Tuesday, April 27, 2010

വാര്‍ത്തകള്‍ വിശദമായി...

.
തൃശൂര്‍ പൂരം കഴിഞ്ഞാല്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഹര്‍ത്താല്‍ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ് . കേരളത്തില്‍ ഏറ്റവും ചിലവുള്ള വ്യവസായം എന്ന രീതിയില്‍ ഹര്ത്താലിന്റെ വിജയം ഓരോ മലയാളിയെയും പുളകിതരാക്കുന്നു എന്നാണ് പൊതുവായുള്ള വിലയിരുത്തല്‍.. ചില പിന്തിരിപ്പന്‍ മൂരാച്ചി പത്ര മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള മാധ്യമ സിണ്ടികടുകള്‍ മാത്രമാണ് ഇതിന്നു അപവാദം. ഏതാനും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിച്ചു എന്നതൊഴിച്ചാല്‍ തികച്ചും സമാധാനപരമായിരുന്നു ഹര്‍ത്താല്‍ മഹാ മഹം.

ഹര്‍ത്താല്‍ പൊളിക്കാന്‍ വേണ്ടി കുത്തക മുതലാളിമാര്‍ നിരത്തിലിറക്കിയ ‌ ചില ഒടോരിക്ഷകളും വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൂരാച്ചി സ്ഥാപനങ്ങളായ ചില കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളും തല്ലി തകര്‍ത്തു എന്നത് മാത്രമാണ് ഹര്താലിനിടക്ക് കോഴിക്കോട് നടന്ന സാമ്പിള്‍ വെടിക്കെട്ടുകള്‍.കോഴിക്കോട്ടെ നൈനാം വളപ്പില്‍ ആണ്‍കുട്ടികള്‍ കൂടുതലായതിനാലും അവരുടെ നട്ടെല്ല് ഒരു നേതാക്കള്‍ക്കും പണയം വെച്ചിട്ടില്ലാത്തതിനാലും അവിടെ റേഷന്‍ കടയടക്കം എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

സാധാരണ വിദേശത്തേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ടും വിമാന ടിക്കെറ്റും എയര്‍ പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതരാണ് പരിശോധിക്കാരെങ്കില്‍ ഹര്‍ത്താല്‍ സ്പെഷല്‍ ആയി കൊച്ചി എയര്‍ പോര്ടിലെക്കുള്ള മുഴുവന്‍ യാത്രക്കാരെയും നടുറോഡില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശോധന നടത്തി വിട്ടിട്ടുണ്ട്. കൂടെ യാത്രയയക്കാന്‍ പോയവര്‍ക്കുള്ള സുന്ദരന്‍ തെറികള്‍ കയ്യോടെ നല്‍കി അതെ ചെക്കിംഗ് പൊയന്റില്‍ തന്നെ ഇറക്കി വിട്ടിട്ടുമുണ്ട്..ഹര്‍ത്താല്‍ തീരുന്നത് വരെ ഭക്ഷണവും കുടി വെള്ളവും കിട്ടിയില്ലെങ്കിലും ഇതേ രീതിയിലുള്ള തെറികള്‍ കേട്ടു വയറു നിരക്കാംഎന്നുള്ള സന്തോഷത്തിലാണ് അവരെല്ലാം..

സാധാരണ ഹര്താലുകളില്‍ നിന്നും വ്യത്യസ്തമായി നേതാക്കള്‍ രാവിലെ തന്നെ ഏകദേശം എല്ലാ റെയില്‍വേ സ്റ്റേനുകളിലും എത്തി പാസ്സന്ചെര്‍ ട്രയിനുകള്‍ തടയുക കൂടി ചെയ്തതോടെ യാത്രക്കാരെല്ലാം സന്തോഷം കൊണ്ട് തുള്ളിചാടുകയാനെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവും കുട്ടികളുമായി യാത്ര ചെയ്ത ദീര്‍ഘ ദൂര യാത്രികരാണ് ഏറ്റവും സന്തോഷത്തിലുള്ളത്.

മലയോര മേഖലയില്‍ ആകെയുള്ള ബസ്‌ സര്‍വീസുകള്‍ ഒന്നും നടക്കാത്തതിനാല്‍ എല്ലാവരും നേരത്തെ സങ്കടിപ്പിച്ചു വച്ച "വാട്ടീസും" അടിച്ചു ഉച്ച വരെ കിടന്നുരങ്ങിയെന്നും സ്ത്രീകള്‍ അവിടെ അടുക്കള ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ഉച്ചയ്ക്ക് എഴുന്നേറ്റവര്‍
വീണ്ടും രണ്ടു വിട്ടു പുതിയ മലയാളം സിനിമയുടെ സിഡി കണ്ടു കൊണ്ടിരിക്കുകയാനെന്നുമാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്.

ദുബായില്‍ നിന്നും കോഴിക്കോട് എയര്‍ പോര്ടിലെത്തിയ യാത്രക്കാരില്‍ അധികവും തൊട്ടടുത്തുള്ള അടിസ്ഥാന വര്ഗ്ഗങ്ങള്‍ക്കായുള്ള ഹോടെലുകളില്‍ മുറിയെടുത്തു സാദാ മുറിക്കു എ സി മുറിയുടെ ചാര്‍ജ്ജും എ സിക്ക് ഡബിള്‍ എസി ചാര്‍ജ്ജും കൊടുത്തു സന്തോഷ തോടെ ഉറങ്ങുകയാണെന്ന് അറിയുന്നു. ഇന്നത്തെ സ്പെഷല്‍ എന്നത് പോലെ ഇന്നത്തെ സ്പെഷല്‍ റേറ്റ് എന്ന് ബോര്‍ഡ് എല്ലാ ഹോടലുകള്‍ക്ക് മുമ്പിലും തൂങ്ങുന്നുണ്ട്.

സ്വന്തം മാതാശ്രീ ഇഹലോകവാസം വെടിഞ്ഞതു അറിഞ്ഞു ദുബായില്‍ നിന്നെത്തിയ ചെറുപ്പകാരന്‍ കുറച്ചു നേരം നാട്ടിലെത്താന്‍ ശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ സസന്തോഷം എയര്‍ പോര്ടിന്റെ മൂലയില്‍ കുത്തിയിരിക്കുന്നുണ്ട്. അദ്ധേഹത്തിന്റെ കണ്ണുകളില്‍ നിന്നും വീഴുന്ന ആനന്ധാശ്രുക്കള്‍ ഹര്‍ത്താല്‍ അനുയായികള്‍ക്കുള്ള ഏറ്റവും വലിയ ആദരവായാണ് ഏവരും കാണുന്നത്.

വിലക്കയറ്റത്തിനെതിരെയുള്ള ഈ ഹര്‍ത്താല്‍ കാരണം നാളെ രാവിലെ മുതല്‍ കയറിയ വില പേടിച്ചു താഴോട്ട് ഇറങ്ങുന്നതായിരിക്കും എന്ന് ഞങ്ങളുടെ ദല്‍ഹി ബ്യുറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ ഹര്താലുകളിലും വില താഴോട്ടു താഴോട്ടു വന്നു ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗ രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ചും ഹര്‍ത്താലുകള്‍ കൂടുതലുള്ള കേരളത്തില്‍ ഇനി അടുത്ത ഒരു അഞ്ചോ പത്തോ വര്ഷം കഴിയുംപോലെക്കും വില എന്ന വാക്ക് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി പോവുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.

ഇന്ന് കേരളത്തിലെ എയര്‍ പോര്ടുകളില്‍ പലയിടത്തും കാണുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇനിയങ്ങോട്ട് കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസ്സഡര്‍മാരായിരിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നേരത്തെ ബച്ചനോട് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞത് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തൃശ്ശൂര്‍ പൂരത്തിനു വന്നു ഈ ഹര്‍ത്താല്‍ മഹോത്സവം കാണാന്‍ കഴിയാതെ പോയവരെ അവര്‍ ഇപ്പോള്‍ തന്നെ ഇവിടത്തെ വിശേഷങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഭരണ പക്ഷ പാര്‍ട്ടിയുടെ സംസ്ഥാന സെക്രടരിയെട്ടു നടക്കുന്നതിനാല്‍ അതില്‍ ഇനിയും ഹര്താലുകള്‍ക്ക് മോഡി കൂട്ടാന്‍ എന്തൊക്കെ ചെയ്യാനാവും എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം എന്നറിയുന്നു. കഴിഞ്ഞ ഒരു മാസം ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനത്തിന്നായി പോയിരുന്ന പാര്‍ട്ടി സെക്രട്ടറി അവിടെ കണ്ട ഹര്‍ത്താല്‍ കാഴ്ചകള്‍ മറ്റു മേമ്ബെര്മാരുമായും മാധ്യമങ്ങളുമായും പങ്കു വെക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്..

ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഹര്ത്താലാഘോഷത്തിന്റെ ലഹരിയിലായതിനാല്‍ നേതാക്കലെയാരെയും ഈ പരിപാടിയില്‍ ഓണ്‍ ലൈനില്‍ കിട്ടിയില്ല.. പകരം കോഴിക്കോട് റെയില്‍വേ സ്റെഷനില്‍ നിന്നും ഒരു യാത്രക്കാരന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നമ്മോടൊപ്പം ചേരുന്നു...

".... പറയൂ സുഹൃത്തേ... എങ്ങിനെയുണ്ട് ഇന്നത്തെ ഹര്‍ത്താല്‍ മഹോത്സവം...."
".... ഹര്‍ത്താല്‍ മഹോത്സവമല്ല... നിന്‍റെ... ###@#@#@@**** ............. ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ...@@#####^^ "
"ലൈനില്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.... കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും......

.

Saturday, April 24, 2010

NAM ALUMNI QATAR FUNCTION PHOTOS

Friday, April 23, 2010

ഓര്‍മകളിലൂടെ....

.
വീണ്ടുമൊരു ജൂണ്‍ മാസം വരുന്നു ............ഞെരി വച്ച് തേച്ച പാവാടയും ബ്ലൌസുമിട്ടു ഉമ്മാടെ കൈയീന്നു ലഞ്ച് ബോക്സും തട്ടിപ്പറിച്ചു ബാഗിനുള്ളിലാക്കി ഇരുണ്ടു വരുന്ന മാനം നോക്കി സന്തോഷത്തോടെ ആര്‍ത്തലച് ..........പുറകെ വരുന്ന വണ്ടിക്കു സൈഡ് കൊടുക്കാന്‍ കൂട്ടാക്കാതെ റോഡെ കൈ കോര്‍ത്ത്‌ പിടിച്ചു നടന്നു അങ്ങനെ ....അതൊരു കാലം ...

പിന്നീട് കലാലയ ജീവിതമായപോഴെക്കും മഴ നനഞ്ഞു നടക്കുന്നടിനെക്കള്‍ നോക്കിയിരിക്കാനാണ് ഇഷ്ടപ്പെട്ടത് ...മാതസ് ടീച്ചര്‍ തൊണ്ട പൊട്ടി ക്ലാസ്സെടുക്കുമ്പോഴും പുറത്തു ആര്‍ത്തലച്ചു പെയ്യുന്ന മഴ നൂലിനിടയിലൂടെ തീര്‍ത്ത യാത്ര നടതുകയവും മനസ്സ്...അത് സുഖമുള്ളൊരു ഓര്‍മയാണ് ....ഓരോ മഴതുള്ളികളിലും ദൂരെക്കാണുന്ന കശുവണ്ടിതോട്ടത്തിന്റെ പച്ചപ്പ്‌ ഉള്കൊള്ളിക്കാനുള്ള പാട് ഒരു രസമാണ്...ഒരു സ്ഫടിക പത്രത്തിന്റെ മിനുമിനുപ്പു കാണും ഓരോ മഴത്തുള്ളിക്കും....അതിലൂടെ ലോകത്തെ കാണുക എന്ത് രസമുള്ള എര്പാടനെന്നോ.......

ലാബിലിരിക്കുംപോളും പുറം കാഴ്ചകള്‍ എന്ത് സുന്ദരമായിരുന്നു ....ഹനീഫ സാറിന്റെ ലാബ്‌- അവിടന്ന് മാത്രം ഒന്നും കാണാന്‍ പറ്റില്ല....കണ്ടാലും നോക്കാനാരും മിനക്കെടാറില്ല...കാരണം അതൊരു ചിന്ന മഹ്ശര തന്നെ ആയിരുന്നു അന്ന് ......

ഇന്നോര്‍ക്കുമ്പോ ഒക്കെ ഒരു രസം ....വൈകീട്ട് കുന്നിന്റെ മോളീന്നുള്ള ഇറക്കമാണ് ബഹു രസം....കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ഹൈ ഹീല്‍ ചെരുപ്പുമിട്ടു ഇറങ്ങുന്നത് വല്യ റിസ്ക്‌ ആണ് ....എന്നാലും കോളേജില്‍ പോകുമ്പോ അങ്ങിനെയല്ലാതെ പറ്റുമോ??!!. ...പാറ വെട്ടിയുണ്ടാക്കിയ കുത്തനെയുള്ള സ്റെപ്സ്‌ ഇറങ്ങി വെള്ളം താഴെ റോഡിലോഴുകുന്നത് ഹാ ഇന്നും മായാതെ കിടക്കുന്നു ഓര്‍മയില്‍ ....

വൈകുന്നേരത്തെ ഇറക്കങ്ങളില്‍ മാത്രം കാണാറുള്ള ബികോമിലെ നീണ്ട മുടിയുള്ള ഒരു സുന്ദരിയുണ്ടായിരുന്നു... പേരോ നാളോ സ്ഥലമോ ഒന്നുമറിയില്ല ....ഒന്ന് ചിരിച്ചിട്ട് പോലുമില്ല പരസ്പരം ....പക്ഷെ ആ നടപ്പ് എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു... മിക്കപോഴും തനിച്ചായിരിക്കും അവള്‍ ....ഈയിടെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു ....നീണ്ട മുടിയുള്ള ആ സുന്ദരി ആത്മഹത്യ ചെയ്താതയിട്ടു... വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല അന്നും ഇന്നും.... കാരണം ചന്ദനക്കുറിയിട്ട നീണ്ട ഇടതൂര്‍ന്ന ചുരുണ്ട മുടിയുള്ള ആ മുഖം മനസീന്നു മായില്ല.. അവളെ ഞാനാദ്യം ശ്രദ്ധിച്ചതും മഴയുള്ള ഒരു ദിവസമായിരുന്നു...

"മോളെ ചായ...." പുറകീന്ന് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ആന്റി നില്‍ക്കുന്നു...പത്രത്താളുകള്‍ നനഞ്ഞിരുന്നു മഴ ചാരലേറ്റ് ....അത് തിരികെ തിണ്ണപ്പുറത്തു വച്ച് ചായ കുടിക്കാന്‍ പോവുമ്പോ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു ....നഷ്ട്ടപെടലിന്റെ വേദനയായിരുന്നു......


