

എല്ല ബായീ...ഇതെന്തു കഥ??? ദുനിയാവ് മുഴുവനും ഒരുങ്ങീട്ടും ഇബടെ ഒരു ഒച്ചയം അന്ക്കവുമോന്നും കാണാനില്ലാലോ??? ഇനി ഇങ്ങള് മറന്നാ??? എന്നാ ഞമ്മള് ഓര്മിപ്പിക്കാ...ബെരുന്ന ബെള്ളിയായ്ച്ച ജുമാ നിസ്കാരം കയിന്നു ഞമ്മളെ ദക്ഷിനാഫ്രികേല് തൊടങ്ങാന് പോന്ന വേള്‍ഡ് കപ്പ് ഫുഡ് ബാളിനെ കുറിച്ചാ ഞമ്മള് പറഞ്ഞു വരുന്നേ..എനി ഒരുമാസം ഞമ്മക്ക് ഘോഷം തന്നെ...
എല്ല...അയിന്റെടക്ക് ഇബട എന്തെല്ലാം നടന്നു.. കപ്പ് കിട്ടുന്നെ ദേസം കളസം കഴിച്ചു ബുനെസ് അയെന്സില് കൂടി ഓടുന്നും കൂടി പറഞ്ഞില്ലേ ഞമ്മളെ മറഡോണ മൂപ്പര്...രണ്ടാം റൌണ്ടില്‍ എത്തൂല്ലാ എന്ന് ഉറപ്പുള്ളതോണ്ടാ മൂപ്പര് ഇങ്ങിനെ പറഞ്ഞെന്നു ശത്രുകള്‍ പറയുന്നുണ്ടെലും ഞമ്മളെ സപ്പോര്‍ട്ട് ഓനിക്കും ഓന്റെ ടീമിനും തന്നെയാന്നെ....എന്തൊരു രസാ അര്ജെന്റിനെന്റെ കളി കാണാന്‍ തന്നെ.. ബോളും കൊണ്ട് ഞമ്മളെ മെസ്സിക്കുട്ടന്‍ പോകുന്ന കാണാന്‍ തന്നെ എന്താ ഒരു ചേല്..ഓന്റെ മോറു കണ്ടാല്‍ ആരേലും പറയുമോ മൊലകുടി മാറിയ ചെക്കനാന്നു???? അതാണ് ഞമ്മളെ മെസ്സി.. എന്നിട്ടോ??? ഓന് പകരം വെക്കാന്‍ ബ്രസിലുകാര്‍ ഒരു കാക്കാനെ കൊണ്ടന്നു...എന്താവാന്‍.. പിറ്റേന്ന് തന്നെ പുതിയ പഴം ചൊല് ഏറക്കീലെ പഹയന്മാര്..."ആയിരം കാക്കക്ക് അര മെസ്സി"
ഞമ്മള് വേള്‍ഡ് കപ്പിന് ബെരൂല്ലാന്നു കരുതി പായസം കുടിച്ച ആള്കാരുടെയോന്നും വായിലിപ്പം നാക്കില്ലാന്നാ തോന്നുന്നേ.. ഞമ്മളെ ആറ്റുകാലെ കണിശനും കണക്കു നോക്കി പറഞ്ഞില്ലേ ഈ പ്രാവശ്യം കപ്പ് ഞമ്മളെ അര്‍ജെന്റിനക്ക് തന്നെയാണെന്ന്..അത് കേട്ടപ്പോ തന്നെ ഞമ്മളെ ബെക്കാമും ബെല്ലാകുമെല്ലാം കളിയും മതിയാക്കി വീട്ടില്‍ ഇരിക്കാനും തൊടങ്ങി... കിട്ടാത്ത കപ്പിന് വേണ്ടി ബെര്‍തെ എന്തിനു തടി കേടാക്കണം??? ബല്യ സങ്കടം തോന്നുന്നത് ഞമ്മളെ ബ്രസിലിനെ ഓര്‍ത്തിട്ടാ..ബല്യ പത്രാസില്‍ നടന്ന ആള്‍കാരാ... ഇപ്പൊ പേരിനു പോലുമുണ്ടോ ഒരു കളിക്കാരന്??? പടച്ചോന്റെ ഓരോ കളി...എല്ലാണ്ടിപ്പോ ഞമ്മള് എന്താ പറയാ??
