Tuesday, March 30, 2010

നിലവിലുണ്ടോ???


കുറച്ചു കാലം മുമ്പ് വരെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ എ എം അലുംനി ദുബായ് ചപ്റെരിനു എന്ത് പറ്റി?? മികച്ച രീതിയില്‍ മുന്നോട്ടു പോയ്കൊണ്ടിരുന്ന സംഘടനയുടെ അനക്കം ഏതാണ്ട് നിലച്ച മട്ടാണ്. ഒര്‍ഗനിസിംഗ് സെക്രടറി ഫൈസല്‍ മുഹമ്മദിന്റെ രാജിയും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും ചിലരൊക്കെ മനപൂര്‍വം മറന്ന മട്ടാണ്.

ഉടന്‍ ജനറല്‍ ബോഡി വിളിച്ചു എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നു അജ്നാസും നബീലുമൊക്കെ പറഞ്ഞിരുന്നെകിലും ഇതുവരെ അതിനുള്ള നീക്കങ്ങളൊന്നും നടന്നതായും കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നാം അലുംനി ദുബായ് ചാപ്റ്റര്‍ നിലവിലുണ്ടോ???

ഓരോ അദ്യയന വര്ഷം കഴിയും തോറും ദുബയിലെതുന്ന നാം അലുംനികളുടെ എണ്ണം കൂടി കൂടി വരികയാണ്. ഉത്തരവാദപ്പെട്ടവര്‍ ഇനിയും മൌനവ്രതം തുടരുകയാണെങ്കില്‍ ഈ പ്രസ്ഥാനത്തിന് ചരമ ഗീതം പാടുന്ന കാലം അതി വിദൂരമല്ല.

ഭാരവാഹികളുടെ ഭാഗത്ത്‌ നിന്നും പ്രതികരണമുണ്ടാവുമെന്ന പ്രതീക്ഷയോടെ ഇതൊരു ചര്‍ച്ചയായി നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു.
,

6 comments:

ASHIK said...

Ente oru nirdesham,chathupoya committiyum alkarum avide ninnotte,vere committi vilichu Puthiya oru mugam NAM Alumniku avashyamanu.Faisal muhammed,Rafeek Padincharayil,etc thudangiya sangadana padavamulla nethakkal UAE yil undu.Avare leadership leku konduvarika.

fayis panoor said...

faisaline oyarthi kondu vannal .....aluminiku shwaasam kiitum..allekkil shwaasam kittathe marikum.....

Faizal Bin Mohammed™ said...

Dear friends,

A small request from my side .. please don’t drag my name to any of these issues regarding nam alumni committees. I’m not in a condition for doing anything for an organization. Now I’m just in a war for my food. that is why i have resigned...So.. please… please… leave me

With warm regards,

Faizal Mohammed

anez champad said...

പ്രിയമുള്ളവരേ , പഴയ കമ്മടിയെ ഒഴിവാക്കനമെങ്കിലും പുതിയ കമ്മറ്റി രൂപീകരിക്കനമെങ്കിലും ജനറല്‍ ബോഡി വിളിക്കേണ്ടത് അത്യാവശ്യമാണ്. ഇത്ര കാലമായിട്ടും പ്രസിടെന്റും സെക്രട്രടിയും അതിനു വേണ്ട നടപടികള്‍ എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണം. നാം അലുംനിയുടെ നല്ല ഭാവിക്ക് വേണ്ടി എല്ലാവരും വിട്ടു വീഴ്ചക്ക് തയ്യാറാകണം. ഫൈസല്‍ മുഹമ്മദിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Faizal Bin Mohammed™ said...

പ്രിയ അനസ്...

