Saturday, February 27, 2010

ഹിയ്യാ ഹുവ്വാ എന്‍ എ എം ...

.

കലാലയം എന്നും ശബ്ദമയം ആയിരിക്കും. എന്‍ എ എമ്മില്‍ കേട്ടിരുന്ന ചില ശബ്ദങ്ങള്‍..

ചില മുദ്രാവാക്യങ്ങള്‍

പൊതുവായത് :
ടാട്ടടട്ട ടാട്ടട്ടാ ...ഹിയ്യാ ഹുവ്വാ എന്‍ എ എം
ഇലക്ഷന് മുമ്പ് :
അന്തര്‍ ദേഖോ ബാഹര്‍ ദേഖോ
ആകെ ദേഖോ പീച്ചേ ദേഖോ
ഊപര്‍ ദേഖോ നീച്ചേ ദേഖോ
സബസേ ആഖെ -------------

അണ്ണാ തമ്പീ തന്കച്ചീ..
വോട്ടു കൊടയ്യാ വോട്ട് കൊട്
------നു വോട്ട് കൊട് ...

വോട്ട് കഴിഞ്ഞാല്‍ :

പെട്ടി പെട്ടി ബാലറ്റ് പെട്ടി
ബാലറ്റ് പെട്ടി തുറന്നപ്പോള്‍
ഞെട്ടി ഞെട്ടി ----- ഞെട്ടി
----- പിള്ളര്‍ ഞെട്ടി പോയ്‌.

ആരാണവിടെ ചെടിയുടെ പുറകില്‍??
ഞാനാനപ്പാ ------------ ആണേ
എന്താ മോനെ ചെടിയുടെ പുറകില്‍??
--------- പിള്ളര്‍ പോട്ടിച്ചപ്പാ ...

എന്‍ എ എമ്മില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു നാടന്‍ പാട്ട്

എന്തിയെന്തി തുഴഞ്ഞാലെ നടുക്കടലിനു പോകാലോ.
നടുക്കടലില് പോയാലോ, കുണ്ടന്‍ മത്തി പിടിക്കാലോ.
കുണ്ടന്‍ മത്തി പിടിച്ചാലോ, കാശിനു നാലെണ്ണം വിക്കാലോ
കാശിനു നാലെണ്ണം വിറ്റാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളെയും മക്കളേം തല്ലാലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ.
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
-
Thursday, February 25, 2010

ഖത്തര്‍ അലുംനി ഭാരവാഹികളോട് ഖേദപൂര്‍വ്വംകല്ലിക്കണ്ടി എന്‍ എ എം കോളേജ് അലുംനി ഖത്തര്‍ ചാപ്ടെര്‍ 2007 ഫെബ്രുവരിയില്‍ കോളേജ് സ്റാഫ് ഗഫൂര്‍ മൂലശ്ശേരിയുടെ സാനിധ്യത്തില്‍ അറബിക് വിഭാഗം മുന്‍ ഹെഡ് അബ്ദുല്‍ ഗഫൂര്‍ സി വി രക്ഷാധികാരിയും പി സമീര്‍ ( BCom 96-99) പ്രസിഡണ്ട്‌ , ഫഹദ് പി പി ( BSc 99-02) സെക്രെടറി ജാസര്‍ എ സി (B.Com 2000-03) ട്രഷറര്‍ ആയും കമ്മിറ്റി ഉണ്ടാക്കുകയും അതിനു ശേഷം കോളേജിലെ മറ്റൊരു സ്ടാഫ്‌ പറമ്പത്ത് സമീര്‍ വന്നപ്പോള്‍ ഒരു സ്വീകരണം കൊടുക്കുകയും ചെയ്തു.കഴിഞ്ഞു കഥ .......