എന്തായാലും ഞമ്മള് ജൂലൈ 11 ആകാന്‍ ബേണ്ടി കാത്തിരിക്കുവാ.. ഞമ്മളെ കുട്ടിയോള് കപ്പു വാങ്ങുന്നത് കാണാന്‍.. പിന്നെ ഞമ്മളെ മൂപ്പരുടെ ഓട്ടം കാണാനും...നിങ്ങളോ???
6 comments:
അനീസേ .നന്നായിടുണ്ട് ആര്‍ട്ടിക്കിള്‍ ..സാമ്രാജത്യ പിന്തിരിപ്പന് ശക്തികള്‍് ഇന്ത്യ രാജ്യത്തെ വേള്‍ഡ് കപ്പില്‍ നിന്നും ഉപരൊധിചതിനാലും ഞങ്ങടെ കേബിള്‍ കണക്ഷനില്് വേള്‍ഡ് കപ്പ് ലബ്യമല്ലാത്തതിനലും ഇത്തവണ ഞങ്ങള്‍ക്ക് കളി ബഹിഷ്കരിക്കേന്ന്ടി വരും
തുടക്കം ജുമാ ന്റെ ദിവസം ആക്കിയത് എന്തായാലും..നന്നായി...അതെങ്കിലും കാണാല്ലോ ......എന്തായാലും...ഫുഡ് ബോള്‍ മാത്രം കണ്ടാല്‍ മതിയല്ലോ ...IPL പോലെ മറ്റു ബോളുകള്‍ കാനേണ്ടല്ലോ .... കളി നമ്മക്ക് കാണാം... !! അല്ല അനീസേ , ഈ ഫുഡ് ബാള്‍ എന്ന് പറയുന്നത് 11 ആളുകളുടെ കളിയല്ലേ..അപ്പം മെസ്സി മാത്രം ബിജാരിച്ചാല് മതിയോ.....? നമ്മക്ക് കളി കാണാം.. ഓട്ടവും...!!!!
എല്ല അനസേ... ഇബരെയെല്ലോം കാര്യം പോട്ടെ ആരെങ്കിലും ജയിക്ക്യേം തോക്ക്വേം എല്ലാം ചെയ്യട്ടെ.... ട്രൌസറും കയിച്ചു ഓടുന്നോലെല്ലാം ഓടട്ടെ... പക്കേങ്കില് ഞമ്മള്ക്ക് ഇന്ത്യക്കാര്‍ക്ക് എപ്പെങ്കിലും ഒന്ന് കളിക്ക്യെനെങ്കിലും പറ്റുവോ?? കളിയില്‍ ജയിച്ചു കപ്പു കൊണ്ട്വരാന്‍ എന്തായാലും ചിന്തിക്കുന്നില്ല പകരം കട്ടിട്ടെങ്കിലും ഒന്ന് കൊണ്ടാന്നാലുംമതിയായിരുന്നു...
India word cuppinu adideyathvam vahichal "host team" enna nilayi Indiakkum pankedukkam..but athu venoo...goalukalude maha pralayam thanneyaavum..ippo kalikkunnillannulla kuttame ullooo kalichaal ulla maanoom poovum..
അപ്പൊ പൈസല് സംബവമോന്നും അറിഞ്ഞില്ലേ??? ഞമ്മളെ സമീര്‍ പറഞ്ഞ പോല സാമ്രാജ്യത തിരിപ്പന്മാര് ഞമ്മളെ ഒയിവാക്കിയേല് പ്രതിഷേധിച് ഡി വേ എഫ് ഐ കലക്ട്രാപ്പീസ് ഉപരോധവും പിക്കടിങ്ങും ഒക്കെ നടത്തുന്നുണ്ടല്ലോ...പിന്നെ പണ്ട് തൊള്ളായിരത്തി അമ്പതില്‍ ഞമ്മളെ ഇന്ത്യക്കും കിട്ടിയല്ലോ കളിക്കെന് ചാന്‍സ് ... അന്ന് കാലുംമല് ഷൂ ഇട്ടോണ്ട് കളിക്കാന്‍ ഞമ്മളെ കിട്ടൂലാന്നും പറഞ്ഞു അടുത്ത വണ്ടിക്ക് തിരിച്ചു നാട്ടില്‍ വന്നതല്ലേ ഞമ്മളെ ഇന്ത്യക്കാര്‍...പിന്നെ അസ്ഫര്‍, ആരെന്തു പറഞ്ഞാലും മെസ്സിക്കുട്ടി പുലിക്കുട്ടി...
Post a Comment