Copied From:http://theme-melody.blogspot.com/
.

Thursday, April 22, 2010

വീട്ടിലെത്തും മുന്‍പേ വിധി തടഞ്ഞു...

.
''ഉമ്മാ...''ആരോ വിളിക്കുന്നതു കേട്ടാണ്‌ ജമീലാബീവി കണ്ണുകള്‍ തുറന്നത്‌. കാതോര്‍ത്തുകിടക്കുമ്പോള്‍ വീണ്ടും അതേ ശബ്‌ദം.
''ഉമ്മാ, വാതില്‍ തുറക്കുമ്മാ... ഞാന്‍ വന്നു...''ഇരുട്ടില്‍ തപ്പിത്തടഞ്ഞെഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ ആരുമില്ല. വിളറിയ ഇരുട്ടും കാറ്റും മാത്രം. അപ്പോഴേക്കും മകള്‍ ഷൈല എഴുന്നേറ്റുവന്നു.''ഈ ഉമ്മായ്‌ക്ക് ഉറക്കോം ഇല്ലേ?''''അല്ലെടീ മോളേ... നാസറുദ്ദീന്‍ വന്നു വിളിച്ചപോലെ തോന്നി എനിക്ക്‌...''ആ വാക്കുകള്‍ ഷൈലയെ വേദനിപ്പിച്ചുവെങ്കിലും അവള്‍ ഉമ്മയെ ആശ്വസിപ്പിച്ചു.''ഇക്കാക്ക ഇന്നും വിളിച്ചില്ലല്ലോന്ന്‌ ഓര്‍ത്തുകിടന്നിട്ടാ... ഉമ്മ ചെന്നു കിടന്നോ. ഇക്കാക്ക വരും..''കിടന്നിട്ടും ജമീലാബീവിയുമ്മയ്‌ക്ക് ഉറക്കം വന്നില്ല.


നാസറുദ്ദീന്‍ വിളിച്ചല്ലോ.ആ ശബ്‌ദം താന്‍ കേട്ടതാണല്ലോ...അങ്ങനെ മകനെ കിനാക്കണ്ടു കരഞ്ഞും സങ്കടപ്പെട്ടും രാത്രി പുലരാന്‍ ഉമ്മ കാത്തുകിടക്കുമ്പോള്‍, ദൂരെ വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ മകന്‍ വന്നു വണ്ടിയിറങ്ങിയിരുന്നു. സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ട ദുരിതജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയതായിരുന്നു നാസറുദ്ദീന്‍. താടിയും മുടിയും വളര്‍ന്നു മെലിഞ്ഞു അസ്‌ഥിമാത്രമായ പ്രാകൃതരൂപം. മുഷിഞ്ഞ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു മൊബൈല്‍ ഫോണും നൂറു രൂപയും. ട്രെയിന്‍ യാത്രക്കിടയില്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തളര്‍ന്നിട്ടും ചെലവാക്കാതെ നിധി പോലെ സൂക്ഷിച്ച നൂറുരൂപ.വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം താന്‍ ഗള്‍ഫില്‍ നിന്നു വരികയാണ്‌. ഉമ്മയ്‌ക്കും മക്കള്‍ക്കും എന്തെങ്കിലും മധുരം വാങ്ങികൊടുക്കണം. അതിനായി കാത്തു വച്ചതായിരുന്നു ആ നൂറുരൂപ.


പക്ഷേ നാസറുദ്ദീന്‌ ഒന്നിനുമായില്ല. നിറഞ്ഞു തുളുമ്പുന്ന മനസോടെ സ്വന്തം നാട്ടില്‍ വണ്ടിയിറങ്ങി പാളത്തിലൂടെ കുറച്ചടി നടന്നതേയുള്ളൂ, വീണുപോയി നാസറുദ്ദീന്‍.ഏതോ രാത്രിവണ്ടിക്കു വന്നിറങ്ങിയ അയാള്‍ രാത്രി മുഴുവന്‍ അവിടെ കിടന്നു. വെളുപ്പിനു റെയില്‍വേ പോലീസുകാരാണു പാളത്തില്‍ ബോധമറ്റു കിടന്ന നാസറുദ്ദീനെ കണ്ടെത്തിയത്‌.അവര്‍ ഉടന്‍ ആശുപത്രിയിലാക്കി.നാസറുദ്ദീന്റെ മൊബൈല്‍ഫോണില്‍ നിന്നു ലഭിച്ച നമ്പറില്‍ ഞാറയില്‍ക്കോണം പേഴുവിളവീട്ടിലേക്ക്‌ അവര്‍ വിളിച്ചു:-നാസറുദ്ദീന്‍ ഇവിടെ താലൂക്കാശുപത്രിയിലുണ്ട്‌. ഉടന്‍ വരണം.അപ്പോള്‍ത്തന്നെ ബന്ധുക്കള്‍ക്കൊപ്പം ജമീലാബീവി വര്‍ക്കല താലൂക്കാശുപത്രിയിലേക്കു ചെന്നു.അവിടെ, ആശുപത്രിക്കിടക്കയില്‍ അസ്‌ഥിമാത്രമായി ചുരുണ്ടുകിടക്കുന്ന മനുഷ്യക്കോലത്തെക്കണ്ട്‌ ആ ഉമ്മയുടെ ഇടനെഞ്ചു പൊട്ടി.നാസറുദ്ദീന്‍!വര്‍ഷങ്ങള്‍ക്കു മുമ്പ്‌, ഉമ്മയെ പൊന്നുകൊണ്ടു മൂടാന്‍ ഗള്‍ഫിലേക്കു പോയ മകന്‍.


ഉമ്മയെ കാണ്‍കെ നാസറുദ്ദീന്റെ കണ്ണുകളും നിറഞ്ഞു. ഇരുപത്തിയാറുവര്‍ഷം, ആരോടും പറയാതെ മനസിലടക്കിയ സങ്കടങ്ങളത്രയും കണ്‍കോണുകളിലൂടെ കണ്ണീരായി തിളച്ചൊഴുകി. പറയാനാഞ്ഞ വാക്കുകള്‍ നാവില്‍ കല്ലിച്ചു: ''ഉമ്മാ... ഞാന്‍ വന്നു...'' അത്രമാത്രം. രാത്രിയില്‍ കിനാവില്‍ താന്‍ കേട്ട ശബ്‌ദം. അന്നു വൈകിട്ടുതന്നെ ന്യൂമോണിയ കടുത്ത്‌ നാസറുദ്ദീന്‍ മരിച്ചു. ഉമ്മയെയും കൂടപ്പിറപ്പുകളെയും ഒരുനോക്കു കാണാന്‍വേണ്ടി മാത്രമായിരുന്നോ വര്‍ഷങ്ങള്‍ക്കുശേഷം നാസറുദ്ദീന്‍ വന്നത്‌? എങ്കില്‍ അതെന്തൊരു നിയോഗമായിരുന്നു?തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം ഞാറയില്‍ക്കോണത്തിനടുത്ത്‌ കല്ലുകള്‍ കുത്തിച്ചാരിയുണ്ടാക്കിയ കൊച്ചു വീട്ടിലിരുന്ന്‌, മകനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ജമീലബീവി വിങ്ങിപ്പൊട്ടി.''പടച്ച റബ്ബേ... പെറ്റ വയറിതെങ്ങനെ സഹിക്കും?''


കഷ്‌ടപ്പാടും ദുരിതങ്ങളും നിറഞ്ഞ കുടുംബത്തിന്‌ ഒരു തണലാകുവാനാണ്‌ ഇരുപത്തിമൂന്നാം വയസില്‍ നാസറുദ്ദീന്‍ ആദ്യം ഗള്‍ഫിലേക്കു പോകുന്നത്‌.നന്നായി മേസ്‌തിരിപ്പണി അറിയാവുന്നതുകൊണ്ട്‌, ഒരു സ്വകാര്യനിര്‍മ്മാണക്കമ്പനിയില്‍ ജോലി കിട്ടി. ഇടയ്‌ക്കു ലീവിനു നാട്ടില്‍ വന്നപ്പോള്‍ ചിറയിന്‍കീഴ്‌ മുടപുരം തെന്നൂര്‍ക്കോണത്ത്‌ ഷൈലാബീവിയെ വിവാഹം കഴിച്ചു. മകന്‍ മുഹമ്മദ്‌ ജഹാസിന്‍ പിറന്നതിനുശേഷം വീണ്ടും നാസറുദ്ദീന്‍ സൗദി അറേബ്യയിലേക്കു പോയി.അവസാനമായി നാസറുദ്ദീന്‍ വന്നുപോയപ്പോഴാണ്‌ താന്‍ മകളെ ഗര്‍ഭംധരിച്ചതെന്ന്‌ ഓര്‍ക്കുന്നു ഷൈലാബീവി.''അന്നു പോയതാണ്‌. പിന്നെ കാണുന്നത്‌ ഈ കോലത്തില്‍. മോളെ ഇക്കാ കണ്ടിട്ടില്ല. മോള്‍ക്കും വാപ്പിച്ചിയെ ഓര്‍മയില്ല...''ഷൈലാബീവി വിതുമ്പുന്നു. പിന്നെപ്പിന്നെ ലീവിനു നാസറുദ്ദീന്‍ വരാതായി. ഫോണ്‍ വിളിയും കുറഞ്ഞു. വല്ലപ്പോഴും ഒന്നു വിളിക്കും. വിളിക്കുമ്പോള്‍ പറയും:''അടുത്താഴ്‌ച ഞാന്‍ പണമയയ്‌ക്കാം. നീ ഓരോന്നോര്‍ത്തു സങ്കടപ്പെടാതെ ആഹാരം കഴിക്കണം. മക്കള്‍ക്കു നല്ല ഭക്ഷണം കൊടുക്കണം... എന്നൊക്കെ എന്നെ ഉപദേശിക്കും. പക്ഷേ അടുത്തയാഴ്‌ച പണമൊന്നും വരില്ല. അങ്ങോട്ടു വിളിച്ചാല്‍ ചിലപ്പോഴേ കിട്ടൂ. അവിടെയെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചാലും പറയില്ല... സങ്കടങ്ങളൊന്നും ഉറ്റവരോടുപോലും പറയുന്ന പ്രകൃതമല്ല ഇക്കായുടേത്‌...''കവിളിലൂടൊഴുന്ന കണ്ണീര്‍ പുറംകൈകൊണ്ടൊന്നു തുടച്ചു ഷൈലാബീവി.


സൗദി അറേബ്യയില്‍ പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു നാസറുദ്ദീന്‍ അപ്പോള്‍. ജോലിചെയ്‌തുകൊണ്ടിരുന്ന കമ്പനിയില്‍ പണി കുറഞ്ഞു. ചെയ്യുന്ന ജോലിക്കുപോലും കൂലികിട്ടാത്ത അവസ്‌ഥ. പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖയും കമ്പനിയുടമയുടെ കൈയിലായതിനാല്‍ മറ്റൊരു കമ്പനിയില്‍ ജോലി തേടാനുമായില്ല. ജോലിയില്ല. ആനുകൂല്യങ്ങളില്ല. കൈയില്‍ ഒറ്റ പൈസയില്ല. പട്ടിണി കിടന്നു മടുത്ത്‌ കമ്പനിയുടമ അറിയാതെ കമ്പനിക്കു പുറമെയുള്ള ജോലിക്കു പോയിത്തുടങ്ങി നാസറുദ്ദീന്‍. അവിടെയും ദുരിതങ്ങള്‍തന്നെയായിരുന്നു. വൈകുന്നേരംവരെ കഷ്‌ടപ്പെട്ടാലും ചിലപ്പോള്‍ വെറുംകൈയോടെ തൊഴിലുടമ ആട്ടിയോടിക്കും.ഇങ്ങനെ പട്ടിണിയും പരിവട്ടവുമായി നാസറുദ്ദീന്‍ ഗള്‍ഫില്‍ കഴിഞ്ഞത്‌ ഒന്നും രണ്ടുമല്ല, അനേകവര്‍ഷങ്ങളാണ്‌. കമ്പനിയുടമ പാസ്‌പോര്‍ട്ടും രേഖകളും തിരിച്ചുനല്‍കിയിരുന്നെങ്കില്‍ നാട്ടിലേക്കെങ്കിലും പോരാമായിരുന്നു.പക്ഷേ, അയാളതും തടഞ്ഞുവച്ചു. അഭിമാനിയായ നാസറുദ്ദീനാകട്ടെ തന്റെ ദുരിതങ്ങള്‍ ആരോടും പറഞ്ഞുമില്ല. ഒടുവില്‍ ജീവിതംതന്നെ കൈവിട്ടുപോകുമെന്ന അവസ്‌ഥയില്‍ നാട്ടിലേക്കു തിരിച്ചുവരാന്‍തന്നെ തീരുമാനിച്ചു. മതിയായ രേഖകളില്ലാതെ ഗള്‍ഫില്‍ കഴിയുന്നവര്‍ പോലീസിനു കീഴടങ്ങണം. ബാക്കി നിയമനടപടികള്‍ അവര്‍ ചെയ്യും. നാസറുദ്ദീന്‍ പോലീസിനു പിടികൊടുത്തു. ഒമ്പതുദിവസം സൗദി ജയിലില്‍ കഴിയുകയും ചെയ്‌തു.നാസറുദ്ദീന്റെ വിവരങ്ങള്‍ പോലീസ്‌ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ അവര്‍ നല്‍കിയ താത്‌ക്കാലിക പാസ്‌പോര്‍ട്ടില്‍ ന്യൂഡല്‍ഹിയിലെ ജയ്‌ഹിന്ദ്‌ എയര്‍പോര്‍ട്ടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ്‌ നാസറുദ്ദീന്‍ വന്നിറങ്ങിയത്‌. അവിടെനിന്നു ബാംഗ്ലൂര്‍വഴി 27-ാംതീയതി ശനിയാഴ്‌ച വര്‍ക്കലയില്‍ എത്തി.


