Sunday, May 10, 2009

അഭിമാനത്തോടെ പടിയിറങ്ങിയ കുഞ്ഞമ്മദ് സാര്‍


വിദ്യാഭ്യാസ പരമായി ഏറെ പിന്നിലായിരുന്ന പെരിങ്ങളം മണ്ഡലത്തിന്‍റെ ഏറ്റവും വലിയ പോരായ്മ ഉന്നത വിദ്യഭ്യാസ സ്ഥാപനങളുടെ അഭാവമായിരുന്നു. ഇതിനു പരിഹാരമായി ഒരു എയ്ഡഡ് കോളജ് മണ്ഡലത്തില്‍ ആരംഭിക്കാന്‍ സ്ഥലം മുന്‍ എം എല്‍ എ കൂടിയായിരുന്ന വിദ്യഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീര്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ പ്രിന്‍സിപ്പല്‍ ആരാകണം എന്ന് ഇന്നത്തെ കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ പ്രസിഡന്റ് ആയ മാനെജ്മെന്റ്റ്‌ കമ്മിറ്റിക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല .പ്രദേശവാസിയും അറിയപ്പെടുന്ന സാമുഹിക പ്രവര്‍ത്തകനുമായ തളിപ്പറമ്പ് സര്‍ സയ്യിദ്‌ കോളജ്‌ ഉര്‍ദു വിഭാഗം തലവന്‍ എന്‍ കുഞ്ഞമ്മദ് സര്‍ അങ്ങനെ 1995 ജൂണ്‍ 16 നു കല്ലിക്കണ്ടി എന്‍ എ എം കോളെജിന്റെ പ്രഥമ പ്രിന്‍സിപ്പലായി സ്ഥാനമേറ്റെടുത്തു.
ഏതൊരു സ്ഥാപനത്തിനും തുടക്കത്ത്തിലുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിമിതികളും ഈ കോളേജിനും ഉണ്ടായിരുന്നു .കല്ലിക്കണ്ടി ടൌണില്‍ ഒരു മദ്രസയില്‍ ആയിരുന്നു കോളേജിന്റെ ആരംഭം . എങ്കിലും ക്ലാസ്സുകള്‍ കുറ്റമറ്റ രീതിയില്‍ ആക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ത്തികള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും ഒരു പ്രിന്‍സിപ്പാളിന്റെ ബാധ്യതകള്‍ക്കപ്പുരത്ത് നിന്ന് കൊണ്ടു കുഞ്ഞമ്മദ് സര്‍ നടത്തിയിരുന്നു .മൂന്നു വര്‍ഷത്തിനു ശേഷം സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോഴും പരാതികളും പ്രശ്നങ്ങളും തീര്‍ന്നിരുന്നില്ല .സ്വന്തം വീട് പണി എങ്ങനെ ശ്രദ്ധിക്കുമോ ആ രീതിയിലായിരുന്നു അദ്ദേഹം കോളേജ്‌ ബില്‍ഡിംഗ് നിര്‍മ്മാണ പ്രവര്‍ത്ത്താനങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്‌ .അടിസ്ഥാനപരമായ പ്രയാസങ്ങള്‍ക്ക് പുറമേ അക്കാദമിക് തലത്തിലും ഒരു പാട് കടമ്പകള്‍ തീര്‍ക്കാനുണ്ടായിരുന്നു .ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു യു ജി സി അംഗികാരം.കംപ്യുട്ടര്‍ സയന്‍സിനു വേണ്ടി നല്ലൊരു ലാബ് , ഇതിനിടയില്‍ ആരംഭിച്ച പോളിമര്‍ കെമിസ്ട്രിക്കു വേണ്ടി വിശാലമായ ഒരു ലാബ്, മൂന്നു പുതിയ കോഴ്സുകള്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീളുകയാണ് .കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ്‌ ഓഫ് സ്ടടീസ്ചെയര്‍മാന്‍ ,അക്കാദമിക്‌ കൌന്‍സില്‍ അംഗം ,കാലിക്കറ്റ്‌ സര്‍വ്വകാല ശാല ബോര്‍ഡ്‌ ഓഫ് സ്ടടീസ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2005 മേയ്‌ 31 നു അഭിമാനപൂര്‍വ്വം കല്ലിക്കണ്ടി കോളജില്‍ നിന്നും പടിയിറങ്ങി .

1 comment:

ഫൈസല്‍ മുഹമ്മദ് said...

കുഞ്ഞമ്മദ് സാറിനെ ഇതു വരെ ആരും ഓര്‍ത്തില്ല. മറവി ഒരു ശാപമാവുന്നു. കുഞ്ഞമ്മദ് സാറിനെ ഓര്‍ക്കാതെ ഇങ്ങിനെ ഒരു മാഗസിന്‍ തികച്ചും അപൂര്‍ണമായിരുന്നു. ആ സ്നേഹവും ആ വാല്സല്യവും അനുഭവിച്ചു അതോടോപ്പമുണ്ടായിരുന്ന പേടിയും എന്തൊക്കെ പറയണമെന്ന് അറിയുന്നില്ല. പ്രിന്‍സി എന്നാല്‍ നമുക്കൊക്കെ കുഞ്ഞഹമ്മദ്‌ സര്‍ മാത്രമാണ് ഇന്നും.

നന്ദി മുഹമ്മദ്‌ ഓര്‍മിപ്പിചതിന്ന് . ഒരായിരം നന്ദി..