Monday, March 22, 2010

നടുക്കം മാറാത്ത ആ വെള്ളിയാഴ്ച ...................... (ചില കലാലയ ഓര്‍മ്മകള്‍ )

.
മാസം ഒക്ടോബര്‍ , വെള്ളിയാഴ്ച ഉച്ചക്ക് സമയം ഒന്നര,,,,,, ചുട്ടു പൊളുന്ന വെയില്‍...

നമ്മള്‍ നാലു പേര്‍, അതില്‍ ഞാന്‍ അടക്കം മൂന്ന് പേര്‍ ബി എ ക്കാരും ഒരാള്‍ ബി കോം കാരനുമാണ് ... ജുമുആ നമസ്കാരം കഴിഞ്ഞു കല്ലികണ്ടിയില്‍ നിന്നും ഭക്ഷണം കഴിച്ചു കോളേജ് ലകഷ്യമാക്കി മണി മുട്ടികുന്നു നടന്നു കയറുകയാണ്....

അതില്‍ എന്‍റെ ക്ലാസ്സ്‌ മേറ്റ്‌( പേര് പറയാന്‍ അല്പം ഭയമുണ്ട് ) ഉം (ഞാനല്ല ) പിന്നെ എന്‍റെ ബി കോമിലെ സുഹുര്‍ത്തുംഅത്യാവശ്യം പുകവലിക്കാരാണ് (വീണ്ടും ഞാനല്ലേ) . ചുട്ടു പൊള്ളുന്ന വെയിലില്‍ ഞാന്‍ മുന്‍പില്‍ നടന്നു കൂടെ ഏകദേശം കോളേജിന്റെ ഇരുന്നൂര്‍ മീറ്റര്‍ അകലെ എത്തിയപ്പോള്‍ അവരുടെ കയ്യിലുള്ള സിഗരട്റ്റ് താഴെ ഇട്ടു ..

കുറച്ചു കൂടി മുന്പോട്ട് വന്നപ്പോള്‍ ചെറിയ ഒരുശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരു ചെറിയ തീ .. അപ്പോള്‍ ഞാന്‍ പറഞ്ഞു " ഡാ ..................... കെടുത്തടാ തീ " അവന്‍ ശ്രമിച്ചു പക്ഷെ ചുട്ടു പൊള്ളുന്ന വെയിലും ഇളം കാറ്റും ആയപ്പോള്‍ തീ നമുക്ക് കെടുത്താനായില്ല ... അത് ആളി കത്താന്‍ തുടങ്ങി നമ്മള്‍ അവടെ നിന്നും "തടി ഉരീ " വേഗം കോളേജ് വരാന്തയില്‍ നിന്ന് ആളുകളുമായി സംസാരിച്ചു...

എന്നാല്‍ നമ്മുടെ നാലാളുകളുടെയും ശ്രദ്ധ ആ തീയിലെക്കാണ് അപ്പോള്‍ എന്‍റെ മനസ്സു പ്രാര്‍ത്ഥിച്ചു " പടച്ചവനെ ... നീ ആ തീയെ ഒന്ന് ആരുടെ എങ്കിലും കണ്ണില്‍ കാണിക്കണേ എന്ന് ".. പക്ഷെ ആരും കാണുനില്ല... ഒടുവില്‍ ഞാന്‍ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു " ഡാ.... തീ... തീ ....." എന്ന് അതാ എല്ലാവരും അവിടേക്ക് ഓടി അങ്ങനെ എന്‍റെ നേതൃതത്തില്‍ നമ്മള്‍ ആ തീ അണക്കാന്‍ ശ്രമിച്ചു.... ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചു.... അവസാനം തീ അണഞ്ഞു ....

തീ അണക്കാന്‍ വന്നതില്‍ നമ്മുടെ ബഹുമാന്യനായ പ്രിന്‍സിപ്പല്‍ പുത്തൂരും ഉണ്ടായിരുന്നു... എന്‍റെ മനസ്സ് പിടച്ചു..... ഒപ്പം എന്‍റെ കൂടെ ഉള്ള മൂന്ന് പേരുടെയും ....."ഇതെങ്ങനെ സംഭവിച്ചു .... ????" അതാ വരുന്നു ചോദ്യം...... പ്രിന്സിപലാണ് തീ അണക്കുന്നവരോട് ചോദിക്കുന്നത്... നമ്മള്‍ വീണ്ടുംവിറങ്ങലിച്ചു ..

ഹോ അതാ കുളിര്‍ കാറ്റ് പോലെ ഒരു മറുപടി ടീ കെ ഹരിസ്ക്ക യില്‍ നിന്നും " നല്ല വെയിലല്ലേ തനിയെ വന്നതായിരിക്കും" ... അതിനു തുടര്‍ച്ചയായി കുറച്ചു സഹാപടികള്‍ " കഴിഞ്ഞ വര്‍ഷവും ഇതു പോലെ തീ ഉണ്ടായിട്ടുണ്ട് " അപ്പോഴാണ്‌ എന്‍റെ മനസ്സില്‍ ഒരു ആശ്വാസം വീണത്‌.... നമ്മള്‍ നാലു പേരും പരസ്പരം നോക്കുന്നുണ്ടായിരുന്നു ഉള്ളില്‍ ഭയവും ഒരല്‍പം ചിരിയോടും കൂടി... ഏതായാലും കാട് പിടിച്ചു കിടന്ന ആ സ്ഥലം വളരെ വൃത്തി ആയി .............