ദിവസങ്ങളോളം നീണ്ട ട്രെയിന്‍യാത്രയില്‍ ഭക്ഷണമോ വെള്ളമോ കഴിച്ചില്ല നാസറുദ്ദീന്‍. ബാഗേജ്‌-12 എന്നൊരു സ്‌ട്രിപ്പ്‌ നാസറുദ്ദീന്റെ പോക്കറ്റിലുണ്ടായിരുന്നു. പക്ഷേ, ആ ബാഗ്‌ കണ്ടുകിട്ടിയില്ല. എഴുന്നേറ്റു നില്‍ക്കാന്‍പോലും ആവതില്ലാതെ ഇത്തിരി വെള്ളത്തിനായി ട്രെയിനില്‍വച്ചു സഹയാത്രികരോടു പലരോടും സഹായം ചോദിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.വര്‍ക്കലയിലെ നാലാംനമ്പര്‍ ട്രാക്കില്‍ വീണുകിടന്ന നാസറുദ്ദീനെ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ ആദ്യം വര്‍ക്കല താലൂക്കാശുപത്രിയിലാക്കി. നാസറുദ്ദീന്റെ ശാരീരികനില വീണ്ടും വഷളായതോടെ ചിറയിന്‍കീഴ്‌ താലൂക്കാശുപത്രിയിലേക്കും പിന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. അപ്പോഴേക്കും രോഗം മൂര്‍ച്‌ഛിച്ചിരുന്നു. കടുത്ത ന്യൂമോണിയയും ശ്വാസതടസവുംമൂലം നാസറുദ്ദീന്‍ വലഞ്ഞു.എങ്കിലും ബോധം തിരികെ കിട്ടി, മെല്ലെ സംസാരിക്കാമെന്നായപ്പോള്‍ താനനുഭവിച്ച കഷ്‌ടതകള്‍ ഉമ്മയോടു പറഞ്ഞു നാസറുദ്ദീന്‍ വിതുമ്പി.ഇത്രയുംകാലം നാസറുദ്ദീന്‍ എവിടെയായിരുന്നുവെന്ന്‌ എല്ലാവരും അറിയുന്നതുപോലും അപ്പോഴാണ്‌.നാസറുദ്ദീന്‍ രക്ഷപ്പെടുമെന്നുതന്നെ ജമീലാബീവി കരുതി.പക്ഷേ വിധി മറ്റൊന്നായിരുന്നു. അന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെ ശ്വാസതടസം അധികരിച്ച്‌ നാസറുദ്ദീന്‍ മരിച്ചു. ചീറയിന്‍കീഴിലെ വാടകവീട്ടിലായിരുന്ന ഭാര്യയും മക്കളും വിവരമറിഞ്ഞ്‌ ഓടിപ്പാഞ്ഞുവരുമ്പോള്‍ കാണാനായത്‌ നാസറുദ്ദീന്റെ ജീവനറ്റ ശരീരം മാത്രമാണ്‌. വര്‍ഷങ്ങളോളം കാത്തുകാത്തിരുന്നിട്ട്‌ ഒരുവാക്കു മിണ്ടാനോ ഒന്നു കാണാനോ കഴിയാതെ ചങ്കുപറിഞ്ഞുപോകുന്ന വേദനയില്‍ ഷൈലാബീവി പറയുന്നു:''വാപ്പിച്ചി വന്നിട്ട്‌ വീടു പണിയണം. എന്നിട്ടുവേണം എനിക്കു തുടര്‍ന്നു പഠിക്കാന്‍ എന്നൊക്കെ മോന്‍ എപ്പഴും പറയുമായിരുന്നു. എല്ലാം പോയില്ലേ. ഇത്രയുംകാലം ഇന്നു വരും നാളെ വരും എന്നു കരുതി ഞങ്ങളു കാത്തിരുന്നു. അവസാനം വന്നപ്പോള്‍... എന്റെ റബ്ബേ...''ഷൈലാബീവിയുടെ വാക്കുകള്‍ വിതുമ്പലാല്‍ മുറിയുന്നു. നാസറുദ്ദീന്റെ മകന്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങി പത്താംക്ലാസു പാസായതാണ്‌. തുടര്‍ന്നു പഠിക്കാന്‍ വലിയ ആഗ്രഹമാണ്‌ ജഹാസിന്‌. വാപ്പിച്ചി കൈനിറയെ പണവുമായി വരുന്നതും തന്നെ ഉയര്‍ന്ന ഡിഗ്രികള്‍ക്കു പഠിക്കാന്‍ വിടുന്നതും പ്രതീക്ഷിച്ചിരുന്ന ജഹാസിന്‍ ഇനിയെങ്ങനെ പഠിക്കും. അറിയില്ല. മകള്‍ ജിന്‍സി ഇക്കൊല്ലം ഒമ്പതിലാണ്‌. പഠിക്കാന്‍ ജ്യേഷ്‌ഠനെപ്പോലെതന്നെ മിടുമിടുക്കി.ഇവരുടെ ഭാവി ഇനിയെന്താണ്‌?ചിറയിന്‍കീഴില്‍ ഒരു വാടകവീട്ടിലാണ്‌ ഇവരിപ്പോള്‍ താമസിക്കുന്നത്‌. നാസറുദ്ദീന്‍ വരുമെന്ന അവസാനപ്രതീക്ഷയും അറ്റതോടെ ഈ കുടുംബം ഇന്ന്‌ ഇരുട്ടിലാണ്‌. നാസറുദ്ദീനെപ്പോലെ എത്രയോ മലയാളികള്‍ ഗള്‍ഫില്‍ ഒരുനേരത്തേ ഭക്ഷണത്തിനുപോലും ഗതിയില്ലാതെ അലയുന്നുണ്ടാകും. നാസറുദ്ദീന്‍ നാട്ടിലെത്തി ഉമ്മയുടെ മുഖമെങ്കിലും ഒരുനോക്കു കണ്ടു. അതിനുപോലും കഴിയാതെ മണലാരണ്യത്തില്‍ത്തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍ എത്രപേര്‍?നാസറുദ്ദീന്‍ വന്നുവെന്നും, വന്നിട്ട്‌ വീടിന്റെ പടിപോലും ചവിട്ടാതെ, മക്കളെയും ഭാര്യയെയും കണ്‍തുറന്നുകാണാതെ കുടവൂര്‍ ജുമാമസ്‌ജിദിലെ പള്ളിക്കാട്ടിലേക്ക്‌ ഉറങ്ങാന്‍ പോയെന്നും ജമീലാബീവിക്ക്‌ ഇപ്പഴും വിശ്വസിക്കാനായിട്ടില്ല.ഇടയ്‌ക്ക് ഈ ഉമ്മ മക്കളോടു ചോദിച്ചുപോകുന്നു: ''നാസറുദ്ദീന്‍ വിളിച്ചോടീ മോളേ... അവന്റെ കത്തു വല്ലോം വന്നോ ഇന്ന്‌...''

Wednesday, April 21, 2010

ചെറിയ ലോകവും വലിയ കളികളും...

.
ചില കളികള്‍ അങ്ങിനെയാണ്.. കളിച്ചു കളിച്ചു അങ്ങ് കാര്യമാവും.. തുടക്കം വെറും തമാശയായിരിക്കും... പക്ഷെ കളി മുറുകുമ്പോള്‍ എപ്പോഴാണ് ഇത് കാര്യമാവുക എന്ന് പറയാന്‍ പറ്റില്ല.. അല്ലെങ്കില്‍ തന്നെ നമ്മുടെ തരൂര്‍ സാറിന്റെ കാര്യം തന്നെ ഒന്ന് നോക്ക്യേ??? യു എന്‍ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാ നമ്മള്‍ സാദാ മലയാളികള്‍ ഇങ്ങിനെ ഒരു വിശ്വമലയാളിയെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നത് തന്നെ...എന്നെ പോലുള്ള ചിലരൊക്കെ യു എന്‍ അണ്ടര്‍ സെക്രട്ടറി എന്ന് കേട്ടതും അന്നായിരുന്നു എന്നത് വേറെ സത്യം.. അന്ന് തുടങ്ങി പിന്നെ കഥകളില്‍ നിന്നെല്ലാം പോയി വേണമെങ്കില്‍ ഒരു നോവല് വരെ എഴുതാവുന്ന തരത്തിലായിരുന്നു മൂപ്പിലാന്റെ കാര്യം... ഏതോ മലയാള സിനിമയില്‍ പറഞ്ഞത് പോലെ നാലഞ്ചുപാട്ടും ഡാന്‍സും പ്രണയവും പെണ്ണു കേസും സ്ടണ്ടും ആക്ഷനും ഒക്കെ അണിനിരന്ന ഉഗ്രന്‍ കൊമേര്‍ഷ്യല്‍ ഫിലിം തന്നെ....

അങ്ങിനെ എ ഐ സി സി ആസ്ഥാനത്ത് പണ്ട് പട്ടാളത്തില്‍ നിന്നും പഠിച്ചതും പിന്നെ വേറെ പലരും ഓതി പഠിപ്പിച്ചതുമായ ഹിന്ദിയും വച്ച് നമ്മുടെ ചില ചോട്ടാ നേതാക്കള്‍ പലതും പറഞ്ഞെങ്കിലും ശശി സാര്‍ സ്ഥാനാര്ത്തിയായി.ആ പ്രസംഗം കൊണ്ട് പോയത് ചില ചോക്ലറ്റ് പിള്ളേരെ പോലെ മലയാളം പറയുന്ന ഒരു ദിക്കന്റെ സ്ഥാനം..

അത് പോട്ടെ അങ്ങിനെ സ്ഥാനാര്ത്തിയായതോടെ പാവത്തിന്റെ കഷ്ട കാലവും തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാരണം രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ കഞ്ഞി പശ മുക്കിയതും മുക്കാത്തതുമായ ഖദര്‍ വസ്ത്രം അണിയുക..അതില്‍ വേറെയും ചില സൂത്ര പണികള്‍ ചെയ്യുക... ഏത് കാര്യത്തിലും മോളിളിരിക്കുന്നവന്റെ അനുവാദത്തോടു കൂടി മാത്രം "സ്വന്തം"അഭിപ്രായം പറയുക.. വികസനം വികസനം എന്ന് പറഞ്ഞ് കൊണ്ടേ ഇരിക്കുക... ആ വാക്ക് സ്വന്തം കുടീലും കുടുമ്മത്തും മാത്രം പ്രാവര്ത്തികമാക്കുക.. ഹര്‍ത്താലിനെ ടെശീയോല്സവമാക്കുക തുടങ്ങിയ മിനിമം യോഗ്യതയെങ്കിലും വേണ്ട എര്പാടിനാണ് നല്ല കൊടും സൂട്ടും പപ്പാസും ഇട്ടോണ്ട് ഒരാളെ ഇങ്ങോട്ട് കെട്ടിയിരക്കുന്നത്..

ഇവിടത്തെ നാടന്‍ തല്ലും മുട്ടന്‍ തെറിയും മുണ്ട് പരിച്ചടി കളരിയും കഴിഞ്ഞിരിക്കുന്ന പാവം ഗാന്ധിയന്മാര്‍ എങ്ങിനെ സഹിക്കും ഈ കെട്ടിയിറക്കം.. എന്നാല്‍ രാജ്യം ഭരിക്കുന്ന സര്‍ദാര്‍ജിയേയും സര്‍ദാര്‍ജിയെ ഭരിക്കുന്ന മാഡത്തെയും ഖദര്‍ ഷര്‍ട്ടിനുള്ളില്‍ സിക്സ് പാക്‌ ബോഡിയും ടെക്വോണ്ടോ അഭ്യാസിയും ഇന്ത്യന്‍ യുവത്വത്തിന്റെ മുമ്പിലെ യൂത്ത് ഐകണും ആയ പുത്രനെയും എതിര്‍ക്കാന്‍ ആര്‍ക്കു ധൈര്യം..

എന്നാല്‍ എതിര്‍ക്കാതിരിക്കാന്‍ പറ്റുമോ?? അതുമില്ല.. അങ്ങിനെ കളികള്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കൂടിയായി... മുണ്ട് പരിക്കപ്പെട്ടവാന്‍ എതിര്‍ സ്ഥാനാര്ത്തിയായി.. ഇസ്രയേല്‍ ചാരനെന്ന് പ്രചരണമായി.. ടെശീയഗാനതോടുള്ള അനാദരവ്.. കൊഞ്ഞി പറയുന്ന മലയാളം എല്ലാം കുറ്റങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ തിരോന്തൂറത്തുകാര് സാറിനെ പുഷ്പം പോലങ്ങു ജയിപ്പിച്ചു. ജയിച്ചപ്പോള്‍ തന്നെ ദേ കെടക്കുന്നു മന്ത്രിപ്പണി കൂടെ ബോണസ്സായി.. അതോടെ എല്ലാം കൈവിട്ടു പോയെന്നാ എല്ലാരും കരുതിയതും.. കാരണം വിവരമുള്ളവന്മാര്‍ ഇങ്ങോട്ട് വന്നാല്‍ പാവങ്ങള്‍ എങ്ങിനെ പിഴച്ചു പോകും...

അന്ന് ചെയ്തതാ കൂടോത്രം..ഞ്ഹാ.. നമ്മളോടാ കളി കൊണ്ട് വരും അവനെ എന്‍റെ ചാത്തന്മാര്‍ എന്ന് നരേന്ദ്ര പ്രസാദ് സ്റ്റൈലില്‍ പറഞ്ഞില്ലെന്നെയുള്ളൂ... കണ്ടില്ലേ ഇപ്പോള്‍ ചാത്തന്‍മാരുടെ കളി..

ഈ വിശ്വമലയാളി സാര്‍ എന്തൊക്കെ എവിടെയൊക്കെ കളിച്ചു നോക്കി...എന്നെ പോലുള്ള പാവം മലയാളികളെ എന്തൊക്കെ പഠിപ്പിച്ചു.. ട്വിറെര്‍ എന്ന് മലയാളി കേട്ടത് തന്നെ തരൂര്‍ സാറില്‍ നിന്നു തന്നെ.. കാറ്റില്‍ ക്ലാസ്സ്‌ (കന്നുകാലി ക്ലാസ്) എന്നത് കേട്ടതും അവിടുന്ന് തന്നെ.. മാഡത്തെ കുറിച്ച് പറഞ്ഞിട്ടും കുലുക്കം നഹി നഹി.. തരൂര്‍ സാറിന്നും കുലുക്കമില്ല മാഡത്തിന്നും നോ കുലുക്കം...

പാവം വേറൊരു അച്ഛനും മകനും ബുദ്ധിയുരക്കുന്നതിന്നു മുമ്പ് മകന്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്കും ഓരോ അക്ഷരങ്ങള്‍ക്ക് പോലും മാപ്പും പറഞ്ഞ് നടക്കുമ്പോളാ ഇവിടെ ശശി മൂപ്പന്‍ ഒരു മടിയുമില്ലാതെ എന്തും പറയുന്നത്.. അതും വെറുതെ പറയുകയല്ല. ഇന്റെര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് ഈരേഴു പതിനാലു ലോകത്തേക്കും വിടുന്നത്.. അലൂമിനിയമാണ് ലോകത്തേക്ക് വച്ച് ഏറ്റവും വിലകൂടിയ ലോഹമെന്നും മദാമ്മ എന്നത് മാഡം എന്നതിന്റെ മലയാളമാണെന്നും കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ മുതല്‍ കേരളം മുതല്‍ ഡല്‍ഹി വരെ എത്തവുമിട്ടു നടക്കുന്ന പാവം എക്സ് കെ പി സി സി പ്രസിഡന്റും ത്രിബിള്‍ എക്സ് മുഖ്യ മന്ത്രി പുത്രനുമായ (ത്രിബിള്‍ എന്ന് വെറുതെ പറഞ്ഞതാ എന്നാമെങ്കില്‍ എന്നിക്കോ.. എത്ര തവണ മുഖ്യ മന്ത്രിയായി എന്ന്.. ) പാവം കരഞ്ഞു വിളിച്ചു നടന്നിട്ടും പാര്‍ട്ടിയില്‍ വെറുമൊരു മെമ്പര്‍ പോലും ആക്കുന്നില്ല അപ്പോഴാ ഈ പറച്ചിലും.. ആരും മിണ്ടുന്നില്ല.. എന്ത് ചെയ്യും അത് തന്നെ പിന്നെ അടുത്ത രക്ഷ... ഏത് നമ്മുടെ കൂടോത്രം...

