Thursday, January 14, 2010

ഓര്‍മ്മകള്‍

ജൂണ്‍ മാസത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു, അതെ 2000-2003 ലെ പുതിയ അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കം. ഞാന്‍ കൂട്ടുകാരോടൊത്ത് കോളേജിലെ എന്റെ ക്ലാസ്മുറിയുടെ വാതിലില്‍ ചാരിനിന്നു കൊണ്ട് മുറ്റത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. കോളേജ് മുറ്റവും വരാന്തയും തിരക്കുള്ളതായിരുന്നു. കലാലയ ജീവിതത്തിലേക്കുള്ള കാല്‍ വെപ്പിന്ന് വേണ്ടിയുള്ള നവാഗതരുടെ തിരക്കായിരുന്നു. ചിലരുടെ കൂടെ അച്ച്ഛനമ്മമാര്‍ വന്നിട്ടുണ്ട് മറ്റ് ചിലര്‍ തനിച്ചാണ് വന്നിട്ടുള്ളത്. എല്ലാവരുടെ മുഖത്തും ആകാംക്ഷയും പരിഭവവും നിറഞ്ഞ് നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു..ഞാനും ഒരിക്കല്‍ അനുഭവിച്ച എന്റെ ആ കാലത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഒരു നിമിഷം പിറകിലോട്ട് പോയി ...


.


ഇപ്പോള്‍ ഞാന്‍ മൂന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥിയാണ്, രണ്ട് വര്‍ഷം ഇന്നലെ കഴിഞ്ഞ പോലെ മനസ്സില്‍ മിന്നിമറഞ്ഞു, ഈ കലാലയത്തില്‍ എനിക്കിനി ഈ ഒരു അദ്ധ്യായന വര്‍ഷം കൂടി. എന്തിനാണിതൊക്കെ ആലോചിച്ച് സെന്റിമെന്‍സാകുന്നത് . ഞാന്‍ മനസ്സിനെ വര്‍ത്തമാനകാലത്തേക്ക് തിരിച്ചു വിളിച്ചു.


.


സീനിയര്‍ വിദ്യാര്‍ത്ഥികളെല്ലാം നവാഗതരിലേക്ക് കണ്ണും നട്ട് നില്‍ക്കുകയാണ്. നോട്ടങ്ങള്‍ക്കെല്ലാം വ്യത്യസ്ത അര്‍ത്ഥങ്ങള്‍ - റാഗിങ്ങ്, രാഷ്ട്രീയം തുടങ്ങി ഒട്ടനവധി. ...


.


ഇതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുകയെന്നോണം ഞാന്‍ ഒറ്റക്ക് ഒരിടത്ത് മാറി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് എന്റെ ദൃഷ്ടി കണ്ണട വെച്ച ഒരു പെണ്‍കുട്ടിയില്‍ പതിഞ്ഞു. എനിക്ക് അവളിലെന്തോ പ്രത്യേകത തോന്നിയതിനാലാവാം സാധാരണ എന്റെ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ചെയ്യുന്നത് പോലെ ഞാന്‍ അവളെ ഒന്ന് അടിമുടി വിലയിരുത്തി - വെളുത്തു മെലിഞ്ഞ അവളുടെ നടത്തവും ആ കൊച്ചു മുഖവും നിഷ്കളങ്കതയുടെ പര്യായമായി എനിക്കു തോന്നി (ആ തോന്നല്‍ ഒരു പക്ഷെ എന്നിലെ നിഷ്കളങ്കമായ ചിന്തയായിരിക്കാം).


.


കുറെ ജൂനിയെര്‍സിനെ അന്ന് ഞങ്ങള്‍ വരാന്തയില്‍ നിന്നും വരവേല്‍പ്പെന്നോണം പരിച യപ്പെട്ടു. പലരും റാഗിങ്ങാണെന്ന് ഭയന്ന് ഒഴിഞ്ഞു മാറിപോയി. അവളും എന്റെ അരികിലൂടെ മറ്റ് കുട്ടികളുടെ കൂടെ കടന്ന് പോയി. ഒരു ദിവസം ഞാനും കൂട്ടുകാരോടൊത്ത് എല്ലാവരെയും പരിചയപ്പെടാമെന്ന ഉദ്ദേശത്തോടെ ജൂനിയേര്‍സ് ഹാളിലേക്ക് പോയി. പലരെയും പരിചയപ്പെട്ടു. അവളെയും ഞാന്‍ അവിടെ കണ്ടു പക്ഷെ പരിചയപ്പെടാന്‍ എനിക്കു ധൈര്യം വന്നില്ല പെണ്‍കുട്ടിയല്ലെ ഒരു പക്ഷെ അത് റാഗിങ്ങിന്റെ ഗണത്തില്‍ പെടുത്തിയാലൊ. അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടു. പിന്നീടുള്ള പല ദിവസങ്ങളിലും ക്ലാസ് ഇടവേള സമയങ്ങളില്‍ ഞങ്ങള്‍ അവിടെ പോകുമായിരുന്നു. എല്ലാവരേയും ഏതാണ്ടൊക്കെ പരിചയപ്പെട്ടു വരുന്നു.


