Saturday, September 26, 2009

ഗഫൂര്‍കാ ദോസ്ത്


അബദ്ധങ്ങള്‍ പറ്റാതവരായി ആരുമില്ല.. എന്നാല്‍ വായ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രം പറയുന്ന ചിലരുണ്ട്. അത്തരക്കാര്‍ മലയാളത്തിനു പകരം മറ്റു ഭാഷകള്‍ പറയാന്‍ തുടങ്ങിയാലോ??പറഞ്ചു വരുന്നത് അത്തരം രണ്ട് അബദ്ധങ്ങളുടെ കഥ തന്നെ..

കഥാനായകനെ സൌകര്യ പൂര്‍വ്വം നമുക്ക്‌ അട്ടു അഥവാ സര്‍പ്പു എന്ന് വിളിക്കാം. നാട്ടില്‍ അബദ്ധം അമ്ബുജാക്ഷനായി നടന്നിരുന്ന സര്‍പുവിനെയും തേടി വിസ വന്നത് പെട്ടെന്നായിരുന്നു. ഒരു കമ്പനിയുടെ റെന്റ് എ കാര്‍ ഓഫീസില്‍ ആയിരുന്നു ജോലി.
പെട്ടെന്ന് വന്ന വിസയായത് കൊണ്ട് കാര്യമായ തയ്യാരെടുപ്പുകലോന്നുമിലാതെയാണ് സര്‍പ്പു ഗള്‍ഫില്‍ എത്തിയത്‌.

ഗള്‍ഫില്‍ എത്തി ഒരാഴ്ച ആയികാനും. ഒരു വൈകുന്നേരം. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയം.. മാനേജമെന്റിനെ എങ്ങിനെ ഇമ്പ്രസ്സ്‌ ചെയ്യാം എന്ന് കൂലങ്കഷമായി ആലോചിച്ചു കളയാം എന്ന് കരുതി ഇരിക്കുമ്പോളാണ് രസംകൊല്ലിയായി ഒരു അറബി കേറിവന്നത്.. സര്‍പ്പു ഒന്ന് പരുങ്ങി.. ആകെ അറിയാവുന്ന രണ്ട് അറബി വാക്കുകള്‍ “ഫീ”, “മാഫീ” എന്നിവയാണ്. യഥാക്രമം ഉണ്ട് , ഇല്ല എന്നര്‍ത്ഥം.

സര്‍പ്പു അറബിയെ ആകെ ഒന്ന് നോക്കി.. ആളത്ര അപകടകാരിയല്ലെന്നു തോന്നി..മുഖത്ത് നല്ല സൌമ്യ ഭാവം..ഇംഗ്ലീഷ് ലവലേശം അറിയാത്ത അറബി വന്ന ഉടനെ ചോദിച്ചു

" സയാറ ഫീ???" വണ്ടി ഉണ്ടോ എന്നാണു അര്‍ഥം...

ടാടയുടെ സിയറ വണ്ടിക്കു വേണ്ടിയാണ് അറബി വന്നതെന്ന് തെറ്റിദ്ധരിച്ച കഥാനായകന്‍ ഉള്ള അറിവ് വച്ച് പറഞ്ചു

" സിയറ മാഫി.. ലാന്‍സര്‍ ഫീ, കാമ്രി ഫീ, നിസ്സാന്‍ ഫീ ..."(സിയറ ഇല്ല. ലാന്‍സര്‍ ഉണ്ട്,നിസ്സാന്‍ ഉണ്ട്,കാമ്രി ഉണ്ട്)

ഒന്നും മനസ്സിലാകാതെ അറബി ചുറ്റും നോക്കി..എന്നിട്ട് വീണ്ടും ചോദിച്ചു

"ബാബാ സയ്യാറ ഫീ??? "

പണ്ടാര കാലന് അറബിയില്‍ പറഞ്ചാലും മന്സ്സിലാവില്ലെയെന്നു മനസ്സില്‍ പ്രാകി സര്‍പ്പു വീണ്ടും പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു..ഇത്തവണ പുറത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഓരോ വണ്ടിയും ചൂണ്ടികാട്ടിയാണ് മറുപടി..

മാന്യനായ അറബി സൌമ്യമായി ചോദിച്ചു " ഷൂ ഹാദാ....മസ്കര???" (ഇതെന്താ കളിയാകുകയാണോ???)

ഒന്നും മനസ്സിലാകാതെ സര്‍പ്പു വെറുതെ ചിരിച്ചു കൊണ്ട് തലയാട്ടി.. .... നായകന്റെ
ഭാഷാ പരിജ്ഞാനത്തെ മനസിലാകിയ അറബി കൂടുതല്‍ ഒന്നും പറയാതെ ഇറങ്ങി പോയി...