പിന്നെ ഏല്‍ക്കുന്ന ഒരു സാധനവും കൂടെ കിട്ടി ഒരു പെണ്ണു കേസും.. അപ്പോള്‍ ചൂടിന്റെ കൂടെ പുകയുമായി.. പിന്നെയോ ദേ ഇന്ത്യയില്‍ യുദ്ധത്തേക്കാള്‍ മുന്തിയ യുദ്ധമായ ക്രിക്കെട്ടും.. അത് അതിലേക്കും മുന്തിയ ട്വന്റി ട്വെന്റി യും.. കളി പൊടി പാരണമെങ്കില്‍ അത് ട്വന്റി ട്വന്റി ആവണമെന്ന് ലോകത്തെ പഠിപ്പിച്ചത് ലളിത് മോടിയാ.. അതിനു മോഡി കൂട്ടാന്‍ ലേഡീസ് വേണമെന്ന് കണ്ടു പിടിച്ചതും മൂപ്പിലാനാ.. അത് ചീര്‍ ഗേള്‍സ് ആയാലും മിസ്സ്‌ ട്വന്റി ട്വന്റി ആയാലും.. അപ്പോള്‍ ക്രിക്കറ്റ്‌ ആയി.... ട്വന്റി ട്വന്റി ആയി... സുനന്ധ പുഷ്ക്കരന്‍ ആയി.. ഹോ ഇനിയും കളി മൂര്ച്ച്ചിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ.. കൂട്ടത്തില്‍ നുമ്മടെ കൊച്ചിയും..

ഇനി പറ നിങ്ങള്ക്ക് കൂടോത്രത്ത്തില്‍ വിശ്വാസമുണ്ടോ ഇല്ലെങ്കില്‍ ഇത് തന്നെ നോക്കൂ.. കേരളത്തില്‍ നിന്നും തുടങ്ങിയ ഒരു കഥ അവസാനിക്കേണ്ടതും കേരളത്തിന്റെ പേരില്‍ തന്നെ ആവണ്ടേ??? അല്ലെങ്കില്‍ പിന്നെ
നുമ്മടെ ചാത്തന്‍ മാരുടെ പേര് വല്ല ഗോസായി മാറും അങ്ങ് കൊണ്ട് പോവില്ലേ.. പിന്നെ ആളൊരു വിശ്വ പൌരനായത് കൊണ്ട് നുമ്മടെ ചാത്തന്മാരും ഒരു കളി കളിച്ചതാ.. അത് കൊണ്ടാ കളിയിലെ താരങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും വന്നത്.. കന്യാ കുമാരി മുതല്‍ കാശ്മീര്‍ വരെ എന്ന് പറഞ്ഞ കേട്ടിട്ടില്ലേ... കന്യാ കുമാരിയുടെ അടുത്തു നിന്നും ജയിച്ച തരൂര്‍ സാരെന്തിനാ അല്ലെങ്കില്‍ അങ്ങ് കാഷ്മീരിയുമായി ബന്ധമുണ്ടാക്കിയത്.?? നടുവില്‍ കിടക്കുന്ന ഗുജറാത്‌കാരന്‍ മോഡിയുമായി എന്തിനാ ഒരു പ്രശ്നമുണ്ടായത്.. ഇതാണ് കുട്ടിച്ചാത്തന്‍ മാഹാത്മ്യം..

പിന്നെ നൂറു കോടി ജന്മങ്ങളില്‍ പകുതിയിലധികവും പട്ടിണിയാ പട്ടിണിയാ എന്ന് പറയുംപോലാ ഇവിടെ ഒരൊറ്റ പെന്നുംപിള്ളക്ക് തൊണ്ണൂറു കോടിയുടെ ഷെയര്‍ ഫ്രീ ആയി കിട്ടുന്നത്.. അതാ ഈ കളിയുടെ ഒരു രഹസ്യം.. അല്ലാതെ ഞങ്ങള്‍ കളിയും കണ്ടു ബെറ്റ് വെച്ച് കയ്യില്‍ നിന്നും കളയുന്ന പത്തോ നൂറോ അല്ല എന്ന്... കോടികള്‍ അതിന്റെ മേലാ ഈ കളി..

അങ്ങിനെ പറഞ്ഞ് പറഞ്ഞ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് എന്നത് ഇന്റര്‍ നാഷണല്‍ പെണ്ണുകേസ് ലീഗ് എന്നതിലെത്തി നില്‍ക്കുകയാണിപ്പോള്‍... എല്ലാം ഇപ്പോള്‍ പെണ്ണുമയം ... തുടങ്ങിയത് നേരത്തെ പറഞ്ഞത് പോലെ സുനന്ധ പുഷ്കരില്‍ നിന്നുമാനെങ്കില്‍ ഇപ്പോള്‍ അതൊക്കെ വിട്ടു പോയി ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ലെവലില്‍ ആണ് നില്‍ക്കുന്നത്... സൌത്ത് ആഫ്രികന്‍ മോഡല് .. ലോകത്തെ ഏറ്റവും സെക്സിയായ നൂറു പേരില്‍ ഒരുവള്‍ അങ്ങിനെ ഒരു വെടിക്കുള്ള മരുന്നും നിറച്ചു നില്‍ക്കുന്ന ഗബ്രിയേല ഡെമെത്രിയേഡ്സ്
(Gabriella Demetriades). ഇങ്ങിനെ തന്നെയാണ് ഈ പേര് പറയുക എന്ന് തോന്നുന്നു..
ഈ പെണ്ണിനെന്താ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കാര്യം എന്നല്ലേ.. രണ്ടായിരത്തി ഒമ്പതില്‍ നടന്ന മിസ്സ്‌ ഐ പി
എല്ലിലെ ഒരു മത്സരാര്ത്തിയായിരുന്നു പാവം ഗബ്റിയേല കൊച്ച്.. അതൊരു കൊച്ച് തന്നെയാ, ഇരുപത്തി മൂന്നു വയസ്സ് മാത്രം.. ഈ കൊച്ചിന് ഇന്ത്യയിലേക്ക്‌ വിസ കൊടുക്കരുത് എന്ന് മോഡി സാര്‍ അന്ന് തന്നെ തരൂര്‍ സാറിന്റെ ഓഫീസില്‍ പറഞ്ഞതുമാ..ആ കൊച്ച് ഇന്ത്യയില്‍ വന്നാല്‍ മോഡി സാറിന്റെ കുടുംബം കൊഞാട്ടയാവുമെന്നും പറഞ്ഞതാ... പക്ഷെ കേട്ടില്ല.. വിസ കൊടുത്തു.. വിദേശ മന്ത്രിയോ ഐ പി എല്‍ ചെയര്‍മാനോ ആരാണ് വലുതെന്നു കാണിച്ചു തരാം എന്ന് അന്ന് മോഡി മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാവുമെന്നു ഉറപ്പ്... അല്ല പിന്നെ പെണ്ണു കേസുമായി ചെന്നാല്‍ ഒന്ന് രക്ഷിക്കണ്ടേ??... അല്ലാതെ അന്ന് പണി തന്നു അങ്ങിനെ മാന്യനായി ഇരിക്കാമെന്ന് തരൂര്‍ സാര്‍ നോക്കിയാല്‍ വെറുതെ വിടാന്‍ മോഡിയെന്താ കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കളോ.....

മോഡിയും ഗബ്രിയെലയും തമ്മില്‍ എന്താണ്‌ കിടപ്പുവശം എന്ന് സത്യമായിട്ടും എനിക്കറിയില്ല... ആകെ അറിയുന്നത് ഏതാണ്ട് ഒരു വശപ്പിഷകുന്ടെന്നു മാത്രം.

എന്ത് പറഞ്ഞാലും കളി ഇപ്പോളൊന്നും തീരുമെന്ന് തോന്നുന്നില്ല... കളി തുടങ്ങിയപ്പോള്‍ തന്നെ കാശുകാരന്റെ കളിയാണെന്ന് എല്ലാവരും പറഞ്ഞതാ.. പിന്നെ അതില്‍ കള്ളായി.... സിനിമയായി..രാഷ്ട്രീയമായി... ഇപ്പോള്‍ ഇതാ പെണ്ണു കേസുമായി... ഇനി ഈ കളി എവിടെ ചെന്നവസാനിക്കും എന്നറിയില്ല.. അതിന്നും കുട്ടിചാത്തന്‍ തന്നെ ശരണം.....ലീവെടുത്ത് കളികാണുന്ന കുട്ടിച്ചാത്തന്‍മാരല്ല. ശരിയായ ചാത്തന്‍ മാര്‍ തന്നെ....

തരൂര്‍ സാറിനോട് സ്നേഹത്തോടെ ഒരുപദേശം ചാത്തന്റെ ഉപദ്രവം ഇപ്പോള്‍ മന്ത്രിപ്പണിയെ കലഞ്ഞുള്ളൂ... കേരളത്തില്‍ ഇങ്ങിനെ ഒരു പാട് ചാത്തന്‍മാറും മന്ത്രവാദികളും ഇനിയുമുണ്ട്... പെണ്ണു കേസുമായി ബന്ടപ്പെട്ടു മന്ത്രിപ്പണി പോക്കൊന്നും കേരളത്തിന്നു ഒരു പുത്തരിയല്ല.... പ്രധാന മന്ത്രി പറഞ്ഞത് പോലെ രാസ്ട്രീയത്ത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഇങ്ങിനെ വന്നും പോയും ഇരിക്കും.. കഴിവുള്ള നട്ടെല്ലുള്ള ഒരു നേതാവിനെ ഞങ്ങള്‍ താങ്കളില്‍ കണ്ടതുമായിരുന്നു...പക്ഷെ.... കളി തുടങ്ങുമ്പോള്‍ ഒന്ന് ഇവറ്റകളെയൊക്കെ ഒന്ന് കണ്ടു തുടങ്ങുക.. അധികം അടുപ്പിക്കരുത്‌ അകട്ടുകയുമാരുത് ഒരു മിഡില്‍ ലെവലില്‍ അങ്ങ് പോവുക ... ഇതിലും വലിയ കളി കണ്ടാലും നമുക്ക് ഐ പി എല്ലുമതി എന്ന് പറയുന്ന പൊതു ജനം ഇവിടെ തന്നെയുണ്ടാവും...

എന്നാല്‍ ഇനി കളി അങ്ങട് തുടരട്ടെ!!!

.

Sunday, April 18, 2010

മാഗസിന്‍ പരിചയം: നല്ല തുടക്കമായി മാറിയ പ്രഥമ മാഗസിന്‍നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ശേഷമാണ് പ്രഥമ മാഗസിന്‍ ഇറക്കാനായത് എന്ന എഡിറ്ററുടെ കുമ്പസാരത്തോടെയാണ് മാഗസിന്‍ തുടങ്ങുന്നത്. സ്ടാഫ് എഡിറ്റര്‍ വീരാന്‍ കുട്ടിയുടെ (മലയാളം)സ്ഥലം മാറ്റം, പിന്നെ പതിവ് ഫണ്ട് പ്രശ്നവും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു . എങ്കിലും അന്നത്തെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ മാഗസിന്‍ ഇറക്കിയ എഡിറ്റോറിയല്‍ ടീമിനെ അഭിനന്ദിക്കാതെ വയ്യ.
.
1985ല്‍ സി കെ പി ചെറിയ മമ്മു കേയിയുടെ നേത്രുതത്വതില്‍ ആരംഭിച്ച കോളെജിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം 1995ല്‍ സാഫല്യമായതു വിവരിക്കുകയാണ് മാനേജര്‍ കെ കെ മുഹമ്മത് അദ്ധേഹത്തിന്റെ"ഒരു സ്വപ്നത്തിന്‍റെ പുലരി " എന്ന ലേഖനത്തിലൂടെ.

ചെയര്‍മാന്‍ കെ മുഹമ്മദ്‌ സലീമിന്‍റെ " ജുഡീഷ്വരി അതിര് കടക്കുന്നുവോ" സഹകരണ ബാങ്ക്
അസോസിയേഷന്റെ ലേഖനമത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ എം സി സുബൈറിന്റെ "സ്വതന്ത്രത്തിന്‍റെ അന്പതാന്ടു " എ കെ മൂസയുടെ "ലജ്ജിക്കുന്ന സാംസ്കാരിത", പി സി എ സലാമിന്റെ "ടൂറിസം ഒരു നഖ ചിത്രം", എം സമീറയുടെ "സ്ത്രീ", ടി ഹനീഫയുടെ "ജീവ പരിണാമവും ഡാര്‍വിനിസവും ", കെ എം സുഹരയുടെ "നന്മയെ തേടുമ്പോള്‍", ശംസീരിന്റെ "എയിഡ്സ് മരണത്തിലേക്കുള്ള വഴി", കെ ശരീഫയുടെ "ദേശീയോഗ്രധനവും വിദ്യാര്ത്തികളും", റഫീക്ക് കരിയാടിന്റെ "ചണ്ടാല ഭിക്ഷുകി - ഒരവലോകനം", ഫിര്‍ദൌസിന്റെ "നാം , നമ്മുടെ പരിസ്ത്ഥിതി", സിറാജ് സിയുടെ "ഇരുളടയുന്ന മനസ്സുകള്‍" എന്നിവയാണ് ലേഖന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന.

ഷാഹിന്‍ പി എമ്മിന്‍റെ "നൂല്‍പ്പാലത്തിലൂടെ", അജേഷിന്റെ"നിരാശയുടെ തേങ്ങല്‍", സജീഷിന്റെ "ആത്മ നൊമ്പരം", നൌശീല്‍ നബീലിന്റെ "മനസ്സില്‍ തിരയടിക്കുന്നു", അബ്ദുല്‍ നാസറിന്റെ "അറിയാതെ അകലങ്ങളില്‍", എന്നിവ കഥ വിഭാഗത്തിലും, അസീസ്‌ കടിയങ്ങാടിന്റെ "അറിയിപ്പ്", കെ പി ഷാനവാസിന്റെ"ഇനിയെങ്ങിലും", കെ പി പ്രശാന്തിന്‍റെ"യാത്ര" എന്നിവ കവിത വിഭാഗത്തിലും ഉള്‍കൊള്ളിച്ച്ചിരിക്കുന്നു.

