
ധൃതിയില്‍ ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോളും മനസ്സില്‍ ഒരൊറ്റ പ്രാര്തനയായിരുന്നു,ഇന്നെങ്കിലു
"ഹേയ്,ഒന്നുമില്ല..." ഒഴിന്നു മാറാന്‍ ശ്രമിച്ചു.
"ഋത്വിക് ഇത് വരെ വിളിച്ചില്ലേ തന്നെ???"
"ഇല്ല..."
"അവനിപ്പോ സ്റെട്ട്സില്‍ എത്തിയില്ലേ ...ഇനി നമ്മളെയൊക്കെ എവിടെയോര്‍ക്കാന്‍???"
"അതൊന്നുമാല്ലെടോ, ഒരു തലവേദന,അത്രേ ഉല്ലൂ.. " അവള് വിശ്വസിചെന്നു തോന്നി.
അവളെങ്കിലും ഉണ്ടല്ലോ തന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍..അവളും തന്നെ പോലെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോളും..
"പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ളവള്‍" സഹപാടികളും അധ്യാപകരും തനിക്കു ചാര്‍ത്തി തന്ന വിശേഷണം.. ആ പ്രയോഗം ഓര്‍ത്തപ്പോള്‍ തന്നെ ചിരി വന്നു. ശരിയാണ്. ജീവിതത്തില്‍ വിരലിലെണ്ണാവുന്ന സുഹ്ര്തുക്കളെ തനിക്കുണ്ടായിരുന്നുളൂ. പത്തു വയസ്സ് വരെ ഒരിടത്തും ഉറച്ചു നിന്നതായി ഓര്‍മയില്ല. പപ്പയുടെ സ്ഥലം മാറ്റങ്ങള്‍ക് അനുസരിച്ചുള്ള സഞ്ചാരങ്ങള്‍.
പുസ്തകങ്ങള്‍ പ്രിയ തോഴരായത് പിന്നീടാണ്. പന്ത്രണ്ടാം പിറന്നാളിന് പപ്പയുടെ സമ്മാനം, മനോഹരമായി പൊതിഞ്ഞ ഒരു പുസ്തകം, "ആന്‍ ഫ്രാങ്കിന്റെ ഡയറി ക്കുരിപ്പുകള്‍".. അന്ന് മുതല്‍ വര്‍ഷങ്ങളോളം ആന്‍ ആയിരുന്നു പ്രിയപ്പെട്ട കൂട്ടുകാരി. ഹിറ്റ്ലറുടെ റിഹാബിലെഷന്‍ കാമ്പില്‍ അടയ്കപ്പെട്ട,വിടരും മുമ്പ് കൊഴിന്ന തന്റെ പ്രിയപ്പെട്ട ആന്‍. പിന്നീട് വായനയുടെ ലോകത്തേക്ക് ഒതുങ്ങിയതായിരുന്നു ജീവിതം. പുസ്തകങ്ങളിലൂടെ പിന്നീട് എത്രയെത്ര കൂട്ടുകാര്‍..ഈയടുത്ത കാലത്ത് വരെ വിര്‍ജീനിയ വൂള്‍ഫ് ആയിരുന്നു തന്റെ അടുത്ത കൂട്ടുകാരി. വിഷാദ ചവിയുള്ള കവിതകള്‍ എഴുതി വായനക്കാരുടെ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിട്ട്,ഒടുവില്‍ ഒരു പ്രഹേളിക പോലെ തെംസ് നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് ജീവിതത്തിനു വിരാമം കുറിച്ച നിഗൂഡ വനിത.