ഒരാഴ്ച കഴിന്നു പുതിയ ജോലിയുടെ വിശേഷങ്ങള്‍ അന്വേഷികാനെത്തിയ പരിച്ചയകാരനായ മാനേജരോട് സര്‍പ്പു " ഇവിടെ ഉള്ള കാറുകളൊക്കെ മലയാളികളും പച്ചകളും (പാകിസ്ഥാനികള്‍ ) മാത്രമേ എടുക്കുന്നുള്ളൂ... അറബികള്‍കെല്ലാം വേണ്ടത് സിയരയാണ്.. അത് കൊണ്ട് എത്രയും പെട്ടെന്ന് രണ്ടു സിയറ ഇറക്കണം.. എന്നാലേ അറബി കസ്ടമെര്സിനെ കിട്ടൂ...


***********************************************************************


സംഭവം കഴിന്നു 3 മാസത്തിനു ശേഷം കഥാനായകന്റെ ഓഫീസിനു മുകളിലുള്ള അതെ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്. അവിടെയും മാനേജര്‍ പുതിയ ആള് തന്നെ. തിരുവനതപുരം സ്വദേശി അജയന്‍. വന്നിട്ടിപ്പോ രണ്ടു മാസമാകുന്നത്തെ ഉള്ളു.. അറബി ജ്ഞാനം തീരെയില്ല..
തലേന്ന് നടത്തിയ ഇടപാടില്‍ രേഖകളില്‍ എന്തൊക്കെയോ തിരുത്തലുകള്‍ ആവശ്യപെട്ടു മുമ്പില്‍ എത്തിയ മാരണത്തെ എന്തൊക്കെയോ പറഞ്ചു മനസ്സിലാക്കാന്‍ പാടുപെടുകയാണ് അജയന്‍.. ഇവിടെയും പരാതികാരന്‍ അറബി തന്നെ.. കണ്ടാലറിയാം ആളല്പം പിശകാണെന്ന്.. മാനേജരുടെ ഭാഷ അറബിക്കും, അറബിയുടെ ഭാഷ മാനേജര്കും ഒരു പോലെ... ആന്ഗ്യ ഭാഷയും നടക്കുന്നില്ല.. ആകെ വശംകെട്ടു നില്‍ക്കുമ്പോളാണ് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം.. എന്തോ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വേണ്ടിയുള്ള വരവാണ്..

രംഗം കണ്ടപ്പോളേ സഹായമാനസ്കനായ സര്‍പ്പു കാര്യമന്വേഷിച്ചു. കച്ചിതുരുമ്പ് കിട്ടിയത് പോലെ ഉണ്ടായ കാര്യങ്ങളെല്ലാം അജയന്‍ സര്‍പ്പുവിനു വിവരിച്ചു കൊടുത്തു. ഇപ്പൊ ആള് പഴയത് പോലെയല്ല. മിനിമം ഒരു പത്തു അറബി വാക്കുകലെന്കിലും സര്‍പ്പുവിനു മന:പാഠമാണ്.

“ശരി..എന്റെ എന്ത് സഹായമാണ് അജയെട്ടനിപ്പോ വേണ്ടത്???”

“വേറൊന്നും വേണ്ട, നാന്‍ പുതിയ ആളാണ്‌, GM ഇപ്പോള്‍ കോണ്ഫെരന്സിലാണ് അത് കൊണ്ട് മൊബൈല്‍ സയലന്ട് ആയിരിക്കും, ഇപ്പൊ വിളിച്ചാല്‍ കിട്ടില്ല എന്ന് മാത്രം ഈ മാരണത്തെ ഒന്ന് പറഞ്ചു മനസിലകിയാല്‍ മതി”..അജയന്‍ പ്രതീക്ഷയോടെ പറഞ്ചു..

“ഇത്രയേ ഉള്ളു...അജയേട്ടന്‍ നോക്കിക്കോ.. നാന്‍ എങ്ങിനെയാ ഇയാളെ ഡീല് ചെയ്യുന്നതെന്ന്..”
സര്‍പ്പു ഒന്ന് തിരിഞ്ചു നിന്ന് മനസ്സില്‍ രണ്ടു തവണ പറഞ്ചു നോക്കി.. എന്നിട്ട് ആത്മ വിശ്വാസത്തോടെ അറബിയുടെ നേരെ തിരിഞ്ചു..

ഇവനിപ്പോ എന്ത് കോപ്പാണ് കാണിക്കാന്‍ പോകുന്നതെന്ന ഭാവത്തില്‍ അറബി സര്‍പ്പുവിനെ നോക്കി..

ശബ്ദം നേരെയാകി അജയെട്ടനെയും ചൂണ്ടി കാട്ടി സര്‍പ്പു അറിയാവുന്ന അറബി പറയാന്‍ തുടങ്ങി.

