Saturday, January 30, 2010

best department.......

.

ര്‍ഷങ്ങള്‍‍എത്ര കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ nam ഇന്നും നിലനില്‍ക്കുന്നു... കഴിഞ്ഞു പോയ ഓരോ സംഭവങ്ങളും മനസ്സില്‍ ....... അറിയാതെ ആരോ മന്ത്രിക്കുന്നു..... നമുക്കൊന്ന് തിരിച്ച്പോകാം ....... ആ മണിമുട്ടികുന്നിലേക്...... കല്ലിക്കണ്ടി യില്‍ ബസ്സിറങ്ങി നമ്മെ കാത്തിരിക്കുന്നജീപ്പില്‍ ഓടികയറി.............

അന്നും നമ്മള്‍‍ പരസ്പരം വാശിപിടിച്ചിരുന്നഒരു വിഷയമുണ്ടായിരുന്നു nam ലെ best department........ നമുക്കിവിടെചര്‍ച്ചചെയ്യാം .... college ലെ എല്ലാ ആക്റ്റിവിറ്റീസിലും സജീവമായിരുന്ന ആ department.....
നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ ഇവിടെ പറയാം ... പരസ്പരം പോരടിക്കാം.. ഏത് department ഏത് വര്ഷം.... വരൂ നമുക്ക് പറയാം...
.
discussion by :nisar panoor. nisarepnr@gmail.com
.

Tuesday, January 26, 2010

Happy Republic Day....
For Discussion

ഇനി പറയുന്ന നടന്‍മാരില്‍ ആരാണ് മലയാള സിനിമയില്‍ ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്നത്? .

മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ജഗദീഷ്, മാകുക്കോയ, സലീം കുമാര്‍, തിലകന്‍,

Sunday, January 24, 2010

പൂര്‍വ വിദ്യാര്‍ഥിസംഗമം

.
കല്ലിക്കണ്ടി എന്‍.എ.എം.കോളേജ് പൂര്‍വ വിദ്യാര്‍ഥിസംഗമം 2010 ജനുവരി 26ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 00919447193479.
.

Friday, January 22, 2010

എന്‍റെ വിമ്മിഷ്ടങ്ങള്‍ .......

.
ന്തൊക്കെയോ എഴുതണമെന്നുണ്ട് ...... അവ്യക്തമായ കുറെ ചീളുകള്‍ അവിടെ ഇവിടെയായി മനസ്സില്‍ ചിതറി കിടക്കുന്നുണ്ട് ..... പക്ഷെ ഒന്നിനും ഒരു തുടക്കവും ഒടുക്കവും കിട്ടുന്നില്ല... എന്നിലെ കലാകാരന്‍ ഉണരല്‍ ഞാന്‍ ഏകനായി ഇരിക്കുമ്പോള്‍ ആണ്.... കാരണം ഞാന്‍ എന്നെ സഹിച്ചാല്‍ മതിയല്ലോ.... ഇപ്പോള്‍ ഈ ബ്ലോഗ്‌ കുറച്ചു ധൈര്യം എനിക്ക് തരുന്നുണ്ട്......... പ്രവാസ ലോകത്തിന്റെ ( 'പ്രയാസ ലോകത്തിന്റെ') അനുഭവങ്ങളെങ്കിലും കുറിക്കാമല്ലോ.....

എന്‍റെ NAM .... ഞാന്‍ അത്രയേറെ ഇഷ്ടപ്പെട്ട എന്‍റെ ക്യാമ്പസ്‌ അനുഭവങ്ങള്‍ മാത്രം മതി എന്നിലെ സാഹിത്യകാരനെ പരിപോഷിപ്പിക്കാന്‍... ആദ്യ ദിനം മുതലുള്ള ഓരോ നിമിഷങ്ങളും ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നുണ്ട്.....

നിങ്ങളുടെ സഹകരണം ( " സഹിക്കല്‍") ആണ് പ്രധാനം.....
.

Thursday, January 21, 2010

ACCOUNTANT/AUDITOR JOB REQUIRED

Hi All,
Its for my classmate, looking for a job as an accountant OR auditor ,M.Com 6 years Experience in India (Bangalore& Kannur). Expert in Tally. Good Academic background. Available immediately, Now at India. Please contact advmohdk@gmail.com.

Tuesday, January 19, 2010

മഹാരാജന്‍ എഴുന്നള്ളുന്നെ...

.
പ്രജകളെ...

കുറച്ചു കാലം ഞാന്‍ വനവാസത്തിലായിരുന്നു....ഇനി നിങ്ങളോട് വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ഞാനുമുണ്ടാവും...നിങ്ങളുടെ സുഖവിവരങ്ങള്‍ അറിയാന്‍...സന്തോഷങ്ങള്‍ പങ്കു വെക്കാന്‍...എല്ലാം..........
ഇനിയുള്ള കാലം.. പഴയ പടയോട്ടങ്ങളുടെയും... മഹാ യുദ്ധങ്ങളുടെയും.... ഓര്‍മ്മകള്‍ പങ്കു വെച്ച് കൊണ്ട്... പുതിയ ആജ്ഞകള്‍ പുറപ്പെടുവിച്ചു കൊണ്ടും... ഈ ബടാപുറത്ത് ഞാനുമുണ്ടാവും.....
.
അനുഭവിച്ചു കൊള്ളുക... നിങ്ങള്‍ക്ക് അങ്ങിനെ തന്നെ വരണം...

.

Sunday, January 17, 2010

marketing executive required....

.
Candidates with experience in marketing required for a steel fabrication company in Ras al Khaima..
pls forward your CV s to:
1. the official mail id of nam alumni uae committee : namal.uae@gmail.com
2. Mr. Ashraf P.K @ 055 7498855 . email: ashrafev@gmail.com
3. faizal Mohammed@ 050 8594030 email: faselmohammed@gmail.com

forward this message to all your friends .......
.

Thursday, January 14, 2010

ഓര്‍മ്മകള്‍

ജൂണ്‍ മാസത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു, അതെ 2000-2003 ലെ പുതിയ അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കം. ഞാന്‍ കൂട്ടുകാരോടൊത്ത് കോളേജിലെ എന്റെ ക്ലാസ്മുറിയുടെ വാതിലില്‍ ചാരിനിന്നു കൊണ്ട് മുറ്റത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. കോളേജ് മുറ്റവും വരാന്തയും തിരക്കുള്ളതായിരുന്നു. കലാലയ ജീവിതത്തിലേക്കുള്ള കാല്‍ വെപ്പിന്ന് വേണ്ടിയുള്ള നവാഗതരുടെ തിരക്കായിരുന്നു. ചിലരുടെ കൂടെ അച്ച്ഛനമ്മമാര്‍ വന്നിട്ടുണ്ട് മറ്റ് ചിലര്‍ തനിച്ചാണ് വന്നിട്ടുള്ളത്. എല്ലാവരുടെ മുഖത്തും ആകാംക്ഷയും പരിഭവവും നിറഞ്ഞ് നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു..ഞാനും ഒരിക്കല്‍ അനുഭവിച്ച എന്റെ ആ കാലത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഒരു നിമിഷം പിറകിലോട്ട് പോയി ...


.


ഇപ്പോള്‍ ഞാന്‍ മൂന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥിയാണ്, രണ്ട് വര്‍ഷം ഇന്നലെ കഴിഞ്ഞ പോലെ മനസ്സില്‍ മിന്നിമറഞ്ഞു, ഈ കലാലയത്തില്‍ എനിക്കിനി ഈ ഒരു അദ്ധ്യായന വര്‍ഷം കൂടി. എന്തിനാണിതൊക്കെ ആലോചിച്ച് സെന്റിമെന്‍സാകുന്നത് . ഞാന്‍ മനസ്സിനെ വര്‍ത്തമാനകാലത്തേക്ക് തിരിച്ചു വിളിച്ചു.


.


സീനിയര്‍ വിദ്യാര്‍ത്ഥികളെല്ലാം നവാഗതരിലേക്ക് കണ്ണും നട്ട് നില്‍ക്കുകയാണ്. നോട്ടങ്ങള്‍ക്കെല്ലാം വ്യത്യസ്ത അര്‍ത്ഥങ്ങള്‍ - റാഗിങ്ങ്, രാഷ്ട്രീയം തുടങ്ങി ഒട്ടനവധി. ...


.


ഇതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുകയെന്നോണം ഞാന്‍ ഒറ്റക്ക് ഒരിടത്ത് മാറി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് എന്റെ ദൃഷ്ടി കണ്ണട വെച്ച ഒരു പെണ്‍കുട്ടിയില്‍ പതിഞ്ഞു. എനിക്ക് അവളിലെന്തോ പ്രത്യേകത തോന്നിയതിനാലാവാം സാധാരണ എന്റെ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ചെയ്യുന്നത് പോലെ ഞാന്‍ അവളെ ഒന്ന് അടിമുടി വിലയിരുത്തി - വെളുത്തു മെലിഞ്ഞ അവളുടെ നടത്തവും ആ കൊച്ചു മുഖവും നിഷ്കളങ്കതയുടെ പര്യായമായി എനിക്കു തോന്നി (ആ തോന്നല്‍ ഒരു പക്ഷെ എന്നിലെ നിഷ്കളങ്കമായ ചിന്തയായിരിക്കാം).


.


