Thursday, March 25, 2010

ബച്ചനല്ല.... അച്ഛന്‍ ബന്നാ പോലും ഞാള് മലയാളിയേള്‍ മാറൂല്ല മോനെ.....

.
ച്ചനാരാന്നാ അയാള്‍ടെ ബിജാരം...ആരായാലും ഞമ്മക്ക് ____ ..... (ഡാഷ് എന്താണെന്നത് ഓരോരുത്തരുടെയും മനോഗതം അനുസരിച്ച് അങ്ങ് പൂരിപ്പിച്ച്ചാള ) ... എല്ല പിന്നെ ... ഞാളോടാ കളി... ഞാള് ചെലപ്പം പറയും ഇങ്ങളെ അംബാസിഡര്‍ ആക്കാം മാരുതി ആക്കാം എന്നെല്ലാം...അതെല്ലാം കേട്ടിട്ട് ഇങ്ങോട്ടേക്കു ടികറ്റ് എട്ക്വേന്‍ പറഞ്ഞോ...??? എല്ല ഞാളാരെങ്കിലും പറഞ്ഞോ...??? പടചോനാണെ..... സോറി... കാറല്‍ മാര്‍ക്സാനെ...... കോടിയേരി സഖാവ് പറഞ്ഞിട്ടില്ല.

പിന്നെ എടക്കെടക്ക് എന്തെങ്കിലും പറയലും മാറ്റി പറയലും ഞാള് സഖാക്കള് ഭരിക്കാന്‍ കേരിയപ്പം തൊടങ്ങിയതല്ലപ്പാ.. അത് ഇങ്ങക്ക് മനസ്സിലാവാത്തത് ആരെ കൊയപ്പാ... ഏതായാലും ഞാളതല്ല കൊയപ്പം ...

പണ്ട് ... അങ്ങ് ഒരുപാടൊന്നും പോണ്ട... ഞാളിങ്ങ് കേരിയേരം തെന്നെ. ഞമ്മളെ മുഖ്യന്‍ ... അതേന്നേ ഞാളെ ബേലിക്കവുത്തെ അച്ചുമ്മാന്‍ തെന്നെ. മൂന്നു പൂച്ചകളെ അങ്ങ് ബിട്ടിരുന്നു... കൂട്ടത്തില്‍ പത്തു പതിനഞ്ചു ജെ സി ബി യും... എന്തിനു..??

മാന്ത്വാന്‍ ... എന്ത് മാന്ത്വാനാന്നോ??? എന്തും മാന്തും .... ആരേം മാന്തും... അങ്ങെനേനും അറിയിപ്പ്...എന്നിട്ടെന്തായി.....?????? എല്ല.... ഇങ്ങള് തെന്നെ പറ എന്തായി??? എന്താവ്വേന്‍ ??? ഒന്നുആയില്ല ... ആദ്യം പറഞ്ഞ് എന്തും മാന്താന്ന്.. പിന്നെ പറഞ്ഞ് അത് പറ്റൂല്ല ... പള്ളീം അമ്പലോം മാന്തര്‍ന്നു..... പിന്നേം മാറി പള്ളീം പാര്‍ടി ആപ്പീസ്ന്നും ആക്കി.... അബസാനം ഒന്നും മാന്തി ക്കൂടാന്നായ്...

എന്നിട്ട് ആ പൂച്ചോള് ഇപ്പം ... പൂച്ചയും ഈച്ചയുമെല്ലാത്ത കോലത്തിലായി എന്നല്ലാണ്ട് എന്താ പറയ്യ.... പാവങ്ങള്‍ തൊട്ടതിനും പിടിച്ചതിനും മാന്തിയതിനും.... എന്തിന്നു തുംമിയതിന്നും തുപ്പിയതിന്നും ബെരെ മറുപടിയും പറഞ്ഞ് നടക്കുകയാ... കേസ് എന്ന് പറഞ്ഞാല്‍ കേസന്നെ.... അതില്‍ ചെലരൊക്കെ കോടതിയില്‍ തെന്നെ കെടക്വേന്‍ മുറി കിട്ട്വോ എന്നന്വേഷിക്കുന്നുണ്ട് എന്നാ കേട്ടത്... കാരണം ഈ കേസേല്ലോം തീര്‍ന്നിട്ട് അങ്ങ് പൊരേല്‍ പോക്വെന്‍ സമയം കിട്ടണ്ടേ....