"ജദീദ്‌ (പുതിയത്),അര്‍ബാബ് (മുതലാളി) കോണ്ഫെരന്‍സ്"

പെട്ടെന്ന് മനസ്സിലാക്കാന്‍ പുറത്തുള്ള കോണ്ഫെരന്‍സ് ഹാള്‍ ചൂണ്ടി കാട്ടി കൊടുത്തു..
പിന്നെ മൊബൈല്‍ പ്രത്യേക രീതിയില്‍ രണ്ടു തവണ ഷേക്ക്‌ ചെയ്തു കൊണ്ട് പറഞ്ചു

"സൈലന്റ് സൈലന്റ് "

സര്‍പ്പു മനസ്സില്‍ ഉദ്ദേശിച്ചത്‌ ഇങ്ങിനെയാണ്‌." അജയന്‍ പുതിയ ആളാണ്‌, GM ഇപ്പൊ കോണ്ഫെരന്സിലാണ് , മൊബൈല്‍ സൈലന്റ് ആയിരിക്കും"

എന്നാല്‍ BP ക്ക് ഗുളിക കഴിക്കുന്ന അറബി മനസ്സിലാകിയത്‌ ഇങ്ങിനെ

"എടൊ താനിവിടെ പുതിയ ആളാണല്ലേ, മര്യാദക്ക് ഇവിടെ നിന്നും പുറത്തു പൊയ്ക്കോ.. സൈലന്റ് ആയി നിന്നില്ലെങ്കില്‍ ഇടിച്ചു നിന്റെ കൂമ്പ്‌ വാട്ടും"

പെട്ടെന്ന് ഇത് കേട്ടപ്പോള്‍ ഉള്കൊലാനാവാതെ നിര്‍വികാരനായി അറബി ചോദിച്ചു

"ഷൂ ഹാദാ, അന്ന്ത മസ്കരാ????" (ഇതെന്താ നീയെന്നെ കളിയാക്കുകയാണോ???)

തന്റെ അറബി ഇയാള്കിത്ര പെട്റെന്നെങ്ങിനെ മനസ്സിലായി എന്ന് മനസ്സിലായില്ലെങ്ങിലും തലയാട്ടി ചിരിച്ചു കൊണ്ട് സര്‍പ്പു പറഞ്ചു " ഐവ ..ഐവ" (അതെ....അതെ)
ശേഷം വായനക്കാരുടെ ഭാവനയില്‍....

NB: ഇതിന്റെ പ്രത്യാഗാതമായി അറബി പോലീസില്‍ കേസ് കൊടുത്തതും GM അറബിയോട് നേരിട്ട് വന്നു മാപ്പ് പറഞ്ചതും എന്നിട്ടും കലിയടങ്ങാതെ അറബി കൊട്ടേഷന്‍ ടീമിനെ കണ്ടതും സര്‍പ്പു ഒരാഴ്ചയോളം മുങ്ങി നടന്നതും ചരിത്രം..

Wednesday, September 16, 2009

അങ്ങിനെയും ചില സങ്കടങ്ങള്‍....

.
ല്ലെങ്കിലും ചില കാരണവന്മാര്‍ അങ്ങിനെയാണ്. എത്ര സന്തോഷമുള്ള കാര്യങ്ങളിലും ചില സങ്കടങ്ങള്‍ കണ്ടെത്തുക എന്നത് അവരുടെ ഒരു സ്വഭാവം തന്നെയാണ്.,ഓണത്തിന്നു വയറു നിറയെ സദ്യയും തട്ടി നാല് കൂട്ടം പായസവും അടിച്ചു മേമ്പൊടിയായി ഒരു മുറുക്ക് ആവാം എന്ന് കരുതുമ്പോഴാണ് അഭിപ്രായം എഴുന്നളിക്കുന്നത്." പായസം നാല് കൂട്ടം ഒന്നും ആവശ്യമില്ലായിരുന്നു. കഴിഞ്ഞതവണത്തെ ആ ഒരു പാല്‍ പായസം ..... അതൊന്നു മതിയായിരുന്നു" എന്ന് ... അല്ലെങ്കില്‍ " ഇത്രയും കാശ്‌ ചിലവാക്കി ഇത്ര വലിയ സദ്യ ഒരുക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ വല്ല കഞ്ഞിയോ പയരോ മറ്റോ ആയിരുന്നെങ്കില്‍ കാശും ലാഭം ആരോഗ്യത്ത്തിന്നും ഉത്തമം..."ഇനി അതുമാല്ലെന്കില്‍ എല്ലാവരും സന്തോഷിച്ചിരിക്കുമ്പോള്‍ ആവും അടുത്ത് എല്ലാവരെയും പിരിഞ്ഞു. മരണപ്പെട്ടു പോയ വല്യമ്മാവന്റെയോ അമ്മായിയുടെയോ കഥ പറഞ്ഞു ആ രംഗം ആകെ ദുഖമാനമാക്കുന്നത്.... ഈ ഒരു സ്വഭാവം മാറ്റാന്‍ എന്ത് തന്നെ ചെയ്താലും ആര്‍ക്കും കഴിയുകയുമില്ല.

