Saturday, April 10, 2010

കാഫ് മല കണ്ട പൂങ്കാറ്റെ.... അഥവാ എങ്കിലും എന്‍റെ ആര്‍ കെ.....

.
ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കഥയുടെ പേരാണ് "കാഫ് മല കണ്ട പൂങ്കാറ്റെ.... അഥവാ എങ്കിലും എന്‍റെ ആര്‍ കെ......."

ഇതിലെ കഥയായി ഏതെങ്കിലും സംഭവങ്ങള്‍ നിങ്ങള്ക്ക് തോന്നുന്നുവെങ്കില്‍ തികച്ചും സത്യമാണ് അതുപോലെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ഇന്ന് ജീവിചിരിക്കുന്നവരായോ മരിച്ചു പോയവരായോ വല്ല സാമ്യവും തോന്നുന്നുവെങ്കില്‍ അതും തികച്ചും യാഥാര്‍ത്ഥ്യം മാത്രമാണ്....

ആദ്യമായി ഞാന്‍ ഇതിലെ കഥാ പാത്രങ്ങളെ പരിചയപ്പെടുത്താം....


കഥാപാത്രങ്ങള്‍...

നായകന്‍ : എ കെ വയസ്സ് 30 (ഏകദേശം) എന്‍ എ എം കോളേജില്‍ ആദ്യ ബാച്ചുകളില്‍ ഒന്നിലെ സൂപ്പര്‍ ഹീറോ

നായിക : ആര്‍ എ വയസ്സ് 30 (ഏകദേശം) എന്‍ എ എം കോളേജില്‍ നായകന്‍റെ പ്രണയ നായിക
വില്ലന്‍1 : ആര്‍ കെ വയസ്സ് 30 (ഏകദേശം) എന്‍ എ എം കോളേജില്‍ ഈ സമയത്ത് തന്നെ പഠിച്ച മറ്റൊരു സൂപ്പര്‍ ഹീറോ
വില്ലന്‍2 : എസ് ഓ വയസ്സ് 30 (ഏകദേശം) നമ്മുടെ സ്വന്തം നായകന്റെയും വില്ലന്റെയും കൂടെ ഉദ്യാന നഗരത്തില്‍ ഉപരി പഠനത്തിനെത്തിയ ആള്‍


എല്ലാ കഥാപാത്രങ്ങളുടെയും പേരുകള്‍ സ്പെല്ലിങ്ങുകളില്‍ ഒതുക്കിയതിന്നു കടപ്പാട് ഗള്‍ഫ് ന്യൂസ്‌ ദിനപ്പത്രം യു എ ഇ ...

കഥ നടക്കുന്നത് ഇവിടെയല്ല... ദുബയിലുമല്ല... മറ്റു ഗള്‍ഫു നാടുകളിലാനെന്നു പറഞ്ഞാല്‍ .... അതുമല്ല... പിന്നെ നാട്ടിലാണോ... ഉറപ്പിച്ചങ്ങു പറയാന്‍ പറയാന്‍ പറ്റില്ലെങ്കിലും ചില ഭാഗങ്ങള്‍ നാട്ടിലുമുണ്ടായിട്ടുണ്ട് എന്നതിനാല്‍ നാടിനെ തീരെ ഒഴിവാക്കുന്നില്ല.... പക്ഷെ .... യഥാര്‍ത്ഥ ലോകെഷന്‍ അത്.... ഗാര്‍ഡന്‍ സിറ്റി ആയ ബാന്‍ഗ്ലൂര്‍ തന്നെയാണ്...

അങ്ങിനെ ഞാന്‍ നേരെ കഥയിലേക്ക് വരാം....

