Friday, March 5, 2010

ഏകാന്ത ഹൃദയം


ധൃതിയില്‍ ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോളും മനസ്സില്‍ ഒരൊറ്റ പ്രാര്തനയായിരുന്നു,ഇന്നെങ്കിലും അവന്‍ ഓണ്‍ലൈനില്‍ ഉണ്ടാകണേ..അല്ലെങ്കില്‍ ഒരു മെയില്‍ എങ്കിലും.ഇന്നേക്ക് ഒരാഴ്ചയായി.. എന്ത് പറ്റിയതായിരിക്കും???എന്തെങ്കിലും അപകടം?? വേണ്ട, വേണ്ടാത്തതൊന്നും ചിന്തിക്കണ്ട..ഇനി തന്നെ അവന്‍ മനപൂര്‍വം അവഗണിക്കുകയാണോ??? ഇന്ന് ക്ലാസ്സില്‍ ഇരുന്നെന്നേ ഉള്ളു.. ഒന്നും ശ്രദ്ദിക്കാന്‍ പറ്റിയില്ല. ലഞ്ച് ടൈമില്‍ ടിനു വന്നു ചോദിച്ചു, എന്താടോ ഒരു വല്ലായ്ക?
"ഹേയ്,ഒന്നുമില്ല..." ഒഴിന്നു മാറാന്‍ ശ്രമിച്ചു.
"ഋത്വിക് ഇത് വരെ വിളിച്ചില്ലേ തന്നെ???"
"ഇല്ല..."
"അവനിപ്പോ സ്റെട്ട്സില്‍ എത്തിയില്ലേ ...ഇനി നമ്മളെയൊക്കെ എവിടെയോര്‍ക്കാന്‍???"
"അതൊന്നുമാല്ലെടോ, ഒരു തലവേദന,അത്രേ ഉല്ലൂ.. " അവള്‍ വിശ്വസിചെന്നു തോന്നി.
അവളെങ്കിലും ഉണ്ടല്ലോ തന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍..അവളും തന്നെ പോലെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോളും..

"പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ളവള്‍" സഹപാടികളും അധ്യാപകരും തനിക്കു ചാര്‍ത്തി തന്ന വിശേഷണം.. ആ പ്രയോഗം ഓര്‍ത്തപ്പോള്‍ തന്നെ ചിരി വന്നു. ശരിയാണ്. ജീവിതത്തില്‍ വിരലിലെണ്ണാവുന്ന സുഹ്ര്തുക്കളെ തനിക്കുണ്ടായിരുന്നുളൂ. പത്തു വയസ്സ് വരെ ഒരിടത്തും ഉറച്ചു നിന്നതായി ഓര്‍മയില്ല. പപ്പയുടെ സ്ഥലം മാറ്റങ്ങള്‍ക് അനുസരിച്ചുള്ള സഞ്ചാരങ്ങള്‍.

പുസ്തകങ്ങള്‍ പ്രിയ തോഴരായത് പിന്നീടാണ്. പന്ത്രണ്ടാം പിറന്നാളിന് പപ്പയുടെ സമ്മാനം, മനോഹരമായി പൊതിഞ്ഞ ഒരു പുസ്തകം, "ആന്‍ ഫ്രാങ്കിന്റെ ഡയറി ക്കുരിപ്പുകള്‍".. അന്ന് മുതല്‍ വര്‍ഷങ്ങളോളം ആന്‍ ആയിരുന്നു പ്രിയപ്പെട്ട കൂട്ടുകാരി. ഹിറ്റ്‌ലറുടെ റിഹാബിലെഷന്‍ കാമ്പില്‍ അടയ്കപ്പെട്ട,വിടരും മുമ്പ് കൊഴിന്ന തന്റെ പ്രിയപ്പെട്ട ആന്‍. പിന്നീട് വായനയുടെ ലോകത്തേക്ക് ഒതുങ്ങിയതായിരുന്നു ജീവിതം. പുസ്തകങ്ങളിലൂടെ പിന്നീട് എത്രയെത്ര കൂട്ടുകാര്‍..ഈയടുത്ത കാലത്ത് വരെ വിര്‍ജീനിയ വൂള്‍ഫ് ആയിരുന്നു തന്റെ അടുത്ത കൂട്ടുകാരി. വിഷാദ ചവിയുള്ള കവിതകള്‍ എഴുതി വായനക്കാരുടെ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിട്ട്,ഒടുവില്‍ ഒരു പ്രഹേളിക പോലെ തെംസ് നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് ജീവിതത്തിനു വിരാമം കുറിച്ച നിഗൂഡ വനിത.

