കാന്റീനിന്റെ ഒരു മൂലക്കിരുന്നു ഇബ്രായികാന്റെ (സ്നേഹം കൂടുമ്പോള്‍ ഉംബായ്ക,പറ്റു കൂടുമ്പോലും) ചൂടു ചായ ആസ്വദിച്ച് കുടികുമ്പോലാണ് നിസാറിന് വെളിപാടുണ്ടായത് ... "ഡാ , ജോസ് സാറിന്റെ അസ്സൈന്മേന്റ്റ് സബ്മിറ്റ് ചെയ്യണ്ട ലാസ്റ്റ് ഡേറ്റ് നാളെയല്ലേ ???"
ഞാനൊന്നു ഞെട്ടി.. അതിന്റെ വകയായി ഗ്ലാസില്‍ നിന്നും കുറച്ചു ചായ താഴെ കറുത്ത ബെഞ്ചില്‍ വീണു .. യുസുഫ് സാറിന്റെ അസ്സൈന്മേന്റ്റ് എന്നും പറഞ്ഞു ലൈബ്രറിയില്‍ നിന്നും എടുത്ത ബുക്കുകള്‍ ഇതു വരെ തിരിച്ചു കൊടുത്തിട്ടില്ല .. ഇനി രഫരന്സിനു ബുക്ക് എന്നും പറഞ്ഞു ചെന്നാല്‍ ഇസ്മയിലും സുബൈര്കയും കൂടി തിന്നാന്‍ വരും ..
അപ്പുറത്ത് ജുനിയര്സിന്ടെ പോറോട്ടയില്‍ കയ്യിട്ടു വാരിയിരുന്ന CH തിരിഞ്ഞു നിന്നു ...
"ഡാ... ടെന്‍ഷന്‍ ആയി ..ഇനി സിഗരറ്റ് കിട്ടാതെ ഒരു രക്ഷയുമില്ല .."
"അതിന് നീയെന്തിനാ ടെന്‍ഷന്‍ ആകുന്നെ ..നീ BCom അല്ലെ ??" അസ്ഫരിന്റെ ന്യായമായ ചോദ്യം ...
"അതിന് നീയെന്തിനാ ടെന്‍ഷന്‍ ആകുന്നെ ..നീ BCom അല്ലെ ??" അസ്ഫരിന്റെ ന്യായമായ ചോദ്യം ...
"ഡാ BCom ഉം ba യും അല്ല ..സ്നേഹം ..അതാടാ വലുത് .."CH നു ടെന്‍ഷന്‍ മാറുന്നില്ല ...
"ഉമ്ബായിക്കാ ...ഫുള്‍ ടെന്‍ഷന്‍ ആയി ..ഒരു സിഗരറ്റ് എടുത്തേ "....അകത്തു പോരോട്ടയടിച്ചു കൊണ്ടിരിക്കുന്ന ഇബ്രായികാനെ വഹിപികാനുള്ള പരിപാടിയാണ് ... അപ്പൊ അതിനായിരുന്നു ടിയാന്റെ ടെന്‍ഷന്‍ ..
"സിഗരറ്റ് പോയിട്ട് ഒരു ബീഡി പോലുമില്ല ...രാവിലെ തന്നെ .."ഇബ്രായികാക് ദേഷ്യം ...
പാലം കുലുങ്ങിയാലും നമ്മളെ കുലുങ്ങാന്‍ കിട്ടില്ലെന്ന ഭാവത്തില്‍ ചായ കുടിചോണ്ടിരുന്ന അസ്ഫാരിനെ കണ്ടപ്പോള്‍ നിസാറിന് ദേഷ്യം വന്നു ... "ഈ ------- നു (വിട്ട ഭാഗം വായനകാരുടെ മനോഗതം പോലെ പൂരിപ്പിക്കാം ) എന്ത് അസൈന്മേന്റ്റ് എന്ത് സെമിനാര്‍ ..."
"ഇപ്പൊ എന്ത് ചെയ്യും ?" നിസാര്‍ എന്നോടായി ചോദിച്ചു .. "വാ നോക്കാം .." ഞങ്ങള്‍ പുരതെകിറങ്ങി ... "ലൈബ്രറിയില്‍ നിന്നും രണ്ടു ബുക്സ് കിട്ടിയാല്‍ മതി .. എഴുതാന്‍ ഗേള്‍സിനെ ആരെയേലും എല്പികാം .."നിസാര്‍ .