കഥ നടക്കുന്നത് നേരത്തെ പറഞ്ഞത് പോലെ ബാന്ഗ്ലൂരില്‍.......... നായകനും വില്ലനും ഒക്കെ കല്ലിക്കണ്ടി കോളേജില്‍ നിന്നും ബിരുദവും കരസ്ഥമാക്കി ഉപരിപഠനത്തിനായി ഉദ്യാനനഗരത്തില്‍ തമ്പടിച്ചിരിക്കുന്ന ആ സുവര്‍ണ കാലഘട്ടം... അഞ്ചെട്ടു വര്ഷം മുന്‍പ്.... മൊബൈല്‍ ഫോണ്‍ വ്യാപകമാവുന്നതിന്നും മുമ്പേ...

അതില്‍ ഒരു ദിവസം വൈകുന്നേരം നായകനായ "എ കെ" യുടെ ഹോസ്റ്റല്‍ മുറിയിലെത്തുന്ന വില്ലന്മാര്‍ രണ്ടു പേരും അവിടെ സൂക്ഷിച്ചിരുന്ന അഡ്രസ്‌ ബുക്ക്‌ കാണുന്നു... ബാത്റൂമില്‍ പോയ നായകനെ കാത്തിരിക്കുന്നതിനിടയിലാണ് വില്ലന്മാര്‍ക്ക് ഈ അഡ്രസ്‌ ബുക്ക്‌ കയ്യില്‍ തടഞ്ഞത്... തമ്മില്‍ പരിചയപ്പെട്ട അന്ന് മുതല്‍ പരസ്പരം പാരകളില്‍ കൂടി വളര്‍ന്ന സൌഹൃദമായതിനാല്‍ പുതിയ പാരകളെ കുറിച്ചുള്ള ഗവേഷണവും കൊണ്ട് നടക്കുന്നവരുടെ കയ്യില്‍ എതിരാളിയുടെ പേര്‍സണല്‍ അഡ്രസ്‌ ബുക്ക്‌ കിട്ടിയപ്പോള്‍ വെറുതെ തുരക്കുന്ന തുരപ്പനെലിയുടെ കയ്യില്‍ ഡ്രില്ലിംഗ് മിഷ്യന്‍ കിട്ടിയ സന്തോഷം...

അഡ്രസ്‌ ബുക്ക്‌ തുറന്നു പരിശോധിച്ചപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പരസ്യം പോലെ ആയി... കാരണം നായകന്‍റെ പ്രണയ കാലത്തെ നായിക "ആര്‍ എ" യുടെ അഡ്രസ്‌ അതില്‍ വെറുതെ കിടക്കുന്നു... ആ അഡ്രെസ്സ് ഉടനെ തന്നെ ചൂണ്ടിയ വില്ലന്‍മാര്‍ രണ്ടു പേരും കൂടി സന്തോഷത്തോടെ നായകന്‍റെ സല്കാരവും സ്വീകരിച്ചു സ്വന്തം താമസസ്ഥലങ്ങളിലേക്ക് മടങ്ങി...

ഇവിടെയാണ്‌ ഈ കഥയുടെ ഉദ്യേഗ ജനകമായ ഭാഗങ്ങള്‍ വരുന്നത് എന്നതിനാല്‍ കഥവായിച്ചു ബോറടിക്കുന്നു എന്ന് തോന്നുന്നവര്‍ ഒരു കട്ടന്‍ ചായയും കുടിച്ചു (കട്ടന്‍ മാത്രം) എത്രയും പെട്ടെന്ന് തിരിച്ചു വരേണ്ടതാണ്...

അങ്ങിനെ നായികയുടെ അട്രെസ്സുമായി പോയ വില്ലന്മാര്‍ രണ്ടും ചേര്‍ന്ന് നായികയുടെ അട്രെസിലേക്ക് ഒരു എഴുതയച്ചു....

എഴുത്തിന്റെ രത്ന ചുരുക്കം...