കുറെ ജൂനിയെര്‍സിനെ അന്ന് ഞങ്ങള്‍ വരാന്തയില്‍ നിന്നും വരവേല്‍പ്പെന്നോണം പരിച യപ്പെട്ടു. പലരും റാഗിങ്ങാണെന്ന് ഭയന്ന് ഒഴിഞ്ഞു മാറിപോയി. അവളും എന്റെ അരികിലൂടെ മറ്റ് കുട്ടികളുടെ കൂടെ കടന്ന് പോയി. ഒരു ദിവസം ഞാനും കൂട്ടുകാരോടൊത്ത് എല്ലാവരെയും പരിചയപ്പെടാമെന്ന ഉദ്ദേശത്തോടെ ജൂനിയേര്‍സ് ഹാളിലേക്ക് പോയി. പലരെയും പരിചയപ്പെട്ടു. അവളെയും ഞാന്‍ അവിടെ കണ്ടു പക്ഷെ പരിചയപ്പെടാന്‍ എനിക്കു ധൈര്യം വന്നില്ല പെണ്‍കുട്ടിയല്ലെ ഒരു പക്ഷെ അത് റാഗിങ്ങിന്റെ ഗണത്തില്‍ പെടുത്തിയാലൊ. അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടു. പിന്നീടുള്ള പല ദിവസങ്ങളിലും ക്ലാസ് ഇടവേള സമയങ്ങളില്‍ ഞങ്ങള്‍ അവിടെ പോകുമായിരുന്നു. എല്ലാവരേയും ഏതാണ്ടൊക്കെ പരിചയപ്പെട്ടു വരുന്നു.


.


അങ്ങനെ ഒരു ദിവസം എന്റെ ക്ലാസ് മേറ്റായ ഉറ്റ സുഹൃത്തിന്റെ സഹായത്തോടെ എനിക്ക് ആ വെളുത്ത സുന്ദരിയെ പരിചയപ്പെടാന്‍ ഭാഗ്യം കിട്ടി (നിര്‍ഭാഗ്യംമാണെന്ന് തിരിച്ചറിയാന്‍ അന്നെനിക്കു കഴിഞ്ഞില്ല). എന്നെ പരിചയപ്പെടുത്തിത്തന്ന് സുഹൃത്ത് അടുത്ത ക്ലാസിലേക്ക് ധൃതിയില്‍ പോയി.


.


ഞാന്‍ അവളുമായി കുറച്ചു സമയം സംസാരിച്ചു. സംസാരിച്ചു തുടങ്ങിയപ്പോള്‍ വാചാലനായ എന്നെക്കാള്‍ വലിയ വാചാലയായി അവള്‍ മാറുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. അവള്‍ എന്നെ തിരിച്ചിങ്ങോട്ടും യാതൊരു പരിഭവവുമില്ലാതെ പരിചയപ്പെട്ടു. അവള്‍ ആ കുറച്ചു സമയം കൊണ്ട് കൂടുതലെന്തൊക്കെയോ എന്നോട് സംസാരിച്ചു കഴിഞ്ഞിരുന്നു. അന്നവിടെ ഒരു പുതിയ കൂട്ടുകെട്ടിന്ന് തുടക്കം കുറിച്ചു.


.


അവളുടെ നിഷ്കളങ്കതയുടെയും, ദൃഷ്ടി രശ്മികളുടെയും, താഴ്മയുടെയും സമ്മിശ്ര മാധുര്യം എന്റെ മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ ഒരു സ്നേഹത്തിന്റെ പൂമൊട്ടായി തളിര്‍ത്തിരുന്നു. ഫ്രെയ്മില്ലാത്ത ആ കണ്ണടയിലൂടെയുള്ള അവളുടെ മിഴിയനക്കം ഹൃദയത്തിലെവി ടെയോ ഒരു മന്ദമാരുതനെ പോലെ കുളിര്‍മ്മ പകരുന്നതായി എനിക്കനുഭവപ്പെട്ടു.


.


പക്ഷെ പരസ്പരം വ്യക്ത്മായി മനസ്സിലാക്കുന്നതിന്റെ മുമ്പ് എടുത്തു ചാടുന്നത് ഒരു കര്യത്തിലും ശരിയല്ലല്ലൊ. ശേഷം പല ദിവസങ്ങളിലൂം ഞങ്ങള്‍ കൂടിക്കാഴ്ച്ച തുടര്‍ന്നു. അതിനിടയിലെ പ്പോഴോ അവള്‍ എന്നെ ഒരു കൂട്ടുകാരനിലുപരിയായി അംഗീകരിക്കപ്പെടുന്നതായി എനിക്കു തോന്നിയിരുന്നു. ഞാന്‍ കൂട്ടുകെട്ടിന്ന് പ്രാധാന്യം നല്‍കിക്കൊണ്ട് അവളുടെ സംസാരങ്ങളില്‍ നിന്നും അവളെ കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിച്ചു.


.


വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ സ്വപ്ന-ഭാവനകള്‍ക്കുമപ്പുറത്തായിരുന്നു അവളുടെ കുടുംബ കഥ. അതെ പണത്തിലും പ്രൌഢിയിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ കുടുംബത്തില്‍ പ്രഫസറുടെ മകളായി ജനിച്ച അവളുടെ ബന്ധുക്കളെല്ലാം വന്‍ ബിസിനസ്സ് വമ്പന്മാര്‍. വീട്ടു മുറ്റം നിറയെ എപ്പോഴും വില കൂടിയ കാറുകള്‍. നടന്നുള്ള പരിചയം കുറവ്, എങ്ങോട്ടു വേണമെങ്കിലും വാഹനം റെഡി.


.


ഞങ്ങളുടെ കോളേജി ലേക്ക് ബസ്സ്സ്റ്റോപ്പില്‍ നിന്നും അല്‍പം ദൂരമുണ്ട്, അത് പോലും അവള്‍ സ്ഥിരമയിട്ട് ഓട്ടോ പിടിച്ചാണ് വന്നിരുന്നത്. അതിനെക്കുറിച്ച് ഒരു പ്രാവശ്യം തമാശയായി ഞനെന്തോ പറഞ്ഞപ്പോള്‍ പണം ഒരു വിഷയമല്ലാത്ത രീതിയിലായിരുന്നു അവളുടെ മറുപടി. പോരാത്തതിന്ന് അവളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം ഞങ്ങളുടെ തന്നെ മതത്തിലുള്ള ഒരു മതസംഘടനയുടെ സജീവ പ്രവര്‍ത്തകരും ഇതൊക്കെ വായിച്ചറിഞ്ഞപ്പോള്‍ എന്നിലെ അവളോടുള്ള സ്നേഹത്തിന്റെ പൂമൊട്ട് ഒരിക്കലും വിരിയാന്‍ പോകുന്നില്ലെന്ന് സ്വയം തിരിച്ചറിഞ്ഞതിനാലാവാം ഞാന്‍ അത് പിഴുതെറിഞ്ഞു. കൂട്ടുകെട്ടില്‍ മാത്രം ഒതുക്കാമെന്നു തീരുമാനിച്ചു.കൂട്ടുകെട്ട് തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും സ്നേഹത്തിലേക്ക് വഴുതിവീഴുന്നതായി ഞാനറിഞ്ഞു (അവള്‍ എന്നെ വീണ്ടും സ്നേഹത്തിലൂടെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചിഴച്ചു എന്നു പറയുന്നതാ യിരിക്കും ശരി).


.


ഇത് കൂടുതല്‍ പ്രശ്നത്തിലേക്കു നീങ്ങാതിരിക്കാന്‍ വേണ്ടി ഞാന്‍ അവളറിയാതെ പലപ്പോഴായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ വിട്ടില്ല എന്നു മാത്രമല്ല എനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞതുമില്ല, സംസാരിക്കാന്‍ ക്ലാസ് ഇടവേള സമയങ്ങള്‍ തികയാതെ വന്നപ്പോള്‍ അവളുടെ അഭ്യര്‍ഥനക്കു വഴങ്ങി ഞാന്‍ കോളേജില്‍ അതിരാവിലെ എത്താന്‍ തുടങ്ങി. ആ സമയങ്ങളില്‍ ക്യാമ്പസ് ഞങ്ങളുടേത് മത്രമായിരുന്നു. ഞങ്ങള്‍ പലതും സംസാരിച്ചു.


.


ഞങ്ങള്‍ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ ചര്‍ച്ചാവിഷയമായി മാറി. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഞാന്‍ പലതവണ അവളോട് സംസാരം കുറക്കാന്‍ പറഞ്ഞെങ്കിലും അതിന്നു പകരം അവള്‍ പുതിയ വഴികള്‍ മുന്നോട്ട് വച്ചു. അതെ അവള്‍ എന്നെ കൂള്‍ബാറുകളിലേക്കും അവളുടെ ബസ്സ്സ്റ്റോപ്പിലേക്കും ക്ഷണിച്ചു. കൂള്‍ബാറുകളിലെ ചിലവെല്ലാം അവാളുടെ വകയായിരുന്നു, പണം വിഷയ മല്ലല്ലൊ. (സ്നേഹത്തിന്റെ അല്ലെങ്കില്‍ പ്രണയത്തിന്റെ അന്ധമാം കിരണങ്ങള്‍ തലക്കുപിടിച്ചതിനാലാവാം എല്ലാത്തിനും ഞാന്‍ അവളുടെ കൂടെ നിന്നു എന്നു മാത്രമല്ല എന്നെ ചതിയുടെ അതികഠോരമായ ചരല്‍ പരപ്പിലൂടെ വലിച്ചിഴച്ച് അവള്‍ ഉന്മാദം കൊള്ളുകയാണെന്ന് എനിക്ക് മനസ്സിലായതുമില്ല).


.

ക്ലാസില്ലാത്ത ദിവസങ്ങള്‍ ഫോണ്‍ കോളുകളാല്‍ അവളെന്നിലേക്കടുത്തുകൊണ്ടിരുന്നു. എന്നെ കാണാത്ത ദിവസങ്ങളില്‍ ഉറങ്ങാന്‍ പോലും അവള്‍ ഏറെ കഷ്ട്ടപ്പെട്ടിരുന്നതായി അവള്‍ പറഞ്ഞു. ദിവസങ്ങളും മാസങ്ങളും കടന്ന് പോയതറിഞ്ഞില്ല. ജൂണ്‍, ജൂലൈ, ആഗസ്റ്റ് അങ്ങനെ അഞ്ച് മാസങ്ങള്‍ തെന്നി നീങ്ങിയിരുന്നു. അപ്പോഴേക്കും അവള്‍ ജീവിതത്തിലും എന്റേതു മാത്രമാണെന്ന് അവള്‍ എനിക്കുറപ്പു നല്‍കിയിരുന്നു എന്നു മാത്രമല്ല എനിക്കും അവള്‍ അങ്ങനെ ആയി മാറിയിരുന്നു. അതിനിടയിലെപ്പോഴോ അവളുടെ കാരണത്താല്‍ ഇതെല്ലാം എന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നു.


