരു മറ മനപ്പൂര്‍വം വച്ചത് ഞാന്‍ നിങ്ങളില്‍ നിന്നും ഉയരങ്ങളിലാണ് എന്ന് കരുതിയിട്ടല്ല. പകരം ഞാന്‍ പറയുന്ന ചിലനഗ്ന സത്യങ്ങള്‍ പലരെയും നഗ്നരാക്കും , എന്നെയടക്കം , എന്നത് കൊണ്ടാണ്........

അതിനാല്‍ എന്നോട് പൊറുക്കുക . തത്കാലം ഞാന്‍ അദൃശൃന്‍ ആയി ഇരുന്നോട്ടെ..... രാജാവ് നഗ്നനാണ് എന്ന് പറയാനെങ്കിലും .... ഈ ശ്വാസത്തിലെ ഒരു നിഴലാണ് ഞാന്‍.. ശ്വാസം ഇല്ലാതാവുമ്പോള്‍ ഒരു പക്ഷെ ഞാന്‍ ഈ നിഴലില്‍ നിന്നും പുറത്തു വന്നേക്കും.... അത് വരെ ദയവായി ക്ഷമിക്കൂ........

.

Tuesday, May 19, 2009

livin' the hard life....


Sometimes life seems too hard
All I wanna do is run away from me
Sometimes pressures get me down
All I want is just to be free

Sometimes I get lost in life
Forgettin’ my reason to be
Sometimes I get stuck midstream
Life washes over me

Sometimes there’s more dark than light
It’s no wonder I can’t see
Sometimes the music stops when I’m dancin’
My legs collapse under me

Sometimes it seems life’s questions
Bring unwelcomed answers…
Those takin’ the better part of me

Sometimes life seems too hard
All I wanna do is run away from me

Sometimes life seems too hard
All I wanna do is run away from me .

Monday, May 18, 2009

My College Days

I wrote and published these lines in my personal blog Ilan’s first voice (http://faselmohammed.blogspot.com/2009/03/my-college-days.html ) before one or two months and it gave a very good backup and confident to me to write something. So I’m just copy and paste it to this magazine also…


NAM Kallikkandy, my college, the place where I spent the most beautiful period in my life. I enjoyed each n every second of that time. Here are some lines about that period. All these lines are from my deep heart. One of my unknown friends sent me one stanza (around five to six lines) about his college life. It gave me some nostalgic feelings. Then I started writing these lines. It is the first time I’m writing lines like this. So, I don’t know is it came through or what? You are the evaluator. Mail your comments to: faselmohammed@gmail.com .The world is fast and so my life…..
Running speed for the thrive
But, now I stopped and turned around
to see my place, my evergreen ground

the place where, I’d spent my golden epoch
friends, girlfriends, lovers n all
flirting, mashing and sometimes fight
acting strange and playing crazy
living life was so damn easy

never caring what ever others say
laziness, rashness always beats
studies, lectures n those boring hours
sleeping classrooms getting awake
With the presence of loving teachers

Proudly headed the mbbs*
Making friends, in a split of second
but sticking with them till the end of life

living on the edge, challenges n dares
consequences, who the hell cares
feeling proud for all those stupidity

asking every gal for a sweetie smile
hopping around her, like a squirrel
being possessive ,declaring her "MY GIRL"

but reality struck, and hit it hard
soon, that world torn apart
days were over, time said goodbye

my heart's defying, wanna stay
but, its finished
finished for ever….

memories flashing, in front of wet eyes
taking a long breath to get that smell
the smell of my loving college days….Devoted to my nam friends

*member of back bench students

Thursday, May 14, 2009

കേരള പോലീസും ഞങ്ങളില്‍ ചിലരും..


കേരള പോലിസിനെ കുറിച്ചു കേട്ടു പഴകിയ എന്നാല്‍ എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരു കഥ ....

ലോക രാജ്യങ്ങളിലെ ഏറ്റവും നല്ല പോലീസ് സേനയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടക്കുന്നു. ആഫ്രികന്‍ കാടുകളില്‍ ‍പോയി ഏറ്റവും വലിയ സിംഹത്തെ പിടിച്ചു കൊണ്ടു വരണം . അതാണ്‌ മത്സരം. എല്ലാ രാജ്യങ്ങളിലെയും പോലീസ് ടീം റെഡി ആയി നില്‍ക്കുന്നുണ്ട്‌. ആദ്യമായി ചൈന പോലീസ് കാട്ടിനകത്തോട്ടു പോയി . അഞ്ചു പത്തു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു വലിയ സിംഹവുമായി പുറത്തു വന്നു. പിന്നീട് ചാന്‍സ് റഷ്യയുടെതായിരുന്നു. അവരും ഒരു പത്തു മണിക്കൂര്‍ സമയത്തിനുള്ളില്‍ ഒരു സിംഹത്തെ പൊക്കി കൊണ്ടു വന്നു.................. അമേരിക്ക , ഇസ്രയേല്‍ ... ലോക ശക്തികളെല്ലാം ശക്തി തെളിയിച്ചു കൊണ്ടിരുന്നു.... ഇനി ഇന്ത്യ ബാക്കി. ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നതോ ലോക പ്രശസ്തരായ കേരള പോലീസും..

എല്ലാവരും വീര്‍പ്പടക്കി നോക്കി നില്‍ക്കവേ കേരള പോലീസ് കാട്ടിനകത്തോട്ടു കയറി. നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറി.. അത് പിന്നീട് ഒരു ദിവസം ...... രണ്ടു ദിവസം .... മൂന്നാം ദിവസം ആകാക്ഷ അടക്കാനാവാതെ ജഡ്ജിംഗ് പാനെലും , കാണികളും കേരള പോലിസിനെ തപ്പി കാടിനകത്തേക്ക്കയറി നോക്കി ...

