കേരള പോലിസിനെ കുറിച്ചു കേട്ടു പഴകിയ എന്നാല്‍ എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരു കഥ ....

എല്ലാവരും വീര്‍പ്പടക്കി നോക്കി നില്‍ക്കവേ കേരള പോലീസ് കാട്ടിനകത്തോട്ടു കയറി. നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറി.. അത് പിന്നീട് ഒരു ദിവസം ...... രണ്ടു ദിവസം .... മൂന്നാം ദിവസം ആകാക്ഷ അടക്കാനാവാതെ ജഡ്ജിംഗ് പാനെലും , കാണികളും കേരള പോലിസിനെ തപ്പി കാടിനകത്തേക്ക്കയറി നോക്കി ...
ഉള്‍ക്കാട്ടില്‍ ഒരിടത്ത് അവര് കേരള പോലിസിനെകണ്ടെത്തി .. കൂടെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു കരടിയും .. പോലീസുകാര്‍ കരടിയുടെ കൂമ്പിനിടിക്കുന്നു ....കൂടെ ചോദ്യവും :" പറയടാ ......... നീയല്ലേടാ സിംഹം .... ന്റെമോനേ ...."
**************************************************************
ഇതാണ് കേരള പോലീസിന്റെ സ്വഭാവം. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ കള്ളനാക്കുന്ന ഇന്റര്‍ നാഷണല്‍ക്രിമിനല്‍ ഇന്‍ വെസ്ടിഗെഷന്‍ പവര്‍. അതാണ് പലപ്പോഴും കേരള പോലീസ് പ്രകടിപ്പിക്കാറുള്ള കുറ്റാന്വേഷണം.
ഇതേ സ്വഭാവമുള്ള പലരും നമ്മുടെ ഇടയിലുമുന്ടെന്നതാണ് വലിയ സങ്കടം. എങ്ങിനെയെങ്കിലും എല്ലായിടത്തും എന്റെ പേര്‍ വരണം എന്നതൊഴിച്ചാല്‍ വേറെ ഒന്നും അവര്‍ക്കറിയില്ല.തന്റെ പേരു വരുത്താന്‍ എന്ത് തരം താണ പ്രവര്‍ത്തനവും അവര്‍ ചെയ്യും. തന്റെ പേരു നന്നാക്കാനുള്ള ഈ ശ്രമത്തിന്റെ ഇടയില്‍ മറ്റുള്ള പാവങ്ങള്‍ അനുഭവിക്കുന്ന നഷ്ടങ്ങള്‍ നാമാരും ഓര്‍ക്കാറില്ല എന്നതല്ലേ സത്യം.
ഇതു കൊണ്ടു തല്‍ക്കാലത്തെ ലാഭം ഒരു പക്ഷെ നിങ്ങള്‍ക്കുണ്ടായെന്നു വരാം. പക്ഷെ ഒരു നാള്‍ കരടി പറയും ഞാന്‍ സിംഹമല്ലെന്ന്. ഇന്നു നിങ്ങളെ ആര്‍പ്പു വിളിച്ചു സ്വീകരിച്ച ജനം അന്ന് നിങ്ങളെ കൂക്കി വിളിക്കും .... മനസ്സിലെങ്കിലും....
നിങ്ങള്ക്ക് മനസ്സില്‍ ഉയര്ന്ന സ്ഥാനം നല്‍കിയവര്‍ നിങ്ങളെ അവിടെ നിന്നും വലിച്ചു കുപ്പതൊട്ടിയിലെരിയും. അന്ന് നിങ്ങളുടെ ഈ മാന്യതയുടെ മുഖം മൂടി വലിച്ചു കീറപ്പെടും . അന്ന് വരെ നിങ്ങള്‍ ഈ സിംഹാസനങളില്‍ അമര്‍ന്നിരുന്നു കൊള്ളൂ.. നിങ്ങള്‍ക്ക് ഇവിടെ ഇരിക്കാന്‍ വേണ്ടി സിംഹങ്ങളാണെന്ന് സമ്മതിച്ച പാവം കരടികള്‍ ഒരുനാള്‍ ഉയര്തെഴുന്നെല്ക്കുന്നത് വരെ...
.
No comments:
Post a Comment