റിത്വികിനെ ശ്രദ്ദിക്കാന്‍ തുടങ്ങിയതെപ്പോലായിരുന്നു?? വേഷത്തിലും പെരുമാറ്റത്തിലും കോപ്രായം കാണിക്കാത്ത ഒരൊതുങ്ങിയ ടൈപ്. ചോദ്യങ്ങള്കൊക്കെ ഒന്നോ രണ്ടോ വാകുകളില് മറുപടി. ടിനുവാണ് അവനെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നത്. അമേരിക്കയിലുള്ള മാതാ പിതാക്കളെ വിട്ടു ഇവിടെ മുത്തഷിയോടൊപ്പം താമസം , ഇട്ടു മൂടാന്‍ സ്വത്തുള്ള തറവാടിലെ ഒരേയൊരു അനന്തരാവകാശി. പലപ്പോളും അവന് തന്നെ ശ്രദ്ടിക്കുന്നുടെന്നു തോന്നിയിട്ടുണ്ട്.
ബോയ്സ് ആരുമില്ലാത്ത ഒരുച്ച നേരം, ലാസ്റ്റ് ബെഞ്ചില്‍ റിനിയുടെ മൊബൈലിനു വട്ടം കൂടിയിരിക്കുകയായിരുന്നു ഗേള്‍സ് മുഴുവനും.ബ്ലൂ ടൂതില്‍ ഒഴുകിയെത്തിയ ഏതോ ഒരു ചൂടന്‍ ക്ലിപ്പ് ആണെന്നുറപ്പ് ആണ്. ക്ലാസ്സ് ഉള്ള്പ്പോളും ഇല്ലാതപ്പോളും ബ്ലുടൂത് ഒന്ന് ഓണ്‍ ചെയ്തു വെച്ചാല്‍ മാത്രം മതി,എവിടെ നിന്നെന്നരിയാതെ ഒഴുകിയെത്തുന്ന രതി വൈകൃതങ്ങള്‍ അക്സപ്റ്റ് ചെയ്തു കൊടുക്കേണ്ട പണിയെ ഉള്ളു.
മുന്‍ ബെഞ്ചില്‍ തലേന്ന് വായിച്ചു തുടങ്ങിയ ഒരു നോവലില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു താന്‍. പെട്ടെന്നായിരുന്നു റിത്വിക്കിന്റെ വരവ്. പതിവിനു വിപരീതമായി അവന് ഒന്ന് ചിരിച്ചു. താനും ചിരിച്ചെന്നു വരുത്തി.
"ടെസ്സ ഇപ്പോള്‍ ഓര്‍ക്കുട്ട് നോക്കാരില്ലേ???" തന്റെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടു അവന് തുടര്‍ന്നു. " റെസ്സയുടെതാനെന്നു തോന്നുന്നു, ഒരു പ്രൊഫൈലില്‍ നാന് ഫ്രണ്ട് രിക്കസ്റ്റ് അയച്ചിരുന്നു, റെസ്പോന്‍സ് ഒന്നും കണ്ടില്ല. "തന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം, അവന് പിന്നീടൊന്നും പറയാതെ പിന്‍വാങ്ങി.
വെറുമൊരു കൌതുകത്തിനാണ് ഓര്കുട്ടില് അക്കൗണ്ട് ഉണ്ടാകിയത്. അതിലും ഏകാന്തത ആയിരുന്നു തനിക്കിഷ്ടം. തേടി വന്ന ഫ്രണ്ട് രിക്കസ്ടുകളൊക്കെ അവഗണിച്ചു. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കംമ്യുന്നിട്ടികളില്‍ മാത്രം ജോയിന്‍ ചെയ്തു.
അന്ന് വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്യുകയായിരുന്നു, ശരിയാണ്, അവന്റെ റിക്വസ്റ്റ് വന്നിട്ടുണ്ട്.ഇരുള് വീണു തുടങ്ങിയ ഒരു ദ്വീപില്‍ ദൂരെ കടലിന്റെ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ ഫോട്ടോ,ഋത്വിക് ...ലോണ്‍ലിഹാര്‍ട്ട്, അതായിരുന്നു അവന്റെ പ്രൊഫൈല്‍ നെയിം.