റിത്വികിനെ ശ്രദ്ദിക്കാന്‍ തുടങ്ങിയതെപ്പോലായിരുന്നു?? വേഷത്തിലും പെരുമാറ്റത്തിലും കോപ്രായം കാണിക്കാത്ത ഒരൊതുങ്ങിയ ടൈപ്. ചോദ്യങ്ങള്കൊക്കെ ഒന്നോ രണ്ടോ വാകുകളില്‍ മറുപടി. ടിനുവാണ് അവനെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നത്. അമേരിക്കയിലുള്ള മാതാ പിതാക്കളെ വിട്ടു ഇവിടെ മുത്തഷിയോടൊപ്പം താമസം , ഇട്ടു മൂടാന്‍ സ്വത്തുള്ള തറവാടിലെ ഒരേയൊരു അനന്തരാവകാശി. പലപ്പോളും അവന്‍ തന്നെ ശ്രദ്ടിക്കുന്നുടെന്നു തോന്നിയിട്ടുണ്ട്.

ബോയ്സ് ആരുമില്ലാത്ത ഒരുച്ച നേരം, ലാസ്റ്റ് ബെഞ്ചില്‍ റിനിയുടെ മൊബൈലിനു വട്ടം കൂടിയിരിക്കുകയായിരുന്നു ഗേള്‍സ്‌ മുഴുവനും.ബ്ലൂ ടൂതില്‍ ഒഴുകിയെത്തിയ ഏതോ ഒരു ചൂടന്‍ ക്ലിപ്പ് ആണെന്നുറപ്പ് ആണ്. ക്ലാസ്സ്‌ ഉള്ള്പ്പോളും ഇല്ലാതപ്പോളും ബ്ലുടൂത് ഒന്ന് ഓണ്‍ ചെയ്തു വെച്ചാല്‍ മാത്രം മതി,എവിടെ നിന്നെന്നരിയാതെ ഒഴുകിയെത്തുന്ന രതി വൈകൃതങ്ങള്‍ അക്സപ്റ്റ് ചെയ്തു കൊടുക്കേണ്ട പണിയെ ഉള്ളു.

മുന്‍ ബെഞ്ചില്‍ തലേന്ന് വായിച്ചു തുടങ്ങിയ ഒരു നോവലില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു താന്‍. പെട്ടെന്നായിരുന്നു റിത്വിക്കിന്റെ വരവ്. പതിവിനു വിപരീതമായി അവന്‍ ഒന്ന് ചിരിച്ചു. താനും ചിരിച്ചെന്നു വരുത്തി.

"ടെസ്സ ഇപ്പോള്‍ ഓര്‍ക്കുട്ട് നോക്കാരില്ലേ???" തന്റെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടു അവന്‍ തുടര്‍ന്നു. " റെസ്സയുടെതാനെന്നു തോന്നുന്നു, ഒരു പ്രൊഫൈലില്‍ നാന്‍ ഫ്രണ്ട് രിക്കസ്റ്റ് അയച്ചിരുന്നു, റെസ്പോന്‍സ്‌ ഒന്നും കണ്ടില്ല. "തന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം, അവന്‍ പിന്നീടൊന്നും പറയാതെ പിന്‍വാങ്ങി.

വെറുമൊരു കൌതുകത്തിനാണ് ഓര്‍കുട്ടില്‍ അക്കൗണ്ട്‌ ഉണ്ടാകിയത്. അതിലും ഏകാന്തത ആയിരുന്നു തനിക്കിഷ്ടം. തേടി വന്ന ഫ്രണ്ട് രിക്കസ്ടുകളൊക്കെ അവഗണിച്ചു. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കംമ്യുന്നിട്ടികളില്‍ മാത്രം ജോയിന്‍ ചെയ്തു.