ഉള്‍ക്കാട്ടില്‍ ഒരിടത്ത് അവര് കേരള പോലിസിനെകണ്ടെത്തി .. കൂടെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു കരടിയും .. പോലീസുകാര്‍ കരടിയുടെ കൂമ്പിനിടിക്കുന്നു ....കൂടെ ചോദ്യവും :" പറയടാ ......... നീയല്ലേടാ സിംഹം .... ന്റെമോനേ ...."


**************************************************************

ഇതാണ് കേരള പോലീസിന്റെ സ്വഭാവം. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ കള്ളനാക്കുന്ന ഇന്റര്‍ നാഷണല്‍ക്രിമിനല്‍ ഇന്‍ വെസ്ടിഗെഷന്‍ പവര്‍. അതാണ്‌ പലപ്പോഴും കേരള പോലീസ് പ്രകടിപ്പിക്കാറുള്ള കുറ്റാന്വേഷണം.

ഇതേ സ്വഭാവമുള്ള പലരും നമ്മുടെ ഇടയിലുമുന്ടെന്നതാണ് വലിയ സങ്കടം. എങ്ങിനെയെങ്കിലും എല്ലായിടത്തും എന്റെ പേര്‍ വരണം എന്നതൊഴിച്ചാല്‍ വേറെ ഒന്നും അവര്‍ക്കറിയില്ല.തന്റെ പേരു വരുത്താന്‍ എന്ത് തരം താണ പ്രവര്‍ത്തനവും അവര്‍ ചെയ്യും. തന്റെ പേരു നന്നാക്കാനുള്ള ഈ ശ്രമത്തിന്റെ ഇടയില്‍ മറ്റുള്ള പാവങ്ങള്‍ അനുഭവിക്കുന്ന നഷ്ടങ്ങള്‍ നാമാരും ഓര്‍ക്കാറില്ല എന്നതല്ലേ സത്യം.
ഇതു കൊണ്ടു തല്‍ക്കാലത്തെ ലാഭം ഒരു പക്ഷെ നിങ്ങള്‍ക്കുണ്ടായെന്നു വരാം. പക്ഷെ ഒരു നാള്‍ കരടി പറയും ഞാന്‍ സിംഹമല്ലെന്ന്. ഇന്നു നിങ്ങളെ ആര്‍പ്പു വിളിച്ചു സ്വീകരിച്ച ജനം അന്ന് നിങ്ങളെ കൂക്കി വിളിക്കും .... മനസ്സിലെങ്കിലും....
നിങ്ങള്ക്ക് മനസ്സില്‍ ഉയര്ന്ന സ്ഥാനം നല്‍കിയവര്‍ നിങ്ങളെ അവിടെ നിന്നും വലിച്ചു കുപ്പതൊട്ടിയിലെരിയും. അന്ന് നിങ്ങളുടെ ഈ മാന്യതയുടെ മുഖം മൂടി വലിച്ചു കീറപ്പെടും . അന്ന് വരെ നിങ്ങള്‍ ഈ സിംഹാസനങളില്‍ അമര്‍ന്നിരുന്നു കൊള്ളൂ.. നിങ്ങള്‍ക്ക് ഇവിടെ ഇരിക്കാന്‍ വേണ്ടി സിംഹങ്ങളാണെന്ന് സമ്മതിച്ച പാവം കരടികള്‍ ഒരുനാള്‍ ഉയര്തെഴുന്നെല്ക്കുന്നത് വരെ...
.