"ഗേള്‍സിന്റെ അടുത്തേക്ക് ചെന്നാല്‍ മതി ... ഇപ്പൊ പണ്ടത്തെ പോലെയൊന്നുമല്ല .. ആദ്യമൊക്കെ പറഞ്ചാല്‍ എഴുതി തരുന്നതായിരുന്നു ..ഇപ്പോ ഒടുക്കത്തെ ബര്ഗിനിങ്ങാ ..."ഞാന്‍ ഓര്‍മിപ്പിച്ചു ...
ശരിയാ ...ആദ്യമൊക്കെ ഒരു മഞ്ച് മതിയായിരുന്നു ..ഇപ്പൊ ഒന്നു റഫ് ആയി എഴുതാന്‍ തന്നെ 5 മന്ച്ചാണ് കണക്കു,പൈസ നോക്കിയിട്ട് കാര്യമില്ല ..അസൈന്മേന്റ്റ് നാളെ തന്നെ കൊടുക്കണം .. ഇല്ലേല് ജോസ് സാറിന്റെ വകയായി കേള്‍കാം ..."എന്നാതിനാടാ രാവിലെ തന്നെ കെട്ടി വലിചോണ്ടിങ്ങോട്ടു പോരുന്നെ ??"
ലൈബ്രറിയില്‍ ഇസ്മയില്‍ മാത്രമെ ഉള്ളു ...ലൈബ്രറിയിലെ പ്രഥാന സഹായിയായ ഇസ്മയില്‍ മറ്റൊരു കഥാപാത്രമാണ് ..കേള്വിക്കുരവുള്ള ഇസ്മയിലിനെ പറ്റി ക്യാമ്പസ്സില്‍ ഒരുപാടു കഥകള്‍ ഉണ്ടായിരുന്നു .. അതിലൊന്നാണ് രണ്ടു ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്തികളെ ലൈബ്രറിയില്‍ നിന്നും പുര്താകിയ സംഭവം ..
ചൂയിന്ഗം ചവക്കുകയായിരുന്ന പാവങ്ങള്‍ സംസാരികുകയാനെന്നു കരുതിയാണ് ഇസ്മയില്‍ കോളറിനു പിടിച്ചു പുറത്താക്കിയത്......
ഇസ്മയിലിനെ മണിയടിച്ചു ബുക്സുമായി പുരതിരങ്ങിയപ്പോലാണ് ആരൊക്കെയോ തലങ്ങും വിലങ്ങും ഓടുന്നത് കണ്ടത് .. സംഭവം മനസിലായി ..പ്രിന്‍സി ഇതു വഴിയെങ്ങാനും വരുന്നുണ്ടാകും .. ക്ലാസ്സ് ടൈം ആണ് ... ക്ലാസ്സില്‍ കേറിയിട്ട് രണ്ടു ദിവസമായി .. ഞങ്ങള്‍ മെല്ലെ മുകളിലേക്ക് കേറി .. ഇല്ല പ്രിന്‍സി അവിടെയെങ്ങുമില്ല ..ഞങ്ങള്‍ ഓടി മൂന്നാം നിലയില്‍ എത്തി .. പണി പൂര്‍ത്തിയാകാത്ത ഒരു ക്ലാസില്‍ കയറിയപ്പോലാണ് ശ്വാസം നേരെ വീണത് ..ഇടകാല ആശ്വാസം പോലെ അവിടെ നാലഞ്ചു ഗേള്‍സ് ..എല്ലാരും ഫസ്റ്റ് ഇയര്‍ ആണ് .. ഓ ..ഫ്രീ അവര്‍ ആയിരിക്കും ..
ക്ലാസ്സ് കട്ട് ചെയ്യാനൊന്നും ഇവര്‍ ആയിട്ടില്ല .. എന്തായാലുംവന്നതല്ലേഇനികുറച്ചു പഞാരയായികലയാമെന്ന ഭാവത്തില്‍ നാനും നിസാരും ... പെട്ടെന്നാണ് ഫസ്റ്റ് ഇയര്സുന്ദരിമാരുടെ മുഖഭാവം ആകെ മാറിയത് ... ഞങ്ങള്‍ കാര്യമറിയാതെ പുറകോട്ടു നോക്കി ..