പ്രിയ ആര്‍ എ

സുഖം എന്ന് കരുതുന്നു... ഇവിടെ ഈ ഉദ്യാന നഗരിയില്‍ ഞാന്‍ ഇപ്പോള്‍ വലിയ ഒരു പ്രസ്ഥാനമായി വിരാജിക്കുകയാണ്.. പക്ഷെ നിന്‍റെ ഓര്‍മ്മകള്‍ ... നീ ഇപ്പോള്‍ എന്‍റെ കൂടെ ഇല്ലല്ലോ എന്ന ചിന്ത അത്...... അത് മാത്രമാണ് എന്നെ വേദനിപ്പിക്കുന്നത്... നീ ഇപ്പോള്‍ ഈ ഉദ്യാന നഗരിയില്‍ ഉണ്ടായിരുന്നെങ്ങില്‍ പൂമ്പാറ്റകളെപ്പോലെ നമുക്ക് ഉല്ലസിച്ചു നടക്കാമായിരുന്നു....

പിന്നെ ഞാന്‍ ഇപ്പോള്‍ ഈ എഴുതെഴുതുന്നതിന്റെ ഉദ്ദേശം ഇവിടെ ഒരു കലാമേള നടക്കുന്നുണ്ട്.. അതില്‍ ഞാന്‍ ഒരു പാട്ട് പാടാന്‍ വേണ്ടി പേരും നല്‍കിയിട്ടുണ്ട് ... പണ്ട് ഞാന്‍ നമ്മുടെ ആ വസന്ത കാലത്ത് എന്നും പാടി കൊണ്ട് നടന്ന "കാഫ് മല കണ്ട പൂങ്കാറ്റെ ..... " എന്ന പാട്ട് പാടാം എന്ന് കരുതിയാണ് പേര് കൊടുത്തത്... പക്ഷെ ഇപ്പോള്‍ എത്ര ആലോചിച്ചിട്ടും എനിക്ക് അതില്‍ നാല് വരി മാത്രമേ ഓര്‍മ്മ വരുന്നുള്ളൂ...

ആയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ അതിന്റെ മുഴുവന്‍ വരികളും ഒന്ന് സങ്കടിപ്പിച്ചു തരണം...

നിത്യമായ സ്നേഹത്തോടെ..
സ്വന്തം..
എ കെ


വില്ലന്മാരുടെ പാര ഈ ഒരു എഴുത്തില്‍ തീര്‍ന്നില്ല... പകരം... ഇതേ എഴുത്ത് പ്രണയിനി "ആര്‍ എ" കാമുകന്‍ "എ കെ" യ്ക്ക് എഴുതുന്നതാക്കി നമ്മുടെ നായകന്‍റെ അദ്ദ്രെസ്സിലെക്കും വിട്ടു...

കണ്ടന്റ് ഒന്ന് തന്നെ പക്ഷെ കലാമേള നാട്ടിലാക്കി ... പാടു പാടാന്‍ പേര് കൊടുത്തത് നായികയും ... ആവശ്യമുള്ള പാട്ട് സ്വന്തം "കാഫ് മലകണ്ട പൂങ്കാറ്റും...."

രണ്ടു കത്തുകളും പോസ്റ്റ് ചെയ്ത വില്ലന്മാര്‍ അടുത്ത ദിവസം വീണ്ടും നായകന്‍റെ ഹോസ്റ്റെലിലെത്തി....

അവിടെ നമ്മുടെ പാവം നായകന്‍... പാവം പാവം രാജകുമാരനിലെ ശ്രീനിവാസനെ പ്പോലെ തനിക്കു വന്ന എഴുത്തും കൊണ്ട് മുറി മുഴുവന്‍ നടക്കുകയായിരുന്നു...

തന്റെ മുന്‍കാല നായികയുടെ എഴുത്ത് വന്ന സന്തോഷം ഒരു ഭാഗത്തും... എന്നാല്‍ അവള്‍ ആവശ്യപ്പെട്ട പാട്ട് എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരാത്തതിന്റെ വിഷമം മറുഭാഗത്തുമായി കറങ്ങി നില്‍ക്കുകയാണ്...