ഇപ്പോള്‍ ഇത്രയും വലിയ ഒരു മുഖവുരയുടെ ആവശ്യം എന്താണ് എന്നാവും എല്ലാവരുടെയും സംശയം. അല്ലെങ്കിലും ഈ നാമിയന്‍ ഇങ്ങിനെയാണ്‌.എല്ലാ നല്ല കാര്യങ്ങല്‍ക്കിടയിലും ചില കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കുക എന്നതൊരു ശീലമായിപ്പോയി. പറഞ്ഞു വരുന്നത് ഈ നാമിയന്റെ തന്നെ ചില മര്യാദ കേടുകളെ കുറിച്ചാണ്. അല്ലെങ്കില്‍ എന്‍ എ എം കോളേജ് അലുംനികള്‍ ഒന്നും ചെയ്യുന്നില്ല..... ഒന്നും ചെയ്യുന്നില്ല.... എന്ന് നിലവിളിച്ചു കൊണ്ട് നടന്ന നാമിയന്‍ ഇത്രയും പെട്ടെന് ഇങ്ങനെ ആവുമോ?

കാര്യം എന്താണെന്ന് വച്ചാല്‍ നാം അലുംനി അല്ലെങ്കില്‍ എന്‍ എ എം അലുംനി എന്ന പേര് ഔദ്യോഗികമായി അങ്ങ് ഏറ്റെടുത്ത യു എ ഇ കമ്മറ്റി ഗംഭീരമായ പരിപാടികളുമായി മുമ്പോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ് എന്ന് എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അറിയാവുന്ന കാര്യമാണ്.കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഇഴഞ്ഞും വലിഞ്ഞും നടന്നു കൊണ്ടിരുന്ന ( സത്യമല്ലേ ? ) ദുബായി അലുംനി ഇപ്പോള്‍ പറക്കുകയാണെന്ന് തോന്നുന്നു. നാല്‍പ്പതോളം പൂര്‍വ്വ വിദ്യാര്‍ത്തികളെ സംഖടിപ്പിച്ചു നടത്തിയ ടൂറും എഴുപതിലതികം മെമ്പര്‍മാര്‍ പങ്കെടുത്ത സ്നേഹവിരുന്നും .... ആ.... ഹ.... ഹ ...ഗംഭീരം..... അതി ഗംഭീരം... . കമ്മിറ്റി ഭാരവാഹികള്‍ക്കും (പുതിയ പ്രഖ്യാപിക്കാത്ത കമ്മറ്റിക്കും പഴയ കമ്മിറ്റിക്കും ) നാമിയന്റെ വക ഒരു തൂ (കൂ ) വല്‍ ...ഹ്യോ .... ഹ്യോ...( അല്ലെങ്കില്‍... യോ.... യോ..... )കൂടെ ഒന്ന് കെ എസ് മുസ്തഫ സാറിന്നും....

പുതിയ കമ്മിറ്റി വരുന്നു. ഔദ്യോഗികമായ്‌ ലോഗോയും ബൈലോ യും ഉണ്ടാക്കുന്നു...... പ്രസിദ്ധീകരിക്കുന്നു. ... സാഹിത്യ നായകര്‍ അഥിതികളാവുന്നു... ഒന്നാം ബാച്ച് മുതല്‍ പത്താം ബാച്ച് വരെ ഒത്തു കൂടുന്നു..(അതിന്റെ മേലെ ബാച്ചില്‍ നിന്നും വല്ലവരുമുണ്ടായിരുന്നോ ആവോ? അതായത് പതിനൊന്നും പന്ത്രണ്ടും ബാച്ചുകളില്‍ നിന്നും ...)..... വീണ്ടും ഒരു ഹ്യോ .... ഹ്യോ...

ഇതൊക്കെ കണ്ടിരിക്കുന്ന ഖത്തര്‍ കമ്മിറ്റിയും ആവേശകമ്മിറ്റിയാവുന്നു. യു എ ഇ ക്കാര്‍ "ഇഫ്താര്‍ സ്നേഹ വിരുന്നാക്കിയാല്‍" ഞങ്ങള്‍ "ഈദ് സ്നേഹ കൂട്ടായ്മ" നടത്തുമെന്ന് വാശി (ഏഷ്യാനെറ്റ്‌ investigation എന്ന് പറയുന്നത് പോലെ ഇതു നാമിയന്റെ അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തില്‍ ലഭിച്ച ഒരു അനൌദ്യോഗിക റിപ്പോര്‍ട്ട്‌ മാത്രം..) നാമിയന്‍ വക ഇതൊക്കെ നടക്കട്ടെ എന്ന് അത്മാര്ത്തമായ അനുഗ്രഹവും എല്ലാവിധ സഹായ വാഗ്ദാനവും ....

