Wednesday, March 3, 2010

"ശ്വാസം" കൂടുതല്‍ മെമ്പര്‍മാരെ തേടുന്നു...

.
പ്രിയരേ...


ഏവര്‍ക്കും അറിയുന്നത് പോലെ "ശ്വാസം" 8500 സന്ദര്‍ശകര്‍ എന്ന ഒരു മഹത്തായ ഒരു നാഴിക കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇതിനു പിറകില്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന ഒരു ടീമിന്റെ വിജയമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. അതെ സമയം ഈ ഒരു ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന ആശയം ഇനിയും ഒരുപാടു മുമ്പോട്ട്‌ പോകണം എന്നാണു ഏവരുടേയും ആഗ്രഹവും. അതിനായി ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ എന്ന രീതിയില്‍ വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏല്പിച്ചു കൊണ്ടു മുമ്പോട്ട്‌ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഇനിയും അധികം മെമ്പര്‍മാരെ ഉള്‍പ്പെടുത്ത്തുവാനുംഅവര്ക്കും വ്യത്യസ്തങ്ങളായ അധികാരാവകാശങ്ങള്‍ വീതിച്ചു നല്‍കുവാനും ശ്വാസത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ശ്വാസത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന , എന്‍ എ എം കോളേജിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ത്തികളെയും ( കേരള... ബന്ഗ്ലൂര്‍.. യു എ ഈ ... ഖാത്തര്‍ തുടങ്ങി... എല്ലാ ചപ്റെരുകളില്‍ നിന്നും... ) ഇതിന്റെ ഭാഗഭാക്കാകുവാന്‍ ഞങ്ങള്‍ ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു ..


താല്പര്യമുള്ളവര്‍ ദയവു ചെയ്തു അവരുടെ പേരും ഡീ ടയില്സും അറിയിക്കുക..



ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും മുന്‍പേജില്‍ തന്നെ പ്രസിധ്ധീകരിക്കുന്നതാണ്.



അതോടൊപ്പം ശ്വാസത്തിന്റെ ഒരു പ്രിന്റഡ്‌ മാഗസിന്‍ രണ്ടായിരത്തിപത്തു ഡിസംബര്‍ മാസത്തോടു കൂടി ഒരു വാര്ഷിക പതിപ്പെന്ന നിലയില്‍ പ്രസിധ്ധീകരിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, എന്‍ എ എം കോളജ്‌ അധ്യാപക, അനധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്തികളുടെയും സ്രഷ്ടികള്‍ ഉള്പ്പെടുത്ത്തികൊണ്ട്മുഴുവനായും കളര്‍ പേജുകളില്‍ പ്രിന്റു ചെയ്യാനുദ്ദേശിക്കുന്ന പ്രസ്തുത മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഈ ഓണ്‍ലൈന്‍ മാഗസിന്റെ ടീം തന്നെയായിരിക്കും.

ഈ ഒരു ഉദ്യമത്തില്‍ ഏവരുടേയും വിലയേറിയ ഉപദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.
.

2 comments:

anez champad said...

alഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പ്രിന്റെഡ്‌ മാഗസിന്‍ എന്ന ആശയം അഭിനന്ദനം അര്‍ഹിക്കുന്നു. ഓണ്‍ലൈന്‍ മാഗസിനെ അപേക്ഷിച് ഒരുപാട് വെല്ലു വിളികള്‍ നിരന്ഹതായിരിക്കം ഈ സംരംഭം. സ്ടുടെന്റ്റ്‌ എഡിറ്റര്‍ എന്ന നിലയില്‍ ഫൈസലിനു ഉണ്ടായിരുന്ന പരിചയ സമ്പന്നത ഇതിനു മുതല്കൂടായിരിക്കും എന്നുറപ്പാണ്.ഒരിക്കല്‍ കൂടി എല്ലാവിട ആശംസകളും നേര്‍ന്നു കൊണ്ട്
സ്നേഹ പൂര്‍വ്വം അനസ്.

Muhammed Shafeeque said...

എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നടോടൊപ്പം ഈ എളിയവനാല്‍ കയിയുന്ന എല്ലവിത സഹകരണങ്ങളും
ഉറപ്പു നല്‍കുന്നു. പ്രിന്‍റര്‍ മാഗസിന്‍ എന്ന ആശയം നമ്മളെ സംബാധിചെടുതോളം
ഒരു പ്രയസമാകാന്‍ തരമില്ല കാരണം നല്ല നല്ല കഴിവുള്ള ഫൈസല്ക്കയെ പോലുള്ള വ്യെക്തികള്‍ ഇതിന്റെ അണിയറയില്‍ ഉള്ള എടത്തോളം കാലം.... ഒരിക്കല്‍ കൂടി ആശംസകള്‍ അര്‍പ്പിക്കുന്നു ഒപ്പം സഹായ സഹകരങ്ങള്‍ ഉറപ്പു നല്‍കുന്നു ഖത്തറില്‍ നിന്നും ഷഫീക് പയേത്ത്