അന്ന് വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്യുകയായിരുന്നു, ശരിയാണ്, അവന്റെ റിക്വസ്റ്റ് വന്നിട്ടുണ്ട്.ഇരുള് വീണു തുടങ്ങിയ ഒരു ദ്വീപില്‍ ദൂരെ കടലിന്റെ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ ഫോട്ടോ,ഋത്വിക് ...ലോണ്‍ലിഹാര്‍ട്ട്‌, അതായിരുന്നു അവന്റെ പ്രൊഫൈല്‍ നെയിം.

എത്ര പെട്ടെന്നായിരുന്നു തങ്ങള്കിടയില്‍ സൌഹൃദം വളര്‍ന്നത്. സ്ക്രാപുകളില്‍ പ്രൈവസി കുറവാണെന്ന് പറഞ്ഞത് അവനാണ്. ഗൂഗിള്‍ ടോകില്‍ മണിക്കൂറുകളോളം നീളുന്ന ചാറ്റുകള്‍.തുടക്കത്തില്‍ കൂടുതലും ഫിലോസഫി പറയാനായിരുന്നു അവനു താല്പര്യം. പലതിലും തത്വമില്ലെന്നു പറഞ്ഞു പ്രകോപിപ്പിക്കാന്‍ നോക്കി.

 എല്ലാം അവനോടു തുറന്നു പറഞ്ഞു, കുട്ടിക്ക്കാലം മുതല്‍ അനുഭവിക്കുന്ന കടുത്ത എകാന്തതയെപ്പറ്റി, മധ്യ വയസ്സിനോടടുതിട്ടും അപഥ സഞ്ചാരത്തില്‍ ഏര്‍പ്പെടുന്ന മമ്മിയെ പ്പറ്റി, അയച്ചു തരുന്ന സമ്മാനങ്ങളില്‍ കൂടി മാത്രം മകളെ സ്നേഹിക്കുന്ന പപ്പയെ പറ്റി, എല്ലാം തുറന്നു പറഞ്ഞപ്പോള്‍ മഴ പെയ്തു തോര്‍ന്ന പ്രതീതിയായിരുന്നു. തന്റെ സാമീപ്യം അവനെയും സന്തോഷിപ്പിക്കുന്നുടെന്നു തോന്നി. ഇപ്പോള്‍ ഒറ്റപെട്ട ദ്വീപില്‍ രണ്ടു പേരുണ്ട്. ഒരാണും ഒരു പെണ്ണും.

ഒരു വൈകിയ രാത്രിയില്‍ അവന്‍ പറഞ്ഞു "ടെസ്സാ.. ഞാനിപ്പോള്‍ മനസ്സ് തുറന്നു ചിരിക്കാറുണ്ട്, എനിക്ക് പേടിയായിരുന്നു ഇതുവരെ, അപൂര്‍വമായി ഞാന്‍ സന്തോഷിച്ചപ്പോലോക്കെ അതിലും വലിയ ദുഃഖങ്ങള്‍ എന്നെ തേടി വന്നിട്ടുണ്ട്. "
അതെ ഋത്വിക്,ഇപ്പോള്‍ നാനും ചിരിക്കാറുണ്ട്, മനസ്സ് തുറന്നു, നീ കാരണം.
ടെസ്സാ,ഡാഡിയും മമ്മിയും അവിടെ ഏതോ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കുന്നുന്ടെന്നു പറഞ്ഞു. "

"നീ പോകുമോ?? "

ഇല്ല, എനിക്ക് പോകാനാകില്ല...

സപ്പോസ്, പോകേണ്ടി വന്നാല്‍ നീയെന്നെ മറക്കുമോ?

നിന്നെ മറക്കാനോ??? അതിനെനിക്കാവുമെന്നു തോന്നുന്നുണ്ടോ??

ചിലപ്പോ മറന്നാലോ????

മരിച്ചെന്നു കരുതിയാല്‍ മതി...

പിന്നെയും മണിക്കൂറുകള്‍..വീക്ക്‌ എന്ട്സില്‍ പുലര്‍ച്ചെ വരെ നീളുന്ന ചാറ്റുകള്‍. പുസ്തകങ്ങളുമായി ഒരുപാട് അകന്നിരുന്നു. ..