.


അങ്ങനെ ഒരു ദിവസം എന്റെ ക്ലാസ് മേറ്റായ ഉറ്റ സുഹൃത്തിന്റെ സഹായത്തോടെ എനിക്ക് ആ വെളുത്ത സുന്ദരിയെ പരിചയപ്പെടാന്‍ ഭാഗ്യം കിട്ടി (നിര്‍ഭാഗ്യംമാണെന്ന് തിരിച്ചറിയാന്‍ അന്നെനിക്കു കഴിഞ്ഞില്ല). എന്നെ പരിചയപ്പെടുത്തിത്തന്ന് സുഹൃത്ത് അടുത്ത ക്ലാസിലേക്ക് ധൃതിയില്‍ പോയി.


.


ഞാന്‍ അവളുമായി കുറച്ചു സമയം സംസാരിച്ചു. സംസാരിച്ചു തുടങ്ങിയപ്പോള്‍ വാചാലനായ എന്നെക്കാള്‍ വലിയ വാചാലയായി അവള്‍ മാറുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. അവള്‍ എന്നെ തിരിച്ചിങ്ങോട്ടും യാതൊരു പരിഭവവുമില്ലാതെ പരിചയപ്പെട്ടു. അവള്‍ ആ കുറച്ചു സമയം കൊണ്ട് കൂടുതലെന്തൊക്കെയോ എന്നോട് സംസാരിച്ചു കഴിഞ്ഞിരുന്നു. അന്നവിടെ ഒരു പുതിയ കൂട്ടുകെട്ടിന്ന് തുടക്കം കുറിച്ചു.


.


അവളുടെ നിഷ്കളങ്കതയുടെയും, ദൃഷ്ടി രശ്മികളുടെയും, താഴ്മയുടെയും സമ്മിശ്ര മാധുര്യം എന്റെ മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ ഒരു സ്നേഹത്തിന്റെ പൂമൊട്ടായി തളിര്‍ത്തിരുന്നു. ഫ്രെയ്മില്ലാത്ത ആ കണ്ണടയിലൂടെയുള്ള അവളുടെ മിഴിയനക്കം ഹൃദയത്തിലെവി ടെയോ ഒരു മന്ദമാരുതനെ പോലെ കുളിര്‍മ്മ പകരുന്നതായി എനിക്കനുഭവപ്പെട്ടു.


.


പക്ഷെ പരസ്പരം വ്യക്ത്മായി മനസ്സിലാക്കുന്നതിന്റെ മുമ്പ് എടുത്തു ചാടുന്നത് ഒരു കര്യത്തിലും ശരിയല്ലല്ലൊ. ശേഷം പല ദിവസങ്ങളിലൂം ഞങ്ങള്‍ കൂടിക്കാഴ്ച്ച തുടര്‍ന്നു. അതിനിടയിലെ പ്പോഴോ അവള്‍ എന്നെ ഒരു കൂട്ടുകാരനിലുപരിയായി അംഗീകരിക്കപ്പെടുന്നതായി എനിക്കു തോന്നിയിരുന്നു. ഞാന്‍ കൂട്ടുകെട്ടിന്ന് പ്രാധാന്യം നല്‍കിക്കൊണ്ട് അവളുടെ സംസാരങ്ങളില്‍ നിന്നും അവളെ കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിച്ചു.


.


വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ സ്വപ്ന-ഭാവനകള്‍ക്കുമപ്പുറത്തായിരുന്നു അവളുടെ കുടുംബ കഥ. അതെ പണത്തിലും പ്രൌഢിയിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ കുടുംബത്തില്‍ പ്രഫസറുടെ മകളായി ജനിച്ച അവളുടെ ബന്ധുക്കളെല്ലാം വന്‍ ബിസിനസ്സ് വമ്പന്മാര്‍. വീട്ടു മുറ്റം നിറയെ എപ്പോഴും വില കൂടിയ കാറുകള്‍. നടന്നുള്ള പരിചയം കുറവ്, എങ്ങോട്ടു വേണമെങ്കിലും വാഹനം റെഡി.


.


ഞങ്ങളുടെ കോളേജി ലേക്ക് ബസ്സ്സ്റ്റോപ്പില്‍ നിന്നും അല്‍പം ദൂരമുണ്ട്, അത് പോലും അവള്‍ സ്ഥിരമയിട്ട് ഓട്ടോ പിടിച്ചാണ് വന്നിരുന്നത്. അതിനെക്കുറിച്ച് ഒരു പ്രാവശ്യം തമാശയായി ഞനെന്തോ പറഞ്ഞപ്പോള്‍ പണം ഒരു വിഷയമല്ലാത്ത രീതിയിലായിരുന്നു അവളുടെ മറുപടി. പോരാത്തതിന്ന് അവളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം ഞങ്ങളുടെ തന്നെ മതത്തിലുള്ള ഒരു മതസംഘടനയുടെ സജീവ പ്രവര്‍ത്തകരും ഇതൊക്കെ വായിച്ചറിഞ്ഞപ്പോള്‍ എന്നിലെ അവളോടുള്ള സ്നേഹത്തിന്റെ പൂമൊട്ട് ഒരിക്കലും വിരിയാന്‍ പോകുന്നില്ലെന്ന് സ്വയം തിരിച്ചറിഞ്ഞതിനാലാവാം ഞാന്‍ അത് പിഴുതെറിഞ്ഞു. കൂട്ടുകെട്ടില്‍ മാത്രം ഒതുക്കാമെന്നു തീരുമാനിച്ചു.കൂട്ടുകെട്ട് തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും സ്നേഹത്തിലേക്ക് വഴുതിവീഴുന്നതായി ഞാനറിഞ്ഞു (അവള്‍ എന്നെ വീണ്ടും സ്നേഹത്തിലൂടെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചിഴച്ചു എന്നു പറയുന്നതാ യിരിക്കും ശരി).