Sunday, May 10, 2009

അഭിമാനത്തോടെ പടിയിറങ്ങിയ കുഞ്ഞമ്മദ് സാര്‍


വിദ്യാഭ്യാസ പരമായി ഏറെ പിന്നിലായിരുന്ന പെരിങ്ങളം മണ്ഡലത്തിന്‍റെ ഏറ്റവും വലിയ പോരായ്മ ഉന്നത വിദ്യഭ്യാസ സ്ഥാപനങളുടെ അഭാവമായിരുന്നു. ഇതിനു പരിഹാരമായി ഒരു എയ്ഡഡ് കോളജ് മണ്ഡലത്തില്‍ ആരംഭിക്കാന്‍ സ്ഥലം മുന്‍ എം എല്‍ എ കൂടിയായിരുന്ന വിദ്യഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീര്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ പ്രിന്‍സിപ്പല്‍ ആരാകണം എന്ന് ഇന്നത്തെ കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ പ്രസിഡന്റ് ആയ മാനെജ്മെന്റ്റ്‌ കമ്മിറ്റിക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല .പ്രദേശവാസിയും അറിയപ്പെടുന്ന സാമുഹിക പ്രവര്‍ത്തകനുമായ തളിപ്പറമ്പ് സര്‍ സയ്യിദ്‌ കോളജ്‌ ഉര്‍ദു വിഭാഗം തലവന്‍ എന്‍ കുഞ്ഞമ്മദ് സര്‍ അങ്ങനെ 1995 ജൂണ്‍ 16 നു കല്ലിക്കണ്ടി എന്‍ എ എം കോളെജിന്റെ പ്രഥമ പ്രിന്‍സിപ്പലായി സ്ഥാനമേറ്റെടുത്തു.
ഏതൊരു സ്ഥാപനത്തിനും തുടക്കത്ത്തിലുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിമിതികളും ഈ കോളേജിനും ഉണ്ടായിരുന്നു .കല്ലിക്കണ്ടി ടൌണില്‍ ഒരു മദ്രസയില്‍ ആയിരുന്നു കോളേജിന്റെ ആരംഭം . എങ്കിലും ക്ലാസ്സുകള്‍ കുറ്റമറ്റ രീതിയില്‍ ആക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ത്തികള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും ഒരു പ്രിന്‍സിപ്പാളിന്റെ ബാധ്യതകള്‍ക്കപ്പുരത്ത് നിന്ന് കൊണ്ടു കുഞ്ഞമ്മദ് സര്‍ നടത്തിയിരുന്നു .മൂന്നു വര്‍ഷത്തിനു ശേഷം സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോഴും പരാതികളും പ്രശ്നങ്ങളും തീര്‍ന്നിരുന്നില്ല .സ്വന്തം വീട് പണി എങ്ങനെ ശ്രദ്ധിക്കുമോ ആ രീതിയിലായിരുന്നു അദ്ദേഹം കോളേജ്‌ ബില്‍ഡിംഗ് നിര്‍മ്മാണ പ്രവര്‍ത്ത്താനങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്‌ .അടിസ്ഥാനപരമായ പ്രയാസങ്ങള്‍ക്ക് പുറമേ അക്കാദമിക് തലത്തിലും ഒരു പാട് കടമ്പകള്‍ തീര്‍ക്കാനുണ്ടായിരുന്നു .ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു യു ജി സി അംഗികാരം.കംപ്യുട്ടര്‍ സയന്‍സിനു വേണ്ടി നല്ലൊരു ലാബ് , ഇതിനിടയില്‍ ആരംഭിച്ച പോളിമര്‍ കെമിസ്ട്രിക്കു വേണ്ടി വിശാലമായ ഒരു ലാബ്, മൂന്നു പുതിയ കോഴ്സുകള്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീളുകയാണ് .കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ്‌ ഓഫ് സ്ടടീസ്ചെയര്‍മാന്‍ ,അക്കാദമിക്‌ കൌന്‍സില്‍ അംഗം ,കാലിക്കറ്റ്‌ സര്‍വ്വകാല ശാല ബോര്‍ഡ്‌ ഓഫ് സ്ടടീസ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2005 മേയ്‌ 31 നു അഭിമാനപൂര്‍വ്വം കല്ലിക്കണ്ടി കോളജില്‍ നിന്നും പടിയിറങ്ങി .

Saturday, May 9, 2009

Our Hostel.....

.
പേര് കണ്ടിട്ട് എന്താണ് ഇതെന്ന് മനസ്സിലാവുന്നുണ്ടാവില്ല.... അത് തന്നെ ഒരു കഥയാണ്. 12 10 എന്നത് NAM College - ന്‍റെ ഒരു ഹോസ്റ്റല്‍ ആയിരുന്നു . ഇതല്ലാതെ മറ്റൊരു ഹോസ്റ്റല്‍ NAM -ന് ഉണ്ടായിരുന്നൊ എന്ന് സംശയമാണ്. ഈ ഹോസ്റ്റല്‍ ഒരുപാട്‌ പ്രത്യേകതയുള്ളതായിരുന്നു . ഒരുപാട്‌ കഥകളെ കുറിച്ചും ഒരുപാട്‌ രസകരമായ നിമിഷങ്ങളെ കുറിച്ചും പറയാനുള്ള നമ്മുടെ 1210 , നമ്മുടെ കോളേജില്‍ നിന്നും ഏതാണ്ട് 4 Km ദൂരെയുള്ള കടവത്തൂര്‍ ഹൈസ്കൂളിനടുത്തായിരുന്നു . ഇവിടത്തെ അന്ധേവാസികള്‍ ആരൊക്കെയായിരുന്നു എന്ന് അറിയേണ്ടേ ..... ഇവിടെ നടന്ന സംഭവ ബഹുലമായ ഒട്ടനവധി വിശേഷങ്ങളെ കുറിച്ചും നിങ്ങള്‍ക്ക്‌ അറിയേണ്ടേ .... അങ്ങനെ പലതും എഴുതിയാല്‍ തീരാത്തത്ര ഉണ്ട് നമ്മുടെ 1210 ഇനെ കുറിച്ച് പറയാന്‍.


മെംബേര്‍സ് ഓഫ് 1210 .


ഇതിന്റെ ഓണര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ഷംസുദീന്‍ ആണ് ഒന്നാമത്തെ വ്യക്തി . ഇവിടത്തെ ബെസ്റ്റ് കുക്ക് സുരാബത്‌ അബ്ദുല്‍ കാദര്‍ ആണ് രണ്ടാമത്തേത്‌ . പിന്നെ നമ്മുടെ NAM ന്‍റെ അഭിമാന താരവും രോമാന്ച്ചവുമായ മിസ്റ്റര്‍ കണ്ണൂര്‍ അന്‍വര്‍ വി . നമ്മുടെ കൂട്ടത്തില്‍ സാമാന്യം വിജയിക്കണമെന്ന ബോധമുള്ള ഒറ്റ വ്യക്തി , ഹാരിസ്‌ . Mathematics Department ന്‍റെ സെക്രട്ടറിയും പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയും ആയ അന്‍സാര്‍ വേങ്ങാട് . ആളുകളെ രസിപ്പിക്കാനായി ഷംസീര്‍ . പിന്നെ ഞാനും. (എളിയവനും സുമുഗനും ......ബാക്കി നിങ്ങള്‍ക്ക്‌ അറിയാമല്ലോ അല്ലെ ) .....