പൂച്വേളെ ബിട്ടോലും എലിയെളെ കൂട നിന്നോലുവൊക്കെ ഇപ്പം നല്ല സംഘ ഗാനോം പാടി കോല്‍കളി കളിക്കുകയാ... പണ്ട് ഞാളെ അന്തോണി മുഖ്യന്‍ ആയപ്പോം ആ പാവം ജാനു അമ്മേനേം കൂട്ടെരേം പറ്റിച്ച പോലെ... കോല്‍കളിയും കയിഞ്ഞു പിറ്റേന്ന് കളി ബെരെയെല്ലേ നടന്നെ... അങ്ങനെ തന്നെ ... അതെ പോല്‍ത്തെ കോല്‍കളി തെന്നെ....

ആ.... പറഞ്ഞ്.... പറഞ്ഞ്.... എടെല്ലോ എത്തി പോയി...

ശെരി..... വീണ്ടും ഞമ്മക്ക് കം റ്റു ദി പോയിന്റ് .... അങ്ങനെ ഞാളെ മന്ത്രി ഇപ്പറഞ്ഞ പോല്തെന്നെ ഒര് തമാശക്ക് അങ്ങ് പറഞ്ഞതെല്ലേ...????... ഞാളെ ബണ്ടീ കേരുന്നോന്ന് ...??? അപ്പള്‍തേക്കും ഇങ്ങളോടാരാ പറഞ്ഞെ പെട്ടീം കെട്ടുവൊക്കെ റെഡിയാക്വേന്‍.... പറഞ്ഞെത് ബെറും ടൂറിസം മന്ത്രിയല്ല .. ആബ്യന്തരോം കൂടിയുല്ലതാനെന്നു പറഞ്ഞിട്ടുണ്ടോ എന്തെങ്കിലും കാര്യം .....???? എങ്ങനെ പറഞ്ഞാലും മന്ത്രിയുടെ നമ്പര്‍ രണ്ടെല്ലേ...???? ഒന്നാം നമ്പര്‍ കാരന്‍ പറഞ്ഞിട്റെന്നെ ബടെ ഒര് പുല്ലും നടക്ക്ന്നില്ല... പിന്നെയാ രണ്ടാം നമ്പര്‍... എതിനെല്ലെങ്കില്‍ ഒന്നും രണ്ടും എണ്ണുന്നു... ഞമ്മളെ കാരാട് മൂപ്പര് മാത്രം ബിജാരിച്ചാ എന്തെങ്കിലും നടക്ക്വോ...???

പിന്നെ ബച്ചന്‍ മൂപ്പര്‍ ചോദിക്കുന്ന പോലെ ഇതൊന്നും ഞാക്കെന്താ നേരത്തെ അറിഞ്ഞൂടെനോ എന്നൊന്നും അങ്ങ് ചോദിചളയണ്ട ... ഞാക് തോന്നുന്നത് ഞാള് തോന്നുംമം.. തോന്നുംമം... ചെയ്യും... എല്ലെങ്കില്‍തെന്നെ ഇങ്ങള്‍ ഞാളെ പയേ മുദ്രാവാക്യം മറന്നുപോയോ ...??? ഞമ്മളെ പോലിസ് ഞമ്മളെ തച്ചാല്‍ ഇങ്ങക്കെന്താ കൊണ്ഗ്രസ്സെ...

അ.. അ...ആ ... ഇത് പറഞ്ഞു ബന്നെരാ ഞാളെ കൊണ്ഗ്രെസു കാരുടെ തമാശ ഓര്‍മ്മ വന്നത് ... ഞമ്മളെ യുത്തന്‍മാര്ടെതാണെന്നേയ്.... മൂത്ത കൊണ്ഗ്രെസ്സുകാരോട് സ്ഥാനമോഹം ഒയിവാക്വേന്‍... ഏത്... സ്ഥാന മോഹം ....ആര് ... കൊണ്ഗ്രെസ്സുകാര്....എന്താക്വേന്‍ ... ഒയിവാക്വേന്‍.. ഇതിലും ബല്യ തമാശ ബെരെ ഏതെങ്കിലും ഉണ്ടോ... അറിഞ്ഞൂട മക്കളെ ... ഞാനേതായാലും കേട്ടിട്ടില്ല ...