ഈ വിനീതന്‍ ഖത്തറില്‍ എത്തിയിട്ട് ഇരുപത് മാസമായി . ഒരു യോഗത്തിനെങ്ങിലും പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളത്‌ കൊണ്ട് നിരവധി തവണ പലരോടും പറഞ്ഞെങ്കിലും ഇതുവരെ നടന്നില്ല.ഒരു നാല്‍പ്പത് പൂര്‍വ്വ വിദ്യാര്ത്തികളുടെ ലിസ്റ്റ് സെക്രെടരിക്ക് കൊടുതെങ്ങിലും ഒരു യോഗം വിളിച്ചു കൂട്ടാന്‍ അദേഹത്തിനു കഴിഞ്ഞിട്ടില്ല.പല പെരുന്നാള്‍ ദിനങ്ങളില്‍ ഒരുമിച്ചു കൂട്ടാന്‍ അഭ്യര്ത്തിച്ച്ചു നടന്നില്ല.

നാട്ടില്‍ കോളേജില്‍ എന്തെങ്ങിലും പരിപാടി നടക്കുമ്പോള്‍ സ്റെജില്‍ കയറണം അതിനാണ് ഭാരവാഹിത്തം എന്നാണു ഒരാള്‍ പറഞ്ഞത്.

ഭാരവാഹികളോട് പറയാനുള്ളത് എന്തെങ്ങിലും ചെയ്യുക അല്ലെങ്ങില്‍ ഫൈസല്‍ മുഹമ്മത് ചെയ്തത് പോലെ ഒരു പരസ്യ രാജി.എന്താ അതല്ലേ നല്ലത്?

(വാല്‍ കഷണം: ഇനി എനിക്ക് ഭാരവാഹി ആകാനാണ് ഇത് എഴുതിയത് എന്ന് പറയും.അത് ഒഴിവാക്കാനാണ് ഇത്രയും കാലം ഒന്നും എഴുതാതിരുന്നത്.ഇനിയും അങ്ങനെ തുടര്‍ന്നാല്‍ ഇവര്‍ ഇങ്ങനെ തന്നെ പോകും )
.

Thursday, February 18, 2010

എന്‍റെ രാജിക്കത്ത്..... എന്‍ എ എം അലുംനി പ്രസിഡന്റ്‌/ ജന.സെക്രട്ടറിക്കൊരു തുറന്ന കത്ത്

.
ബഹുമാനപ്പെട്ട എന്‍ എ എം അലുംനി യു എ ഇ കമ്മറ്റി പ്രസിഡണ്ട്‌ / ജന.സെക്രട്ടറി.

കല്ലിക്കണ്ടി എന്‍ എ എം കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സങ്കടനയായ എന്‍ എ എം അലുംനി യു എ ഇ കമ്മിറ്റിയിലെ organizing സെക്രടറിയായ ഞാന്‍ തല്‍സ്ഥാനത്ത് തുടരാന്‍ മാനസികമായ ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.


മാനസികമായി താല്‍പര്യമില്ലാതെ ഒരു സ്ഥാനത്ത് ഇരിക്കുന്നത്ന്റെ ബുദ്ധിമുട്ടുകള്‍ എന്നെ അസ്വസ്തനാക്കുന്നതിനാല്‍ ഈ എഴുത്ത് എന്‍റെ രാജിക്കത്ത് ആയി പരിഗണിച്ചു കൊണ്ട് എന്നെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കി തരണം എന്ന് വിനീതമായി അഭ്യര്‍ഥിച്ചു കൊള്ളുന്നു.
ഈ കമ്മറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എന്നാലാവും വിധം സഹകരിക്കും എന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു.

കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ എനിക്കുണ്ടായ വിഷമങ്ങള്‍ ഞാന്‍ നേരത്തെ തന്നെ താങ്കളെ അറിയിച്ചതിനാല്‍ അത് വീണ്ടും വിവരിച്ച്ചെഴുതി ഒരു അനാരോഗ്യമായ രീതിയില്‍ കൊണ്ടെത്തിക്കാന്‍ എനിക്ക് താല്പര്യമില്ല. ഇനി അഥവാ ഇതിന്നു കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ അതും നല്‍കാന്‍ ഞാന്‍ തയ്യാറാണ്.