മുറിയിലെത്തിയ വില്ലന്മാരോടും നമ്മുടെ പാവം നായകന്‍ കാഫ് മല അറിയാമോ എന്ന് ചോദിച്ചതിന്നു "കാഫു മല" പോയിട്ടു " മണിമുട്ടി കുന്നു" വരെ അറിയില്ല എന്നായിരുന്നത്രേ മറുപടി...

തന്റെ ഹോസ്റെലിലെയും കോളേജിലെയും മുഴുവന്‍ പേരോടും ഓടി നടന്നു അന്വേഷിച്ചെങ്കിലും "ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും" വരെ കിട്ടിയെങ്കിലും കാഫ് മല മാത്രം ആര്‍ക്കും അറിയില്ല...

ഏകദേശം ഒരാഴ്ചയോളം "കാഫു മല.... കാഫു മല....." എന്ന് പറഞ്ഞ് നടന്ന നായകന്നു അവസാനം തന്റെ ഹോസ്റ്റല്‍ വാര്‍ഡന്‍ പാട്ട് അറിയില്ലെങ്കിലും എവിടെ നിന്നെങ്കിലും തപ്പിപിടിച്ച് കൊടുക്കാമെന്ന സന്തോഷ വാര്‍ത്ത നല്‍കി...

അങ്ങിനെ ആ ഒരു സന്തോഷത്തോടെ തന്റെ മുറിയില്‍ എത്തിയ നായകന്നു അന്നത്തെ പോസ്റ്റില്‍ നാട്ടില്‍ നിന്നും ഒരു എഴുത്തുണ്ടായിരുന്നു....

ആ എഴുത്ത് നമുക്ക് ഇങ്ങിനെ വായിക്കാം...

പ്രിയ എ കെ...
താങ്കളുടെ എഴുത്തു കിട്ടി.. സന്തോഷമായി...
പക്ഷെ താങ്കള്‍ ഉദ്ദേശിച്ച "ആര്‍ എ" അല്ല ഞാന്‍ പകരം അവളുടെ കൂട്ടുകാരിയായ "ആര്‍ എ" യാണ്... ഞാനും നിങ്ങള്‍ രണ്ടു പേരുടെയും കൂടെ എന്‍ എ എം കോളേജില്‍ ഉണ്ടായിരുന്നു... താങ്കള്‍ അയച്ച എഴുത്ത് വളരെ ഭദ്രമായി മറ്റൊരു കവറില്‍ ആക്കി ഞാന്‍ യഥാര്‍ത്ഥ "ആര്‍ എ" യ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്....
പിന്നെ താങ്കള്‍ പറഞ്ഞ "കാഫ് മല കണ്ട പൂങ്കാറ്റ്...." താങ്കളുടെ എഴുത്ത് കിട്ടിയത് മുതല്‍ ഞാന്‍ പലയിടത്തും അന്വേഷിച്ചു.... പാനൂര്‍ മഹിമ ബുക്ക്‌ സ്ടാളില്‍ വരെ.... പക്ഷെ കിട്ടിയില്ല ... കിട്ടിയാല്‍ ഞാന്‍ താങ്കള്‍ക്കു അയച്ചു തരാം.... ഞാനല്ലെങ്കില്‍ താങ്കളുടെ യഥാര്‍ത്ഥ "ആര്‍ എ" എങ്കിലും താങ്കള്‍ക്കു അത് അയച്ചു തരും എന്ന് കരുതുന്നു...

താങ്കള്‍ അവിടത്തെ കലാമേളയിലും ഈ പാട്ട് പാടി ബംഗലൂരിലുള്ള കുട്ടികളുടെ സഹന ശക്തി പരിശോധിക്കുകയും അവരുടെ കൂവലില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യട്ടെ എന്ന ആശംസകളോടെ...