പ്രിന്സിപളില്‍ നിന്നും വീണ്ടും ഉത്തരവ് മതി മതി എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയികോളൂ .......

ഞാന്‍ ഇതു കേള്‍ക്കണ്ട താമസം കാന്റീന്‍ ലേക്ക് പോയി " ജാനുഏടത്തി ഒരു ചായ വേണം സ്ട്രോങ്ങിലയികൊട്ടെ " അപ്പൊ അടുക്കളയില്‍ നിന്നും" ഡാ പാലില്ല ... കട്ടന്‍ മതിയോ" എന്ന് ഞാന്‍ ഇതു കേട്ട് അടുക്കളയില്‍ ചെന്നപ്പോള്‍ അതാ നമ്മുടെ പ്രതി ( തീ ഇട്ടവന്‍) അവടെ ഇരുന്നു വീണ്ടും പുകക്കുന്നു .................. ഒരു കൂസലും ഇല്ലാതെ................................


.post from

MUHAMMED SHAFEEQUE
http://shafeekpayeth.blogspot.com/
.

4 comments:

ASHIK said...

Pandu linadicha kadhayenganum ezuthedo..ennalalle..vayikkan oru sugam undavooo

Muhammad Ali Iringannur said...

Dear Friends,
Let us hope many real stories will come out like this. There are many more behind the screens to come out with better stories. We can find out the reason for many un known questions.

All the best....

Faizal Bin Mohammed™ said...

കലാലയ ഓര്‍മ്മകള്‍ അതെന്തായാലും മനോഹരങ്ങളാണ്. കാട്ടിന് തീ കൊടുത്തതായാലും..... ലൈനടിച്ചതായാലും... ക്ലാസ് കട്ട് ചെയ്തു കാന്റീനില്‍ കറങ്ങിയതായാലും.... ഒക്കെ.... ഇപ്പോള്‍ മനോഹരങ്ങളായ ഓര്‍മ്മകള്‍ തന്നെ...

.......the place where, I’d spent my golden epoch
friends, girlfriends, lovers n all
flirting, mashing and sometimes fight
acting strange and playing crazy
living life was so damn easy

never caring what ever others say
laziness, rashness always beats
studies, lectures n those boring hours
sleeping classrooms getting awake
With the presence of loving teachers

Proudly headed the mbbs*
Making friends, in a split of second
but sticking with them till the end of life

living on the edge, challenges n dares
consequences, who the hell cares
feeling proud for all those stupidity

asking every gal for a sweetie smile
hopping around her, like a squirrel
being possessive ,declaring her "MY GIRL".........

copied from
http://namalumni.blogspot.com/2009/05/my-college-days.html

പിന്നെ എനിക്ക് തോന്നുന്നത് ലൈനടിച്ച കഥകള്‍ ശഫീകിനെക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്കാണ് എഴുതുവാന്‍ കഴിയുക എന്നാണ്.... അല്ലേ ആഷിഖേ..??? :-)

പിന്നെ ശഫീകിനെയും കൂട്ടുകാരെയും അന്വഷിച്ച് പ്രിന്സിപലും കൂട്ടരും ഒരു മിഡില്‍ ഈസ്റ്റ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നുമുണ്ട് എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌...

Muhammed Shafeeque said...

എന്‍റെ പ്രിയപ്പെട്ട സഹോദരന്‍ ആഷിക്ക് ... വായന സുഖത്തിനു വേണ്ടി ആണെന്ന് എനിക്ക് തോന്നുന്നില്ല,
അത് ചിന്തിക്കുവാനും നല്ലത് ഉള്കൊളുവാനും ഉള്ളതാണ്... പിന്നെ കലാലയ ജീവിതം വെറും പ്രേമത്തിന്റെതാണ് എന്ന
തോന്നല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ തെറ്റി... അതിനുള്ള മറുപടി ഫയിസല്ക്ക തന്നിട്ടുണ്ട്
തങ്ങളുടെ വില ഏറിയ അഭിപ്രായത്തിനു നന്ദി .. പിന്നെ ഫയിസല്ക്ക പ്രിന്‍സിപ്പല്‍ "പ്രതികളെ " ത്തേടി ഗള്‍ഫില്‍ എല്ലാ ഇടതും പോകണം എന്നില്ല
ഖത്തറില്‍ മാത്രം വന്നാല്‍ മതി കാരണം നമ്മള്‍ നാല് പേരും ഇവിടെ ഉണ്ടേ .....