(വേറെ എവിടെയൊക്കെ കമ്മിറ്റികള്‍ ഉണ്ടോ ആവോ .... നാട്ടിലുള്ളതായി അറിയാം .. ബാന്ഗ്ലൂരില്‍ ഒരു പാട് പൂര്‍വ്വ വിദ്യാര്‍തികള്‍ ഉണ്ട് ... അലുംനി കമ്മിറ്റിയുണ്ടോ.... ആവോ ?.... ഏതായാലും മറ്റു കമ്മിറ്റികളും ഈ "ശ്വാസ"വുമായി ഒന്ന് ബന്ധപ്പെടുക ... ഒന്നുമില്ലെങ്കിലും പരസ്പരം അറിയാമല്ലോ ... കുവൈറ്റില്‍ ഒക്കെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുണ്ട്. എന്തിനധികം പറയുന്നു അമേരിക്കയില്‍ വരെയുണ്ട് എന്‍ എ എമിന്റെ അഭിമാനം കാക്കാന്‍ ഒന്നോ രണ്ടോ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ....)

ഇതൊക്കെ സന്തോഷത്തിന്റെ കഥകള്‍. എല്ലാ പരിപാടികളുടെയും പേരുകള്‍ സ്നേഹത്തില്‍ തുടങ്ങുന്നത് കൊണ്ട് എങ്ങും മൊത്തം സ്നേഹവും സന്തോഷവും മാത്രം കളിയാടുന്നു. "മാവേലി നാട് വാഴും കാലം......" ... " ആര്‍പ്പോ .... ഹീയോ .... ഹീയോ..." ഓണവും കൂടെത്തന്നെയുന്ടെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നത്...അതിന്റെ ഒരാര്‍പ്പ് വിളി അത്രയും കരുതിയാല്‍ മതി...

അല്ല ഇതൊക്കെ ഇങ്ങിനെ തന്നെ മതിയോ... പരിപാടികളൊക്കെ .....

കണ്ടില്ലേ .....കണ്ടില്ലേ.... നാമിയന്റെ അസുഖം തുടങ്ങുന്നത്..

അല്ലന്നേ സിരിയസ് ആയിട്ട് ചോദിക്കുകയാ... സ്നേഹ കൂട്ടായ്മയും ... സ്നേഹ വിരുന്നും കെട്ടിപ്പിടുത്തവും.. ടൂര് പോക്കും ഒക്കെ മതിയോ...വേറെ ഒന്നും വേണ്ടേ ഈ അലുംനികള്‍ കൊണ്ട്.. ഈ അന്യ നാടുകളില്‍ എന്നും സുഖിച്ചു (അല്ലെന്നത് കണ്ണ് തുറന്നാല്‍ കാണുന്ന സത്യം ) അങ്ങിനെ അങ്ങ് കഴിയാമെനാണോ എല്ലാവരും കരുതുന്നത്. ഈ പരിപാടികളിലും ടൂരുകളിലും ഒന്നും പങ്കെടുക്കാനാവാതെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഫ്റെറിയകളിലും ഉള്ള നമ്മുടെ കൂട്ടുകാരെ നമുക്ക് ഒന്ന് ഓര്‍ക്കണ്ടേ... നാട്ടില്‍ അര പട്ടിണിയും മുഴു അഭിമാനവും കൊണ്ട് ഡിഗ്രി സര്ടിഫികട്ടിന്റെ ഭാരം താങ്ങാനാവാതെ നടക്കുന്ന .... നമ്മെ കാണുമ്പോള്‍ വിഷമം പുറത്തു പറയാതെ.... വീട്ടിനകത്തും നെഞ്ചിനകത്തും കരയുന്ന നമ്മുടെ കൂട്ടുകാരില്ലേ... അവരെ നമുക്ക് സഹായിച്ചു കൂടെ .... കാശായിട്ടല്ല .... ഒരു ജോലിയായിട്ട്.. എന്തെങ്കിലും... അതെ കുറിച്ച് ഇന്ന് വരെ എന്തെങ്കിലും ചിന്തിച്ചുവോ ഈ സ്നേഹ കമ്മിറ്റികള്‍..

ചിന്തിക്കേണ്ട വിശേഷമല്ലേ അത്... നമുക്ക് ആര്‍ക്കും മറ്റൊരാള്‍ക്ക് ഒരു ജോലി കൊടുക്കാന്‍ മാത്രമുള്ള ഒരു capacity ആയിട്ടുണ്ടാവില്ല എന്നറിയാം.... എങ്കിലും .... അതെ കുറിച്ചുള്ള ഒരു ചര്ച്ചയെന്കിലും നടത്തിയോ.. ഒരു investment .. അല്ലെങ്കില്‍ എന്തെങ്കിലും ഒരു ചെറിയ ഒരു അനക്കം അത് വേണ്ടേ നമുക്കിടയില്‍ നിന്നും....