.


ജീവിതത്തിലാദ്യമായി ഞാന്‍ എന്റെ പിതാവിന്റെയും മാതാവിന്റെയും മുന്നില്‍ ലജ്ജിച്ചു നിന്ന നിമിഷം.പക്ഷെ പെട്ടെന്നായിരുന്നു എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിക്കുന്ന ആ സംഭവം നടന്നത്.


.


Continue........

Tuesday, January 12, 2010

accountant required - very urgent

.
candidates with accounting background required very urgently to a well known firm in Abudhabi. Rush your CV's to

1. the official mail id of nam alumni uae committee : namal.uae@gmail.com
2. Mr. Ajnas MP @ 050 7715032 email:ajnas143@gmail.com
3. faizal Mohammed@ 050 8594030 email: faselmohammed@gmail.com
4. Nizar M.K. @ 050 1437023 email:nizar@fh.ae

forward this message to all your friends .......
.

Sunday, January 10, 2010

ഉസ്മാന്‍ ഇസ് റൊകിന്ഗ്.... part2

.
സ്മാന്‍ അന്തിച്ചിരിപ്പാണ്.. ദുബായില്‍ എത്തിയിട്ടിപ്പോള്‍ ഒരു മാസം കഴിഞ്ഞിരിക്കുന്നു ..ഇതു വരെ ജോലിഒന്നുമായില്ല .. ഇവിടെ പണം കായ്ക്കുന്ന മരമുണ്ടെന്നൊക്കെ പറഞ്ഞത് വെറുതെയാണ് .. ജോലിയാണേല്‍ നമ്മള്‍ അന്വേഷിച്ചു കണ്ടു പിടിക്കണമത്രേ..
.

ഉസ്മാന് തന്നോടു തന്നെ ദേഷ്യം തോന്നി .. ഏത് നേരത്താണാവോ ഇങ്ങോട്ട് വരാന്‍ തോന്നിയെ ..

.

നാട്ടിലാണേല്‍ പാത്തുമ്മ തരുന്ന കഞ്ഞിയും കുടിചിരുന്നാല്‍ മതിയായിരുന്നു .. ഇതിപ്പോ പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല .. പുറത്തിറങ്ങിയാല്‍ വറചട്ടിയില്‍ ഇട്ടതു പോലെയാണ് ..അത്രയ്ക്ക് ചൂടാണ് .. ചൂടെന്നു പറഞ്ഞാല്‍ ഒടുക്കത്തെ ചൂട് ..
.
പിന്നെ ആകെ ഒരാശ്വാസം റൂമിലിരുന്നു tv കാണാം എന്നതാണ്...
റൂമിന്‍റെ കാര്യമാണേല്‍ ഒന്നും പറയണ്ട.. ഒസ്സാന്‍ കുഞ്ഞാമുകാന്റെ ബാര്‍ബര്‍ഷോപിന്റെ വലിപ്പമുള്ള റൂമാണ് ..എന്നാലോ .. കട്ടിലിനു മുകളില്‍കട്ടിലാണ് ..

ചില കട്ടിലിന്റെ അടിയിലുമുണ്ട് ആള്‍ക്കാര്‍ .. തന്‍റെ സ്ഥാനവും കട്ടിലിനടിയിലാണ് .. മൊത്തം പത്തു പേരുണ്ട് ആ ചെറിയ റൂമില്‍ .. നാട്ടില്‍ പാത്തുമ്മയും താനും കിടക്കുന്ന റൂമിന് ഇതിനെകളും വലിപ്പമുണ്ട് .
.
പാത്തുമ്മയെ കുറിച്ചോര്‍ത്തപ്പോള്‍ ഉസ്മാന് വീണ്ടും സങ്കടംവന്നു ..പാവം .. താനില്ലാത്തത് കൊണ്ട് സങ്കടപെടുന്നുണ്ടാകും.. അവള്‍ടെ ശല്യം കാരണമാണ് അളിയന്‍ സുലൈമാന്‍ തനിക്ക്‌ വിസ അയച്ചുതന്നത് .. ഇപ്പൊ അളിയന്റെ സ്വഭാവം പണ്ടത്തെ പോലൊന്നുമല്ല .. താന്‍ ശ്രമികാത്തത് കൊണ്ടാണത്രേ ജോലി കിട്ടാത്തത് ..
.
അല്ലേലും പണ്ടേ അവന് തന്നോടു പുച്ച്മാ.. താനിവിടെ അവന്റെ ഔദാര്യം കൊണ്ടു ജീവികുനത്ടു പോലെയാണ് അവന്റെ ഭാവം കണ്ടാല്‍ ..തന്‍റെ റൂമിന്‍റെ വാടകയും ഭക്ഷണത്തിന്റെ ചിലവും നോക്കുന്നതലാതെ വേറെന്താ അവന്‍ചെയ്യുന്നേ ???
.
ഭക്ഷണത്തിന്റെ കാര്യമാണേല്‍ പറയണ്ട .. കടിച്ചാല്‍ മുറിയാത്ത ഒരു സാധനമാണ്‌ മൂന്നു നേരവും .. കുബ്ബുസ് എന്നാണത്രേ അതിന്റെ പേരു ..അതൊന്നു കടിച്ചു തിന്നാന്‍ തന്നെ വേണം അര മണിക്കൂര്‍ .
.
ഉസ്മാന് നാട്ടിലെ സകല ദുബയികാരോടും ദേഷ്യം തോന്നി .. അവരാണ് തന്നെ പറ്റിച്ചത് .. നാട്ടിലെതി‌യാല്‍ അവര്‍ മിന്നുന്ന കുപ്പായവും മണക്കുന്ന സ്പ്രേയുമടിച്ചു പുറത്തിറങ്ങും .. മാസ വാടകയ്ക്ക് കാര്‍ എടുക്കും ..പിന്നെ ചോദിക്കുന്നവര്‍ക്കൊക്കെ കാശും കൊടുക്കും ..
.
ഇവിടെ എത്തിയപ്പോളല്ലേ ഇവന്മാരുടെയൊക്കെ തനിനിറം മനസിലായത് .. സ്പ്രേയുമില്ല ഒരു കോപ്പുമില്ല .. മീന്‍ മാര്‍ക്കറ്റിലും അനാദി കടയിലുമോക്കെയാണ് ഇവന്മാരുടെ ജോലി ..
.
നാട്ടില്‍ അറബി ഷെയ്ക്ക്‌ ആണെന്ന ഭാവത്തില്‍ നടന്നിരുന്ന അന്ത്രുമാന് ഒട്ടകത്തെ നോക്കലാന്നത്രേ പണി .. ജോലി തേടി അലയാനോന്നും ഉസ്മാന്‍ താല്പര്യമില്ല ..
.
അളിയന്റെ നിര്‍ബന്ദം സഹിക വയാതെ ഒരു അറബി വീട്ടില്‍ ജോലിക്ക് വേണ്ടി പോയതാണ് അവിടെയുള്ള ഒരു കിളവന്‍ അറബി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..ഉസ്മാന്‍ ആളൊരു ഗഫൂര്കദോസ്ത് ആണ് ..ആകെ അറിയുന്നത് അസ്സലാമു അലൈകും , വാ അലികുമുസ്സലാം .. ഒടുവില്‍ അയാള്‍ടെ ശല്യം സഹികാതെയായപ്പോള്‍ അയാള്‍ടെ വാപ്പാകും വിളിച്ചു ഉസ്മാന്‍ തിരിച്ചു പൊന്നു ...
.
അളിയന്‍ പിന്നെ ഒരു ഹോട്ടലില്‍ കൊണ്ടു ചെന്നാക്കി ... അവിടെ കണ്ടവനോക്കെ കഴിച്ചതിന്റെ എച്ചില്‍ കഴുകണം ... ഒരു ദിവസം കൊണ്ടു ഉസ്മാന്‍ അതും മതിയാകി ..
.
പിന്നെ ഒരു അനാദി കടയില്‍ (ഇവിടെ എല്ലാരും ഗ്രോസറി എന്നാണു പറയുന്നത് )..അവിടെ പുറത്തു പോയി സാധനം കൊടുക്കണം ..അതും പൊരി വെയിലത്ത്‌ ...പിറ്റേ ദിവസം മുതല്‍ അവിടേം പോയില്ല ..
.
അല്ലേലും ഇതൊന്നുംനമുടെ മാന്യതയ്ക്ക് ചേര്ന്ന പണിയല്ല .. പിന്നെ ചെറുതാണെങ്കിലും പത്തു പേരുണ്ടെങ്കിലും AC റൂമില്‍ കിടന്നുരങ്ങുനതാണ് ആകെയുള്ള ആശ്വാസം ...
.
ഉസ്മാന്‍ കാത്തിരിക്കുകയാണ് തടിയനങ്ങാത്ത , വിയര്കാത്ത ,മെനക്കേടില്ലാത്ത ജോലിക്കായി ...
.
copied from :http://anaschampad.blogspot.com/2009/04/part2.html

Tuesday, January 5, 2010

nam alumni . uae central committee - invitation for the executive meeting. - exclusivly for the executive members.

Dear executive members and batch cordinators,

nam alumni, the old students of nam college kallikkandy, uae central committee, solemnly invite you for an executive meeting, which is proposed to be on Friday the 8th of January 2010 at the Food court, in the Mall of Emirates at 03.30 pm.