പ്രമുഖ എഴുത്തുകാരുടെ സൃഷ്ട്ടികള്‍ കൂടി പോയില്ലേ എന്ന സംശയവും ഒരു നല്ല എഴുത്തുകാരനും പ്രാസംഗികന്‍ ആയ എഡിറ്ററുടെ , അക്ബരലിയുടെ, ഒന്നും മാഗസിനില്‍ കണ്ടില്ലല്ലോ എന്ന സങ്കടവും ബാക്കിയാവുന്നു. എങ്കിലും എഡിറ്ററുടെ ഒരു ടച്ച് ഇതില്‍ നന്നായി കാണാം..

ഇത് വായിക്കുമ്പോള്‍ ചിലരെങ്കിലും പഴയ ആ കലാലയത്തില്‍ എത്തിയാല്‍ ഈ മാഗസിന്‍ പരിചയപ്പെടുത്തലിനു പ്രയോജനം ഉണ്ടായി എന്ന് കരുതാം. മേല്‍ പറഞ്ഞവരില്‍ സുബൈര്‍, സിറാജ്, അസീസ്‌ കടിയങ്ങാട്, സലാം. എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന ആശിക് സി ടി എന്നിവര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു. നൌശീല്‍ നബീല്‍, നാസര്‍ എന്നിവര്‍ ദുബായിലും . ഹനീഫ കുറച്ചു കാലം എന്‍ എ എമ്മില്‍ തന്നെ അധ്യാപകനായി ജോലി നോക്കുകയും പിന്നീട് ഗവന്മേന്റ്റ് കോളെജിലേക്ക് മാറുകയും ചെയ്തു. മറ്റുള്ളവരെ കുറിച്ച കൂടുതല്‍ അറിയില്ല. ഇതിനു ഒരു കമന്‍റ് ആയി അവരെ പരിചയപ്പെടുത്തുക.
.

Sunday, April 11, 2010

പ്രിന്‍സിപ്പാള്‍ പദവിയില്‍ വെല്ലുവിളികള്‍ നേരിട്ടു:പ്രൊഫ:എന്‍ കുഞ്ഞമ്മദ്


എന്‍ എ എം കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ പദവി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എന്‍ കുഞ്ഞമ്മദ് . കോളേജിന്‍റെ ചുറ്റുവട്ടമുള്ള രാഷ്ട്രീയ സംഘര്‍ഷവും സമീപ വാസി എന്നതും അകാദമിക് പരമായി കോളേജ് കെട്ടിടവും യു ജി സി അംഗീകാരവും ഇതിനു കാരണമായിരുന്നു. എങ്കിലും ഒരു കൃഷിക്കാരന് വിളവ് കാണുമ്പോള്‍ ഉണ്ടാകുന്ന വികാരമാണ് തന്‍റെ വിദ്യാര്‍ത്തികള്‍ ഖത്തറിലെ പ്രമുഖ കമ്പനികളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ആണെന്ന് മനസ്സിലാകുമ്പോള്‍ എന്ന് അദ്യേഹം കൂട്ടിച്ചേര്‍ത്തു .ശരീരത്തിനു മാത്രമേ പ്രായമാകുന്നുള്ളൂ എന്നും എന്നിലെ വിദ്യാഭ്യാസ പ്രവര്‍ത്തകന് ഇപ്പോഴും യുവത്വമാനെന്നു കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദ്യേഹം അഭിപ്രായപ്പെട്ടു.ഖത്തര്‍ അലുംനി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനു നന്ദി പറയുകയായിരുന്നു കുഞ്ഞമ്മത് സാര്‍.ഇന്ത്യന്‍ കള്‍ചരല്‍ സെന്‍റെര്‍ പ്രസിടന്റ്റ് കെ എം വര്‍ഗീസ്‌ പൊന്നാട അണിയിച്ചു.അടിയോട്ടില്‍ അമ്മത് ഉപഹാരം നല്‍കി.നേരത്തെ ഉപദേശക സമിതി ചെയര്‍മാന്‍ സി ഗഫൂര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു.ജാസര്‍ എ സി അധ്യക്ഷത വഹിച്ചു.മുഹമ്മത് അലി വി,സുബൈര്‍ എം സി,ജമാല്‍ എം പി,സുബൈര്‍ എന്‍,അഡ്വ എടക്കുടി മുഹമ്മത്,അഷ്‌റഫ്‌ തൂണേരി ആശംസകള്‍ അര്‍പ്പിച്ചു. ഫഹദ് പി പി സ്വാഗതവും ആഷിക് സി ടി നന്ദിയും പറഞ്ഞു.Saturday, April 10, 2010

കാഫ് മല കണ്ട പൂങ്കാറ്റെ.... അഥവാ എങ്കിലും എന്‍റെ ആര്‍ കെ.....

.
ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കഥയുടെ പേരാണ് "കാഫ് മല കണ്ട പൂങ്കാറ്റെ.... അഥവാ എങ്കിലും എന്‍റെ ആര്‍ കെ......."

ഇതിലെ കഥയായി ഏതെങ്കിലും സംഭവങ്ങള്‍ നിങ്ങള്ക്ക് തോന്നുന്നുവെങ്കില്‍ തികച്ചും സത്യമാണ് അതുപോലെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ഇന്ന് ജീവിചിരിക്കുന്നവരായോ മരിച്ചു പോയവരായോ വല്ല സാമ്യവും തോന്നുന്നുവെങ്കില്‍ അതും തികച്ചും യാഥാര്‍ത്ഥ്യം മാത്രമാണ്....

ആദ്യമായി ഞാന്‍ ഇതിലെ കഥാ പാത്രങ്ങളെ പരിചയപ്പെടുത്താം....


കഥാപാത്രങ്ങള്‍...

നായകന്‍ : എ കെ വയസ്സ് 30 (ഏകദേശം) എന്‍ എ എം കോളേജില്‍ ആദ്യ ബാച്ചുകളില്‍ ഒന്നിലെ സൂപ്പര്‍ ഹീറോ

നായിക : ആര്‍ എ വയസ്സ് 30 (ഏകദേശം) എന്‍ എ എം കോളേജില്‍ നായകന്‍റെ പ്രണയ നായിക
വില്ലന്‍1 : ആര്‍ കെ വയസ്സ് 30 (ഏകദേശം) എന്‍ എ എം കോളേജില്‍ ഈ സമയത്ത് തന്നെ പഠിച്ച മറ്റൊരു സൂപ്പര്‍ ഹീറോ
വില്ലന്‍2 : എസ് ഓ വയസ്സ് 30 (ഏകദേശം) നമ്മുടെ സ്വന്തം നായകന്റെയും വില്ലന്റെയും കൂടെ ഉദ്യാന നഗരത്തില്‍ ഉപരി പഠനത്തിനെത്തിയ ആള്‍


എല്ലാ കഥാപാത്രങ്ങളുടെയും പേരുകള്‍ സ്പെല്ലിങ്ങുകളില്‍ ഒതുക്കിയതിന്നു കടപ്പാട് ഗള്‍ഫ് ന്യൂസ്‌ ദിനപ്പത്രം യു എ ഇ ...

കഥ നടക്കുന്നത് ഇവിടെയല്ല... ദുബയിലുമല്ല... മറ്റു ഗള്‍ഫു നാടുകളിലാനെന്നു പറഞ്ഞാല്‍ .... അതുമല്ല... പിന്നെ നാട്ടിലാണോ... ഉറപ്പിച്ചങ്ങു പറയാന്‍ പറയാന്‍ പറ്റില്ലെങ്കിലും ചില ഭാഗങ്ങള്‍ നാട്ടിലുമുണ്ടായിട്ടുണ്ട് എന്നതിനാല്‍ നാടിനെ തീരെ ഒഴിവാക്കുന്നില്ല.... പക്ഷെ .... യഥാര്‍ത്ഥ ലോകെഷന്‍ അത്.... ഗാര്‍ഡന്‍ സിറ്റി ആയ ബാന്‍ഗ്ലൂര്‍ തന്നെയാണ്...

അങ്ങിനെ ഞാന്‍ നേരെ കഥയിലേക്ക് വരാം....

കഥ നടക്കുന്നത് നേരത്തെ പറഞ്ഞത് പോലെ ബാന്ഗ്ലൂരില്‍.......... നായകനും വില്ലനും ഒക്കെ കല്ലിക്കണ്ടി കോളേജില്‍ നിന്നും ബിരുദവും കരസ്ഥമാക്കി ഉപരിപഠനത്തിനായി ഉദ്യാനനഗരത്തില്‍ തമ്പടിച്ചിരിക്കുന്ന ആ സുവര്‍ണ കാലഘട്ടം... അഞ്ചെട്ടു വര്ഷം മുന്‍പ്.... മൊബൈല്‍ ഫോണ്‍ വ്യാപകമാവുന്നതിന്നും മുമ്പേ...

അതില്‍ ഒരു ദിവസം വൈകുന്നേരം നായകനായ "എ കെ" യുടെ ഹോസ്റ്റല്‍ മുറിയിലെത്തുന്ന വില്ലന്മാര്‍ രണ്ടു പേരും അവിടെ സൂക്ഷിച്ചിരുന്ന അഡ്രസ്‌ ബുക്ക്‌ കാണുന്നു... ബാത്റൂമില്‍ പോയ നായകനെ കാത്തിരിക്കുന്നതിനിടയിലാണ് വില്ലന്മാര്‍ക്ക് ഈ അഡ്രസ്‌ ബുക്ക്‌ കയ്യില്‍ തടഞ്ഞത്... തമ്മില്‍ പരിചയപ്പെട്ട അന്ന് മുതല്‍ പരസ്പരം പാരകളില്‍ കൂടി വളര്‍ന്ന സൌഹൃദമായതിനാല്‍ പുതിയ പാരകളെ കുറിച്ചുള്ള ഗവേഷണവും കൊണ്ട് നടക്കുന്നവരുടെ കയ്യില്‍ എതിരാളിയുടെ പേര്‍സണല്‍ അഡ്രസ്‌ ബുക്ക്‌ കിട്ടിയപ്പോള്‍ വെറുതെ തുരക്കുന്ന തുരപ്പനെലിയുടെ കയ്യില്‍ ഡ്രില്ലിംഗ് മിഷ്യന്‍ കിട്ടിയ സന്തോഷം...

അഡ്രസ്‌ ബുക്ക്‌ തുറന്നു പരിശോധിച്ചപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പരസ്യം പോലെ ആയി... കാരണം നായകന്‍റെ പ്രണയ കാലത്തെ നായിക "ആര്‍ എ" യുടെ അഡ്രസ്‌ അതില്‍ വെറുതെ കിടക്കുന്നു... ആ അഡ്രെസ്സ് ഉടനെ തന്നെ ചൂണ്ടിയ വില്ലന്‍മാര്‍ രണ്ടു പേരും കൂടി സന്തോഷത്തോടെ നായകന്‍റെ സല്കാരവും സ്വീകരിച്ചു സ്വന്തം താമസസ്ഥലങ്ങളിലേക്ക് മടങ്ങി...

ഇവിടെയാണ്‌ ഈ കഥയുടെ ഉദ്യേഗ ജനകമായ ഭാഗങ്ങള്‍ വരുന്നത് എന്നതിനാല്‍ കഥവായിച്ചു ബോറടിക്കുന്നു എന്ന് തോന്നുന്നവര്‍ ഒരു കട്ടന്‍ ചായയും കുടിച്ചു (കട്ടന്‍ മാത്രം) എത്രയും പെട്ടെന്ന് തിരിച്ചു വരേണ്ടതാണ്...

അങ്ങിനെ നായികയുടെ അട്രെസ്സുമായി പോയ വില്ലന്മാര്‍ രണ്ടും ചേര്‍ന്ന് നായികയുടെ അട്രെസിലേക്ക് ഒരു എഴുതയച്ചു....

എഴുത്തിന്റെ രത്ന ചുരുക്കം...

പ്രിയ ആര്‍ എ

സുഖം എന്ന് കരുതുന്നു... ഇവിടെ ഈ ഉദ്യാന നഗരിയില്‍ ഞാന്‍ ഇപ്പോള്‍ വലിയ ഒരു പ്രസ്ഥാനമായി വിരാജിക്കുകയാണ്.. പക്ഷെ നിന്‍റെ ഓര്‍മ്മകള്‍ ... നീ ഇപ്പോള്‍ എന്‍റെ കൂടെ ഇല്ലല്ലോ എന്ന ചിന്ത അത്...... അത് മാത്രമാണ് എന്നെ വേദനിപ്പിക്കുന്നത്... നീ ഇപ്പോള്‍ ഈ ഉദ്യാന നഗരിയില്‍ ഉണ്ടായിരുന്നെങ്ങില്‍ പൂമ്പാറ്റകളെപ്പോലെ നമുക്ക് ഉല്ലസിച്ചു നടക്കാമായിരുന്നു....

പിന്നെ ഞാന്‍ ഇപ്പോള്‍ ഈ എഴുതെഴുതുന്നതിന്റെ ഉദ്ദേശം ഇവിടെ ഒരു കലാമേള നടക്കുന്നുണ്ട്.. അതില്‍ ഞാന്‍ ഒരു പാട്ട് പാടാന്‍ വേണ്ടി പേരും നല്‍കിയിട്ടുണ്ട് ... പണ്ട് ഞാന്‍ നമ്മുടെ ആ വസന്ത കാലത്ത് എന്നും പാടി കൊണ്ട് നടന്ന "കാഫ് മല കണ്ട പൂങ്കാറ്റെ ..... " എന്ന പാട്ട് പാടാം എന്ന് കരുതിയാണ് പേര് കൊടുത്തത്... പക്ഷെ ഇപ്പോള്‍ എത്ര ആലോചിച്ചിട്ടും എനിക്ക് അതില്‍ നാല് വരി മാത്രമേ ഓര്‍മ്മ വരുന്നുള്ളൂ...

ആയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ അതിന്റെ മുഴുവന്‍ വരികളും ഒന്ന് സങ്കടിപ്പിച്ചു തരണം...

നിത്യമായ സ്നേഹത്തോടെ..
സ്വന്തം..
എ കെ


വില്ലന്മാരുടെ പാര ഈ ഒരു എഴുത്തില്‍ തീര്‍ന്നില്ല... പകരം... ഇതേ എഴുത്ത് പ്രണയിനി "ആര്‍ എ" കാമുകന്‍ "എ കെ" യ്ക്ക് എഴുതുന്നതാക്കി നമ്മുടെ നായകന്‍റെ അദ്ദ്രെസ്സിലെക്കും വിട്ടു...

കണ്ടന്റ് ഒന്ന് തന്നെ പക്ഷെ കലാമേള നാട്ടിലാക്കി ... പാടു പാടാന്‍ പേര് കൊടുത്തത് നായികയും ... ആവശ്യമുള്ള പാട്ട് സ്വന്തം "കാഫ് മലകണ്ട പൂങ്കാറ്റും...."