ഇവിടത്തെ ചീഫ് ഗസ്റ്റ് ( പ്രോഗ്രാമുകളില്‍ മാത്രം ഉപയോഗിക്കുന്ന പദം ) ആണ് ബ്ലാക്ക്‌ ബെല്‍റ്റ്‌ താരം ശഹീസ് പെരിങ്ങാടി . ഒരു ദിവസം രാത്രി ഉറങ്ങാന്‍ ഒരിടം കൊടുത്ത നമ്മള്‍ക്ക്‌ കിട്ടിയ പ്രതിഫലം . ഇങ്ങനെയുമുണ്ടോ ഒരു അതിഥി ? പിന്നീട് സെന്‍റ് ഓഫും കഴിഞ്ഞേ മൂപ്പര്‍ അവിടെ നിന്നും പോയിട്ടുള്ളൂ... ഒരിക്കല്‍ അവന്റെ ഫാദര്‍ ഞങ്ങളെ വിളിച്ചു ഫോട്ടോ അയച്ചു കൊടുക്കാന്‍ പോലും ആവശ്യപ്പെട്ടു.


പിന്നീട് പലരും ഇവിടെ അതിഥിയായി എത്തുകയും മെംബെര്‍ഷിപ്‌ എടുക്കുകയും ചെയ്തു. ഒരു വേള കോളേജ് യുനിയനിന്റെ ഓഫീസ് ആയും എക്സാം വന്നപ്പോള്‍ സ്റ്റഡി സെന്‍റെര്‍ ആയും നമ്മുടെ 1210 മാറി.
നിനക്കൊന്നും പറഞ്ഞതല്ല ഈ ബിരുദമെന്നും നീയൊന്നും ഒരിക്കലും വിജയിക്കില്ല എന്നും സര്‍ടിഫിക്കേറ്റും വാങ്ങി വന്നു മാത്തമാത്തിക്സ്‌ വിഭാഗത്തിന് നൂറുമേനി വിജയം സമ്മാനിക്കാന്‍ 1210 ഇലെ മെംബേര്‍സിന് കഴിഞ്ഞു .


1210 എന്ന സമയത്തിനുമുണ്ടായിരുന്നു പ്രത്യേഗത. അതിനെ കുറിച്ച് അടുത്ത പ്രാവശ്യം എഴുതാം. തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റുന്നതല്ല 1210 ഇലെ കഥകള്‍ .... അത് പറഞ്ഞു കൊണ്ടേയിരിക്കും .....അത് പല ആളുകളെ കുറിച്ചുമുള്ള ചിത്രങ്ങള്‍ പുറത്തു കൊണ്ട് വരും .....

അതിനായി കാത്തിരിക്കുക .... വരും നാളുകളില്‍ ......... .........

who ever loving 12 10 can join in this community

http://www.orkut.com/Main#Community.aspx?cmm=30092211

God's Own Country

Hi, Read below...

This is to those "Malayalees" who are not proud being a "Malayalee" or a commonly known "Malabari" ....

Good Day, GODS OWN COUNTRY: Why Malabaris are disliked by some people ??? Check out the following facts:-

1. Indian Defense Minister is from Kerala
2. Indian Foreign Secretary is from Kerala
3. Chief Justice of India is from Kerala
4. Chief of "Chandryaan' , the Indian Space program is from Kerala
5. Chief Security Adviser to the Prime Minister is from Kerala
6. Chief of the new Federal Investigation Agency is from Kerala
7. Principal Secretary to Prime Minister is from Kerala
8. The only Indian to contest for the UN Secretary General's Position is from Kerala
9. The chief of Staff for Security to UN Secretary General is from Kerala
10. Kerala is the only 100% Literate State in India.
11. Kerala was rated as the most baby friendly state with the lowest infant mortality rates and the best Health Care Model by UN.


You know that coming from a small province our people did not climb the above positions thru back door, it is thru sheer competition!! Even though we are facing many type of negligence from Northern lobbies.


You will find Keralite farm workers, artisans, technicians, manual labourers, illiterates and semi-literates all migrating to all parts of the Globe. When they start most of them only know their mother tongue. Thru hardwork, drive, enthusiasm, tenacity, persistence, humour sense they learn the trades and also learn Hindi, English, Arabic and many other languages necessary to sustain them. We can see many Keralites They are speaking many languages fluently. If We look in to their educational Qualification it may be 7nth standard or just SSLC. These diversification we got because of our corporate culture and diversity in our own mothertoung "Malayalam".

Thursday, May 7, 2009

Love


KHALEEL GIBRAN.


Then said Almitra, "Speak to us of Love."
And he raised his head and looked upon the people, and there fell a stillness upon them.
And with a great voice he said:
When love beckons to you follow him,
Though his ways are hard and steep.
And when his wings enfold you yield to him,
Though the sword hidden among his pinions may wound you.
And when he speaks to you believe in him,
Though his voice may shatter your dreams as the north wind lays waste the garden.
For even as love crowns you so shall he crucify you. Even as he is for your growth so is he for your pruning.
Even as he ascends to your height and caresses your tenderest branches that quiver in the sun,
So shall he descend to your roots and shake them in their clinging to the earth.
Like sheaves of corn he gathers you unto himself.
He threshes you to make you naked.
He sifts you to free you from your husks.
He grinds you to whiteness.
He kneads you until you are pliant;
And then he assigns you to his sacred fire, that you may become sacred bread for God's sacred feast.
All these things shall love do unto you that you may know the secrets of your heart, and in that knowledge become a fragment of Life's heart.
But if in your fear you would seek only love's peace and love's pleasure,
Then it is better for you that you cover your nakedness and pass out of love's threshing-floor,
Into the seasonless world where you shall laugh, but not all of your laughter, and weep, but not all of your tears.
Love gives naught but itself and takes naught but from itself.
Love possesses not nor would it be possessed;
For love is sufficient unto love.
When you love you should not say, "God is in my heart," but rather, I am in the heart of God."
And think not you can direct the course of love, if it finds you worthy, directs your course.
Love has no other desire but to fulfil itself.
But if you love and must needs have desires, let these be your desires:
To melt and be like a running brook that sings its melody to the night.
To know the pain of too much tenderness.
To be wounded by your own understanding of love;
And to bleed willingly and joyfully.
To wake at dawn with a winged heart and give thanks for another day of loving;
To rest at the noon hour and meditate love's ecstasy;
To return home at eventide with gratitude;
And then to sleep with a prayer for the beloved in your heart and a song of praise upon your lips.