ആര്‍ എ


ഈ എഴുത്ത് ലഭിച്ച നമ്മുടെ നായകന്‍ കുറെ കാലം അബ്നോര്‍മലായിരുന്നെന്നും... പിന്നീട് നോര്‍മലായപ്പോളും ഈ എഴുത്ത് ഞാന്‍ അവള്‍ക്കെഴുതെണ്ടതായിരുന്നില്ലേ എന്നന്വേഷിച്ചു പലരോടും.... ഇപ്പോഴും ചിലപ്പോള്‍ ".....എന്നാലും ആ എഴുത്ത് ഞാന്‍ അവള്‍ക്കെഴുതെണ്ടാതായിരുന്നില്ലേ ......" എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്ക്ക് മനസ്സിലാവും...ആരാണ് ഇതിലെ നായകനെന്നും ആരാണ് ഇതിലെ വില്ലന്മാരെന്നും....

.

7 comments:

ASHIK said...

Endina faisal aa pavam Ajnas ne ingine krooshikkunnathu?

anez champad said...

പണി കൊടുക്കുമ്പോ ഇങ്ങിനെ കൊടുക്കണം....കാഫു മല ഇനിയും കിട്ടിയ്ല്ലെങ്കില്‍ സമീപിക്കുക. ഒരു കോപ്പി എന്റെ കയ്യിലുണ്ട്..

faizal mohammed said...

കലാലയ കാലഘട്ടത്തിലെ വീരകഥകള്‍ നായികാ നായകന്‍മാരുടെ യഥാര്‍ത്ത പേരോട് കൂടി എഴുതിയാല്‍....ഈശ്വരാ.... എനിക്ക് വയ്യ....

ചില പേരുകള്‍ പുറത്ത് പറഞ്ഞാല്‍ കുടുംബ കലഹങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ തന്നെ പോവേണ്ടി വരും അത് കൊണ്ടാണ്...

പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ....... പുറത്താക്കണോ...????

Rafeek Patinharayil said...

etho oru Kaafmala kadha ajnas parnjathaayi orkunnu...kadha roopathil vannappolanu karyangal sharikkum manassilayathu...Thankyou Faisal Muhammed for revealing the funny secret to everyone!!

Adv.Muhammed Edakkudi said...

ഫൈസലേ സൂപ്പര്‍ !! ബംഗാളൂരില്‍ പഠിക്കാത്ത അജ്നാസിന്റെ തലയില്‍ എന്തിനാ ആഷിക്കെ കയറ്റി വെക്കുന്നത്.പ്രതികളെ എല്ലാവര്ക്കും അറിയുന്നതല്ലേ..

faizal mohammed said...

ചില കഥകളില്‍ ക്ലൈമാക്സില്‍ നായകന്‍ വില്ലന്‍ ആവാറുണ്ട്.... ചിലയിടങ്ങളില്‍ വില്ലന്‍ നായകനും ആവാറുണ്ട്... പക്ഷെ മുഹമ്മദ്‌ പറഞ്ഞ പോലെ ആ ഏരിയയില്‍ പോലുമില്ലാത്ത ആളുകളുടെ തലയില്‍ കേസ് കെട്ടിവെക്കാന്‍ എന്താ ആശികെ നിങ്ങള്ക്ക് കേരള പോളിസിലാണോ പണി...

പിന്നെ....... കഥകളെ / ചില ഓര്‍മ്മകളെയും കഴിയുന്നതും ആ സ്പിരിറ്റില്‍ തന്നെ എടുക്കുക,,, തമാശകള്‍ തമാശകള്‍ മാത്രമാണ്... കഴിഞ്ഞു പോയ കാലം അതിലെ തമാശകള്‍... ചില കുറുമ്പുകള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ തന്നെയാണ് ഇങ്ങനെയൊരു ബ്ലോഗ്‌ തുടങ്ങിയത്... കഴിഞ്ഞുപോയ കാലഘട്ടത്തിലെ ആ ഓര്‍മ്മകളും ബന്ധങ്ങളും എന്നും നില നിര്‍ത്തുക എന്നത് മാത്രമാണിത് കൊണ്ട്ടുള്ള ലകഷ്യവും...

ഹംസ said...

:)