ദഹിപ്പിക്കുന്ന നോട്ടവുമായി പ്രിന്‍സി ... പാതി ജീവന് പോയത് പോലെയായി നങ്ങളുടെ അവസ്ഥ .. ഇപ്പൊ കിട്ടും നല്ല നാടന്‍ വെടിക്കെട്ട് , ഞങ്ങള്‍ തനിചാനെങ്ങില് എന്തും സഹികാംആയിരുന്നു ..
ഇതിപ്പോ ഗേള്‍സിന്റെ മുമ്പില്‍ വെച്ചു , അതും ഫസ്റ്റ് യീരിലെ ..പക്ഷെ നങ്ങളെ തീര്‍ത്തും ഇല്ലതാകി കൊണ്ട പ്രിന്‍സി രണ്ടുവാകില് കാര്യങ്ങള്‍ അവസാനിപിച്ചു
"പോയി പുല്ലു പരിചോടാ ...നിങ്ങല്കൊന്നും പറഞ്ചതല്ല ഇതു .." ദേഷ്യത്തോടെ പ്രിന്‍സി തിരിഞ്ഞു നടന്നു ...
പൂച്ചയുടെ മുന്നില്‍ നിന്നും രക്ഷപെട്ട എലികളെ പോലെ ഒന്നാം വര്‍ഷ സുന്ദരികളും ചിരിക്കണോ കരയണോ എന്ന ആശയക്കുഴപ്പത്തില്‍ ഞങ്ങളും പരസ്പരം മുഖത്തോട് മുഖം നോക്കി ......
.

.
9 comments:
hi anez.
its good one...i liked it..
ഉമ്പായിക്കയുടെ കാന്റീന് .... നന്നായി അനസ് ... വളരെ നന്നായി... ഓര്‍മ്മകളുടെ ആ സുഗന്ധം ... കാന്റീനിലെ ചായയുടെ ആ രുചി പോലും ഈ വരികളില്‍ നിന്നും ലഭിച്ചു..
സാദാ ചായയും . സ്ട്രോങ്ങ് ചായയും, വിതൌടും , ഡബിള്‍ സ്ട്രോങ്ങും എല്ലാം ഒരൊറ്റ പാത്രത്തില്‍ ഒരുമിച്ചുണ്ടാക്കുന്ന ആ മഹാ മാന്ത്രികത കോളേജ് കണ്ടീനുകളുടെത് മാത്രമാണ് ... നന്ദി പറഞ്ഞു തീര്‍ക്കുന്നില്ല ഈ വാകുകള്‍ക്ക്.....
നല്ല എഴുത്ത്. വായിച്ചു പോവാന്‍ പറ്റിയ താളവും....
haii anez...
suprrrrrrrrrrrrrr....
അനസ് ഇതാണ് ശരിയായ കഥ അല്ല അനുഭവം .ഇങ്ങിനെ വേണം എഴുതാന്‍ . വളരെ ഗംഭീരം .
ഇഷ്ടായി ഒരുപാടോരുപാടിഷ്ടായി..
എന്തൊക്കെയാണ് പറയേണ്ടതെന്ന് അറിയുന്നില്ല . മനസ്സ് അവിടെ എത്തിപ്പോയി. ഉമ്പായിക്ക നമ്മുടെ കല്ലിക്കണ്ടിയില്‍ ഉള്ള ഇബ്രായിക്ക തന്നെ അല്ലെ ??
നന്ദി, എല്ലാവര്കും.. ഓല മേന്ച കാന്റീനിന്റെ ഗ്രിഹാതുരതം ഉണര്‍ത്തുന്ന ചിത്രം തന്ന ഫൈസലിനു പ്രത്യേകിച്ച്... മനസ് തുറന്നു പ്രോല്‍സാഹിപ്പിച്ച എന്‍ എ എമിയനും പിന്നെ നിസരിനും രഹീസിനും, ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ടു .... അനസ്
POLAPPAN ALIYAAAAAAAAAAAAAA
U R GREAT
ee canteeninte samayam ethandu kayinju ennu thonnunnu....kalaharanapettu pokunna nammude canteeninte itharam ormakal ivide veendum varikalayi eyuthiya anazin nandhi,,,,,nandhiii
nannayittundu anez....
നല്ല എഴുത്ത് .........കോളേജു ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച കാന്ടീന്റെയും ഇബ്രായിക്കയുടെയുമൊക്കെ ഓര്‍മകള്‍ തിരികെ തന്നതിന് ഒരുപാട് നന്ദി............
Post a Comment