Regards

Organising Secretary
nam alumni
uae Central Committee.

for more clarifications please feel free to contact :Mr. Shaheel K. (President) @ 050 4677656, Mr. Nousheel Nabeel (Gen. Secretary)@ 050 5247983, Mr. Ajnas M.P. (Treassurer) @050 7713052 and Mr. Faizal Mohammed (Organising Secretary)@ 050 8594030 .

Monday, January 4, 2010

ഭൂതകാലത്തിലെ വര്‍ത്തമാനങ്ങള്‍

സമോവറായിരുന്നു സര്‍വ്വതിനും സാക്ഷി.ഫിഡല്‍കാസ്‌ട്രോയെ സി.ഐ.എ വിഷംകൊടുത്തുകൊല്ലാന്‍ ശ്രമിച്ചുവെന്നുപറഞ്ഞ് അമര്‍ഷംകൊണ്ടവര്‍ക്കരികെ അത് തിളച്ചുമറിഞ്ഞു.ബലാല്‍സംഗം ചായകുടി പോലെയാണെന്ന പ്രസ്താവനകേട്ടപ്പോള്‍ കടുപ്പത്തില്‍ തേയിലസഞ്ചിയിലേക്ക് തുപ്പി.മൂന്നുമക്കളുള്ളവള്‍ കറവക്കാരന്റെ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് നിശ്വാസത്തിന്റെ നീരാവിയുതിര്‍ത്തു.രാവിലെയും വൈകിട്ടും നിവര്‍ത്തിവച്ച പത്രങ്ങള്‍ പോലെയായിരുന്നു ചായക്കടകള്‍.സ്‌ട്രോങ്ങിലും മീഡിയത്തിലും നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കപ്പെട്ട ചില്ലുഗ്ലാസ്സുകള്‍.അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ അയല്‍പക്കക്കാരന്‍ വരെയുള്ള ഇരകളുമായി പരദൂഷണപ്പരുന്തുകള്‍ പറന്നിറങ്ങിയ താഴ്‌വരകള്‍.ചായക്കടകളും കലുങ്കുകളും അമ്പലപ്പറമ്പുകളും ആല്‍ത്തറകളും നാട്ടിന്‍പുറത്തിന്റെ ഇരിപ്പുകേന്ദ്രങ്ങളായിരുന്നു.ഒത്തുചേരലിന്റെ ഠ വട്ടങ്ങള്‍.ലോകവൃത്താന്തങ്ങളുടെ ഏഴു ഭൂഖണ്ഡങ്ങളുമായി ഒരു ഗ്ലോബെന്നോണം ഈ നാട്ടുകൂട്ടങ്ങള്‍ കറങ്ങി.വിരുദ്ധവിഷയങ്ങളുടെ ധ്രുവങ്ങളെ ബന്ധിപ്പിക്കുന്ന അച്ചുതണ്ടായി അവിടെ മനുഷ്യര്‍ സംസാരിച്ചു.ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ച അവിഹിതഗര്‍ഭങ്ങള്‍ വീര്‍ത്തു വന്നത് ഇവിടെയായിരുന്നു.നാട്ടിലെ എല്ലാ ജനനമരണങ്ങളും ആദ്യം ഈ സഭകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.എല്ലാ പ്രണയങ്ങളും തുറന്ന കത്തിലെപ്പോലെ പരസ്യമായി.വാര്‍ത്തകള്‍ അത്താഴവിഭവമാകുന്നതിനും മുമ്പ് ചായക്കടകളിലായിരുന്നു ന്യൂസ് അവറുകളുടെ സംപ്രേക്ഷണം.രാവിലെയായിരുന്നു ഏറ്റവും കടുപ്പമുള്ള ചര്‍ച്ചകള്‍.ആറരമണിയാകുമ്പോഴേക്ക് മരബഞ്ചുകള്‍ നിറയും.അതിഥികളായെത്തുന്നത് പതിവുകാര്‍.ഒരാള്‍ പത്രം നിവര്‍ത്തിപ്പിടിച്ചു.പുട്ടു വേവുന്നതിന്റേയും ദോശ ചുടുന്നതിന്റേയും ഗന്ധങ്ങള്‍ക്കിടയിലിരുന്ന് അയാള്‍ വാര്‍ത്തകള്‍ വായിച്ചുകൊണ്ടേയിരുന്നു. കേട്ടിരുന്നവര്‍ ചായക്കൊപ്പം അത് മൊത്തിക്കുടിച്ചു.ഇടയ്ക്കിടയ്ക്ക് തേങ്ങാപ്പീരയെന്നോണം അഭിപ്രായങ്ങളിട്ടു.അപ്പോള്‍ അവതാരകനെപ്പോലെ ചായക്കടക്കാരന്‍ ഇടപെടുമായിരുന്നു. ആകാശത്തുനിന്ന് ഒഴുക്കിക്കൊണ്ടുവരുന്നതെന്ന് തോന്നിപ്പിച്ച് ഉണ്ടാക്കിയെടുത്ത ചായക്കൊപ്പം അയാള്‍ സ്വന്തം നിലപാട് മറ്റുള്ളവര്‍ക്ക് മുന്നിലേക്ക് അടിച്ചേല്‍പ്പിച്ചു.ഇതിനിടയില്‍ ചില നിശബ്ദകാണികള്‍ തെളിഞ്ഞുവരുന്ന പുലര്‍കാലത്തിലേക്ക് അലസമായി ബീഡിപ്പുക ഊതിവിട്ടു.
.
രാഷ്ട്രീയമായിരുന്നു ചായക്കടകളിലെ ഏറ്റവും ചൂടുള്ള പലഹാരം. ഈ വിഷയത്തെ കടക്കാരന്റെ അനുമതിയില്ലാതെ എല്ലാവിധ തീവ്രതയോടെയും ചായകുടിക്കാനെത്തിയവര്‍ വറുത്തുകോരി.നേതാക്കന്മാരെ നിര്‍ത്തിപ്പൊരിച്ചു.കക്ഷത്തില്‍ ഡയറിയുമായി വന്ന് പരിപ്പുവടചോദിച്ച പഴയ സഖാക്കന്മാരും കഞ്ഞിമുക്കിയ ഖദറിന്റെ മൂര്‍ച്ചയില്‍ കാലിച്ചായ കടം പറഞ്ഞവരും സംഗമിച്ചിരുന്നത് ചായക്കടകളിലായിരുന്നു. അങ്ങനെ അവിടം പാവപ്പെട്ടവന്റെ പോളിറ്റ്ബ്യൂറോയും ഹൈക്കമാന്‍ഡുമായി.ഗ്ലാസ്സുകള്‍ ഉടയുകയും കടം പെരുകുകയും ചെയ്തപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രചാരമേറിയ മുന്നറിയിപ്പ് ഉണ്ടായി:ഇന്ന് രൊക്കം നാളെ കടം..രാഷ്ട്രീയം പറയരുത്..പക്ഷേ രാഷ്ട്രീയമില്ലാത്ത ചായക്കട പാലൊഴിക്കാത്ത ചായപോലെ നേര്‍ത്തുപോയി.അതുകൊണ്ടുതന്നെ വിലക്കുകളുടെ ചുവരെഴുത്തുകള്‍ അവഗണിക്കപ്പെട്ടു.
.
നാട്ടുവര്‍ത്തമാനങ്ങള്‍ പലപ്പോഴും രാഷ്ട്രീയഅവലോകനങ്ങളിലേക്കുള്ള വഴിത്താര മാത്രമായി.ഏതു വിഷയവും ചെന്ന് അവസാനിച്ചിരുന്നത് കൊടിപാറുന്ന കടവത്തുതന്നെ.ഇവിടെയാണ് ലോകം അന്നേവരെ അറിഞ്ഞിട്ടില്ലാത്ത പലരഹസ്യങ്ങളും വെളിപ്പെടുത്തപ്പെട്ടത്.പോളണ്ടിലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സീറ്റുപോയി എന്ന് ആദ്യമായി വിളിച്ചു പറഞ്ഞത് ബി.ബി.സിയല്ല ഏതോ ചായപ്പീടികയായിരുന്നു.കാറപകടത്തില്‍പെട്ട കെ.കരുണാകരന്റെ പെട്ടിക്കുള്ളില്‍ എന്തായിരുന്നുവെന്ന് അന്വേഷണം നടത്തി പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അവിടെത്തന്നെ.കാലം ഇന്നും മറക്കാത്ത എത്രയോ ഉപമകളും ചായക്കടച്ചര്‍ച്ചകള്‍ നമുക്ക് തന്നു.മലയാളിയുടെ ജീവിതത്തിന്റെ നാവിന്‍തുമ്പിലാണ് ചായക്കടകളുടെ സ്ഥാനം.പ്രപഞ്ചത്തിന്റെ ഏതുകോണില്‍ പോയാലും ഒരുചായകുടിക്കുമ്പോള്‍ അവന്‍ നാടിനെ ഓര്‍ത്തുപോകുന്നു.അപ്പോള്‍ കാലൊടിഞ്ഞ ഒരു ബഞ്ചും എണ്ണപുരണ്ട ചില്ലലമാരയും മനസ്സിലേക്കെത്തും.ഹൃദയത്തിലിരുന്ന് ഒരു പഴഞ്ചന്‍ റേഡിയോ പാടും.ഏതു ഗ്രാമത്തിനുമുണ്ടാകും സ്വന്തമായൊരു ചായക്കട. കുട്ടിക്കാലത്ത് പഴംപൊരികള്‍ കാണിച്ച് കൊതിപ്പിച്ച, വളര്‍ന്നപ്പോള്‍ ആദ്യത്തെ സിഗരറ്റിന് ആരുമറിയാതെ തീതന്ന ഒരിടം.ഒരു തവണയെങ്കിലും ചായക്കടയില്‍ ഇരുന്നതിന്റെ തഴമ്പില്ലാത്ത ആരെങ്കിലുമുണ്ടാകുമോ പ്രവാസിയായിട്ട്?ചന്ദ്രനിലെത്തിയ മലയാളിയെ സങ്കല്പിച്ചപ്പോള്‍ പോലും നമ്മള്‍ പശ്ചാത്തലമാക്കിയത് ചായപ്പീടികയെ ആയിരുന്നു.
.
ചായക്കടയില്‍ നിന്ന് കലുങ്കിലേക്കുള്ള ദൂരം കേവലം കാലടികളില്‍ ഒതുങ്ങുതല്ല.കാല്പനികഭാവമായിരുന്നു കലുങ്കുകള്‍ക്ക്.അതിനു മുകളിലിരിക്കാന്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേയുണ്ടാകൂ.അവര്‍ക്ക് പക്ഷേ ഒരു ഹൃദയമായിരുന്നു.ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇരിപ്പിടമായിരുന്നു കലുങ്കുകള്‍.അവിടെ പങ്കുവെയ്ക്കപ്പെട്ടത് സങ്കടങ്ങളും സങ്കല്പങ്ങളുമായിരുന്നു.കലുങ്കിനു മുകളിലെ കണ്ണുകള്‍ കാത്തിരുന്നത് ദൂരെ നിന്ന് നടന്നു വരുന്ന ഒരു ദാവണിനിറമായിരുന്നു.വൈകുന്നേരങ്ങളില്‍ മാത്രമുണരുന്ന നാലുമണിപ്പൂപോലെയായിരുന്നു കലുങ്കുകള്‍.അതിനു പിന്നില്‍ ആകാശം ചുവന്നു നിന്നു.അരികിലൂടെ കണ്ണീരുവണ്ണത്തില്‍ നീര്‍ച്ചാലൊഴുകി.വൈകുന്നേരവെയില്‍ മുന്നിലെ ചെമ്മണ്‍പാതയിലേക്ക് ചാഞ്ഞു വീണു.കലുങ്കിലിരുന്നവര്‍ക്കുമുണ്ടായിരുന്നു ഒരു വിഷാദഛായ.ഒന്നുകില്‍ ഒരു നോട്ടം തിരിച്ചുകിട്ടാത്തതിന്റെ അല്ലെങ്കില്‍ ഒന്നുമായിത്തീരാനാകാത്തതിന്റെ നിരാശ.അവള്‍ നടന്നു വരുമ്പോള്‍ കൂട്ടുകാര്‍ തോണ്ടി.അപ്പോള്‍ കലുങ്കില്‍ നിന്ന് അറിയാതെ മുന്നോട്ടായും.പാടത്തിനു നടുവില്‍ ഒരു പാവാട പാറി.അരികിലെത്തുമ്പോള്‍ ശരീരം വിറകൊണ്ടു.കൂടെയിരുന്നവര്‍ കളിപറഞ്ഞു.മിണ്ടാതെ, മുഖമുയര്‍ത്താതെ, ഒന്നു നോക്കുകകൂടി ചെയ്യാതെ നടന്നകന്നപ്പോള്‍ സാരമില്ലെടായെന്നവര്‍ സമാധാനിപ്പിച്ചു.എന്നെങ്കിലും ഒരു ചിരി തിരികെകിട്ടുന്ന ദിവസം കലുങ്കില്‍ നിന്നെഴുന്നേല്‍ക്കും.സൈക്കിള്‍ ഉന്തി ഒപ്പം നടക്കും.പിന്നെ അത് പതിവാകും.അപ്പോള്‍ കൂടെയിരുന്നവര്‍ കലുങ്കില്‍ ബാക്കിയാകും.അവര്‍ നാട്ടിലെ മറ്റു പെണ്‍കുട്ടികളെക്കുറിച്ച് സംസാരിക്കും.
.
ഇരുള്‍ വീണിട്ടും കലുങ്ക് വിട്ടുപോകാത്തവര്‍ തൊഴില്‍ രഹിതരായിരുന്നു.അവര്‍ക്ക് പറയാനുണ്ടായത് ഒരേ വേദനകളായിരുന്നു.വരാനിരിക്കുന്ന വിസകളെക്കുറിച്ചും അയക്കാനിരിക്കുന്ന അപേക്ഷകളെക്കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍.വീട്ടിലേക്കു പോകാന്‍ അവര്‍ക്ക് മടിയായിരുന്നു.കാത്തിരിക്കുന്നത് അടച്ചുവച്ച ഒരു പ്ലേറ്റ് ചോറും കറിയുമെന്ന തിരിച്ചറിവ് വ്രണിതയൗവനങ്ങളെ പൊതിഞ്ഞുനിന്നു.അങ്ങനെയുള്ളവരുടെ അത്താണികളായിരുന്നു കലുങ്കുകള്‍.നൈരാശ്യത്തിന്റെ കൂരിരുട്ടില്‍ അവര്‍ നഖങ്ങളാല്‍ കോറിവരച്ച ചിത്രങ്ങള്‍ കലങ്കുകളുടെ കവിളില്‍ ഇന്നും ബാക്കികാണും.അമ്പലപ്പറമ്പിലും അരയാല്‍ത്തറയിലുമിരുന്നവര്‍ പലവയസ്സുകാരായിരുന്നു.തലമുറകളുടെ വൃത്തത്തില്‍ രചിക്കപ്പെട്ട സദസ്സുകള്‍.അക്ഷരശ്ലോകത്തിന്റെ പ്രാസവഴികളായിരുന്നു പ്രായമേറിയവര്‍ക്ക് പഥ്യം.അവര്‍ക്കരികിലൂടെ നടക്കുമ്പോള്‍ മലയാളം ക്ലാസ്സുകള്‍ ഓര്‍മ്മവരുമായിരുന്നു.വെളുത്ത ശിരസ്സുകള്‍.കൊഴിഞ്ഞ പല്ലുകള്‍ക്കിടയിലെ വലിയചിരികള്‍.വര്‍ഷങ്ങള്‍ കഴിയുന്തോറും അവയില്‍ ഓരോന്നായി കാണാതെയാകും.ശ്ലഥകാകളിയില്‍നിന്നെന്നപോലെ കാലം കുറച്ചുകളഞ്ഞുകൊണ്ടിരുന്ന അക്ഷരങ്ങള്‍.നഷ്ടമഞ്ജരികള്‍.
.
അല്പം കൂടി മാറിയിരുന്നവര്‍ ജയന്റെ സിനിമകള്‍പോലെയായിരുന്നു.സ്റ്റണ്ടും സെക്‌സും വഷളന്‍ തമാശകളും നിറഞ്ഞ അരങ്ങുകള്‍.അവിടെ അന്തിക്കള്ളിന്റേയും റമ്മിന്റേയും ഗന്ധങ്ങള്‍ ഇടകലര്‍ന്നു.ഇടയ്ക്ക് ബാലന്‍.കെ.നായരെപ്പോലെ ചിലര്‍ വീരവാദങ്ങളുടെ വെടിയുതിര്‍ത്തു.സീമയുടെ റോള്‍ പലപ്പോഴും ഭര്‍ത്താവ് മരിച്ചുപോയ ഏതെങ്കിലും സ്ത്രീക്കാകും.അവളുടെ രാവുകളെക്കുറിച്ചുള്ള അപവാദങ്ങള്‍ ആ സന്ധ്യകളില്‍ പട്ടംപോലെ ഉയര്‍ന്നുപൊങ്ങി.അപ്പോള്‍ അരയാല്‍ത്തറകളില്‍ പതിനാറുകാ കളിയുമായി ചെറുപ്പക്കാര്‍ ആര്‍ത്തു.തണുത്ത മണലില്‍ ഒറ്റയ്ക്ക് മലര്‍ന്നു കിടന്ന് ചിലര്‍ മാനംനോക്കി.പതിയെ ആള്‍ക്കൂട്ടങ്ങള്‍ ഓരോന്നായി അഴിഞ്ഞഴിഞ്ഞുപോകും.അമ്പലവെളി ശൂന്യമാകും.അരയാലിന്റെ തറയില്‍ ആരോ വരച്ച കളം മാത്രം പിറ്റേന്നത്തേക്ക് ബാക്കിയാകും.