http://faselmohammed.blogspot.com/2009/04/for-girl-who-was-once-my-lover.html


Wednesday, May 6, 2009

ഒരു പേരുമാറ്റവും ചില അതിരുകളും...

.
എന്‍ എ എം അലുംനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഞാന്‍ ഇപ്പോള്‍ എന്റെ പേര്‍ നാമിയാന്‍ (കടപ്പാട് : നിസാര്‍ എം കെ യുടെ പ്രൊഫൈലിന്ന് ) എന്ന് മാറ്റിയത് സന്തോഷ ( ??? ) പൂര്‍വ്വം അറിയിക്കുകയാണ് .ഇപ്പോള്‍ ഇങ്ങിനെ ഒരുപേരു മാറ്റത്തിന്റെ ആവശ്യം എന്താണെന്ന് ആവും പലരുടെയും സംശയം . അതിന്നു പ്രത്യേകിച്ച് കാരണമൊന്നും ഇല്ല എന്നതാണ് സത്യം .എനിക്ക് അങ്ങ് മാറ്റാന്‍ തോന്നി മാറ്റി . അത്രതന്നെ.


പിന്നെ എന്റെ ആദ്യ പോസ്റ്റിനു പല പല കമന്റുകളും അതും ഞാന്‍ ഉദ്ദേശിക്കുക പോലും ചെയ്യാതിരുന്ന പല വീക്ഷണങ്ങളും പലരും കണ്ടെത്തുകയും അതൊരു ചര്ച്ചയാവുകയും ചെയ്യപെട്ടു എന്നത് ഒരേ സമയം സന്തോഷവും സങ്കടവും നല്കുന്നു.


ഇത്തവണയും ഒരു പ്രൊഫൈലില്‍ കയറി പ്പിടിച്ചു കൊണ്ടു ചിലത് പറഞ്ഞോട്ടെ.


അതിരുകളില്ലാത്ത സ്വപ്നങ്ങളുമായി ഒരാള്‍..


A man with dreams… without any border.. മുഹമ്മദ്‌ എടക്കുടിയുടെ (നമ്മുടെ വക്കീല്‍ തന്നെ ) പ്രോഫൈലിനോട് കടപ്പാട്. എന്തായിരിക്കും മുഹമ്മദ്‌ ഉദ്ദേശിച്ചിരിക്കുക ? സ്വപ്‌നങ്ങള്‍‍ എന്ന് പറയുന്നതു തന്നെ അതിരുകള്‍ക്ക് അപ്പുറമല്ലേ? അതിരുകള്‍ ഉണ്ടെങ്കില്‍ അത് സ്വപ്നമാവുമോ? സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ ആയിരിക്കണമെങ്കില്‍ അതിനൊരിക്കലും അതിരുകള്‍ ഉണ്ടായിക്കൂടാ ...


അതിരുകള്‍ കെട്ടി ഉയര്‍ത്തുക എന്നത് മനുഷ്യന്നു മാത്രമുള്ള ഒരു സ്വഭാവമാണ്. സാമ്രാജ്യങ്ങള്‍ക്ക് അതിരിട്ട് തുടങ്ങിയ ആ സ്വഭാവം രാജ്യങ്ങളുടെയും , നാടിന്റെയും അതിരുകള്‍ തിരഞ്ഞു.ഇപ്പോള്‍ ജാതി മത രാഷ്ട്രീയ അതിരുകളും കടന്നു മനസ്സുകള്‍ക്ക് പോലും അതിരിടുവാനാണ് ശ്രമം. സ്വപ്‌നങ്ങള്‍ക്കെങ്കിലും അതിരില്ലാതിരിക്കട്ടെ എന്ന് മാത്രമെ എനിക്കിപ്പോള്‍ പ്രാര്തിക്കാന്‍ കഴിയൂ. ആഗ്രഹിക്കാന്‍ അല്ല ....പ്രാര്തിക്കാന്‍ മാത്രം . കാരണം ആഗ്രഹങ്ങള്‍ക്കും അതിരിടെണ്ടി വരുന്നുണ്ട് ചിലപ്പോള്‍.

മനസ്സിനും സ്വപ്നങ്ങള്‍ക്കും അതിരുകലുള്ളവര്‍ ബുദ്ധിമാന്മാര്‍ തന്നെ .അല്ലെന്നു പറയുന്നില്ല .പക്ഷെ ആ ബുദ്ധി വിഡ്ഢിത്തതിന്റെ ഏറ്റവും ആഴത്തില്‍ നിന്നുള്ള ബുദ്ധിയാനെന്നു മാത്രം.

