വെറുമൊരു ഫോട്ടോവില്‍ നിന്നും ഒരുപാട് ഓര്‍മ്മകളും അതിന്റെ സുഗന്ടവും അനുഭവിക്കാന്‍ കഴിയുമ്പോള്‍ ഉറപ്പായും ആ സുഗന്ദം ഒരു മഹാത്ഭുതം തന്നെ.....
ഈ ഫോടോയിലേക്ക് സൂക്ഷിച്ചു നോക്കൂ... മധുസൂധനന് സാറിന്റെ വിസിലടി കേള്‍ക്കുന്നില്ലേ... പുത്തൂര്‍ സാറിന്റെ അന്നൌന്സ്മെന്റിന്റെ ശബ്ദം...
നാല് നിറങ്ങളിലുള്ള കൊടികളും പിടിച്ചു നടത്തുന്ന മാര്ച് പാസ്റ്റ്.. സ്വന്തം ഗ്രൂപ്പിന്റെ വിജയത്തിനുള്ള ആവേശം...ജയ പരാജയങ്ങളിലുള്ള ആര്‍പ്പുവിളികളും പ്രകടനങ്ങളും....
കാന്റീനിലെ മജീട്ക്കയുടെ നെയ്ച്ചോറിന്റെ യും ഇറച്ചികറിയുടെയും മണം...
വായിലൂറുന്ന വെള്ളം ആരും കാണുന്നില്ല എന്ന് കരുതി അങ്ങ് ഇറക്കിക്കോളൂ..
അത്രയും രുചിയുണ്ടായിരുന്നോ ആ കാന്റീനിലെ ഭക്ഷണത്തിന്നു..
.
ചിലപ്പോള്‍ അത് ആ കാംപസിനോടുള്ള പ്രണയത്തിന്റെ രുചിയായിരിക്കും... അല്ലെങ്കില്‍ ക്യാമ്പസിലെ വേറെ ആരോടെങ്കിലുമുള്ള പ്രണയ ത്തിന്റെതെങ്കിലും ആയിരിക്കുമത് ...
എന്ത് തന്നെയായാലും ആ കുന്നും അവിടത്തെ കാറ്റും ഒന്നുമൊന്നും ഇപ്പോഴും മറന്നിട്ടില്ല എന്ന് മാത്രം...
.
1 comment:
നന്നായി ഫൈസല്‍, ശ്വാസം ലോകാവസാനം വരെ നില നില്‍ക്കുമെങ്കിലും ഇടയ്ക്കൊരു ശ്വാസ തടസ്സം നേരിട്ടു.ഇനി നമുക്ക് ഇങ്ങനെ വരാതിരിക്കാന്‍ പരിശ്രമിക്കാം.
Post a Comment