എത്ര പെട്ടെന്നായിരുന്നു തങ്ങള്കിടയില്‍ സൌഹൃദം വളര്‍ന്നത്. സ്ക്രാപുകളില്‍ പ്രൈവസി കുറവാണെന്ന് പറഞ്ഞത് അവനാണ്. ഗൂഗിള്‍ ടോകില്‍ മണിക്കൂറുകളോളം നീളുന്ന ചാറ്റുകള്‍.തുടക്കത്തില്‍ കൂടുതലും ഫിലോസഫി പറയാനായിരുന്നു അവനു താല്പര്യം. പലതിലും തത്വമില്ലെന്നു പറഞ്ഞു പ്രകോപിപ്പിക്കാന്‍ നോക്കി.
എല്ലാം അവനോടു തുറന്നു പറഞ്ഞു, കുട്ടിക്ക്കാലം മുതല്‍ അനുഭവിക്കുന്ന കടുത്ത എകാന്തതയെപ്പറ്റി, മധ്യ വയസ്സിനോടടുതിട്ടും അപഥ സഞ്ചാരത്തില്‍ ഏര്‍പ്പെടുന്ന മമ്മിയെ പ്പറ്റി, അയച്ചു തരുന്ന സമ്മാനങ്ങളില്‍ കൂടി മാത്രം മകളെ സ്നേഹിക്കുന്ന പപ്പയെ പറ്റി, എല്ലാം തുറന്നു പറഞ്ഞപ്പോള്‍ മഴ പെയ്തു തോര്‍ന്ന പ്രതീതിയായിരുന്നു. തന്റെ സാമീപ്യം അവനെയും സന്തോഷിപ്പിക്കുന്നുടെന്നു തോന്നി. ഇപ്പോള്‍ ഒറ്റപെട്ട ദ്വീപില്‍ രണ്ടു പേരുണ്ട്. ഒരാണും ഒരു പെണ്ണും.
ഒരു വൈകിയ രാത്രിയില്‍ അവന് പറഞ്ഞു "ടെസ്സാ.. ഞാനിപ്പോള്‍ മനസ്സ് തുറന്നു ചിരിക്കാറുണ്ട്, എനിക്ക് പേടിയായിരുന്നു ഇതുവരെ, അപൂര്‍വമായി ഞാന്‍ സന്തോഷിച്ചപ്പോലോക്കെ അതിലും വലിയ ദുഃഖങ്ങള്‍ എന്നെ തേടി വന്നിട്ടുണ്ട്. "
അതെ ഋത്വിക്,ഇപ്പോള്‍ നാനും ചിരിക്കാറുണ്ട്, മനസ്സ് തുറന്നു, നീ കാരണം.
ടെസ്സാ,ഡാഡിയും മമ്മിയും അവിടെ ഏതോ കോളേജില്‍ അഡ്മിഷന് ശരിയാക്കുന്നുന്ടെന്നു പറഞ്ഞു. "
"നീ പോകുമോ?? "
ഇല്ല, എനിക്ക് പോകാനാകില്ല...
സപ്പോസ്, പോകേണ്ടി വന്നാല്‍ നീയെന്നെ മറക്കുമോ?
നിന്നെ മറക്കാനോ??? അതിനെനിക്കാവുമെന്നു തോന്നുന്നുണ്ടോ??
ചിലപ്പോ മറന്നാലോ????
മരിച്ചെന്നു കരുതിയാല്‍ മതി...
പിന്നെയും മണിക്കൂറുകള്‍..വീക്ക് എന്ട്സില്‍ പുലര്‍ച്ചെ വരെ നീളുന്ന ചാറ്റുകള്‍. പുസ്തകങ്ങളുമായി ഒരുപാട് അകന്നിരുന്നു. ..