ഏതായാലും സമയത്തിന്റെ പരിമിതി മൂലം കൂടുതല്‍ പറയുന്നില്ല, നാമിയന്റെ ഈ വാക്കുകള്‍ പായസം കഴിച്ചു കഴിഞ്ഞാല്‍ തൊട്ടു കൂട്ടുന്ന ഉപ്പു പോലെയോ അച്ചാര്‍ പോലെയോ കരുതിയാല്‍ മതി..കാരണം മധുരത്ത്തിന്നിടയില്‍ കുറച്ചു ഉപ്പോ പുളിയോ ഉണ്ടാവുമ്പോള്‍ മാത്രമേ മധുരത്ത്തിന്റെ യഥാര്ത്ത മധുരം അറിയുകയുള്ളൂ.....

ഏതായാലും ഈ വാക്കുകള്‍ ഒരു ചലനം ഉണ്ടാക്കുമെന്ന ഒരു വിശ്വാസമോന്നുമില്ലെന്കിലും ഒന്ന് ആഗ്രഹിച്ചു പോകുന്നു അത്തരം ഒരു ചലനത്തിനായി..

സസ്നേഹം
.

Saturday, September 12, 2009

മന്പസന്ത്‌ : ഒരു മത്തിക്കര കഥ


രാവിലെ തന്നെ ധനുവിന്റെ ദയനീയ മുഖം കണ്ടു കൊണ്ടാണ് ഞങ്ങള്‍ ഉണര്‍ന്നത് . ഉറക്ക ചടവ് മാറാതെ കണ്ണും തിരുമ്മി പുറത്തോട്ടു പോയ വിനൂസിനെ നോക്കി ധനു വെറുതെ ഒന്ന് ചിരിച്ചു .പോയ വേകത്തില്‍ തിരിച്ചു വന്ന വിനൂസ്‌ ധനുവിനെ ഒന്ന് രൂക്ഷമായി നോക്കി . "ഞാനല്ല വിനുഎട്ടാ … രാവിലെ തന്നെ വെള്ളമില്ല …അപ്പുറത്തെ റൂമുകാരാരോ പറ്റിച്ചതായിരിക്കും" ധനു ചിരി ഒട്ടും മായാതെ പറഞ്ചു .. ഇപ്പോളാണ് ധനുവിന്റെ ചിരിയുടെ അര്‍ഥം നങ്ങള്‍ക്ക് മനസിലായത്‌ .. പൈപ്പില്‍ വെള്ളമില്ല ഇതറിയാതെ ടോഇലെറ്റ് ആരോ വൃതികെടാകിയിരിക്കുന്നു …അതാണ്‌ കാര്യം ..
വെള്ളമില്ലെന്നു കേട്ടപ്പോള്‍ എല്ലാരും ചാടിയെനീട്ടു.."ആരും എണീകണ്ട
അവിടെ മന്പസന്ത്‌ ഇല്ല. മൊത്തം പൂട്ടി പോയിരിക്കുവാ".. എല്ലാരുടെ മുഖത്തും നിരാശ...
ആരാണീ മന്പസന്ത്‌??? പറയാം.. അതിനു മുമ്പ് നങ്ങളെ പരിച്ചയപെടുതാം ..
ബിരുദ പഠനത്തിന്‌ ശേഷം IT യില്‍ ഒരു കൈ നോക്കാമെന്ന മോഹവുമായി ബാംഗ്ലൂരില്‍ നെറ്റ്‌വര്‍ക്ക് എന്ജിനീരിങ്ങിനു ചേര്‍ന്ന കാലം .പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയുടെ ചിരിച്ചുകൊണ്ടുള്ള പീഡനം സഹിക വയ്യാതെയാണ് ഞങ്ങള്‍ വാടകക്ക്‌ ഒരുവീടെടുക്കാന്‍ തീരുമാനിച്ചത്‌ .ഏറെ അലച്ചലിനു ശേഷം മലയാളികളുടെ പ്രഥാന താവളങ്ങളിലോന്നായ മത്തികരയില്‍ ഒരു റൂം കിട്ടിയത്‌ ..ഞങ്ങള്‍ ആറു പേര്‍ ..നാന്‍ , എന്റെ ആത്മ സുഹുര്തുമ് ബ്രെന്നന്‍ കോളേജ് വിദ്യാര്തിയുമായിരുന്ന പ്രജിത്‌ ,അവന്റെ സുചുര്ത് സജേഷ് ,കാസര്‍കോട് കോളേജിലെ പൂര്‍വ വിദ്യാര്‍തികള്‍ രാജേഷ്‌ ,ധനു.പിന്നെ നങളുടെ വഴികാടിയായി മാവേലിക്കരകാരന്‍ വിനു ജേക്കബ്‌ .ഇതില്‍ പ്രജിതും സജെശും ncc കാടെടുകലാണ് ..ncc യിലെ ധീരകഥകള്‍ പറഞ്ചു നങ്ങളെ വധിക്കലാണ് ഇവരുടെ പ്രഥാന ജോലി..വിനുസ്‌ ജോലി തെണ്ടി വന്നതാണ് ..മൂപരാന് റൂമിലെ സീനിയര്‍ ..