മനസ്സിന്റെ അതിരുകള്‍ കണ്ടെത്തി ഉയരമുള്ള മതിലുകളും പണിതു കാവല്‍ക്കാരനെയും നിറുത്തി ഒരിക്കലും ഉറക്കം കിട്ടാത്തവരെ, ബുദ്ധിമാന്‍മാരെ, നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു, ഈ വാക്കുകള്‍.....


Sunday, May 3, 2009

ഉമ്പായീ'സ് കാന്റീന്‍ (കലാലയ ഓര്‍മ്മകള്‍)

.കാന്റീനിന്റെ ഒരു മൂലക്കിരുന്നു ഇബ്രായികാന്റെ (സ്നേഹം കൂടുമ്പോള്‍ ഉംബായ്ക,പറ്റു കൂടുമ്പോലും) ചൂടു ചായ ആസ്വദിച്ച് കുടികുമ്പോലാണ് നിസാറിന് വെളിപാടുണ്ടായത്‌ ... "ഡാ , ജോസ് സാറിന്റെ അസ്സൈന്മേന്റ്റ്‌ സബ്മിറ്റ്‌ ചെയ്യണ്ട ലാസ്റ്റ് ഡേറ്റ് നാളെയല്ലേ ???"
ഞാനൊന്നു ഞെട്ടി.. അതിന്റെ വകയായി ഗ്ലാസില്‍ നിന്നും കുറച്ചു ചായ താഴെ കറുത്ത ബെഞ്ചില്‍ വീണു .. യുസുഫ്‌ സാറിന്റെ അസ്സൈന്മേന്റ്റ്‌ എന്നും പറഞ്ഞു ലൈബ്രറിയില്‍ നിന്നും എടുത്ത ബുക്കുകള്‍ ഇതു വരെ തിരിച്ചു കൊടുത്തിട്ടില്ല .. ഇനി രഫരന്സിനു ബുക്ക്‌ എന്നും പറഞ്ഞു ചെന്നാല്‍ ഇസ്മയിലും സുബൈര്‍കയും കൂടി തിന്നാന്‍ വരും ..

അപ്പുറത്ത്‌ ജുനിയര്സിന്ടെ പോറോട്ടയില്‍ കയ്യിട്ടു വാരിയിരുന്ന CH തിരിഞ്ഞു നിന്നു ...

"ഡാ... ടെന്‍ഷന്‍ ആയി ..ഇനി സിഗരറ്റ്‌ കിട്ടാതെ ഒരു രക്ഷയുമില്ല .."
"അതിന് നീയെന്തിനാ ടെന്‍ഷന്‍ ആകുന്നെ ..നീ BCom അല്ലെ ??" അസ്ഫരിന്റെ ന്യായമായ ചോദ്യം ...

"ഡാ BCom ഉം ba യും അല്ല ..സ്നേഹം ..അതാടാ വലുത്‌ .."CH നു ടെന്‍ഷന്‍ മാറുന്നില്ല ...

"ഉമ്ബായിക്കാ ...ഫുള്‍ ടെന്‍ഷന്‍ ആയി ..ഒരു സിഗരറ്റ്‌ എടുത്തേ "....അകത്തു പോരോട്ടയടിച്ചു കൊണ്ടിരിക്കുന്ന ഇബ്രായികാനെ വഹിപികാനുള്ള പരിപാടിയാണ് ... അപ്പൊ അതിനായിരുന്നു ടിയാന്റെ ടെന്‍ഷന്‍ ..


"സിഗരറ്റ്‌ പോയിട്ട് ഒരു ബീഡി പോലുമില്ല ...രാവിലെ തന്നെ .."ഇബ്രായികാക് ദേഷ്യം ...


പാലം കുലുങ്ങിയാലും നമ്മളെ കുലുങ്ങാന്‍ കിട്ടില്ലെന്ന ഭാവത്തില്‍ ചായ കുടിചോണ്ടിരുന്ന അസ്ഫാരിനെ കണ്ടപ്പോള്‍ നിസാറിന് ദേഷ്യം വന്നു ... "ഈ ------- നു (വിട്ട ഭാഗം വായനകാരുടെ മനോഗതം പോലെ പൂരിപ്പിക്കാം ) എന്ത് അസൈന്മേന്റ്റ്‌ എന്ത് സെമിനാര്‍ ..."
"ഇപ്പൊ എന്ത് ചെയ്യും ?" നിസാര്‍ എന്നോടായി ചോദിച്ചു .. "വാ നോക്കാം .." ഞങ്ങള്‍ പുരതെകിറങ്ങി ... "ലൈബ്രറിയില്‍ നിന്നും രണ്ടു ബുക്സ് കിട്ടിയാല്‍ മതി .. എഴുതാന്‍ ഗേള്‍സിനെ ആരെയേലും എല്പികാം .."നിസാര്‍ .


"ഗേള്‍സിന്റെ അടുത്തേക്ക് ചെന്നാല്‍ മതി ... ഇപ്പൊ പണ്ടത്തെ പോലെയൊന്നുമല്ല .. ആദ്യമൊക്കെ പറഞ്ചാല്‍ എഴുതി തരുന്നതായിരുന്നു ..ഇപ്പോ ഒടുക്കത്തെ ബര്‍ഗിനിങ്ങാ ..."ഞാന്‍ ഓര്‍മിപ്പിച്ചു ...