രണ്ടു കത്തുകളും പോസ്റ്റ് ചെയ്ത വില്ലന്മാര്‍ അടുത്ത ദിവസം വീണ്ടും നായകന്‍റെ ഹോസ്റ്റെലിലെത്തി....

അവിടെ നമ്മുടെ പാവം നായകന്‍... പാവം പാവം രാജകുമാരനിലെ ശ്രീനിവാസനെ പ്പോലെ തനിക്കു വന്ന എഴുത്തും കൊണ്ട് മുറി മുഴുവന്‍ നടക്കുകയായിരുന്നു...

തന്റെ മുന്‍കാല നായികയുടെ എഴുത്ത് വന്ന സന്തോഷം ഒരു ഭാഗത്തും... എന്നാല്‍ അവള്‍ ആവശ്യപ്പെട്ട പാട്ട് എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരാത്തതിന്റെ വിഷമം മറുഭാഗത്തുമായി കറങ്ങി നില്‍ക്കുകയാണ്...

മുറിയിലെത്തിയ വില്ലന്മാരോടും നമ്മുടെ പാവം നായകന്‍ കാഫ് മല അറിയാമോ എന്ന് ചോദിച്ചതിന്നു "കാഫു മല" പോയിട്ടു " മണിമുട്ടി കുന്നു" വരെ അറിയില്ല എന്നായിരുന്നത്രേ മറുപടി...

തന്റെ ഹോസ്റെലിലെയും കോളേജിലെയും മുഴുവന്‍ പേരോടും ഓടി നടന്നു അന്വേഷിച്ചെങ്കിലും "ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും" വരെ കിട്ടിയെങ്കിലും കാഫ് മല മാത്രം ആര്‍ക്കും അറിയില്ല...

ഏകദേശം ഒരാഴ്ചയോളം "കാഫു മല.... കാഫു മല....." എന്ന് പറഞ്ഞ് നടന്ന നായകന്നു അവസാനം തന്റെ ഹോസ്റ്റല്‍ വാര്‍ഡന്‍ പാട്ട് അറിയില്ലെങ്കിലും എവിടെ നിന്നെങ്കിലും തപ്പിപിടിച്ച് കൊടുക്കാമെന്ന സന്തോഷ വാര്‍ത്ത നല്‍കി...

അങ്ങിനെ ആ ഒരു സന്തോഷത്തോടെ തന്റെ മുറിയില്‍ എത്തിയ നായകന്നു അന്നത്തെ പോസ്റ്റില്‍ നാട്ടില്‍ നിന്നും ഒരു എഴുത്തുണ്ടായിരുന്നു....

ആ എഴുത്ത് നമുക്ക് ഇങ്ങിനെ വായിക്കാം...

പ്രിയ എ കെ...
താങ്കളുടെ എഴുത്തു കിട്ടി.. സന്തോഷമായി...
പക്ഷെ താങ്കള്‍ ഉദ്ദേശിച്ച "ആര്‍ എ" അല്ല ഞാന്‍ പകരം അവളുടെ കൂട്ടുകാരിയായ "ആര്‍ എ" യാണ്... ഞാനും നിങ്ങള്‍ രണ്ടു പേരുടെയും കൂടെ എന്‍ എ എം കോളേജില്‍ ഉണ്ടായിരുന്നു... താങ്കള്‍ അയച്ച എഴുത്ത് വളരെ ഭദ്രമായി മറ്റൊരു കവറില്‍ ആക്കി ഞാന്‍ യഥാര്‍ത്ഥ "ആര്‍ എ" യ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്....
പിന്നെ താങ്കള്‍ പറഞ്ഞ "കാഫ് മല കണ്ട പൂങ്കാറ്റ്...." താങ്കളുടെ എഴുത്ത് കിട്ടിയത് മുതല്‍ ഞാന്‍ പലയിടത്തും അന്വേഷിച്ചു.... പാനൂര്‍ മഹിമ ബുക്ക്‌ സ്ടാളില്‍ വരെ.... പക്ഷെ കിട്ടിയില്ല ... കിട്ടിയാല്‍ ഞാന്‍ താങ്കള്‍ക്കു അയച്ചു തരാം.... ഞാനല്ലെങ്കില്‍ താങ്കളുടെ യഥാര്‍ത്ഥ "ആര്‍ എ" എങ്കിലും താങ്കള്‍ക്കു അത് അയച്ചു തരും എന്ന് കരുതുന്നു...

താങ്കള്‍ അവിടത്തെ കലാമേളയിലും ഈ പാട്ട് പാടി ബംഗലൂരിലുള്ള കുട്ടികളുടെ സഹന ശക്തി പരിശോധിക്കുകയും അവരുടെ കൂവലില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യട്ടെ എന്ന ആശംസകളോടെ...

ആര്‍ എ


ഈ എഴുത്ത് ലഭിച്ച നമ്മുടെ നായകന്‍ കുറെ കാലം അബ്നോര്‍മലായിരുന്നെന്നും... പിന്നീട് നോര്‍മലായപ്പോളും ഈ എഴുത്ത് ഞാന്‍ അവള്‍ക്കെഴുതെണ്ടതായിരുന്നില്ലേ എന്നന്വേഷിച്ചു പലരോടും.... ഇപ്പോഴും ചിലപ്പോള്‍ ".....എന്നാലും ആ എഴുത്ത് ഞാന്‍ അവള്‍ക്കെഴുതെണ്ടാതായിരുന്നില്ലേ ......" എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്ക്ക് മനസ്സിലാവും...ആരാണ് ഇതിലെ നായകനെന്നും ആരാണ് ഇതിലെ വില്ലന്മാരെന്നും....

.

Thursday, April 8, 2010

അഭിമാനത്തോടെ പടിയിറങ്ങിയ കുഞ്ഞമ്മദ് സാര്‍


[2009 മെയ്‌ 9 നു ഞാന്‍ പോസ്റ്റ്‌ ചെയ്തത് ഖത്തര്‍ അലുംനി കുഞ്ഞമ്മത് സാറെ ആദരിക്കുന്ന സന്ദര്‍ഭത്തില്‍ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.]

വിദ്യാഭ്യാസ പരമായി ഏറെ പിന്നിലായിരുന്ന പെരിങ്ങളം മണ്ഡലത്തിന്‍റെ ഏറ്റവും വലിയ പോരായ്മ ഉന്നത വിദ്യഭ്യാസ സ്ഥാപനങളുടെ അഭാവമായിരുന്നു. ഇതിനു പരിഹാരമായി ഒരു എയ്ഡഡ് കോളജ് മണ്ഡലത്തില്‍ ആരംഭിക്കാന്‍ സ്ഥലം മുന്‍ എം എല്‍ എ കൂടിയായിരുന്ന വിദ്യഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീര്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ പ്രിന്‍സിപ്പല്‍ ആരാകണം എന്ന് ഇന്നത്തെ കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ പ്രസിഡന്റ് ആയ മാനെജ്മെന്റ്റ്‌ കമ്മിറ്റിക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല .പ്രദേശവാസിയും അറിയപ്പെടുന്ന സാമുഹിക പ്രവര്‍ത്തകനുമായ തളിപ്പറമ്പ് സര്‍ സയ്യിദ്‌ കോളജ്‌ ഉര്‍ദു വിഭാഗം തലവന്‍ എന്‍ കുഞ്ഞമ്മദ് സര്‍ അങ്ങനെ 1995 ജൂണ്‍ 16 നു കല്ലിക്കണ്ടി എന്‍ എ എം കോളെജിന്റെ പ്രഥമ പ്രിന്‍സിപ്പലായി സ്ഥാനമേറ്റെടുത്തു.
ഏതൊരു സ്ഥാപനത്തിനും തുടക്കത്ത്തിലുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിമിതികളും ഈ കോളേജിനും ഉണ്ടായിരുന്നു .കല്ലിക്കണ്ടി ടൌണില്‍ ഒരു മദ്രസയില്‍ ആയിരുന്നു കോളേജിന്റെ ആരംഭം . എങ്കിലും ക്ലാസ്സുകള്‍ കുറ്റമറ്റ രീതിയില്‍ ആക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ത്തികള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും ഒരു പ്രിന്‍സിപ്പാളിന്റെ ബാധ്യതകള്‍ക്കപ്പുരത്ത് നിന്ന് കൊണ്ടു കുഞ്ഞമ്മദ് സര്‍ നടത്തിയിരുന്നു .മൂന്നു വര്‍ഷത്തിനു ശേഷം സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോഴും പരാതികളും പ്രശ്നങ്ങളും തീര്‍ന്നിരുന്നില്ല .സ്വന്തം വീട് പണി എങ്ങനെ ശ്രദ്ധിക്കുമോ ആ രീതിയിലായിരുന്നു അദ്ദേഹം കോളേജ്‌ ബില്‍ഡിംഗ് നിര്‍മ്മാണ പ്രവര്‍ത്ത്താനങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്‌ .അടിസ്ഥാനപരമായ പ്രയാസങ്ങള്‍ക്ക് പുറമേ അക്കാദമിക് തലത്തിലും ഒരു പാട് കടമ്പകള്‍ തീര്‍ക്കാനുണ്ടായിരുന്നു .ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു യു ജി സി അംഗികാരം.കംപ്യുട്ടര്‍ സയന്‍സിനു വേണ്ടി നല്ലൊരു ലാബ് , ഇതിനിടയില്‍ ആരംഭിച്ച പോളിമര്‍ കെമിസ്ട്രിക്കു വേണ്ടി വിശാലമായ ഒരു ലാബ്, മൂന്നു പുതിയ കോഴ്സുകള്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീളുകയാണ് .കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ്‌ ഓഫ് സ്ടടീസ്ചെയര്‍മാന്‍ ,അക്കാദമിക്‌ കൌന്‍സില്‍ അംഗം ,കാലിക്കറ്റ്‌ സര്‍വ്വകാല ശാല ബോര്‍ഡ്‌ ഓഫ് സ്ടടീസ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2005 മേയ്‌ 31 നു അഭിമാനപൂര്‍വ്വം കല്ലിക്കണ്ടി കോളജില്‍ നിന്നും പടിയിറങ്ങി .

Wednesday, April 7, 2010

ചില കലോത്സവ ഓര്‍മ്മകള്‍


2004 ലെ യുനിവേര്സിടി കലോത്സവ കാലം. കലോത്സവങ്ങള്‍ എന്നും ആവേശത്തിന്റെതായിരുന്നു . എന്നാല്‍ ഇത്തവണ ആവേശിക്കാനെ തോന്നിയില്ല. മനസ്സ് നിറയെ ടെന്‍ഷനും വച്ചോണ്ട് എങ്ങിനെ ആവേശം കൊള്ളും?? ഒരു കാര്യമാണെങ്കില്‍ പോട്ടെ. ഇതിപ്പോ....


ഒന്നാമത് ഫൈന്‍ ആര്‍ട്സ് സെക്രടറി ആയതു കൊണ്ടുള്ള ടെന്‍ഷന്‍. ചാന്ദ് നിസാറിന്റെ നേത്രത്വത്തില്‍ കഴിഞ്ഞതിന്റെ മുമ്പത്തെ വര്ഷം യുനിവേര്സിടിയില്‍ നമ്മള്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ വര്ഷം അതാവര്ത്തിക്കാന്‍ പറ്റാത്തതിനു കാരണം ഫൈന്‍ ആര്‍ട്സ് സെക്രടരിയുടെ കഴിവില്ലായ്മയാനെന്നും തങ്ങളുടെ ഗ്രൂപുകാരനെ നിര്‍ത്തിയിരുന്നെങ്കില്‍ ഇങ്ങിനെയൊന്നും ആകില്ലായിരുന്നു എന്നും താത്വിക അവലോകനം നടത്തിയ ചില ഗ്രൂപന്മാര്‍ ആരോപിച്ചിരുന്നു. ഇത്തവണയും അതാവര്‍ത്തിച്ചാല്‍ താത്വികാചാര്യന്മാര്‍ എന്നെയും വെറുതെ വിടില്ല എന്നുറപ്പാണ്.

രണ്ടാമത്തെ കാര്യം കലോത്സവം നടക്കുന്നത് ബ്രെണ്ണന്‍ കോളേജില്‍ വെച്ചാണ്. മാത്രമല്ല മുന്‍ നിരയില്‍ എസ് എഫ് ഐ നേതാവ് ഷംസീറും. മുമ്പ് പ്രിന്സിപാലിനെ ഉപരോധിക്കാന്‍ വേണ്ടി നിന്ന എസ് എഫ് ഐ കാരെ മുഴുവന്‍ ഉപരോധിച്ചതിന്റെ ദേഷ്യം അന്ന് ഉപരോധിക്കല്‍ ഉദ്ഘാടിക്കാന്‍ വന്ന ഷംസീറിന് ഉണ്ടാകുമെന്നുരപ്പാണ്.

