
ലിയോടോല്‍സ്ടോയിയുടെ വിശ്വപ്രസിദ്ധമായ കൃതി. എന്നാല്‍ മാഗസിന് പരിചയത്തില്‍ ഈ തലക്കെട്ടിനു എന്ത് പ്രസക്തി? വിവാദമായെങ്കിലും മുസ്തഫ ശംസുല്‍ ഹക്ക് എഴുതിയ ഈ ലേഖനം ആയിരുന്നു മുഹമ്മദ് റഫീക്ക് കാട്ടൂര്‍ എഡിറ്ററായ മാഗസിനിലെ പ്രധാന ആകര്‍ഷണം. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീക്ഷണങ്ങള്‍. അഭിപ്രായങ്ങളോട് യോജിക്കാം യോജിക്കാതിരിക്കാം ,പക്ഷെ അതൊരു മികച്ച ലേഖനമായിരുന്നു. വിവാദമായത് കൊണ്ട് ഈ ചെറിയ കോളേജ് മാഗസിന് പുറം ലോകമറിഞ്ഞു. വ്യക്തിപരമായി എന്റെ അരങ്ങേറ്റവും ഈ മാഗസിനില്‍ കൂടിയായിരുന്നു. സംഗീതത്തിന്റെ വില എന്ന ലേഖനത്തിലൂടെ.
യൂണിയന് ആരാണോ ഭരിക്കുന്നത് അവരുടെ മാത്രം സൃഷ്ടികള്‍ ഉള്‍പ്പെടുത്തുക എന്നതാണ് എല്ലാ കോളേജ് മാഗസിനുകളുടെയും അലിഘിത നിയമം. ഇതില്‍ നിന്നും വ്യത്യസ്തമാണ് എന്‍ എ എമ്മിന്റെ മാഗസിന് എന്നതിന് ഏറ്റവും നല്ല ഉദാഹരമാണ് അജിത് കുമാര്‍ കെ പിയുടെ "മലയാളം മരിക്കുന്നു" എന്ന ലേഖനം ഉള്‍പ്പെടുത്തിയത്. കാരണം അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നല്ലോ??. മാതൃ ഭാഷയോട് മലയാളികള്‍ കാണിക്കുന്ന മനോഭാവം വളരെ സത്യസന്ധമായി അവതരിപ്പിക്കാന്‍ അജിത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍സ്വതന്ത്രചരിത്രം നീതി പുലര്‍ത്താത്ത ഒരു പോരാളിയാണ് ടിപ്പു സുല്‍ത്താന്‍. ഇത് വരച്ചുകാട്ടുകയാണ് എം സി സുബൈര്‍ തന്റെ ലേഖനത്തിലൂടെ. നിസാര്‍ ഇടത്തിലിന്റെ "അധാര്‍മ്മികതയുടെ കടന്നു കയറ്റം", നിസാര്‍ വിലഞ്ഞംബ്രത്ത്തിന്റെ "ഇനിയും മരിക്കാത്ത വോളിബാള്‍ ", ഖാലിദ് കെ ടിയുടെ "പഠനം ഒരു ഭാരമാകാതിരിക്കാന്‍" എന്നിവയാണ് ലേഖന വിഭാഗത്തില്‍ തുടര്‍ന്നുള്ളത്.
എന്‍ എ എമ്മിന്റെ ഔദ്യോഗിക കഥാകാരന് ജലീലിന്റെ "വരാന്‍ വൈകുന്നത്", എന്റെ സഹപാടികളായ സാദത്ത് സിയുടെ "സ്വാന്തനം", സലീനയുടെ "കഥയ്ക്കിടയില്‍ നിന്നും" സയീദ് ടി കെയുടെ "ബന്ധിതര്‍" എന്നിവ കഥ വിഭാഗത്തെ സംബുഷ്ട്ടമാക്കി. അസ്കര്‍ നടയ്ക്കലിന്റെ "വിയോഗ ദുഃഖം" കവിത വിഭാഗത്തെയും.

"ഉന്നത വിദ്യാഭ്യാസം എന്റെ കാഴ്ച്ചപ്പാടില്‍ " എന്ന വിഷയത്തില്‍ എന്‍ എ എമ്മിന്റെ പ്രതികരണം തേടിയുള്ള പക്തി പ്രസക്തമായി. വര്‍ത്തമാന കാമ്പസുകളെ വിമര്‍ശിക്കുന്ന ജമാല്‍ എം പിയുടെ ലേഖനം വായിച്ചപ്പോള്‍ ഇദ്ദേഹം ഒരു പത്തിരുപത് കൊല്ലം മുന്‍പ് ഏതോ കാമ്പസില്‍ പഠിച്ചത് പോലെ തോന്നി.കഴിഞ്ഞു പോയ മൂന്നു വര്‍ഷങ്ങളിലേക്കുള്ള ഒരു നല്ല തിരിഞ്ഞു നോട്ടമായിരുന്നു "ഫൈസല്‍ ചെലക്കാടിന്റെ കൊഴിഞ്ഞു പോയ പഠന കാലം".
ഫാത്തിമത് രജീനയുടെ "Virus", സക്കറിയ യൂസഫിന്റെ "We are nothing in the universe", കെ എം മുഹമ്മദിന്റെ "Internet:The information super highway" വിദ്യ കെ പിയുടെ "I feel a stranger still", ഷഫീഖ് അഹമ്മതിന്റെ "A broken reverie" എന്നിവ ഇംഗ്ലീഷ് രചന വിഭാഗത്തെയും രനീസ് പി ഓ ഉര്‍ദു വിഭാഗത്തെയും സംബുഷ്ടമാക്കി.
കിട്ടിയ വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച എഡിറ്റര്‍ കൂടുതല്‍ തേടി അലയാന്‍ ശ്രമിച്ചില്ല എന്ന് തോന്നുന്നു.അല്ലെങ്കില്‍ പരസ്യം തേടിയുള്ള യാത്ര അതിനു അദ്ദേഹത്തെ അനുവദിച്ചില്ല എന്ന് വേണം കരുതാന്‍. കഴിഞ്ഞ തവണത്തെ പോലെ കവര്‍ ഡിസൈന്‍ ചെയ്തത് ഷബീര്‍ ഹായ് അഞ്ചും ആണ്. മാതസ് ഡി പ്പാര്ട്ട്മെന്റ് തലവന്‍ ശാഹുല്‍ ഹമീദ് സ്റാഫ് എഡിറ്ററും, സത്യനാരായന്‍, സി വി അബ്ദുല്‍ ഗഫൂര്‍, യൂസുഫ് ഹാരുന്‍, അപ്സീര്‍ പാഷ എന്നിവര്‍ സ്റാഫ് പ്രതിനിധികളായും, അബ്ദുല്‍ ഗഫൂര്‍ എം കെ, മുഹമ്മദ് ശഹീല്, മുസ്തഫ കെ, അജ്നാസ്, സജീര്‍ എന്നിവര്‍ വിദ്യാര്ത്തി പ്രതിനിധികളായും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ട്.
1 comment:
മുഹമ്മദ്...... നന്നാവുന്നുണ്ട് പഴയ കാലത്തിലേക്കുള്ള ഓര്‍മ്മയുടെ ഈ തിരിച്ചു പോക്കുകള്‍... തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
Post a Comment