.
ശരത്കൃഷ്ണ (rsarathkrishna@gmail.com)


വര: മദനന്‍

Sunday, January 3, 2010

മദ്യക്കുപ്പിയില്‍ വീണുപോയ കേരളം!

ദ്യപ കേരളം മുന്നോട്ട്’ എന്നാണ് സമീപകാലത്തെ കേരളത്തിലെ മദ്യവില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. മില്ലികളില്‍ തുടങ്ങി കുപ്പികള്‍ പോരാത്ത അവസ്ഥയിലെത്തിക്കുന്ന, മനുഷ്യരെ അടിമയാക്കുന്ന മദ്യപാന ശീലത്തിന് സമൂഹവും സര്‍ക്കാരും ഒരേ പോലെ പച്ചക്കൊടി കാട്ടുകയല്ലേ?

പുതുവത്സരത്തെ ‘ലഹരിയോടെ’ വരവേല്‍ക്കാനായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും മുതലാളിമാരും അടങ്ങുന്ന സമൂഹം കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലകളില്‍ ഒറ്റ ദിവസം ചെലവിട്ടത് 30 കോടി രൂപ! ഇത് പുതുവത്സരത്തലേന്നിന്റെ കണക്കാണെങ്കില്‍ ക്രിസ്തുമസിന്റെ തലേന്ന് വിറ്റഴിച്ചത് 28 കോടി രൂപയുടെ മദ്യമാണ്. തിരുവോണത്തലേന്നാവട്ടെ 34.13 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത് അതായത്, ആഘോഷമേതായാലും മദ്യപാനം നടക്കണം!