ശരിയാ ...ആദ്യമൊക്കെ ഒരു മഞ്ച് മതിയായിരുന്നു ..ഇപ്പൊ ഒന്നു റഫ് ആയി എഴുതാന്‍ തന്നെ 5 മന്ച്ചാണ് കണക്കു,പൈസ നോക്കിയിട്ട് കാര്യമില്ല ..അസൈന്മേന്റ്റ്‌ നാളെ തന്നെ കൊടുക്കണം .. ഇല്ലേല്‍ ജോസ് സാറിന്റെ വകയായി കേള്‍കാം ..."എന്നാതിനാടാ രാവിലെ തന്നെ കെട്ടി വലിചോണ്ടിങ്ങോട്ടു പോരുന്നെ ??"


ലൈബ്രറിയില്‍ ഇസ്മയില്‍ മാത്രമെ ഉള്ളു ...ലൈബ്രറിയിലെ പ്രഥാന സഹായിയായ ഇസ്മയില്‍ മറ്റൊരു കഥാപാത്രമാണ് ..കേള്വിക്കുരവുള്ള ഇസ്മയിലിനെ പറ്റി ക്യാമ്പസ്സില്‍ ഒരുപാടു കഥകള്‍ ഉണ്ടായിരുന്നു .. അതിലൊന്നാണ് രണ്ടു ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്തികളെ ലൈബ്രറിയില്‍ നിന്നും പുര്താകിയ സംഭവം ..

ചൂയിന്ഗം ചവക്കുകയായിരുന്ന പാവങ്ങള്‍ സംസാരികുകയാനെന്നു കരുതിയാണ് ഇസ്മയില്‍ കോളറിനു പിടിച്ചു പുറത്താക്കിയത്......

ഇസ്മയിലിനെ മണിയടിച്ചു ബുക്സുമായി പുരതിരങ്ങിയപ്പോലാണ് ആരൊക്കെയോ തലങ്ങും വിലങ്ങും ഓടുന്നത് കണ്ടത് .. സംഭവം മനസിലായി ..പ്രിന്‍സി ഇതു വഴിയെങ്ങാനും വരുന്നുണ്ടാകും .. ക്ലാസ്സ് ടൈം ആണ് ... ക്ലാസ്സില്‍ കേറിയിട്ട് രണ്ടു ദിവസമായി .. ഞങ്ങള്‍ മെല്ലെ മുകളിലേക്ക് കേറി .. ഇല്ല പ്രിന്‍സി അവിടെയെങ്ങുമില്ല ..ഞങ്ങള്‍ ഓടി മൂന്നാം നിലയില്‍ എത്തി .. പണി പൂര്‍ത്തിയാകാത്ത ഒരു ക്ലാസില്‍ കയറിയപ്പോലാണ് ശ്വാസം നേരെ വീണത് ..ഇടകാല ആശ്വാസം പോലെ അവിടെ നാലഞ്ചു ഗേള്‍സ്‌ ..എല്ലാരും ഫസ്റ്റ് ഇയര്‍ ആണ് .. ഓ ..ഫ്രീ അവര്‍ ആയിരിക്കും ..

ക്ലാസ്സ് കട്ട്‌ ചെയ്യാനൊന്നും ഇവര്‍ ആയിട്ടില്ല .. എന്തായാലുംവന്നതല്ലേഇനികുറച്ചു പഞാരയായികലയാമെന്ന ഭാവത്തില്‍ നാനും നിസാരും ... പെട്ടെന്നാണ് ഫസ്റ്റ് ഇയര്‍സുന്ദരിമാരുടെ മുഖഭാവം ആകെ മാറിയത് ... ഞങ്ങള്‍ കാര്യമറിയാതെ പുറകോട്ടു നോക്കി ..
ദഹിപ്പിക്കുന്ന നോട്ടവുമായി പ്രിന്‍സി ... പാതി ജീവന്‍ പോയത് പോലെയായി നങ്ങളുടെ അവസ്ഥ .. ഇപ്പൊ കിട്ടും നല്ല നാടന്‍ വെടിക്കെട്ട് , ഞങ്ങള്‍ തനിചാനെങ്ങില്‍ എന്തും സഹികാംആയിരുന്നു ..

ഇതിപ്പോ ഗേള്‍സിന്റെ മുമ്പില്‍ വെച്ചു , അതും ഫസ്റ്റ് യീരിലെ ..പക്ഷെ നങ്ങളെ തീര്ത്തും ഇല്ലതാകി കൊണ്ട പ്രിന്‍സി രണ്ടുവാകില്‍ കാര്യങ്ങള്‍ അവസാനിപിച്ചു


"പോയി പുല്ലു പരിചോടാ ...നിങ്ങല്കൊന്നും പറഞ്ചതല്ല ഇതു .." ദേഷ്യത്തോടെ പ്രിന്‍സി തിരിഞ്ഞു നടന്നു ...

പൂച്ചയുടെ മുന്നില്‍ നിന്നും രക്ഷപെട്ട എലികളെ പോലെ ഒന്നാം വര്‍ഷ സുന്ദരികളും ചിരിക്കണോ കരയണോ എന്ന ആശയക്കുഴപ്പത്തില്‍ ഞങ്ങളും പരസ്പരം മുഖത്തോട് മുഖം നോക്കി ......
.

.

Saturday, May 2, 2009

ഞാന്‍ ഒരു എന്‍ എ എം അലുംനി...