ഇനി മന്പസന്ത്‌, മത്തിക്കര അയ്യപ്പ ബെകറിയിലെ ഒരു പ്രഥാന ഐറ്റം ആണ് മന്പസന്ത്‌..നങ്ങള്‍ക്ക് എല്ലാവര്കും ഒരു പോലെ ഇഷ്ടമുള്ള ഈ ഇറെതിന്റെ പേര് തന്നെ റൂം ഓണരുടെ മകന്റെ സുന്ദരിയായ ഭാര്യക്ക് ഞങ്ങള്‍ നല്‍കിയത്‌ .റൂം ഓണര്‍ ആന്ദ്രകാരി തള്ളയായിരുന്നു .അത് കൊണ്ട അവരെ സ്നേഹത്തോടെ തല്‍പസന്ത്‌ എന്നും വിളിച്ചു ..തല്‍പസന്തിന്റെ മൂത്ത മകനായ മന്പസന്തിന്റെ ഭര്‍ത്താവിനെ ബിഗ്‌പസന്തെന്നും നേരെ അനിയന്‍ ബുല്ല്ഗാന് വച്ച് നടക്കുന്ന തടിയന് ബുല്‍പസന്ത്‌ എന്നും പേര് വീണു . എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന ഇളയവന്‍ ചിരി പസന്തായി ..നങ്ങളുടെ റൂമിന്റെ നേരെ മുകളിലാണ് ഒനെരും കുടുംബവും താമസിക്കുന്നത് .എന്ങിനാനെലും നങ്ങളെ പറ്റി ഓണര്‍ ഫമില്യ്ക് നല്ല മതിപായിരുന്നു . കുടിയില്ല വലിയില്ല ..ആകെയുള്ളത്‌ ഇത്തിരി വായ്നോട്ടം ..അതും പതിനഞ്ചിനും നാല്പതിനും ഇടകുളവരെ മാത്രം ..
ഇനി കാര്യത്തിലേക്ക് വരാം ..ആറ് ദിവസത്തിന് ശേഷം കിട്ടിയ ഒരു സണ്‍‌ഡേ ആണ്..അത് കൊണ്ട് തന്നെ എല്ലാവരും മത്സരിച്ചു തന്നെ ഉറങ്ങി ..അപ്പോഴാണ്‌ വെള്ള പ്രശ്നം ..കുളിക്കാനൊന്നും ആര്‍കും താല്പര്യമില്ല ..പക്ഷെ അതിലും പ്രഥാനപെട്ട ചില കാര്യങ്ങളുണ്ടല്ലോ . ബുല്‍പസന്തിന്റെ കല്യാണമാണ് അടുത്തയാഴ്ച ..അതിന്റെ ആവശ്യങ്ങല്ക് വേണ്ടി പോയതാവും ..അങ്ങിനാണേല്‍ വൈകുന്നേരം നോക്കിയാല്‍ മതി വെള്ളം.. ഇനിയിപ്പോ എന്ത് ചെയ്യും ??? റൂമിന് പുറത്തിറങ്ങി ഞങ്ങള്‍ തല പുകനലോചിച്ചു .അപ്പോലാന്നു കാറ് കഴുകി കൊണ്ടിരുന്ന നങ്ങളുടെ അയല്കാരനായ ചെല്ലകിളിയുടെ അച്ഛന്ന്റെ കുശലാന്വേഷണം .. അയാളോട് കാര്യം പറഞ്ചു ..അയാള്‍ ആലോചിച്ചു..അവിടെ മോട്ടോറിന്റെ സ്വിച്ച് പുറത്താണല്ലോ ..നിങ്ങള്‍ മുകളില്‍ കേറിയൊന്ന് നോക്ക്‌ ... നാനും രാജേഷും ഓടി മുകളില്‍ കേറി .ശരിയാണ് പുറത്തു മോട്ടോറിന്റെ രണ്ടു സ്വിച്ച് കാണാം.അയാളോട് വല്ലാത്തൊരിഷ്ടം തോന്നി ..ഇനി മുതല്‍ അയാളുടെ ഭാര്യയെ വായി നോക്കില്ലെന്നും തീരുമാനിച്ചു ,മകള്‍ ചെല്ലകിളിയെ മാത്രേ നോക്കു..പക്ഷെ ഏതാണ് സ്വിച്ച്? രണ്ടും കല്പിച്ച് രാജേഷ്‌ ഒരു സ്വിച്ച് ഓണ്‍ ചെയ്തു.ഭാഗ്യം.. മോട്ടോറിന്റെ ശബ്ദം കേള്‍കാം ..
പതിവിനു വിപരീതമായി വളരെ നേരം മോട്ടോര്‍ വര്‍ക്ക്‌ ചെയ്തിട്ടും വളരെ കുറച്ചു വെള്ളം മാത്രേ ഞങ്ങള്‍ല്ക് കിട്ടിയുള്ളൂ . ഉള്ളത്ടു കൊണ്ട് ഓണമാകി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു..
വൈകുന്നേരം പതിവ് കറക്കം കഴിഞ്ചു തിരിച്ചു റൂമിലേക്ക്‌ പോകുകയായിരുന്ന ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു എതിരെ വരികയായിരുന്ന വിനൂസിനെ കണ്ട ഒന്ന് ന്തെട്ടി... എന്ത് പറ്റി വിനൂസ്‌ ? ??
അളിയാ..മൊത്തം കുളമായി …
എന്തോന്ന് കുളം …??
നമ്മുട്താനെന്നു കരുതി രാജേഷ്‌ ഓണ്‍ ചെയ്ത മോട്ടോര്‍ തല്പസന്തിന്റെ വീടിലെക്കുല്ലതായിരുന്നു .. അവിടെയിപ്പോ മൊത്തം കുളമായി. സോഫയും ബെടുമടക്കം മൊത്തം പുരതിട്ടിരിക്കുവാ …എന്നോട് ചോദിച്ചു ആരാണെന്ന് …നാന്‍ ഒന്നുമറിയില്ലെന്ന് പറഞ്ചു..
ഓഹ് ..ഭാഗ്യം, അപ്പുറത്തെ രൂമുകാരാനെന്നു വിചാരിച്ചു കാണും …
ഇല്ലളിയാ ….നാന്‍ അവിടെ നിന്നും ഇറങ്ങുമ്പോ തന്നെ നമ്മുടെ ചെല്ലകിളിയുടെ അച്ഛന്‍ ..ഇനി അയാള് കേറി എന്നെ കാണിച്ചു കൊടുകെന്ടെന്നു കരുതി മുങ്ങിയതാ . .