ഈ കണക്കുകളെല്ലാം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ! ഇതിനൊക്കെ പുറമെ കേരളത്തിലുള്ള 750 ഓളം ബാറുകളില്‍ നിന്നുള്ള മദ്യവും മലയാളികള്‍ തന്നെയാണ് കുടിക്കുന്നത്. പിന്നെ വ്യാജന്‍, കള്ളില്‍ മായം ചേര്‍ക്കുന്ന സ്പിരിറ്റ് അങ്ങനെ മറ്റൊരു വഴിക്കൂടെയും നമ്മള്‍ മദ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അതൊക്കെ പോരാഞ്ഞ്, “നല്ല സാധനം കഴിക്കണമെങ്കില്‍ പട്ടാളം വേണം” എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന എത്രയോ മലയാളികളുണ്ട്! ഉത്സവവും വിശേഷവുമൊന്നും കണക്കാക്കാതെ വിമുക്തഭടന്മാരുടെ ക്വോട്ടാ കാത്ത് കഴിയുന്ന വലിയൊരു മദ്യപ വിഭാഗത്തെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.അതായത്, മുമ്പ് വല്ലപ്പോഴും മാത്രം, അതും ഒതുക്കത്തില്‍ അല്‍പ്പം മദ്യം അകത്താക്കിയിരുന്ന മലയാളിക്ക് മദ്യത്തോടുള്ള സമീപനമേ മാറിപ്പോയി. എന്തിനേറെ, സിനിമയിലെ മദ്യപാനം വില്ലന്‍‌മാരുടെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നായകന്‍ ഫുള്‍ടൈം മദ്യപാനിയായി മദ്യക്കുപ്പിയെ വാഴ്ത്തുന്നത് നാം മോഹന്‍‌ലാല്‍ നായകനായ ഹലോ, ചോട്ടാമുംബൈ എന്നീ സിനിമകളില്‍ കണ്ടുകഴിഞ്ഞു.ഇപ്പോള്‍ സ്കൂള്‍ കുട്ടികളുടെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് പോലും മദ്യം അവിഭാജ്യ ഘടകമാണ്. പരസ്യമായി ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്ന അപൂര്‍വമാളുകള്‍ക്ക് കുട്ടികളില്‍ നിന്നല്ല വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും അവയുടെ രാഷ്ട്രീയ ശാഖകളില്‍ നിന്നും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വെല്ലുവിളി നല്‍കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ മിനക്കെടേണ്ടി വരികയുമില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന മറ്റാളുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ. മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ.

കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക സമൂഹത്തിലെ മദ്യ മാന്യത ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമില്ല.അതായത്, ഒരു കുപ്പി മദ്യത്തിന് 200 ശതമാനത്തോളം വില്‍പ്പന നികുതിയാണ് നല്‍കേണ്ടി വരുന്നത്. ബിവറേജസ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന റമ്മിന് യഥാര്‍ത്ഥത്തില്‍ 18-20 രൂപ വരെയാണ് ചെലവാകുന്നത്. റമ്മിലെ ശരാശരി മുന്തിയ ഇനത്തിന് 300 രൂപയും ഏറ്റവും കൂടിയ ഇനത്തിന് 800 രൂപയുമാണ് സര്‍ക്കാര്‍ വില. ഒരു കുപ്പി ബ്രാന്‍ഡി നിര്‍മ്മിക്കാ‍ന്‍ ശരാശരി 35 രൂ‍പ മാത്രം ചെലവിടുമ്പോള്‍ ഇതിന്‍ മദ്യപാനി നല്‍കേണ്ടി വരുന്നത് 750 രൂപ വരെയാണ്. വിസ്കി ഒരു കുപ്പി നിര്‍മ്മിക്കാന്‍ ശരാശരി 40 രൂപ മാത്രമാണ് ചെലവ്. ഇത് മദ്യപിക്കുന്നവരുടെ കൈകളില്‍ എത്തുമ്പോള്‍ 1500 രൂപ വരെ ചെലവാകും!അതായത്, കേരളത്തിലെ മദ്യപാന ശീലം ക്രിമിനല്‍ വാസന കൂട്ടുകയും സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കുകയും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്താലും സര്‍ക്കാരിന് വിഷമിക്കേണ്ടതില്ല. ഓരോ മദ്യക്കുപ്പിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍‌മുട്ടയിടുന്ന താ‍റാവാണ്.

ആദിപാപങ്ങള്‍

നുസരണയില്ലാത്ത കുതിരയെപ്പോലെ അത് ആദ്യം ഇടത്തോട്ട് തലവെട്ടിക്കും.പിന്നെ വലത്തോട്ട്.ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയും.കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവന്‍ ഒരു കുട്ടിയായിരുന്നു. കാലുകുത്താന്‍ വെപ്രാളത്തോടെ വൃഥാ ശ്രമിക്കുമ്പോള്‍ അവന്റെ വായില്‍ വലിയൊരു നിലവിളി തികട്ടിവന്നു.പക്ഷേ പുറത്തേക്ക് കേട്ടില്ല.നിലത്ത് വീണുകിടക്കുമ്പോള്‍ എവിടൊക്കെയൊ വേദനിച്ചെങ്കിലും അവനത് വിഴുങ്ങി.ആരെങ്കിലും കാണുന്നുണ്ടോയെന്ന് പേടിയോടെ നോക്കി.അരികെ അപ്പോള്‍ ഒരു കുഞ്ഞുസൈക്കിളിന്റെ ചക്രശ്വാസം കേട്ടു.
.
ജീവിതത്തിലെ ആദ്യപാപത്തിന്റെ ശിക്ഷയായിരുന്നു അത്.ആരും കാണാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചവരെല്ലാം അനുഭവിച്ച ആദ്യപാഠം.കാലം ഉണക്കിയ കറുത്തപാടായി ശരീരത്തിലെവിടെയോ അതിന്നും ഉണ്ടാകും.അന്നത്തെ വീഴ്ചയുടെ സൈക്കിള്‍പാട്.തൊട്ടുനോക്കിയാലറിയാം അതേ തീവ്രതയോടെ ആ നീറ്റല്‍.അപ്പോള്‍ മനസ്സില്‍ നിന്ന് നീരൊലിക്കും. സൈക്കിളില്‍ നിന്ന് വീണവന്റെ ചിരി ചുണ്ടിലുണ്ടാകും
.
അരുതുകളുടെ നിഷേധം അഞ്ചോ ആറോ വയസ്സില്‍ അച്ഛനുമമ്മയും അറിയാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു.വലുതാകാനുള്ള ആഗ്രഹത്തിന്റെ ആദ്യത്തെ ചവിട്ടുപടിയാണ് സൈക്കിള്‍പെഡലുകള്‍.സ്വന്തംകാലില്‍, സൈക്കിള്‍ നില്‍ക്കാതെ പറപ്പിക്കുന്ന ദിവസമായിരുന്നു പണ്ട് ബാല്യത്തിന്റെ രാത്രിസ്വപ്‌നങ്ങളില്‍ നിറഞ്ഞത്.ബാലന്‍സ് ലഭിക്കുന്നത് പ്രായത്തിനുകൂടിയാണെന്ന വിചാരം രണ്ടുകൈയും വിട്ടുള്ള നീക്കത്തിന് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.
.
നാട്ടിന്‍പുറം സൈക്കിളുകളാല്‍ സമൃദ്ധമായ കാലമായിരുന്നു അത്.ഇടവഴിയില്‍ മിണ്ടുന്ന പൂച്ചയെപ്പോലെ സൈക്കിള്‍ മണികിലുക്കി നടന്നു.ചലിക്കുന്ന ഈ കളിപ്പാട്ടം കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ കൗതുകമായി.ഏറ്റവും വലിയ വാടകവസ്തുവും അന്ന് സൈക്കിള്‍ തന്നെ.
സ്‌കൂളിലേക്കുള്ള വഴിയില്‍ ഉല്ലാസകേന്ദ്രത്തിലെ കുതിരകള്‍കണക്കെ കുഞ്ഞുവാടകസൈക്കിളുകള്‍ വിശ്രമിച്ചു.ചുവന്നനിറമായിരുന്നു പലതിനും.തലമുറകളുടെ ചവിട്ടേറ്റ് അവയ്ക്ക് അകാലവാര്‍ദ്ധക്യംബാധിച്ചിരുന്നു.അനങ്ങുമ്പോള്‍ കറകറ ശബ്ദം കേള്‍ക്കും.ഹാന്‍ഡില്‍ കാണുമ്പോള്‍ അപ്പൂപ്പന്റെ പല്ലുകളെ ഓര്‍ത്തു.കുതിരക്കാരനെപ്പോലെ പ്രായമേറിയ ഒരാള്‍ വാടകസൈക്കിളുകള്‍ക്കരികെയിരുന്ന് ഉറക്കം തൂങ്ങി. വലിയവരുടെ സൈക്കിള്‍ പച്ചനിറത്തില്‍ നന്നേ മുതിര്‍ന്നതായിരുന്നു.
.
കരുതലിന്റേയും ആധിയുടേയും സ്വരങ്ങളാണ് സൈക്കിള്‍ചവിട്ടരുതെന്ന മുന്നറിയിപ്പുകളില്‍ കേട്ടത്.അതുകൊണ്ട് തൊടാന്‍തന്നെ പേടിച്ചു.ഹെര്‍ക്കുലീസ് എന്ന പേരില്‍ ചിത്രകഥകളിലെ വില്ലന്റെ ഛായനിറഞ്ഞുനിന്നു.അവയുടെ ചക്രങ്ങളില്‍ കറങ്ങുന്ന പൂക്കള്‍ ഉണ്ടായിരുന്നു. അതിന്റെ നിറങ്ങള്‍ എന്നെങ്കിലും കാല്‍ക്കീഴിലാകുമെന്ന ആത്മവിശ്വാസവും അരുതായ്മയിലേക്ക് അകമ്പടിയായി.
.
അന്ന് ഒരു അവധിദിവസമായിരുന്നിരിക്കണം.മനസ്സില്‍ അടക്കിവച്ചിരുന്ന ആഗ്രഹം നടപ്പാക്കാന്‍ തീരുമാനിച്ച നാള്‍.സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ തീരുമാനിച്ചവരെല്ലാം മൂന്നുമണിനേരങ്ങളാണ് തിരഞ്ഞെടുത്തത്.അച്ഛനുറങ്ങുന്നത് അപ്പോഴാണ്.നാട്ടുവഴികളും ഉച്ചമയക്കത്തിലാകും.എതിരേ വണ്ടികള്‍ വരില്ല.വീണാലും ആരും കാണില്ല.ഭയത്തോടെ കവലയിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരനൊപ്പം കൈയിലുള്ളത് ഒരു അമ്പതുപൈസ.അതില്‍ കുടുക്കയിലെ പൊടിയുണ്ടാകും. അല്ലെങ്കില്‍ അച്ഛന്റെ പോക്കറ്റിന്റെ വിയര്‍പ്പുമണം.
.
വാടകസൈക്കിളില്‍ ആദ്യമായിതൊട്ടപ്പോള്‍ കൈവിറച്ചു.ആദ്യസ്​പര്‍ശനങ്ങളെല്ലാം വിറയാര്‍ന്നതാണെന്ന് അന്നറിഞ്ഞില്ല.സൈക്കിള്‍ തരുമ്പോള്‍ സൂക്ഷിപ്പുകാരന്‍ കൈയിലെ പുരാതനമായ വാച്ചിലേക്ക് നോക്കി.കൈയിലെ അമ്പതുപൈസയുടെ വില ഒരുമണിക്കൂറാണ് .അച്ഛനുണരുന്നതിനും അമ്മ പാലിനുപോയി മടങ്ങിവരുന്നതിനും മുമ്പ് തിരിച്ചുചെല്ലണം.സമ്മര്‍ദ്ദം ഹൃദയത്തിന്റെ ട്യൂബുകളില്‍ നിറഞ്ഞു.ചവിട്ടിത്തുടങ്ങിയപ്പോള്‍ സൈക്കിള്‍ തുടക്കക്കാരോട് കാട്ടുന്ന സ്വഭാവം പുറത്തെടുത്തു.ഇടഞ്ഞോടി.കൂട്ടുകാരന്റെ കൈത്താങ്ങാണ് ബലം.ആദ്യ ദിവസത്തെ അദ്ധ്വാനം കഴിഞ്ഞ് വീട്ടില്‍ചെല്ലുമ്പോള്‍ ആരൊക്കെയോ ആയ ഭാവമായിരുന്നു.
.
പിന്നീടുള്ള ദിവസങ്ങളില്‍ കൂട്ടുകാരന്‍ 'കൈവിടും'.ഒറ്റയ്ക്കുള്ള കന്നിപ്പാച്ചിലില്‍ എതിരെയുള്ള മരങ്ങളും മനുഷ്യരും പീടികകളും 'മൈഡിയര്‍ കുട്ടിച്ചാത്ത'നിലെപ്പോലെ കണ്ണിനുനേര്‍ക്ക് പാഞ്ഞുവരുന്നതുപോലെ തോന്നും.ഒടുവില്‍ വലതുകാല്‍ നിലത്തുകുത്തി,ഇടതുകാലില്‍ തൊങ്കിത്തൊങ്കി,വീണ്ടും വലതുകാല്‍ പൊക്കി,വായുവിലൊരു അര്‍ദ്ധവൃത്തംവരച്ച് സൈക്കിള്‍തണ്ടിനുമുകളിലൂടെ വലതുപെഡലില്‍ പൂര്‍ണ്ണമാകുന്ന അവസാനഅടവും അഭ്യസിക്കുന്നതോടെ സൈക്കിള്‍ വരുതിയിലാകും.
.

