
മെംബേര്‍സ് ഓഫ് 1210 .
ഇതിന്റെ ഓണര്‍ എന്ന് നമ്മള് വിശേഷിപ്പിക്കുന്ന ഷംസുദീന്‍ ആണ് ഒന്നാമത്തെ വ്യക്തി . ഇവിടത്തെ ബെസ്റ്റ് കുക്ക് സുരാബത് അബ്ദുല്‍ കാദര്‍ ആണ് രണ്ടാമത്തേത് . പിന്നെ നമ്മുടെ NAM ന്റെ അഭിമാന താരവും രോമാന്ച്ചവുമായ മിസ്റ്റര്‍ കണ്ണൂര്‍ അന്‍വര്‍ വി . നമ്മുടെ കൂട്ടത്തില്‍ സാമാന്യം വിജയിക്കണമെന്ന ബോധമുള്ള ഒറ്റ വ്യക്തി , ഹാരിസ് . Mathematics Department ന്റെ സെക്രട്ടറിയും പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയും ആയ അന്‍സാര്‍ വേങ്ങാട് . ആളുകളെ രസിപ്പിക്കാനായി ഷംസീര്‍ . പിന്നെ ഞാനും. (എളിയവനും സുമുഗനും ......ബാക്കി നിങ്ങള്‍ക്ക് അറിയാമല്ലോ അല്ലെ ) .....
ഇവിടത്തെ ചീഫ് ഗസ്റ്റ് ( പ്രോഗ്രാമുകളില്‍ മാത്രം ഉപയോഗിക്കുന്ന പദം ) ആണ് ബ്ലാക്ക് ബെല്‍റ്റ് താരം ശഹീസ് പെരിങ്ങാടി . ഒരു ദിവസം രാത്രി ഉറങ്ങാന്‍ ഒരിടം കൊടുത്ത നമ്മള്‍ക്ക് കിട്ടിയ പ്രതിഫലം . ഇങ്ങനെയുമുണ്ടോ ഒരു അതിഥി ? പിന്നീട് സെന്റ് ഓഫും കഴിഞ്ഞേ മൂപ്പര് അവിടെ നിന്നും പോയിട്ടുള്ളൂ... ഒരിക്കല്‍ അവന്റെ ഫാദര്‍ ഞങ്ങളെ വിളിച്ചു ഫോട്ടോ അയച്ചു കൊടുക്കാന്‍ പോലും ആവശ്യപ്പെട്ടു.
പിന്നീട് പലരും ഇവിടെ അതിഥിയായി എത്തുകയും മെംബെര്‍ഷിപ് എടുക്കുകയും ചെയ്തു. ഒരു വേള കോളേജ് യുനിയനിന്റെ ഓഫീസ് ആയും എക്സാം വന്നപ്പോള്‍ സ്റ്റഡി സെന്റെര് ആയും നമ്മുടെ 1210 മാറി.
നിനക്കൊന്നും പറഞ്ഞതല്ല ഈ ബിരുദമെന്നും നീയൊന്നും ഒരിക്കലും വിജയിക്കില്ല എന്നും സര്‍ടിഫിക്കേറ്റും വാങ്ങി വന്നു മാത്തമാത്തിക്സ് വിഭാഗത്തിന് നൂറുമേനി വിജയം സമ്മാനിക്കാന്‍ 1210 ഇലെ മെംബേര്‍സിന് കഴിഞ്ഞു .
1210 എന്ന സമയത്തിനുമുണ്ടായിരുന്നു പ്രത്യേഗത. അതിനെ കുറിച്ച് അടുത്ത പ്രാവശ്യം എഴുതാം. തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റുന്നതല്ല 1210 ഇലെ കഥകള്‍ .... അത് പറഞ്ഞു കൊണ്ടേയിരിക്കും .....അത് പല ആളുകളെ കുറിച്ചുമുള്ള ചിത്രങ്ങള്‍ പുറത്തു കൊണ്ട് വരും .....
അതിനായി കാത്തിരിക്കുക .... വരും നാളുകളില്‍ ......... .........
who ever loving 12 10 can join in this community
5 comments:
COMEON GULAM... BRING ALL THE NOSTALGIES....
well gulam..waiting for more..
യുണിയന്‍ ഇലക്ഷന് സമയത്ത് ഞാനും ഉണ്ടായിരുന്നു ,രാത്രി കാലങ്ങളില്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.നിങ്ങളുടെ താല്പര്യം എന്നെ ആവേശഭരിതനാക്കുന്നു.....ഇനിയും എഴുതാന്‍ ഇത് കാരണമാകും
Post a Comment