കൊണ്ഗ്രെസ്സിലെ കെളവന്‍ മാരെ കൂടാഞ്ഞിട്ടു മറ്റെടത് നിന്നും ബെര്ന്ന കച്ചറ ഡംപ് ചെയ്യണ്ട കുപ്പ തൊട്ടിയല്ല കൊണ്ഗ്രെസ്സ് എന്നാ ഞാളെ യൂത്ത് നേതാവ് ലിജു പറേന്നെ... ലിജു ബന്നപ്പം ഇതിലും ബല്യ ഒര് നാറ്റം ഇണ്ടാര്‍ന്നു എന്നത് സത്യം... ഏത് ...??? ഞാളെ സിദ്ധീകിനെ മാറ്റിയ കളിയേയ്...

പോട്ടെ പോട്ടെ പറഞ്ഞ് പറഞ്ഞിങ്ങനെ കാട് കേറി പോന്നാ...

പിന്നെ ബച്ചന്‍ സാബിന്റെ ഓരോ പൊട്ടാ ചോദ്യങ്ങള്‍ കാണുമ്പോളാ ഞാക്ക് ശെരിക്കും ചിരി ബെരുന്നെ.... എല്ല പിന്നെ ഇയ്യാളെല്ലാണ്ട് ഇങ്ങേനെയെല്ലോം ചോദിക്ക്വോ??? ഏത് ... ഇങ്ങേനെന്നു

"‘You take umbrage at my association with Gujarat, but never have the guts or courage to stop a Ratan Tata, or an Ambani from investing in the state and running successful factories and ventures there. Would you have the guts to tell them to not associate with the State, to pull out all their investment and man power they build through years and years of their ‘association’ ? I guess not. You would happily bring politics into the matter just to dissuade. But what good does that do to a person that is non political. Reason and common sense overrides all else in moments like this. Such a shame really."


വല്ലോം മനസ്സിലായോ..??? എബടെ ????? എനക്ക് മനസ്സിലായത്‌ പറഞ്ഞെരാം ....

അതായത്...ഗുജറാത്തിന്റെ കേസും കൊണ്ട് രാഷ്ട്രീയ കാരണോം പറഞ്ഞ് എന്നെ ബെന്ടാന്നു ബെച്ച ഇങ്ങള് ഞമ്മളെ
ടാറ്റയെയോ അംബാനിയെയോ ഇങ്ങളെ നാട്ടില് പുതിയ കച്ചോടം തൊടങ്ങാന്‍ ബന്നാ പൊറത്താ ക്കുവോന്നു .... ഓലുടെ കച്ചോടം മൊത്തം ഇപ്പോം ഗുസറാതിലല്ലേ ... ഗുസറാത്തില്... നാനോ ... കീണോ തൊടങ്ങി എല്ലോം അബ്ട തെന്നെ .... അപ്പോം അതാണ്‌ കൊസ്ടിയന്‍....

ഇതാ ഭായി ഞമ്മള് പറഞ്ഞത് ഇങ്ങക്ക് ബുദ്ധിയില്ലാന്നു... എല്ലെങ്കില്‍ ഇങ്ങള് ഇങ്ങനത്തെ ചോദ്യം ചോയ്ക്ക്വോ????

എല്ല.. പിന്നെ.... ടാറ്റക്കും അംബാനിക്കും പെരാന്തല്ലേ കേരളത്തില്‍ പുതിയ പെരിപാടി തോടങ്ങ്വെന്‍... എല്ല ... എന്ന കൊണ്ടൊന്നും പറയിക്കന്ട... ടാറ്റക്കും ബിര്‍ലയും അംബാനിയുമല്ല ...ഞമ്മളെ പാവം ഗോപാലേട്ടന്‍ ബെരെ ചായപീടിയയും പൂട്ടി മദ്രാസ്സില്‍ കച്ചോടം നടത്തുമ്മാ ഇങ്ങളെ ഒര് ചോദ്യം.... എന്‍റെ പോന്നു ഭായി ഇതേയ് സലം ബേറയാ... gods own country... ഏത്.......???? ദൈവത്തിന്റെ ... അതന്നെ....

(തീര്‍ന്നിട്ടില്ല കേട്ടോ എനിയും ഉണ്ട് പറയാന്‍... അപ്പം ബീണ്ടും കാണാം കേട്ടോ ....)

8 comments:

shafeek peringathur said...