ബാക്കി വിവരണം ഇപ്പോള്‍ പറയില്ല... എന്തായാലും എന്‍ എ എമില്‍ ഉണ്ടായിരുന്നു എന്ന് മാത്രം പറയാം.... ഇങ്ങിനെ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങുന്നു എന്ന് അറിയിച്ചപ്പോള്‍ തന്നെ ഈ ഒരു പേരിന്റെ പുറകില്‍ മാത്രമെ ഞാന്‍ പ്രത്യക്ഷപ്പെടുകയുള്ളൂ എന്ന് ഞാന്‍ അനുവാദം വാങ്ങിയതാണ്... എല്ലാവര്ക്കും ഇഷ്ടപ്പെടുന്നത് എഴുതണമെന്നാണ് ആഗ്രഹം... പക്ഷെ.......... നോക്കാം എന്ത് സംഭവിക്കുമെന്ന്....

എന്തായാലും തുടങ്ങുകയാണ്... തുടക്കം ഈ ടീം മെമ്പര്‍ മാര്‍ക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യാം...

എല്ലാവര്ക്കും സ്വര്‍ഗത്തില്‍ പോവണം ... പക്ഷെ ആരും മരിക്കാന്‍ തയ്യാറല്ല....


ഫൈസല്‍ ഇങ്ങിനെ ഒരു വരി തന്റെ പ്രൊഫൈലില്‍ (ജി മെയില് പ്രൊഫൈലില്‍ ) കൊടുത്തത് എന്തിനാണെന്ന് അറിയില്ല... മനസ്സു മടുത്തത് കൊണ്ടാവുമോ....
അല്ലെങ്കില്‍ ഇങ്ങിനെ പലതും കാണാനും കേള്‍ക്കാനും ഇനി വയ്യ എന്ന് കരുതിയിട്ടാവാനും മതി...
അതും അല്ലെങ്കില്‍ വെറുതെ ഒരു ബുദ്ധിജീവി ജാടയ്ക്കു വേണ്ടിയാവാനും മതി...
എന്തായാലും ഒരു കാര്യം സത്യം...സ്ഥാനം നേടാന്‍ ഏവരും വളരെ ഉഷാറാണ്..... അവിടെ ഇരിക്കണമെന്ന ആശയുമുണ്ട്....പക്ഷെ, അത് വിളിച്ചു കയ്യില്‍ കൊടുത്താലെ സ്വീകരിക്കുകയുള്ളൂ... നിര്‍ബന്ധിക്കണം.... അല്ലെങ്കില്‍ ഞങ്ങള്‍ അതൊന്നും സ്വീകരിക്കുകയില്ല....
ആരെ പൊട്ടനാക്കാനാണ്ഈ ശ്രമം ........ നിങ്ങള്‍ ബുദ്ധിമാനാണെന്നു മാത്രം ധരിക്കുക.... അതിന്റെ അര്ത്ഥം മറ്റുള്ളവര്‍ പൊട്ടന്‍മാരാണെന്ന് അല്ല......

പോട്ടെ, ഇനിയും പ്രത്യക്ഷപ്പെടാന്‍ അനുവദിക്കുമെങ്കില്‍ മാത്രം കാണാം...

ഇതു വല്ലവരെയും വേദനിപ്പിക്കുന്നുവെങ്കില്‍ പ്ലീസ് അറിയിക്കണം.... ഞാന്‍ സ്റ്റോപ്പ്‌ ചെയ്യാം...

കമന്റ്‌ നിബന്ധമായും വേണം.... എങ്കിലേ ഒരു ഇതു ഉള്ളൂ.... ഏത്.... അത് തന്നെ.....

Beggars Of Today


A man walks past a beggar every day and gives him Rs.10 and that Continues for a year.
Then suddenly the daily donation changes to Rs. 7.50

"Well," the beggar thinks, "it's still better than nothing."

A year passes in this way until the man's daily donation suddenly becomes Rs. 5.

"What's going on now?" the beggar asks his donor.

"First you give me Rs. 10 every day, then Rs. 7,50 and now only Rs. 5. What's the problem?"

"Well," the man says, "last year my eldest son went to university.
It's very expensive, so I had to cut costs.
This year my eldest daughter also went to university, so I had to cut my expenses even further."

"And how many children do you have?" the beggar asks.

"Four," the man replies.

"Well," says the beggar, "I hope you don't plan to educate them all at my expense."

Friday, May 1, 2009

You can...

Elephants born in captivity are restrained by a chain that attaches one leg to a metal spike driven into the ground. This prevents them from roaming. They become accustomed to the fact that, as long as the chain and spike are next to them, they are unable to move. As they grow older, their minds become programmed. When they see the spike and chain, they "believe" and accept that they will not be able to move. They become so conditioned that when their owners place a small rope and wooden peg next to them, they make no effort to step away from it, because they "believe" they are unable to. In truth, their actual power as adults is so great that they could easily pull up a chain and spike of any size. Their programming or "belief," however, allows this tiny rope and wooden peg to limit their movement. We are all very much like these elephants. We allow the weaknesses, fears and rejection we experienced as children to program us into a life in which we lack power, peace, love and happiness. We become controlled by false childhood assumptions we have made about our ability, strength and self worth. We can move away from these "pegs" of self-limitation, but we must chose to do so...

TO ACHIEVE YOUR GOAL............


There is nothing as simple as walking - putting one foot in front of the other. Think of situation you are in as a journey (of 1000 miles) - you'll keep putting one foot in front of the other (very basic thing!) until you finish. So when you feel you want to give up in whatever you are doing, remember how easy it is to place one foot in front of the other, how easy it is to take JUST ONE MORE STEP, JUST ONE! Do this, just take ONE MORE STEP, (one more minute, one more round, one more paragraph, JUST ONE MORE); you'll be surprised how much you have covered! Of course after taking this one step, it wouldn't hurt to ask yourself: CAN'T I TAKE JUST ONE MORE? JUST ONE MORE?"