ഇനിയും നല്ലരീതിയില്‍ ഈ കമ്മറ്റി മുന്‍പോട്ടു പോകണമെന്നുള്ള ആഗ്രഹമുള്ളതിനാല്‍ ഒര്‍ഗനിസിംഗ് സെക്രട്ടറി സ്ഥാനത്ത് നല്ല കഴിവും പ്രാപ്തിയുമുള്ള ഒരാള്‍ വരട്ടെ എന്നുള്ള ആശംസകളോടെ

സ്നേഹപൂര്‍വ്വം
ഫൈസല്‍ മുഹമ്മദ്‌
+97150 8594030
+97155 2616983
+97156 6922656

ഈ എഴുത്ത് ഈ മാസം നാലാം തിയ്യതിയും പതിനാലാം തിയ്യതിയും താഴെ കൊടുത്ത മെയില്‍ ഐടികളില്‍ അയച്ചെങ്കിലും അതിന്നു ഇന്ന് വരെ ഒരു മറുപടിയും കിട്ടിയില്ല ആയത് കൊണ്ട് ഇതു മുഴുവന്‍ അലുംനി മെമ്പര്‍മാരുടെയും മുമ്പിലേക്ക് സവിനയം സമര്‍പ്പിക്കുന്നു.അയച്ച വ്യക്തിfaizal mohammed
സ്വീകര്‍ത്താവ് shaheel. k shaheel123@gmail.com,
nousheel nabeel ,
allukakka@gmail.com,
"AJNAS M.P."

തിയതി2010, ഫെബ്രുവരി 4 4:42 pm
വിഷയംmy resignation from nam alumni
മെയില്‍ അയച്ചത്gmail.com

Monday, February 1, 2010

നഷ്ട സൌഹൃദങ്ങള്‍ ......

.

രു തിരിഞ്ഞു നോട്ടം ..... പിന്കാല ജീവിതത്തിലേക്ക് .....
കൂടെ ഒരു ചോദ്യം .....എന്ത് നേടി ?.....
കണക്കുകള്‍ ഒരു പാട്......കൂട്ടലുകള്‍..... കിഴിക്കലുകള്‍.... നേട്ടങ്ങള്‍ .... നഷ്ടങ്ങള്‍......
ഏറ്റവും വിലമതിച്ചത്‌ എന്തിനെ ? ...
ബന്ധങ്ങള്‍ .... സൌഹൃദങ്ങള്‍ .... ചങ്ങാത്തങ്ങള്‍...... നിമിഷങ്ങള്‍.....

ഇന്ന്......
തിരക്കുകള്‍..... പ്രാരാബ്ധങ്ങള്‍.... ജാഡകള്‍... .ലാഭേച്ചകള്‍ ... .ഉള്വലിയലുകള്‍....
അതെ.... നമുക്ക് നഷ്ടമായിരിക്കുന്നു ..... ചിലത്....
നാം ഏറ്റവും വിലമതിച്ചവ.... ആ അമൂല്യ രത്നങ്ങള്‍....

എന്‍റെ അഭ്യര്‍ത്ഥന.....
ഇനിയും താമസിച്ചിട്ടില്ല..... ഒന്നും നേടാനല്ല.... നിങ്ങളില്‍ നിന്ന് എനിക്ക് .... എന്നില്‍ നിന്ന് നിങ്ങള്‍ക്കും....
ഒരു വിളി..... ഒരു കുശലാന്വേഷണം.... സമീപനം.... അത്രയേ വേണ്ടൂ.....

പ്രിയരേ....
കാല വേഗത്തില്‍ നമുക്ക് നഷ്ടമായ ആ മുത്തുകള്‍ നമുക്ക് വീണ്ടെടുക്കാം....... ആ സൌഹൃദങ്ങള്‍.....
ഞാന്‍ കാത്തിരിക്കുന്നു..... എനിക്കറിയാം എന്നോടൊപ്പം നിങ്ങളും ഉണ്ടാവുമെന്ന്......

.