വിലക്കുകളുടെ ചൂരലിനെ ഭയക്കാതിരുന്നവര്‍ അച്ഛന്റെയോ ചേട്ടന്റെയോ സൈക്കിള്‍ മോഷ്ടിച്ചു.അഭിലാഷംകൊണ്ട് അടങ്ങിയിരിക്കാനാകാതെ പോയ ബൈസൈക്കിള്‍ തീവ്‌സ്.
എനിക്ക് കൂട്ടുകാരിയും കേരളത്തിന് കഥാകാരിയുമായ രേഖ.കെ. ചേട്ടന്റെ സൈക്കിളില്‍ നടത്തിയ അത്തരമൊരു യജ്ഞത്തെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് .
.
'...ചവിട്ടാന്‍ നേരം കണ്ണുതള്ളുന്നു.ബ്രേക്കുപോലും പിടിക്കാനാവാതെ റോഡിലെകുഴിയിലേക്ക് വീഴുന്നുവെന്നുറപ്പായി.എന്റെ വലംകൈ പ്ലാസ്റ്ററിട്ട് കഴുത്തില്‍ കെട്ടിയിട്ട് നടക്കുന്ന ആ അവധിക്കാലം ഒരു നിമിഷം ഞാന്‍മുന്നില്‍ കണ്ടു.കാലൊടിയുന്നതും ചേട്ടനടിക്കുന്നതും കണ്ടു.നട്ടെല്ലൊടിഞ്ഞ് എക്കാലവും രോഗിയായി കിടക്കുന്നതും കണ്ടു.പക്ഷെ,ആ ഒരു നിമിഷം!ഞാനെന്റെ ആഗ്രഹങ്ങളുടെ ആവേശമത്രയും കോരിയെടുത്ത് സൈക്കിളിനെ ചുംബിക്കുകയായിരുന്നിരിക്കണം.സൈക്കിളെനിക്ക് വഴങ്ങി.സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചിരിക്കുന്നുവെന്ന വലിയ സത്യം വെള്ളാനിയിലെ ചെമ്മണ്ണുറോഡിലെ ആറരയുടെ ചുവന്ന
ഇരുട്ടിനെ സാക്ഷിയാക്കി ഞാനറിഞ്ഞുഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം.വിലക്കുകളുടെ കടുത്ത മുള്ളുവേലി തകര്‍ത്ത് ഞാനൊരു കൊട്ടാരം കീഴടക്കിയിരിക്കുന്നു.വെള്ളാനിയിലെ ഇരുട്ട് ഒരു ലഹരിയോടെ എന്നെ തൊട്ടു.'(സ്‌നേഹിതനേ..സ്‌നേഹിതനേ...)
.
പിന്നീടുള്ള വരികള്‍ക്കൊടുവില്‍ 'ജീവിതത്തില്‍ ഞാനേറ്റവുമധികം ആഗ്രഹിച്ചിട്ടുള്ളത് ഒരു സൈക്കിളാണ്....ജീവിതത്തില്‍ ഏറ്റവും ആനന്ദം തന്നത് ഒരു സൈക്കിളാണെങ്കിലും എനിക്കിപ്പോഴും സ്വന്തമായി ഒരു സൈക്കിളില്ല....'എന്നു സങ്കടപ്പെട്ട കൂട്ടുകാരിക്കുവേണ്ടി സൈക്കിള്‍ചിത്രമുള്ള പിറന്നാള്‍ കാര്‍ഡുതേടി മിഠായിത്തെരുവു മുഴുവന്‍ അലഞ്ഞപ്പോഴും അരികെ കേട്ടു ഒന്നിലധികം മണിയൊച്ചകള്‍.ഭാഗ്യക്കുറിക്കച്ചവടക്കാരുടെ വാഹനമായിരുന്നു പണ്ട് സൈക്കിളുകള്‍.നാളെയാണ്..നാളെ...നാളെ...എന്നു ശബ്ദിച്ച വാഹനങ്ങള്‍.അവയിലേറ്റി കാലം നമ്മെ നാളെകളിലെത്തിച്ചു.സൈക്കിള്‍ ഇന്നലെകളിലേക്ക് ഓടിപ്പോയി.
.
ഒരു വീഴ്ചയില്‍ തുടങ്ങിയ ധിക്കാരങ്ങള്‍ ചുണ്ടിലെ തീയായിപ്പടര്‍ന്നു.സൈക്കിളിന്റെ കുളമ്പടിപോലെ കൊതിപ്പിച്ച ഒന്നായിരുന്നു ബീഡിയുടെ ചുവന്നപൊട്ട്. കണ്ണാടിയില്‍ മീശയുടെ കറുപ്പ് കണ്ടുതുടങ്ങിയ സമയമായിരുന്നു അത്.ദാവണിയുടുത്തവരേയും പട്ടുപാവാടയിട്ടവരേയും കാണുമ്പോള്‍ മനസ്സ് കല്ലുവീണകുളം പോലെ ഇളകിയിരുന്ന നാളുകള്‍.കൗമാരത്തിന്റെ കനല്‍ എരിഞ്ഞുതുടങ്ങിയത് ആദ്യമായി ബീഡിവലിച്ചപ്പോഴാണ്.
.
കടലാസ് ചുരുട്ടിക്കത്തിച്ച കുട്ടിക്കളിക്ക് അന്നേരം കാര്യത്തിന്റെ ചൂടുണ്ടായി.ആളിപ്പടരാന്‍ ആഗ്രഹിച്ചവര്‍ രണ്ടാമത്തെ പാപത്തിന് തീകൊളുത്തിയതും ആരും കാണാതെയാണ്. തട്ടിന്‍പുറമോ,കക്കൂസോ നിശബ്ദസാക്ഷികളായി നിന്നു.അടുപ്പിനരികെനിന്ന് അമ്മ ചുമയ്ക്കുന്നതുപോലൊരു ശബ്ദം ആദ്യം വെളിയില്‍ വന്നു.മൂക്കും വായും പുകക്കുഴലുകളായി.ഊണിനിടെ ചോറുതൊണ്ടയില്‍കെട്ടിയപോലൊരു അനുഭവം.
തലയില്‍ തട്ടിത്തരാന്‍ ആരുമുണ്ടായില്ല.അകന്ന ബന്ധത്തില്‍പെട്ട ചേട്ടന്മാരുടെ ശിക്ഷണത്തില്‍ വലിപഠിക്കാനിറങ്ങിയവര്‍ക്ക് പക്ഷേ തുണയുണ്ടായിരുന്നു.ഒരു തെറിയുടെ തലോടല്‍.
.
ദരിദ്രന്മാര്‍ ആദ്യപുകയെടുത്തത് അച്ഛന്റെ ബീഡികൊണ്ടാണ്.സമ്പന്നര്‍ അമ്മാവനെപ്പോലുള്ളവര്‍ കൊണ്ടുവന്ന ട്രിപ്പിള്‍ഫൈവ് ഉപയോഗിച്ചും.ഭഒളിച്ചുനിന്ന് വലിച്ച ചില പാവങ്ങളെ പറന്നുപൊങ്ങിയ വെളുത്തചുരുളുകള്‍ ചതിച്ചു.മണം പിടിച്ചുവന്നവര്‍ ചെവിയ്ക്ക് പിടിച്ചു.മൂക്കിലൂടെ പുകവിടാന്‍ പഠിക്കുന്നതോടെ പുകവലിയിലെ അവസാനതന്ത്രവും ചുണ്ടിലാകുന്നു.പൂക്കള്‍ വിരിയുന്ന ഉടയാടകളും കാതില്‍ വളയവുമായി നടന്നു വന്ന പെണ്‍കുട്ടികളായിരുന്നു അതുവരെയുള്ള മുന്തിയ ലഹരി.
.
പക്ഷേ വിലക്കപ്പെട്ട വസ്തുക്കളില്‍ ഏറ്റവും വീര്യമേറിയതിനെ ഏറെപ്പേരും പരിചയിച്ചത് പിന്നീടാണ്.ആനന്ദത്തിന്റെ ചഷകങ്ങള്‍ ആദ്യം നിറഞ്ഞു തുളുമ്പിയത് കഞ്ഞിവെള്ളത്തിന്റെ നിറമുള്ള കള്ളിലാണ്. നിലാവിന്റെ വീഞ്ഞൊഴുകിയ രാത്രികളില്‍ സംഘം ചേര്‍ന്നായിരുന്നു തുടക്കം.ആനപ്പുറങ്ങള്‍ പോലെ പരന്ന വലിയ പാറകളിലും ഇരുട്ടു കുലച്ച വാഴത്തോപ്പുകളിലും മയങ്ങിക്കിടക്കുന്ന മരച്ചീനിപ്പാടങ്ങളിലും അവരൊത്തുകൂടി.കയറ്റം അറിയുന്നവര്‍ തെങ്ങിന്‍മുകളുകള്‍ തേടിപ്പോയി.കൂട്ടത്തിലെ കുറുക്കന്മാര്‍ കോഴിക്കൂടുകള്‍ നോട്ടമിട്ടു.പകയുള്ള പെരുച്ചാഴികള്‍ ആര്‍ട്‌സ് ക്ലബ്ബിന് പിരിവു തരാത്തവരുടെ പറമ്പുകളിലെ കപ്പമാന്തി.അന്യന്റെ മുതലുകള്‍ അനുഭവിച്ച ആ രാവില്‍ എല്ലാവരും ചേര്‍ന്നുറങ്ങി.അന്ന് കട്ടെടുത്ത കള്ളിനോളം അനുഭൂതി തരാന്‍ പിന്നീടുള്ള മധുപാനമഹോത്സവങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്ന് എത്രയോ പേരുടെ അനുഭവസാക്ഷ്യം.
.
കള്ളുകുടി കപ്പല്‍കയറിയത് കോളേജ്കാലത്താണ്.കട്ടന്‍ചായയെ ഓര്‍മിപ്പിച്ച വിദേശപാനീയത്തില്‍ നാവ് നങ്കൂരമിട്ട കാലം.ഒരിക്കലും നടക്കാത്ത സംസ്ഥാന സമ്മേളനങ്ങളുടെ പേരുപറഞ്ഞ് പിരിച്ച കാശ് സിഗരറ്റ്പുകയും അവിഞ്ഞ ഗന്ധവും നിറഞ്ഞ അരണ്ടവെളിച്ചത്തില്‍ ആവിയായി. എല്ലാവിദ്യാര്‍ത്ഥി സംഘടനകളുടെയും കൊടികള്‍ ബാറുകളില്‍ സംഗമിച്ചു.പക്ഷേ,അപ്പോഴും മറക്കാനാകുമായിരുന്നില്ല ആദിമലഹരിയെ. പോഞ്ഞിക്കരയെന്നും കുട്ടാമ്പുറമെന്നും ചെമ്പകമെന്നുമൊക്കെ പേരുള്ള ഷാപ്പുകളില്‍ കോളേജുകുമാരന്മാര്‍ കുടങ്ങള്‍തുറന്നുവച്ച് പാടി..
മദ്യത്തില്‍ ചിലര്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത് ഹോസ്റ്റലുകളില്‍ വച്ചായിരുന്നു.ആ ദിവസത്തിന് ഏതെങ്കിലും ആഘോഷത്തിന്റെ അലുക്കുകളുണ്ടായിരുന്നു.കുറേപ്പര്‍ക്കെങ്കിലും അത് പ്രണയനഷ്ടത്തിന്റെയൊ നിരാസത്തിന്റെയൊ കരിദിനവുമായി.
.