.


ഇത് കൂടുതല്‍ പ്രശ്നത്തിലേക്കു നീങ്ങാതിരിക്കാന്‍ വേണ്ടി ഞാന്‍ അവളറിയാതെ പലപ്പോഴായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ വിട്ടില്ല എന്നു മാത്രമല്ല എനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞതുമില്ല, സംസാരിക്കാന്‍ ക്ലാസ് ഇടവേള സമയങ്ങള്‍ തികയാതെ വന്നപ്പോള്‍ അവളുടെ അഭ്യര്‍ഥനക്കു വഴങ്ങി ഞാന്‍ കോളേജില്‍ അതിരാവിലെ എത്താന്‍ തുടങ്ങി. ആ സമയങ്ങളില്‍ ക്യാമ്പസ് ഞങ്ങളുടേത് മത്രമായിരുന്നു. ഞങ്ങള്‍ പലതും സംസാരിച്ചു.


.


ഞങ്ങള്‍ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ ചര്‍ച്ചാവിഷയമായി മാറി. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഞാന്‍ പലതവണ അവളോട് സംസാരം കുറക്കാന്‍ പറഞ്ഞെങ്കിലും അതിന്നു പകരം അവള്‍ പുതിയ വഴികള്‍ മുന്നോട്ട് വച്ചു. അതെ അവള്‍ എന്നെ കൂള്‍ബാറുകളിലേക്കും അവളുടെ ബസ്സ്സ്റ്റോപ്പിലേക്കും ക്ഷണിച്ചു. കൂള്‍ബാറുകളിലെ ചിലവെല്ലാം അവാളുടെ വകയായിരുന്നു, പണം വിഷയ മല്ലല്ലൊ. (സ്നേഹത്തിന്റെ അല്ലെങ്കില്‍ പ്രണയത്തിന്റെ അന്ധമാം കിരണങ്ങള്‍ തലക്കുപിടിച്ചതിനാലാവാം എല്ലാത്തിനും ഞാന്‍ അവളുടെ കൂടെ നിന്നു എന്നു മാത്രമല്ല എന്നെ ചതിയുടെ അതികഠോരമായ ചരല്‍ പരപ്പിലൂടെ വലിച്ചിഴച്ച് അവള്‍ ഉന്മാദം കൊള്ളുകയാണെന്ന് എനിക്ക് മനസ്സിലായതുമില്ല).


.

ക്ലാസില്ലാത്ത ദിവസങ്ങള്‍ ഫോണ്‍ കോളുകളാല്‍ അവളെന്നിലേക്കടുത്തുകൊണ്ടിരുന്നു. എന്നെ കാണാത്ത ദിവസങ്ങളില്‍ ഉറങ്ങാന്‍ പോലും അവള്‍ ഏറെ കഷ്ട്ടപ്പെട്ടിരുന്നതായി അവള്‍ പറഞ്ഞു. ദിവസങ്ങളും മാസങ്ങളും കടന്ന് പോയതറിഞ്ഞില്ല. ജൂണ്‍, ജൂലൈ, ആഗസ്റ്റ് അങ്ങനെ അഞ്ച് മാസങ്ങള്‍ തെന്നി നീങ്ങിയിരുന്നു. അപ്പോഴേക്കും അവള്‍ ജീവിതത്തിലും എന്റേതു മാത്രമാണെന്ന് അവള്‍ എനിക്കുറപ്പു നല്‍കിയിരുന്നു എന്നു മാത്രമല്ല എനിക്കും അവള്‍ അങ്ങനെ ആയി മാറിയിരുന്നു. അതിനിടയിലെപ്പോഴോ അവളുടെ കാരണത്താല്‍ ഇതെല്ലാം എന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നു.


.


ജീവിതത്തിലാദ്യമായി ഞാന്‍ എന്റെ പിതാവിന്റെയും മാതാവിന്റെയും മുന്നില്‍ ലജ്ജിച്ചു നിന്ന നിമിഷം.പക്ഷെ പെട്ടെന്നായിരുന്നു എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിക്കുന്ന ആ സംഭവം നടന്നത്.


.


Continue........

2 comments:

ഫസല്‍ ബിനാലി.. said...

Kollaam, thudaranam..................

anez champad said...

navaase kallaaaaaaaa.....hmmmm..baaki koodi para...