മൂന്നാമത്തെ കാര്യം സാമ്പത്തികമായിരുന്നു. ഒരാഴ്ച മുമ്പ് കലോത്സവ ക്രമീകരനങ്ങളെ കുറിച്ച് ബ്രെണ്ണന്‍ കോളേജില്‍ വെച്ച് നടന്ന ചരച്ചയില്‍ ഞാനും ഫൈന്‍ ആര്‍ട്സ് കോര്ടിനറൊര്‍ കെ എസ് മുസ്തഫ സാറും ഒരു കാര്യവുമില്ലാതെ കേറി പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ സര്‍ സയ്യിതുകാര്‍ക്ക് നാടകത്തിന്റെ സമയ ദൈര്‍ഗ്യവും മറ്റും മാറ്റിയെ തീരൂ. അവര്‍ 50000രൂപ ചിലവാക്കി ആണത്രേ നാടകത്തില്‍ മത്സരിക്കുന്നത്. പൈസയുടെ കണക്കുകേട്ടപ്പോള്‍ കാസര്ഗോഡ് ഗവ്ന്മേന്ടു കൊളെജുകാരും വിട്ടില്ല. യക്ഷഗാനത്തിന്അവര്‍60000ചിലവാക്കുന്നുണ്ടത്രേ. ഇതൊക്കെ കേട്ട് ഞാനും കെ എസും സാമ്പത്തിക മാന്ദ്യത്തില്‍ ജോലി പോയ പ്രവാസികളെ പ്പോലെ കമാന്നൊരക്ഷരം പറയാതെ കൊട്ടുവായും വിട്ടു മിണ്ടാതിരുന്നു.
എന്തിനു വെറുതെ മറ്റുള്ളവരെ ശല്യം ചെയ്യണം. പോരാത്തതിന് അവരൊക്കെ വല്യ കാശുകാരും. കലോല്സവതിനായി മാനേജ്മെന്റിന്റെ കാലു പിടിച്ചു 10000രൂപ ഒപ്പിച്ചതിന്റെ വിഷമം ഞങ്ങള്‍ക്കല്ലേ അറിയൂ.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ഇതുവരെ പങ്കെടുക്കാത്ത കുറെ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു .മാത്രമല്ല കൊല്‍ക്കളിക്ക് ഞങ്ങള്‍ക്ക് തന്നെ കിട്ടും. ബാകി എന്തെങ്കിലും കിട്ടിയാലും ബോണസ് ആയി കരുതാം.
എല്ലാ മത്സരങ്ങളുടെയും റിഹേര്‍സല്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഞാനും ചെയര്‍മാന്‍ നിസാറും പ്രത്യേകം ശ്രദ്ദിച്ചു. തിരുവാതിരയുടെ റിഹേര്‍സല്‍ കാണാന്‍ പലരും ഞങ്ങള്ക് മോഹന വാഗ്ദാനങ്ങള്‍ നല്കുന്നുണ്ടായിരുന്നു. സഹാറ ഹോട്ടലിലെ ചിക്കന്‍ ചുക്കയുടെ പ്രലോഭനങ്ങളിലും ഞങ്ങള്‍ പിടിച്ചു നിന്നു.
കലോത്സവ ദിവസം അടുത്ത് വന്നപോളാണ് കരണ്ട് ബില്ല് കണ്ടു പേടിച്ചവനെ ഷോക്ക്‌ അടിച്ചു എന്ന് പറഞ്ഞത് പോലെ ഇന്റലിജന്‍സ് ബ്യുറൊയുടെ റിപ്പോര്‍ട്ട്‌ പുറത്തു വന്നത്. ബ്രെണ്ണന്‍ കോളേജില്‍ കലോത്സവത്തിന് പോകുന്ന എന്‍ എ എമ്മിലെ ചില വിദ്യാര്തികള്‍ക്ക് നേരെ കൊട്ടേഷന്‍ ആക്രമണത്തിന് സാധ്യത. മിക്കവാറും കാലോ കയ്യോ തീരുമാനമാകും.
ഐ ബി റിപ്പോര്‍ട്ട്‌ അനുസരിച് ചെയര്‍മാന്‍ നിസാര്‍, ശുഹൈബ്, സുന്ശീര്‍, യാസര്‍, അസിഫ്, അസ്ഫാര്‍ പിന്നെ ഈ പാവം ഞാനുമായിരുന്നു കൊട്ടേഷന്‍ ടീമിന്റെ ടാര്‍ഗറ്റ്. പലരും ഞങ്ങളുടെ കാലിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. വെറുതെ ഷേക്ക്‌ ഹാന്‍ഡ്‌ തന്നു. ഇനി തരാന്‍ പറ്റിയില്ലെങ്കിലോ?
ശുഹൈബ് നയം വ്യക്തമാകി. അല്ലെങ്കിലെ അവനു ബ്രെന്നനിലെ പിള്ളേരെ കണ്ണെടുത്താല്‍ കണ്ടു കൂടാ.ദേഷ്യം കേറി വല്ലതും ചെയ്തു പോയാല്‍ പിന്നെ നമ്മുടെ കൊളെജിനാ നാണക്കേട്‌. അസ്ഫാറും ആസിഫും പുറത്തു നിന്നു കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഞങ്ങളുടെ കാലുകള്‍ വെട്ടിയാല്‍ തിരിച്ചടി കൊടുക്കണ്ടേ..അതിനു പുറത്തു നിന്നുള്ള അറ്റാക്ക്‌ ആയിരിക്കും കൂടുതല്‍ നല്ലത്.
യാസറിനു അവസാന ദിവസം ഒപ്പനയുള്ളതിനാല്‍ വേറെ വഴിയൊന്നുമില്ല. പേടി എന്നൊരു സാധനം ഞങ്ങളുടെ നിഗണ്ടുവില്‍ ഇല്ലായിരുന്നെങ്കിലും ചെറിയൊരു ഭയം തോന്നി. ഇനി ചിലപ്പോ കാലു വെട്ടിയാലോ??അവസാനം ഞങ്ങള്‍ ഒരുറച്ച തീരുമാനെമെടുത്തു. എന്ത് സംഭവിച്ചാലും പിന്മാറില്ല. പിന്നെ മുരിവേല്കാത്ത വിധം സഹിക്കാന്‍ പറ്റുന്ന അടിയോക്കെയാനെങ്കില്‍ ആരും കാണാതെ കോളറും ശരിയാകി മെല്ലെ തിരിച്ചു വരാം.
കോല്‍ക്കളി ഒഴിച്ച് ബാകിയുള്ള മത്സരങ്ങളിലൊന്നും കാര്യമായ പ്രതീക്ഷകളില്ലാതെ ആദ്യദിനം ഞങ്ങള്‍ ബ്രെന്നനിലേക്ക് പുറപ്പെട്ടു. രസകരമായ ഒരുപാട് അനുഭവങ്ങളിലെക്കുള്ള ആ യാത്രയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അടുത്ത തവണ..
.

എന്‍റെ വഴിവിളക്ക്....അര്‍ത്ഥമില്ലാ രാപകലുകളില്‍ ഒന്ന് കൂടി കടന്നു പോവുന്നു .
വലിഞ്ഞു നീങ്ങും പകലുകള്‍.... നിദ്രയില്ലാ രാവുകള്‍....

നിദ്ര തലോടാന്‍ ഇതെന്തേ വൈകുന്നു...????
നിദ്രയ്ക്കും വേണ്ടാതായോ ഇനി എന്നെ...????
അതോ... നിത്യമാം നിദ്രയോ ഇനി എന്‍ രക്ഷാമാര്‍ഗ്ഗം....???

കൊതിക്കുന്നു നാം പലതും.... പക്ഷെ...
വിധിക്കുന്നവന്‍... നോക്കി ചിരിക്കുന്നതെന്നെ
അഗ്നിയിലേക്ക് പറന്നടുക്കും ശലഭം ഞാന്‍
അറിയുന്നില്ലിതെന്‍ അവസാന യാത്ര..
ചെഞ്ചോര കലശവും മഞ്ഞളും നിറച്ച് ..
തുള്ളിയാടുമാ തീകാവടി....

അറിയുന്നില്ല... ഞാനതില്‍ മറഞ്ഞിരിക്കും
ചൂടും പുകയും നീറ്റലും വേദനയും...
ഈയ്യാംപാറ്റ ഞാന്‍ വെളിയെ ഒരഗ്നിമുഖി.....
എരിയുന്നിന്നെന്‍ നെഞ്ചകം.. നാളെ....
അറിയില്ല എന്തെന്‍ പുതിയ മുഖം..

ദൈവമേ നീ മാത്രം എന്‍ നൌകയും... കപ്പിത്താനും...
നീ....... നീ മാത്രമെന്‍ പരിധിയും ചുക്കാനും...

സൗഹൃദം നിറച്ചു നീ...യെന്‍ ഹൃദയം മുഴുവനും ..
വാത്സല്യം നല്‍കി നീ...യെന്‍ കണ്ണിനും കരളിനും..
തെറ്റുകള്‍ കുറ്റങ്ങള്‍ ഭീതികള്‍ ഒളിച്ചു നീ
നന്മ മാത്രം കാണുന്നു ഞാന്‍ എന്‍ ചുറ്റോടുചുറ്റിലും...
അറിയില്ല.... എനിക്കീ നന്മയൊരു സത്യമോ..???

വഴിയറിയില്ല... ദിക്കറിയില്ല ഞാന്‍..
പതറി നടക്കുന്നു ഈ അന്ധകാരത്തില്‍..
ദൈവമേ.... നീ തന്നെ എന്‍റെ വഴികാട്ടി...
നീ തന്നെ എന്‍റെ വഴി വിളക്കും...

..

Monday, April 5, 2010

സാനിയ മിര്‍സ ആരെ കെട്ടണം?

Sunday, April 4, 2010
ദല്‍ഹി ഡയറി / എ.എസ്. സുരേഷ്കുമാര്‍
www.madhyamamonline.com

സാനിയ മിര്‍സ ആരെ കെട്ടണം? അത് സാനിയ തീരുമാനിക്കേണ്ട കാര്യമല്ല. നിക്കാഹ് ചെയ്യാന്‍ തീരുമാനിച്ച ശുഐബ് മാലികിനോ സാനിയയെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ റോളില്ല. മുംബൈയില്‍ ഒരു പുലിമടയുണ്ട്. അതിനുള്ളില്‍ പ്രായംചെന്ന് പല്ലുകൊഴിഞ്ഞ് എല്ലും തോലുമായ ഒരു പുലിയുണ്ട്. ഉച്ചമയക്കത്തിലേക്കോ പാതിരാ മയക്കത്തിലേക്കോ വഴുതിവീണ ടിയാന്‍ ഉണരുന്നതും കാത്ത് വിവാഹംചെയ്യാന്‍ ഉദ്ദേശിക്കുന്നതാരോ അവര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തുനില്‍ക്കുക തന്നെ. ബാലാസാഹിബ് താക്കറെക്ക് തോന്നുന്നത് സാനിയ ശുഐബിനെ കെട്ടരുതെന്നാണെങ്കില്‍, നിക്കാഹ് നടത്താന്‍ പറ്റില്ല; അത്രതന്നെ. വിരട്ടാന്‍ വരുന്നവരോട് കോഴിക്കോട്ടുകാര്‍ പറയുന്ന നാടന്‍ വര്‍ത്തമാനമാണ് ഇതിനൊക്കെ സിമ്പിളായ മറുപടി"ഒന്നു പോയോടു ചങ്ങായി". അതല്ലെങ്കില്‍ കാഷായമിട്ട യോഗാ സ്വാമി രാംദേവ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഉറക്കെപ്പറഞ്ഞ ലാലുപ്രസാദിനെപ്പോലെ പറയണം"ഓന് വട്ടാണ്." രണ്ടിലൊന്നു കേട്ടാല്‍ ചങ്ങാതി വാലും ചുരുട്ടി മാളത്തില്‍ തിരിച്ചു കയറും. കല്യാണവും നടക്കും. അതിനപ്പുറത്തെ പ്രാധാന്യം താക്കറെയുടെ വിരട്ടലിന് ഇല്ല; ഉണ്ടാകരുതാത്തതാണ്.

പക്ഷേ, സംഭവിക്കുന്നത് അതല്ല. ഇന്ത്യക്കാരിയായ സാനിയ മിര്‍സ പാകിസ്താനിയായ ശുഐബ്
മാലികിനെ കെട്ടാന്‍ പാടില്ലെന്ന് താക്കറെ തന്റെ പത്രമായ സാമ്നയില്‍ എഴുതിവെച്ചപ്പോള്‍, തരിച്ചു നില്‍ക്കുന്നു ലോകം. ശരിക്കുമൊരു ഇന്ത്യക്കാരിയാണെങ്കില്‍ സാനിയക്ക് ശത്രുരാജ്യമായ പാകിസ്താനില്‍ നിന്നൊരാളെ വിവാഹം ചെയ്യാന്‍ കഴിയുമോ എന്ന് താക്കറെ ആക്രോശിക്കുന്നു. വ്യക്തമായ ചില കണക്കുകള്‍ മുന്നില്‍വെച്ചാണ് ചോദ്യം. ഇന്ത്യാ മഹാരാജ്യത്ത് 100....120 കോടി ജനങ്ങളുള്ളതില്‍ മുസ്ലിംകള്‍ ചുരുങ്ങിയത് 15 കോടി വരും. അവര്‍ക്കിടയില്‍ നിന്നൊരു പുരുഷനെയും പിടിക്കാതെ ഒരുമ്പെട്ടവള്‍ പാകിസ്താനിയെ ഇഷ്ടപ്പെടുകയോ? അതുകൊണ്ടും തീരാതെ, ഇനിയങ്ങോട്ടും ഇന്ത്യക്കുവേണ്ടി കളിക്കുമെന്നു പറയുന്നു. മനസ്സ് പാകിസ്താനില്‍, കാല് ഇന്ത്യയില്‍. അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് താക്കറെ പറഞ്ഞുവെച്ചിരിക്കുന്നു.

വിവാഹം ഇന്ത്യയിലും പാകിസ്താനിലും നടത്താന്‍ കഴിയാതെ ദുബൈയിലേക്ക് വിവാഹവേദി മാറ്റാന്‍ ചെറുക്കന്റെയും പെണ്ണിന്റെയും രക്ഷിതാക്കള്‍ ആലോചിച്ചുപോകുന്നു. ഇതിനുവേണ്ടി വിവാഹം നീട്ടിവെക്കേണ്ടി വരുമോ എന്ന സ്ഥിതിവരുന്നു. ആരൊക്കെയോ പകര്‍ന്നു നല്‍കിയ മനോധൈര്യത്തില്‍ പിടിച്ചു നില്‍ക്കുന്നു.

ഇതൊക്കെ താക്കറെ എന്ന മതഭ്രാന്തന്‍ വിളിച്ചുപറയുമ്പോള്‍, രാജ്യത്തൊരു സര്‍ക്കാറുണ്ടെങ്കില്‍, സാന്നിധ്യമറിയിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്ക് ഉണ്ടാകേണ്ടതാണ്. അവര്‍ ആശങ്കാപുരസ്സരം കടലാസുപുലിയെ ഉറ്റുനോക്കുകയാണ്. വര്‍ഗീയവിഷം പരത്തുന്നതും രാജ്യത്തിന് മാനക്കേട് വരുത്തിവെക്കുന്നതും കണ്ടുനില്‍ക്കാന്‍ ആര്‍ജവമുള്ള ഒരു സര്‍ക്കാറിന് കഴിയില്ല. പാകിസ്താനും ഇന്ത്യയും നല്ല നിലക്കല്ലാത്ത പ്രശ്നം സര്‍ക്കാറുകള്‍ കൈകാര്യം ചെയ്യേണ്ടതാണ്. വ്യക്തികള്‍ക്കോ ഏതെങ്കിലും നേതാക്കള്‍ക്കോ വിഷംപരത്തി കപട ദേശഭക്തി ഉണ്ടാക്കാനുള്ള ആയുധമാകാന്‍ പാടുള്ളതല്ല.

നാട്ടില്‍ വിഷം പരത്തുന്നതിനുമപ്പുറത്തെ ദോഷം താക്കറെ പലവിധത്തില്‍ ഇതിനകം ചെയ്തുകഴിഞ്ഞു. അങ്ങനെയാണ് വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചുനല്‍കിയപ്പോള്‍ ഇന്ത്യയും അതിന്റെ യഥാര്‍ഥ സംസ്കാരവും നാണംകെട്ടു ചൂളിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ ഈറ്റില്ലമെന്നും സാംസ്കാരിക പാരമ്പര്യത്തിന്റെ കിളിക്കൂടെന്നുമൊക്കെ പറയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കു മുന്നില്‍ ഫാഷിസത്തിന്റെ തനതുരൂപം പുറത്തുകാട്ടി താക്കറെ മുംബൈയിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഗേറ്റ്വേക്ക് താഴിട്ടു.


November 26, 2008 — Bal Thackeray on Thackeray dynasty, underworld connections, Hitler and Valentine's Day.