അന്നൊക്കെ ക്ലാസ്സില്‍ കയറാതെയുള്ള സഞ്ചാരം തീയറ്ററുകളില്‍ അവസാനിച്ചു. ഉച്ചപ്പടങ്ങളുണ്ടായത് അങ്ങനെയാണ്.തൃശ്ശൂരില്‍ ഗിരിജയും തിരുവനന്തപുരത്ത് ശ്രീബാലയും പൊക്കുന്നില്‍ ഗീതയും ചേര്‍ത്തലയില്‍ ഭവാനിയും കാതരകളായി കാത്തിരുന്നു.ആദ്യമായി കാണാന്‍പോയവര്‍ ഇടവേളയ്ക്കുതൊട്ടുമുന്നിലെ തുണ്ട് വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ അവസാനം വരെ കാത്തു.പാതിയില്‍ ഇറങ്ങിപ്പോകുന്നവരെ അത്ഭുതത്തോടെ നോക്കി.പക്ഷേ അവര്‍ പതിവുകാരായിരുന്നു.അവര്‍ക്കറിയാം ഇനിയൊന്നുമില്ലെന്ന്.അവസാനവെളിച്ചം വീഴുന്നത് പല പരിചിത മുഖങ്ങളിലേക്കാകുമെന്നും.
.

പണം ചുരത്തുന്ന മലനാടന്‍അപ്പന്മാരുടെ മക്കളെ കൂട്ടുകാരായി കിട്ടിയവര്‍ വി.സി.ആര്‍ എന്ന കാഴ്ചപ്പെട്ടിയില്‍ നീലക്കാസറ്റുകള്‍ കണ്ടു.വീട്ടില്‍ ആരുമില്ലാത്തദിവസം അടക്കിപ്പിടിച്ച നിശ്വാസങ്ങളോടെ കുറേപ്പേര്‍ പൊട്ടാനൊരുങ്ങിയ അമിട്ടുകുറ്റികളായി.ജീവിതം പിന്നെ എന്തെല്ലാം കാട്ടിത്തന്നു.പിന്നീടുള്ള അനുഭവങ്ങള്‍ ഇങ്ങനെ സമാധാനിപ്പിക്കുന്നു..പണ്ട് ചെയ്തതൊന്നും പാപങ്ങളേയല്ല...
.
copied from : Keralites.yahoogroups.com
.

Saturday, January 2, 2010

HAPPY NEW YEAR WISHES TO ALL THE READERS OF "SHWAASAM"

As we start another year, may God fill our hearts with joy and give us peace in our hearts as we put our full trust in Him. Wishing you a blessed year ahead and thank you for the year 2009 experience!


May this new year bring joy and happiness to each and everyone in the family as we share our blessings with one another.


May our good Lord guide and bless you with all his graces this 2010. May you have good health and happiness throughout the year.


Happy New Year! Happy New Year! 2010!!


Friday, January 1, 2010

ഇവിടം സ്വര്‍ഗ്ഗമാണ്...


മഴയെത്തും മുമ്പേ....
മഴവില്ല്..
മഴവില്‍ കാവടി...
ആലഞ്ചേരി തമ്പ്രാക്കള്‍...
വലിയ ലോകവും ചെറിയ മനുഷ്യനും..the donദേ ഇങ്ങോട്ട് നോക്ക്യേ .....
4 the people


ചട്ടമ്പി നാട്...
അക്കരെ നിന്നൊരു മാരന്‍...
ഓടരുതമ്മാവാ ആളറിയാം..


മണ്ടന്മാര്‍ ലണ്ടനില്‍...


ഇവര്‍ വിവാഹിതരായാല്‍...


രാവണ പ്രഭു....

അപരിചിതന്‍..


3 idiots

ശത്രുക്കള്‍...... ബന്ധുക്കള്‍..


കിന്നാര തുമ്പികള്‍...


വിധേയന്‍...


3 men army


പാസ്സഞ്ചര്‍..പുതിയ മുഖം....നമ്പര്‍ 20 മദ്രാസ് മെയില്‍വന്നു ... കണ്ടു...കീഴടക്കി...

ആചാര്യന്‍..
ഒരാള്‍ മാത്രം..ഹലോ... മൈ ഡിയര്‍ റോന്ഗ് നമ്പര്‍....