ഒടുവില്‍ ഭയന്നതു തന്നെ സംഭവിച്ചു. കൂച്ച് വിലങ്ങിട്ട മനസ്സോടെ അമേരികയിലേക്ക് പോകാന്‍ അവനു സമ്മതിക്കേണ്ടി വന്നു.. വേദനയോടെ അവന് പറഞ്ഞു "ടെസ്സ. ഒന്ന് കൊണ്ടും പേടിക്കണ്ട. രാജ്യങ്ങളുടെ അതിരുകള്‍ നമ്മുടെ ബന്ധത്തിന് ഒരിക്കലും തടസ്സമാകില്ല. ഇത് പോലെ നമുക്കെന്നും ചാറ്റ് ചെയ്യാം. എന്നിട്ടൊരു നാള് ഞാന്‍ വരും,നിന്നെ സ്വന്തമാക്കാന്‍...
നിറഞ്ഞ കണ്നുകലോടെയാണ് അവനെ അവസാനമായി കണ്ടത്. ഒന്നും പറയാനുണ്ടായിരുന്നില്ല. മിഴിനീരില്‍ തൂകിയ മന്ദസ്മിതതാല്‍ അവനു യാത്രാ മൊഴി നേരുമ്പോള്‍ മനസ്സില്‍ ആരോ കൊളുത്തിട്ടു വലിക്കുന്ന പ്രതീതിയായിരുന്നു.
കാട് കയറിയ ചിന്തകള്‍ക്ക് വിരാമമായത് വീട്ടിനടുത് എത്തിയപ്പോളാണ്.
ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി മമ്മി വീട്ടിലുണ്ട്. പുറത്തു കാര്‍ കിടക്കുന്നു. മെല്ലെ ഡോര്‍ തുറന്നു അകത്തു കടന്നപോള്‍ സോഫയിലിരുന്നു ആരോടോ പതിഞ്ഞ ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്ന മമ്മി ഒന്ന് നിശബ്ദമായി, അത് ശ്രദ്ദികാത്ത രീതിയില്‍ അകത്തേക്ക് കടന്നപ്പോളും മനസ്സ് വെറുതെ ചോദിച്ചു, ആരായിരിക്കും മറു തലയ്ക്കല്‍??? പപ്പയല്ലെന്നുരപ്പാണ്..അവര്‍ തമ്മിലൊന്നു മിണ്ടിയിട്ടു തന്നെ മാസങ്ങളോളമായി..പിന്നെ ആര്??? സകലതിനോടും തോന്നിയ വെറുപ്പ് ,കയ്യിലിരുന്ന ബാഗ് ആഞ്ഞു നിലത്തെറിഞ്ഞു.വേഷം വരെ മാറാന്‍ നില്‍ക്കാതെ വേകം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. മനസ്സ് നിറയെ പ്രാര്‍ഥന ആയിരുന്നു ,അവന്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടാകണേ...
ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി മമ്മി വീട്ടിലുണ്ട്. പുറത്തു കാര്‍ കിടക്കുന്നു. മെല്ലെ ഡോര്‍ തുറന്നു അകത്തു കടന്നപോള്‍ സോഫയിലിരുന്നു ആരോടോ പതിഞ്ഞ ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്ന മമ്മി ഒന്ന് നിശബ്ദമായി, അത് ശ്രദ്ദികാത്ത രീതിയില്‍ അകത്തേക്ക് കടന്നപ്പോളും മനസ്സ് വെറുതെ ചോദിച്ചു, ആരായിരിക്കും മറു തലയ്ക്കല്‍??? പപ്പയല്ലെന്നുരപ്പാണ്..അവര്‍ തമ്മിലൊന്നു മിണ്ടിയിട്ടു തന്നെ മാസങ്ങളോളമായി..പിന്നെ ആര്??? സകലതിനോടും തോന്നിയ വെറുപ്പ് ,കയ്യിലിരുന്ന ബാഗ് ആഞ്ഞു നിലത്തെറിഞ്ഞു.വേഷം വരെ മാറാന്‍ നില്‍ക്കാതെ വേകം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. മനസ്സ് നിറയെ പ്രാര്‍ഥന ആയിരുന്നു ,അവന്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടാകണേ...