പൂട്ടിയ താഴ് അഴിപ്പിക്കാന്‍ ആരും ചെന്നില്ല. താക്കറെയും ശിവസേനക്കാരും കൂട്ടാളികളായ ബി.ജെ.പിക്കാരുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ 900 സിവില്‍,ക്രിമിനല്‍ കേസുകള്‍ക്ക് മുമ്പില്‍ വിദേശത്തേക്ക് വണ്ടികയറിയ എം.എഫ് ഹുസൈന്‍ ജീവിതത്തിന്റെ അന്തിനേരത്ത് മാതൃഭൂമിയില്‍ ആവിഷ്കാര സ്വാതന്ത്യ്രത്തിനും ആറടി മണ്ണിനും അവകാശിയല്ല. കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് ബോധ്യമുണ്ട്. സ്വകാര്യവ്യക്തികള്‍ നല്‍കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിനോട് പറയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഹുസൈന്‍ വിശ്വപൌരനാണെന്ന സമാശ്വാസത്തോടെ കൈമലര്‍ത്തി. ഒരു വിശ്വപൌരന് സ്വന്തം മണ്ണ് രചനാ സ്വാതന്ത്യ്രം നിഷേധിക്കുന്ന ഇടമായി ഇന്ത്യ തരംതാണു പോയെന്ന യാഥാര്‍ഥ്യം ജനാധിപത്യ,മതേതര വിശ്വാസികളെന്ന് അഭിമാനിക്കുന്ന നമ്മുടെ ഭരണ നേതാക്കള്‍ സൌകര്യപൂര്‍വം മറന്നുകളയുന്നു.

ആരുടെ കാര്യത്തിലാണ് നാട്ടില്‍ നിയമമില്ലാതെ പോയത്? ഹുസൈന്റെ കാര്യത്തിലോ, താക്കറെയുടെ കാര്യത്തിലോ? ആരാണ് ഇവിടെ വാദി? ആരാണ് പ്രതി? ഏതായാലും പ്രതിനായകന്‍ താക്കറെ ചിരിക്കുന്നു.

ഹുസൈന്‍ ഇന്ത്യയില്‍ ജീവിക്കണമോ എന്നും സാനിയ മിര്‍സ പാകിസ്താനിയെ കെട്ടാന്‍ പാടുണ്ടോ എന്നും മാത്രമല്ല താക്കറെ തീരുമാനിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പാകിസ്താന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞ സിനിമാ നടന്‍ ഷാറൂഖ് ഖാനായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുമ്പത്തെ ഇര. അരുതാത്തതെന്തോ പറഞ്ഞുപോയ അപരാധത്തിന് മാപ്പപേക്ഷിച്ചിട്ടാണോ ഷാറൂഖ് ഖാനോട് താക്കറെ ക്ഷമിച്ചതെന്ന കാര്യം പിന്നാമ്പുറക്കഥകള്‍ അറിയാത്തവര്‍ക്ക് അജ്ഞാതമാണ്. ഏതായാലും 'മൈ നെയിം ഈസ് ഖാന്‍' തിയറ്ററുകളില്‍ ഓടിക്കാതിരിക്കാന്‍ ശിവസേനക്കാര്‍ എല്ലാ പണിയുമെടുത്തു. മാനംപോകാതെ നോക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറും വിയര്‍ത്തു.

അതിനു തൊട്ടുമുമ്പാണ് ആസ്ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ ഇന്ത്യയില്‍ കളിക്കേണ്ടെന്നുപറഞ്ഞ് താക്കറെ നാടു വിറപ്പിച്ചത്. ആസ്ത്രേലിയയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പീഡനങ്ങളുടെ പേരിലായിരുന്നു ഈ വിറപ്പിക്കല്‍. ഇന്ത്യക്കാര്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചിട്ട് നടക്കുന്നില്ലെങ്കില്‍ തനിക്ക് ഇറങ്ങേണ്ടിവരുമെന്ന മട്ടില്‍ നിന്ന താക്കറെയുടെ കൃപാകടാക്ഷത്തിന് അഭ്യര്‍ഥിച്ച് പുലിമടയിലേക്ക് പോകാനും ഒരു കേന്ദ്രമന്ത്രിയുണ്ടായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടു നില്‍ക്കുന്ന ശരത്പവാറിനെക്കുറിച്ച് ഓര്‍ത്ത് അഭിമാനംകൊള്ളാന്‍ നമുക്ക് അടുത്തകാലത്ത് അത്രയെങ്കിലും കിട്ടി! താക്കറെമാരെ വെച്ചുവാഴിക്കുന്നവര്‍ ആരെല്ലാമാണെന്നതിന് തെളിവും കിട്ടി.

താക്കറെയുടെ ജല്‍പനങ്ങളും ചെയ്തികളും ലോകമറിയുംവിധം വളര്‍ന്നവരെയും ലോകത്തിന് മുന്നില്‍ ഇന്ത്യയെയും മുറിപ്പെടുത്തുന്നുവെങ്കില്‍, ആ ഒറ്റക്കാരണം കൊണ്ടുതന്നെ, പ്രായാധിക്യത്തിന്റെ ആനുകൂല്യം നല്‍കാതെ കടലാസുപുലിയെ ചുരുട്ടിക്കെട്ടുന്നതിനുള്ള അവസരമാക്കി ഉപയോഗപ്പെടുത്തുകയാണ് ഒരു സര്‍ക്കാറും അതിനെ നയിക്കുന്ന പാര്‍ട്ടികളും ചെയ്യേണ്ടത്. ബി.ജെ.പിയും ശിവസേനക്കാരും ഭരിച്ച കാലത്ത് മതേതര ഇന്ത്യക്ക് വെന്തുനീറുന്ന മനസ്സോടെ പലതും നോക്കിനില്‍ക്കേണ്ടി വന്നിരിക്കാം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നും മതേതര,ജനാധിപത്യ ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നുവെന്നും പറയുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം കടലാസു പുലികളുടെ അജണ്ടയും വിരട്ടലും നടന്നുപോകുന്നുവെന്ന് വരുന്നത് ചെറിയ കാര്യമല്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാവുന്ന വെറും പ്രസ്താവനകള്‍ മാത്രമല്ല താക്കറെയുടേത്. സാനിയ പാകിസ്താനിയെ കെട്ടാന്‍ പാടില്ലെന്ന് വരുന്നതും ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വരുന്നതുമായ സംഭവങ്ങള്‍ കാണിച്ചുതരുന്നതും അതുതന്നെ.

അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതിനുള്ള മനസ്സില്ലെങ്കില്‍ പിന്നെ ചെയ്യേണ്ടത് താക്കറെയെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുകയാണ്. മോഡിയുടെ ഗുജറാത്തിന് അമിതാഭ് ബച്ചന്‍ അംബാസഡറാവുമ്പോലെ, ഇന്ത്യക്ക് ഉണ്ടാകട്ടെ ഒരു താക്കറെ പരിവേഷം! നിസ്സംഗതയേക്കാള്‍ ഭേദം അതുതന്നെ. എന്താ, ഫാഷിസത്തിനുമില്ലേ ഒരന്തസ്സ്?!


this post is copied from :http://www.madhyamamonline.com/story/%E0%B4%B8%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%AF-%E0%B4%86%E0%B4%B0%E0%B5%86-%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82

Sunday, April 4, 2010

റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. കുഞ്ഞഹമ്മദിനെ ഖത്തര്‍ അലുംനി ആദരിക്കുന്നു.

കല്ലിക്കണ്ടി എന്‍ എ എം കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. കുഞ്ഞഹമ്മദിനെ ഖത്തര്‍ അലുംനി ആദരിക്കുന്നു. ഏപ്രില്‍ 9 വെള്ളിയാഴ്ച ഒരു മണിക്ക് ദോഹ ഷാലിമാര്‍ രസ്റൊരന്റില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറില്‍ ഉള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്തിച്ചു...

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Mr. Fahad Kariyad @ 5250265 ,Adv. Mohammed Edakkudi @ 3518268 and Mr. Ashik @ 6005155.

this is called the creativity...

Friday, April 2, 2010

മാഗസിന്‍ പരിചയം: ഓരോ ആഴ്ചയും

.
രോ കോളേജിന്റെയും സ്പന്ധനമാണ് ഓരോ വര്‍ഷത്തെയും മാഗസിനുകള്‍........

പതിനഞ്ചാം വയസ്സിലേക്ക് കടക്കുന്ന എന്‍ എ എമ്മില്‍ ഇതുവരെ അക്ബര്‍ അലി എഡിറ്ററായ പ്രഥമ മാഗസിന്‍ മുതല്‍ ശഹീല്‍ സി കെ എഡിറ്ററായ മാനം കാണാത്ത മയില്‍‌പ്പീലി തുണ്ടുകള്‍ വരെയായി പതിനൊന്നു മാഗസിനുകള്‍ പുറത്തിറങ്ങി.

യുവ എഴുത്തുകാര്‍ക്ക് എന്‍ എ എമ്മില്‍ വംശ നാശം സംഭവിച്ചിട്ടില്ലെന്ന് വിളിച്ചോതുന്നതാണ്ഓരോ മാഗസിനുകളും......

കെട്ടിലും മട്ടിലും ഓരോ വര്‍ഷവും മെച്ചപ്പെടുന്നു എന്നത് ആശ്വാസകരമാണ്.പഠനത്തിനിടയില്‍ സ്പോന്സര്മാരെയും തേടേണ്ട അവസ്ഥ എഡിറ്റര്‍മാരെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്.

എങ്കിലും രണ്ടു വര്ഷം ഒഴികെ എല്ലാ വര്‍ഷവും മാഗസിന്‍ പുറത്തിറക്കിയ ഓരോ എഡിറ്ടരെയും അഭിനന്ദിക്കാതെ വയ്യ.

എന്‍ എ എമ്മിന്റെ അലുംനി മാഗസിനിലൂടെ എന്‍ എ എമ്മിന്റെ ഓരോ വര്‍ഷത്തെയും മാഗസിനുകള്‍ പരിചയപ്പെടുത്താനാണ് ഈ വിനീതന്‍ ശ്രമിക്കുന്നത്.അതിനു നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണങ്ങളും പ്രതികരണങ്ങളും പ്രതീഷിക്കുന്നു.....
നിങ്ങള്‍ക്ക് മുന്നില്‍ ആദ്യം പരിചയപ്പെടുത്തുന്നത് ടി അക്ബര്‍ അലി എഡിറ്ററും ടി മജീഷ്, യുസുഫ് ഹാരൂണ്‍,കെ കെ മുസ്തഫ,മുഹമ്മദ്‌ സലിം,ആഷിക് സി ടി,ഹനീഫ ടി , മൂസ്സ എ കെ,ജിഷ എ കെ എന്നിവര്‍ ബോര്‍ഡ് അംഗങ്ങളും ആയ പ്രഥമ മാഗസിനാണ്.....
ഓരോ ശനിയാഴ്ചയും ഓരോ മാഗസിന്‍ എന്ന രീതിയില്‍ വരുന്ന ശനിയാഴ്ച പ്രഥമ മാഗസിന്‍ നിങ്ങള്‍ക്ക് മുന്നില്‍.ശ്വാസം 10000 ഹിറ്റുകള്‍ പിന്നിടുന്നു...

.
പ്രിയരേ...

സന്തോഷിക്കാന്‍ ഒരവസരം കൂടി..ശ്വാസം 10000 ഹിറ്റുകള്‍ പിന്നിടുന്നു... പതിനായിരം ഹിറ്റുകള്‍ തന്നെ..അതും ഒരു വയസ്സ് തികയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കുമ്പോള്‍... 2009 ഏപ്രില്‍ മാസം 23 ന്ന് പിറന്ന ഈ ശ്വാസം ഒരു വര്ഷം തികയാന്‍ കൃത്യം 22 ദിവസം മുമ്പ് തന്നെ പതിനായിരം സന്ദര്‍ശകരെ സ്വീകരിച്ചിരിക്കുന്നു എന്നത് ഈ ശ്വാസതിന്നു പിറകിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സന്തോഷം പകരുന്നു...


ഈ പതിനായിരം ഇനി ലക്ഷങ്ങളിലെക്കും കോടികളിലേക്കും എത്തണമെങ്കില്‍ ഏവരുടെയും സഹായ സഹകരണം അത്യാവശ്യമാണ്...കൂടുതല്‍ അംഗങ്ങള്‍ ഇനിയും ഇതെറ്റെടുക്കാന്‍ മുമ്പോട്ട്‌ വരും എന്ന വിശ്വാസത്തോടെ ഈ ഒരു സംരംഭത്തിന്നു ഏവരുടെയും സഹായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടും.. ഇത് വരെ നല്‍കിയ സഹായങ്ങള്‍ക്ക് "പതിനായിരം" നന്ദി രേഖപ്പെടുത്തുന്നു...


സ്നേഹപൂര്‍വ്വം


മോഡറേറ്റര്‍


"ശ്വാസം"

Thursday, April 1, 2010

പ്രിയ സുഹൃത്തുക്കളെഇവിടെ പല കമന്റുകളും മോടെരെറ്റ് ചെയ്യപ്പെടാന്‍ കിടക്കുന്നുണ്ട്. പക്ഷെ പബ്ലിഷ് ചെയ്യണമെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ അവരവരുടെ മുഴുവന്‍ ഡീടയില്സും (യഥാര്‍ത്ഥ നാമം , കോളേജില്‍ പഠിച്ച കോഴ്സ് , പഠിച്ച വര്ഷം, ഇ മെയില്‍ ഐ ഡി , മൊബൈല്‍ നമ്പര്‍ , ഇപ്പോഴുള്ള സ്ഥലം... എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കണം.) വ്യക്തമാക്കാതെ ആ കമന്റുകള്‍ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആയതിനാല്‍ സഹകരിക്കുക പ്ലീസ്‌........

അതില്‍ തന്നെ ചിലത് ഓള്‍ റെഡി ഇതില്‍ മെമ്പര്‍മാരായവരുടെ പേരുകളിലുമാണ്.. പക്ഷെ അവരുടെ മെയില്‍ ഐ ഡി കളില്‍ ഡയറക്റ്റ് ലിങ്ക് ഉള്ളത് കാരണം അത്തരം കമന്റ്കള്‍ ഡയറക്റ്റ് പോസ്റ്റ്‌ ആവുന്നതാണ്.. ആയതിനാല്‍ ഇതില്‍ കമന്റു ചെയ്യുന്ന മുഴുവന്‍ ആളുകളും സ്വയം പരിചയ പ്പെടുത്തുക പ്ലീസ്... എങ്കില്‍ മാത്രമേ അവരുടെ കമന്റുകള്‍ പ്രസിദ്ധീകരിക്കുകയുള്ളൂ...

സ്നേഹപൂര്‍വ്വം
മോഡറേറ്റര്‍

"ശ്വാസം"