ഒടുവില്‍ ഭയന്നതു തന്നെ സംഭവിച്ചു. കൂച്ച് വിലങ്ങിട്ട മനസ്സോടെ അമേരികയിലേക്ക് പോകാന്‍ അവനു സമ്മതിക്കേണ്ടി വന്നു.. വേദനയോടെ അവന്‍ പറഞ്ഞു "ടെസ്സ. ഒന്ന് കൊണ്ടും പേടിക്കണ്ട. രാജ്യങ്ങളുടെ അതിരുകള്‍ നമ്മുടെ ബന്ധത്തിന് ഒരിക്കലും തടസ്സമാകില്ല. ഇത് പോലെ നമുക്കെന്നും ചാറ്റ് ചെയ്യാം. എന്നിട്ടൊരു നാള്‍ ഞാന്‍ വരും,നിന്നെ സ്വന്തമാക്കാന്‍...

നിറഞ്ഞ കണ്നുകലോടെയാണ് അവനെ അവസാനമായി കണ്ടത്. ഒന്നും പറയാനുണ്ടായിരുന്നില്ല. മിഴിനീരില്‍ തൂകിയ മന്ദസ്മിതതാല്‍ അവനു യാത്രാ മൊഴി നേരുമ്പോള്‍ മനസ്സില്‍ ആരോ കൊളുത്തിട്ടു വലിക്കുന്ന പ്രതീതിയായിരുന്നു.
കാട് കയറിയ ചിന്തകള്‍ക്ക് വിരാമമായത് വീട്ടിനടുത് എത്തിയപ്പോളാണ്.

ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി മമ്മി വീട്ടിലുണ്ട്. പുറത്തു കാര്‍ കിടക്കുന്നു. മെല്ലെ ഡോര്‍ തുറന്നു അകത്തു കടന്നപോള്‍ സോഫയിലിരുന്നു ആരോടോ പതിഞ്ഞ ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്ന മമ്മി ഒന്ന് നിശബ്ദമായി, അത് ശ്രദ്ദികാത്ത രീതിയില്‍ അകത്തേക്ക് കടന്നപ്പോളും മനസ്സ് വെറുതെ ചോദിച്ചു, ആരായിരിക്കും മറു തലയ്ക്കല്‍??? പപ്പയല്ലെന്നുരപ്പാണ്..അവര്‍ തമ്മിലൊന്നു മിണ്ടിയിട്ടു തന്നെ മാസങ്ങളോളമായി..പിന്നെ ആര്??? സകലതിനോടും തോന്നിയ വെറുപ്പ്‌ ,കയ്യിലിരുന്ന ബാഗ് ആഞ്ഞു നിലത്തെറിഞ്ഞു.വേഷം വരെ മാറാന്‍ നില്‍ക്കാതെ വേകം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. മനസ്സ് നിറയെ പ്രാര്‍ഥന ആയിരുന്നു ,അവന്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടാകണേ...

ഇല്ല..ഇന്നും അവന്‍ നിരാശപ്പെടുത്തി..വല്ലാത്തൊരു ശൂന്യത പോലെ.എന്ത് ചെയ്യണമെന്നറിയാതെ കുറെ സമയം മോനിടരിലേക്ക് തന്നെ നോക്കിയിരുന്നു. അപ്പുറത്ത് മമ്മിയുടെ കുശുകുശുപ്പ് ഇപ്പോള്‍ കേള്‍ക്കാനില്ല. താന്‍ വന്നത് ഒരു പക്ഷെ ശല്യമായിക്കാണും..

കീബോര്‍ഡില്‍ പതിഞ്ഞ വിരലുകള്‍ക്ക് അനുസ്ര്തമായി മോനിടരില്‍ തെളിഞ്ഞു വന്ന അക്ഷരങ്ങള്‍ ഒന്ന് കൂടി വായിച്ചു..