ഇനി ഇപ്പോ കേരളാ ടുറിസം ത്തിനു ഒരു അമ്ബസദ്ദരെ കൂരവെ ഉള്ളൂ
ബാക്കി എല്ലാം ആയല്ലോ ജനങ്ങള്‍ ഇവടെ ചായ മതുരം ഇടാതെയ കുടിക്കുന്നത്
(പഞ്ചസാരക്ക് വില നല്പതല്ലേ ?)
ചുമ്മാ തമ്മില്‍ തല്ലാതെ ഭരിക്കാന്‍ നോക്ക് സകക്കളെ ഇനി കുറച്ചു മാസങ്ങളെ
ഉള്ളോ പിന്നെ വീണ്ടും നമ്മുഉടെ യു ഡി എഫ് വരും ടൂ .... പിന്നെ നിങ്ങക്ക്
സമരം ചെയ്യേണ്ടേ കെ എസ് ആര്‍ ടി സീ യും എല്ലാ സര്‍ക്കാര്‍ സ്ഥാപനഗലും
ഇപ്പോ നിങ്ങള്‍ ഉണ്ടാക്കിയ എല്ലാം നമുക്ക് തകര്‍ക്കെന്ടാത്ത ചുമ്മാ ബച്ചന്‍ കൊച്ചന്‍
എന്ന് പറഞ്ഞു സമയം കളയണ്ട
പാവം നമ്മുടെ അച്ചു മാമന്‍ വെറും "റബ്ബര്‍ സ്റ്റാമ്പ്‌ "

ASHIK said...
This comment has been removed by the author.
Muhammad Ali Iringannur said...

The current party ruling Kerala have a past experience in front of them by throwing one of their leader (now with opposing party) for supported Gujarat CM. (Some times You can read it with Liju's words).
Here what I see is the govt can avoid such a situation as they knows Bachchan and Modi...

ഫൈസല്‍ മുഹമ്മദ് said...

പ്രിയ സുഹൃത്തുക്കളെ...
കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി.ബച്ചനെ അപമാനിച്ചത് നാം ഒരിക്കലും അഭിമാനമായി കാണരുത്. ബച്ചന്‍ എന്നല്ല ആരെയും. ചുമ്മാ ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചു കയ്യും മുഘവും കഴുകി വരാന്‍ പറഞ്ഞ് ... പിന്നീട് നീ ഉറങ്ങിക്കോ നിനക്ക് ചോറില്ല എന്ന് പറയുന്നത് പോലെയുള്ള ഒര് സംഭവമാണിത്. ബച്ചന്‍ എന്നല്ല ആരായാലും അത് നല്ല ഒര് കീഴ്വഴക്കമല്ല. പിന്നെ ഒന്നും നടക്കാതെ ഒരു വികസനവുമില്ലാതെ ഒരു കമ്പനികളും ഇല്ലാതെ വ്യവസായമില്ലാത്ത്ത കൃഷി ഇല്ലാത്ത വെറും ഉപഭോഗ സംസ്കാരവും മിഥ്യാഭിമാനവും മാത്രം കൈ മുതലായുള്ള നാം കേരളീയര്‍ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഉപ്പുപ്പാക്കുണ്ടായിരുന്ന ആനപ്പുറത്തിരുന്ന തഴമ്പ് ഇപ്പോളും തന്റെ പ്രിഷ്ടതിലുന്ടെന്ന രീതിയില്‍ നാം ഉണ്ടെന്നഭിമാനിക്കുന്ന ആ സംസ്കാരം അതിന്റെ ആയിരത്തില്‍ ഒരംശം പോലും നമുക്കില്ല എന്ന് നാം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓരോ നിമിഷങ്ങളിലും...അതിലുള്ള മനോ വിഷമങ്ങള്‍ മാത്രമാണ് എന്‍റെ എഴുത്തിലൂടെ ഉദ്ദേശിച്ചത് അല്ലാതെ വ്യക്തിപരമായി ആരെയും വിഷമിപ്പിക്കാനല്ല...

ASHIK said...

Bachanu pinne Palpayasam kodukkam.Bachane Thallanum kollanum pattilla.pinne ingineyokkeya cheyyan pattoo.Krishi cheyyanum production undakanokke Bachan veno?Keralathil matramalla...Bombay yilum Bahishkaranam undayille..

ഫൈസല്‍ മുഹമ്മദ് said...

dear ashik..

i dont mean that we need bachan for production and cultivation etc.. but, dont insult anyone.. even it is bachan or kochan, i mean small kid.. insulting anyone is not at all a good culture..

ASHIK said...

Itha Veendum Sadhoshavartha....Commenwealth Games nte Ambbassador akanulla Neekkavum poliyunnu.BJP leader Malhotrayute agraham Suresh Kelmadi Ethirthu.Ini karseva nadathan pokunnatha Bachanu nallathu.

ASHIK said...

Dear Administrators,Ningal Modiyute Vakthakkalakaruth.Angineyengil njangalku action edukkendi varum.