ഇല്ല..ഇന്നും അവന് നിരാശപ്പെടുത്തി..വല്ലാത്തൊരു ശൂന്യത പോലെ.എന്ത് ചെയ്യണമെന്നറിയാതെ കുറെ സമയം മോനിടരിലേക്ക് തന്നെ നോക്കിയിരുന്നു. അപ്പുറത്ത് മമ്മിയുടെ കുശുകുശുപ്പ് ഇപ്പോള്‍ കേള്‍ക്കാനില്ല. താന്‍ വന്നത് ഒരു പക്ഷെ ശല്യമായിക്കാണും..
കീബോര്‍ഡില്‍ പതിഞ്ഞ വിരലുകള്‍ക്ക് അനുസ്ര്തമായി മോനിടരില്‍ തെളിഞ്ഞു വന്ന അക്ഷരങ്ങള്‍ ഒന്ന് കൂടി വായിച്ചു..
ഹായ് ഋത്വിക്,
കാതങ്ങളുടെ ദൂരം നമുക്കിടയില്‍ പ്രശ്നമാകില്ലെന്നു പറഞ്ഞത് നീയാണ്.. ഒരാഴ്ച ഇപ്പോള്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രതീതിയാണ് നല്‍കിയത്. ജീവിക്കാനെ താല്പര്യമിലാതിരുന്ന എന്റെ മുമ്പില്‍ പ്രതീക്ഷയുടെ പച്ച തുരുത്തായത് നീയുമായുള്ള സൌഹൃദമാണ്. ഇന്ന് നീയെവിടെ??? എന്റെ കാത്തിരിപ്പ് വ്യര്തമാവുകയാണോ? മറന്നു എന്നറിഞ്ഞാല്‍ മരിച്ചു എന്ന് കരുതാനും പറഞ്ഞത് നീയാണ്. നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ, എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയത്രി വിര്‍ജിനിയ ആണെന്ന്. ഇനിയും ഞാന്‍ കാത്തിരിക്കും,എത്ര കാലമെന്നറിയില്ല. എങ്കിലും ഒരു നാള് നാനും വിര്‍ജിനിയയെ പോലെ.....
കാത്തിരിക്കുന്നു, ഒരുപാട് പ്രതീക്ഷയോടെ നിന്റെ സ്വന്തം??? ടെസ്സ..
.
3 comments:
അനസ് ,
വളരെ നന്നായി. എഴുതാനുള്ള കഴിവ്.അത് വളരെ നന്നായി ഉപയോഗിക്കുന്നു എന്നതില്‍ സന്തോഷം. ഒരുപാട് ഉയരങ്ങളിലേക്ക് വളരട്ടെ എന്ന ആശംസകള്‍.
സസ്നേഹം
ഫൈസല്‍ മുഹമ്മദ്
Dear All,Padachon kathatha....nammalkonnum ezuthunnathanulla kazivu tharathirunnathu...illengil faisal muhamadine poleyullavarute perakkal(praku)kittoole....
ആശിഖിനെ പോലുള്ള ചിലരുണ്ട്.
വെറുതെ അങ്ങ് തമാശിച്ചു കളയും. എന്റെ പ്രാക്കിനെയല്ലേ പേടി? .എന്നാല്‍ ഞാന്‍ ഇപ്പോള്‍ പ്രാകുകയാണ്. ആശിഖിനു എഴുതാനുള്ള കഴിവുണ്ടാവട്ടെ. :-) അങ്ങിനെ എഴുതിയെഴുതി ലോകം മുഴുവന്‍ അറിയപ്പെടട്ടെ. :-)
സസ്നേഹം
ഫൈസല്‍ മുഹമ്മദ്
Post a Comment