Monday, October 26, 2009

"ശ്വാസം" കൂടുതല്‍ മെമ്പര്‍മാരെ തേടുന്നു...


പ്രിയരേ...


ഏവര്‍ക്കും അറിയുന്നത് പോലെ "ശ്വാസം" 5000 സന്ദര്‍ശകര്‍ എന്ന ഒരു മഹത്തായ ഒരു നാഴിക കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇതിനു പിറകില്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന ഒരു ടീമിന്റെ വിജയമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. അതെ സമയം ഈ ഒരു ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന ആശയം ഇനിയും ഒരുപാടു മുമ്പോട്ട്‌ പോകണം എന്നാണു ഏവരുടേയും ആഗ്രഹവും. അതിനായി ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ എന്ന രീതിയില്‍ വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏല്പിച്ചു കൊണ്ടു മുമ്പോട്ട്‌ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഇനിയും അധികം മെമ്പര്‍മാരെ ഉള്‍പ്പെടുത്ത്തുവാനുംഅവര്ക്കും വ്യത്യസ്തങ്ങളായ അധികാരാവകാശങ്ങള്‍ വീതിച്ചു നല്‍കുവാനും ശ്വാസത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ശ്വാസത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന , എന്‍ എ എം കോളേജിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ത്തികളെയും ( കേരള... ബന്ഗ്ലൂര്‍.. യു എ ഈ ... ഖാത്തര്‍ തുടങ്ങി... എല്ലാ ചപ്റെരുകളില്‍ നിന്നും... ) ഇതിന്റെ ഭാഗഭാക്കാകുവാന്‍ ഞങ്ങള്‍ ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു ..


ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും മുന്‍പേജില്‍ തന്നെ പ്രസിധ്ധീകരിക്കുന്നതാണ്.

അതോടൊപ്പം ശ്വാസത്തിന്റെ ഒരു പ്രിന്റഡ്‌ മാഗസിന്‍ ഒരു വാര്ഷിക പതിപ്പെന്ന നിലയില്‍ പ്രസിധ്ധീകരിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, എന്‍ എ എം കോളജ്‌ അധ്യാപക, അനധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്തികളുടെയും സ്രഷ്ടികള്‍ ഉള്പ്പെടുത്ത്തികൊണ്ട്മുഴുവനായും കളര്‍ പേജുകളില്‍ പ്രിന്റു ചെയ്യാനുദ്ദേശിക്കുന്ന പ്രസ്തുത മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഈ ഓണ്‍ലൈന്‍ മാഗസിന്റെ ടീം തന്നെയായിരിക്കും.


ഈ ഒരു ഉദ്യമത്തില്‍ ഏവരുടേയും വിലയേറിയ ഉപദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

.

6 comments:

mujeeb koroth said...
This comment has been removed by the author.
anez champad said...

വളരെ നല്ല തീരുമാനം..കുറചു വൈകിയൊ എന്ന സംശയം മാത്രം.. ഇനിയും ശ്വാസതെ ചക്റശ്വാസം വലിക്കാന്‍ അനുവദിചു കൂട. തീര്‍ചായായും എല്ലാവരും ഇതില്‍ സഹകരിക്കണം. ഒരു പക്ഷെ ഒണ്‍ ലയിന്‍ മാഗസിന്‍ എന്ന ആശയം പലര്‍ക്കും തോന്നുന്നതു തന്നെ "ശ്വാസം" വന്നതിനു ശേഷമാണു. തുടക്കത്തിലുണ്‍ടായിരുന്ന ആവേശം ഇപ്പൊള്‍ ആര്‍ക്കും കാണാനില്ല..ഓര്‍ക്കുക.."ശ്വാസം" പലരും മാതൃകയാക്കുന്ന ഒരു മഹത്തായ സ്രിഷ്ട്ടിയാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.. അതിനായി നമുക്കൊരുമിചു പ്രവര്‍ത്തിക്കാം..

nisar panoor said...

ഇത് വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി ഫൈസല്‍...എത്രയും പെട്ടെന്നു തന്നെ അതു ചെയ്യണം...കുറച്ചദിവസം ആരുമില്ലാതെ ആയപ്പോള്‍ എല്ലാവരും മതിയാക്കി എന്നാണ് കരുതിയത്...എല്ലാവിദ പിന്തുണയും വാഗ്ദാനം ചെയ്യുന്നു

Unknown said...

Hello Friends!!

This is not a task driven exercise and needs to be undertaken as a commitment towards our own people and their much desired "SWASAM"...

Regards,
Salim AP

4കൂട്ട് said...

ഈ ശ്വാസം എന്നെന്നും നിലനില്‍ക്കട്ടെ..ഭാവുകങ്ങള്‍

ശ്രീ said...

ആശംസകള്‍!