ദുഷ്ടന്‍ …ഭാര്യെയും മകളെയും വായനോക്കിയത്ടിനു അയാള്‍ നമുകിട്ടൊരു പണി തന്നതായിരിക്കും …
ഞങ്ങള്‍ മെല്ലെ റൂമിന്റെ ദൂരെ നിന്ന് ഒരു വിഗഹവീക്ഷണം നടത്തി.. വിനൂസ്‌ പറഞ്ചത്‌ ശരിയാണ്.. തല്പസന്തടക്കം എല്ലാരും വീടിനു പുറത്തിറങ്ങി നില്കുവാന്.. വീട് സാദനങ്ങള്‍ മുഴുവന്‍ വെളിയില്‍ എടുത്തിട്ടിട്ടുണ്ട്..അതിതികളായി വന്ന സ്ത്രീകലുല്പെടെ റൂമിലെ വെള്ളം ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്.. ഇനിയും അവിടെ നിന്നാല്‍ സാഹചര്യം പ്രവച്ചനാതീതമാകുമെന്നു മനസിലാകിയ പ്രജിത്‌ പറഞ്ചു "വിനുഎട്ടാ...വിട്ടോടാ.. "
അങ്ങിനെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ വീണ്ടുമിറങ്ങി . ’to let room‘ ബോര്‍ഡും തേടി ..

Saturday, September 5, 2009

nam alumni "SNEHAVIRUNNU'09 " - through photos.

Snehavirunnu'09 - Ifthar session


Mr. Shihabuhen poythumkadavu

Prof. KS MusthafaThe programme session:
Welcome Note : Mr. Ajnas MP

Presidential Address: Mr. Shaheel K
Introduction of the chief guest : Mr. Faizal Mohammed
The chief guest officially publishing the nam alumni logo
Key note speech: Mr. Shihabudheen poythumkadau

Prof. KS Musthafa handing over the momentum to the chief guest

Felicitation : Prof. KS Musthafa

Mr. Nousheel Nabeel

Mr. Jamshid KP

Mr. Raheem
Mr.Navas. MKMr. Nizar MK. introducing the by law and moderating the open forum.

Mr. Shamsudheen
Mr. Anaz Chempad.