താങ്കളുടെ ഉദ്ധേശ ശുദ്ധിയെ അംഗീകരിക്കുന്നു...പക്ഷെ... എന്‍റെ തീരുമാനം... അത് താങ്കള്‍ക്കറിയുന്നത് പോലെ ഒരുപാട് കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും ശേഷം മാത്രം എടുത്ത തീരുമാനമാണ്...ഈ ഒരു സങ്കടന എന്നും നില നില്‍ക്കണം എന്നും.... അത് ഒരുപാട് ഉയരങ്ങളിലെത്തണമെന്നും.... ഒരു വന്‍ വട വൃക്ഷമായി ഒരുപാട് പേര്‍ക്ക് ചേക്കേറാനും.. തണലെകാനും എന്നുമുണ്ടാകനമെന്നും.... നമ്മുടെ കാലശേഷം പോലും... ആഗ്രഹിക്കുന്നവനാണ് ഞാന്‍... അതിന്നു വേണ്ടി ശാരീരികമായും മാനസികമായും സാമ്പത്തികമായും എന്നാലാവുന്നതെല്ലാം ചെയ്തവനുമാണ്...

പക്ഷെ, കഴിഞ്ഞ ചില പോസ്റ്റുകളില്‍ കൂടി പലരും, എന്‍റെ അടുത്ത സുഹൃത്തുക്കലടക്കം, എന്‍റെ ഉദ്ധേശ ശുദ്ധിയും താല്പര്യങ്ങളും ചോദ്യം ചെയ്തതോടെ ഇനി അത്തരം ഒരു അവസരം ആര്‍ക്കുമുണ്ടാക്കെണ്ടതില്ല എന്ന ഒരു തീരുമാനം വളരെ വ്യക്തമായി ഞാന്‍ എടുത്തതാണ്...

പിന്നെ എന്നെ അനുകൂലിചെഴുതിയവര്‍ എല്ലാവരും ഞാനോ അല്ലെങ്കില്‍ എന്‍റെ ബിനാമികളോ തന്നെയാണെന്ന് പറയുന്നവരുമുണ്ട്‌... പക്ഷെ... എന്‍റെ മനസാക്ഷിയെ മാത്രമേ ബോധ്യപ്പെടുതെണ്ടതുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചതിനാല്‍ ആണ് അന്ന് ഞാന്‍ മൌനം അവലംബിച്ചത്... ഇപ്പോഴും ഇതൊരു വിവാദമാക്കാനോ വീണ്ടും ഒരു ചര്‍ച്ചയാക്കാനോ അല്ല ഇപ്പോള്‍ ഇത് പറയുന്നത്.... ഇനിയതിനു എനിക്ക് താല്പര്യവുമില്ല...

പക്ഷെ... ഇനിയൊരു കമ്മറ്റിയില്‍ ഞാന്‍ ഭാരവാഹിത്വം ഏറ്റെടുക്കുക എന്ന് പറഞ്ഞാല്‍............ എന്‍റെ വാക്കുകള്‍ക്കു ഞാനെങ്കിലും വല്ല വിലയും കല്പ്പിക്കെണ്ടേ???? അതിനാല്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍... എന്നെ മനസ്സിലാക്കിയെങ്കില്‍....... പ്ലീസ് എന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്.... എന്നും.... എല്ലാവരുടെയും കൂടെ ഞാനുമുണ്ടാവും.... ഒരു സങ്കടനയില്‍ പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ ഭാരവാഹി ആവുക എന്നല്ലല്ലോ അര്‍ഥം... ഞാനുമുണ്ട് നിങ്ങളുടെ കൂടെ എന്നും......

ഇപ്പോള്‍ എന്‍റെ അത്യാവശ്യം.... ആവശ്യമല്ല...അത്യാവശ്യം തന്നെ..... ഒരു ജോലിയാണ്.... അതിനാല്‍ പ്ലീസ് കഴിയുമെങ്കില്‍ എന്നെ സഹായിക്കുക..... അതിന്നാവില്ലെങ്കില്‍ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യുക.....

ഹൃദയപൂര്‍വ്വം ...

ഫൈസല്‍ മുഹമ്മദ്‌

ASHIK said...

Faisal,Thangalute bagathu ninnum ee oru prastavana thanneyanu innathe baravahikalku kittendatum avar pratheeskshichatum.Avar vijayichu kazinju.aa hiden agenda aayirunnu pala perukalilum vanna post kal.Thangal pinmarikodukaruth ennanu eniku parayanullathu.