
ഒരു നിമിഷം ഈ വായു നിന്നില്‍ നിന്നും വിട്ടുപോയാല്‍ നീ നിഴല്‍ പോലുമല്ലെന്ന്ഒരു മാത്രയെങ്കിലും നീ ഓര്‍ക്കുന്നുണ്ടോ ? ഓര്ത്തിട്ടുന്ടെങ്കില് ആ നിമിഷം മുതല്‍ മാത്രമാണ് ഓരോരുത്തരും യഥാര്‍ത്ഥ മനുഷ്യനാവുന്നത്.
എന്നെയും നിങ്ങളെയും പോലുള്ള ഓരോ അഹങ്കാരികളും ഇത്ഓര്ക്കാന് തന്നെയാവണം ഈ മാഗസിന്റെ സ്രഷ്ടാക്കള്‍ ഇതിനു ശ്വാസം എന്നപേരു കൊടുത്തത് . ശ്വാസം വളരെ നിസ്സാരമായ രണ്ടക്ഷരങ്ങള്‍ . പക്ഷെ വളരെ വളരെ ശക്തവും. ഈ രണ്ടക്ഷരമില്ലെന്കില് എന്താണ് മനുഷ്യന്. എന്താണ് ജീവ ജാലങ്ങള്‍., എവിടെ ജീവന്റെ വെളിച്ചം.. ശക്തി..
ഇല്ല ..... പിന്നെ ഒന്നുമുണ്ടാവില്ല .. അതോടെ അവസാനം ... എല്ലാറ്റിന്റെയും അവസാനം. ശ്വാസം നമ്മില്‍ നിന്നും വിട പറയുമ്പോള്‍ നമ്മുടെ നിഴലും വിട ചൊല്ലും.. അത് വരേയ്ക്കും , ശ്വാസവും നിഴലും നമ്മില്‍ ബാക്കിയാവുന്ന കാലം എന്തെങ്കിലും നന്മകള് ചെയ്താല്‍ അത് മാത്രമെ ബാക്കിയാവുകയുള്ളൂ. ആള് ആവാനുള്ള ശ്രമങ്ങള്‍ തല്കാല പേരു മാത്രമെ നമുക്കു നേടിതരുന്നുള്ളൂ എന്നത് മറക്കാതിരിക്കാം.. സ്ഥാന മാനങ്ങള്‍ , അധികാര സ്ഥാനങ്ങള്‍ , ആടയാഭരണങ്ങള്‍ ... എല്ലാം... എല്ലാം... നശിക്കും .. ഒരുകാലം . .
പക്ഷെ മനസ്സിന്റെ നന്മ ..... മരിക്കുമോ എന്നെങ്കിലും... മണ്മറഞ്ഞ നിങ്ങളുടെ അടുത്ത ബന്ധു ... സുഹൃത്ത് മറന്നോ ഇന്നു വരെ നിങ്ങള്‍ അവരെ.. ?? ഇല്ല മറക്കില്ല ഒരിക്കലും അത്തരം ബന്ധങ്ങള്‍ മറവിയുടെ ആഴങ്ങളിലേക്ക് പോവില്ല. ഉറപ്പ്..
ഞാന്‍
പിന്നെ ഞാന്‍ ആരാണെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വഷിച്ച് കൊണ്ടിരിക്കുന്നത് ... പല പേരുകളും എന്നിലേക്ക് ചൂണ്ടപ്പെടുന്നുണ്ട് എന്നും അറിഞ്ഞു. എന്റെയും, നിങ്ങളുടെയും ഇടയില്‍ ഇങ്ങിനെ ഒരു മറ മനപ്പൂര്‍വം വച്ചത് ഞാന്‍ നിങ്ങളില്‍ നിന്നും ഉയരങ്ങളിലാണ് എന്ന് കരുതിയിട്ടല്ല. പകരം ഞാന്‍ പറയുന്ന ചിലനഗ്ന സത്യങ്ങള്‍ പലരെയും നഗ്നരാക്കും , എന്നെയടക്കം , എന്നത് കൊണ്ടാണ്........അതിനാല്‍ എന്നോട് പൊറുക്കുക . തത്കാലം ഞാന്‍ അദൃശൃന് ആയി ഇരുന്നോട്ടെ..... രാജാവ് നഗ്നനാണ് എന്ന് പറയാനെങ്കിലും .... ഈ ശ്വാസത്തിലെ ഒരു നിഴലാണ് ഞാന്‍.. ശ്വാസം ഇല്ലാതാവുമ്പോള്‍ ഒരു പക്ഷെ ഞാന്‍ ഈ നിഴലില്‍ നിന്നും പുറത്തു വന്നേക്കും.... അത് വരെ ദയവായി ക്ഷമിക്കൂ........
.
1 comment:
ingane poyal ninte swaasam nhangal edukkum...
Post a Comment