എന്‍ എ എം അലുംനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഞാന്‍ ഇപ്പോള്‍ എന്റെ പേര് നാമിയാന്‍ (കടപ്പാട് : നിസാര്‍ എം കെ യുടെ പ്രൊഫൈലിന്ന് ) എന്ന്

പിന്നെ എന്റെ ആദ്യ പോസ്റ്റിനു പല പല കമന്റുകളും അതും ഞാന്‍ ഉദ്ദേശിക്കുക പോലും ചെയ്യാതിരുന്ന പല വീക്ഷണങ്ങളും പലരും കണ്ടെത്തുകയും അതൊരു ചര്‍ച്ചയാവുകയും ചെയ്യപെട്ടു എന്നത് ഒരേ സമയം സന്തോഷവും സങ്കടവും നല്കുന്നു.
ഇത്തവണയും ഒരു പ്രൊഫൈലില്‍ കയറി പ്പിടിച്ചു കൊണ്ടു ചിലത് പറഞ്ഞോട്ടെ.
അതിരുകളില്ലാത്ത സ്വപ്നങ്ങളുമായി ഒരാള്‍..
A man with dreams… without any border.. മുഹമ്മദ് എടക്കുടിയുടെ (നമ്മുടെ വക്കീല്‍ തന്നെ ) പ്രോഫൈലിനോട് കടപ്പാട്. എന്തായിരിക്കും മുഹമ്മദ്

അതിരുകള്‍ കെട്ടി ഉയര്‍ത്തുക എന്നത് മനുഷ്യന്നു മാത്രമുള്ള ഒരു സ്വഭാവമാണ്. സാമ്രാജ്യങ്ങള്‍ക്ക് അതിരിട്ട് തുടങ്ങിയ ആ സ്വഭാവം രാജ്യങ്ങളുടെയും , നാടിന്റെയും അതിരുകള്‍ തിരഞ്ഞു.ഇപ്പോള്‍ ജാതി മത രാഷ്ട്രീയ അതിരുകളും കടന്നു മനസ്സുകള്‍ക്ക് പോലും അതിരിടുവാനാണ് ശ്രമം. സ്വപ്നങ്ങള്‍ക്കെങ്കിലും അതിരില്ലാതിരിക്കട്ടെ എന്ന് മാത്രമെ എനിക്കിപ്പോള്‍ പ്രാര്തിക്കാന് കഴിയൂ. ആഗ്രഹിക്കാന്‍ അല്ല ....പ്രാര്തിക്കാന് മാത്രം . കാരണം ആഗ്രഹങ്ങള്‍ക്കും അതിരിടെണ്ടി വരുന്നുണ്ട് ചിലപ്പോള്‍.
മനസ്സിനും സ്വപ്നങ്ങള്‍ക്കും അതിരുകലുള്ളവര് ബുദ്ധിമാന്മാര് തന്നെ .അല്ലെന്നു പറയുന്നില്ല .പക്ഷെ ആ ബുദ്ധി വിഡ്ഢിത്തതിന്റെ ഏറ്റവും ആഴത്തില്‍ നിന്നുള്ള ബുദ്ധിയാനെന്നു മാത്രം.
മനസ്സിന്റെ അതിരുകള്‍ കണ്ടെത്തി ഉയരമുള്ള മതിലുകളും പണിതു കാവല്‍ക്കാരനെയും നിറുത്തി ഒരിക്കലും ഉറക്കം കിട്ടാത്തവരെ, ബുദ്ധിമാന്മാരെ, നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു, ഈ വാക്കുകള്‍....
.
3 comments:
yevan aredei...?
dear
there are so many meanings between lines. you are using your words as sharp as sword and as hot as fire.all the very best and keep this sharpness and fire not only in all your words but also in your whole life..
ഇങ്ങനെ ഒരു മാഗസിന് പ്രാവര്ത്ത്തികമായാല് അതിനു പിന്നിലുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ച ഒരാളെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല .ഈ നാമിയാന്‍ അയാള്‍ ആയിരിക്കുമെന്ന് കരുതുന്നു .
Post a Comment