ഹായ് ഋത്വിക്,
കാതങ്ങളുടെ ദൂരം നമുക്കിടയില്‍ പ്രശ്നമാകില്ലെന്നു പറഞ്ഞത് നീയാണ്.. ഒരാഴ്ച ഇപ്പോള്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രതീതിയാണ് നല്‍കിയത്. ജീവിക്കാനെ താല്പര്യമിലാതിരുന്ന എന്റെ മുമ്പില്‍ പ്രതീക്ഷയുടെ പച്ച തുരുത്തായത് നീയുമായുള്ള സൌഹൃദമാണ്. ഇന്ന് നീയെവിടെ??? എന്റെ കാത്തിരിപ്പ്‌ വ്യര്തമാവുകയാണോ? മറന്നു എന്നറിഞ്ഞാല്‍ മരിച്ചു എന്ന് കരുതാനും പറഞ്ഞത് നീയാണ്. നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ, എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയത്രി വിര്‍ജിനിയ ആണെന്ന്. ഇനിയും ഞാന്‍ കാത്തിരിക്കും,എത്ര കാലമെന്നറിയില്ല. എങ്കിലും ഒരു നാള്‍ നാനും വിര്‍ജിനിയയെ പോലെ.....
കാത്തിരിക്കുന്നു, ഒരുപാട് പ്രതീക്ഷയോടെ നിന്റെ സ്വന്തം??? ടെസ്സ..
.
.
പ്രിയ സുഹൃത്തുക്കളെ...



കഴിഞ്ഞ ചില പോസ്റ്റുകളിലെ കമന്റുകള്‍ പല രീതിയിലും പലരെയും വ്യക്തി പരമായി വിഷമിപ്പിച്ചതിനാല്‍ ഇനി മുതല്‍ ശ്വാസത്തില്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനു ചില നിബന്ധനകള്‍ വയ്ക്കുകയാണ്.


യഥാര്‍ത്ഥ പേരുകളില്‍ ചെയ്യുന്ന കമന്റുകളും പോസ്റ്റുകളും മാത്രമേ ഇനി മുതല്‍ ശ്വാസത്തില്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. ആയതിനാല്‍ നിങ്ങളുടെ കമന്റുകള്‍ക്ക് മുമ്പ് സ്വയം പരിചയപ്പെടുത്തുന്ന  ഒരു കമന്റ് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (യഥാര്‍ത്ഥ നാമം , കോളേജില്‍ പഠിച്ച കോഴ്സ് , പഠിച്ച വര്ഷം, ഇ മെയില്‍ ഐ ഡി , മൊബൈല്‍ നമ്പര്‍ , ഇപ്പോഴുള്ള സ്ഥലം... എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കണം.).


യഥാര്‍ത്ഥ നാമത്തില്‍ ഉള്ള കമന്റുകള്‍ എന്ത് തന്നെയായാലും അത് പോസ്റ്റു ചെയ്യുകയും അവര്‍ക്ക് ആവശ്യമെങ്കില്‍ ഡയറക്റ്റ് പോസ്റ്റ്‌ ചെയ്യാനുള്ള ലിങ്കുകള്‍ അയച്ചു തരുന്നതുമാണ്.


അങ്ങിനെയുള്ളതല്ലാത്ത ഒരു കമന്റു പോലും ഇനി മുതല്‍ പ്രസിദ്ധീകരിക്കുകയില്ലെന്നും  ... ആയതിനാല്‍ എല്ലാവരും സഹകരിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..


സ്നേഹപൂര്‍വ്വം.....



മോഡറേറ്റര്‍.
"ശ്വാസം - the breath"
an online magazine from nam college kallikkandy.
.

Wednesday, March 3, 2010

"ശ്വാസം" കൂടുതല്‍ മെമ്പര്‍മാരെ തേടുന്നു...

.
പ്രിയരേ...


ഏവര്‍ക്കും അറിയുന്നത് പോലെ "ശ്വാസം" 8500 സന്ദര്‍ശകര്‍ എന്ന ഒരു മഹത്തായ ഒരു നാഴിക കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇതിനു പിറകില്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന ഒരു ടീമിന്റെ വിജയമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. അതെ സമയം ഈ ഒരു ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന ആശയം ഇനിയും ഒരുപാടു മുമ്പോട്ട്‌ പോകണം എന്നാണു ഏവരുടേയും ആഗ്രഹവും. അതിനായി ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ എന്ന രീതിയില്‍ വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏല്പിച്ചു കൊണ്ടു മുമ്പോട്ട്‌ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഇനിയും അധികം മെമ്പര്‍മാരെ ഉള്‍പ്പെടുത്ത്തുവാനുംഅവര്ക്കും വ്യത്യസ്തങ്ങളായ അധികാരാവകാശങ്ങള്‍ വീതിച്ചു നല്‍കുവാനും ശ്വാസത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ശ്വാസത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന , എന്‍ എ എം കോളേജിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ത്തികളെയും ( കേരള... ബന്ഗ്ലൂര്‍.. യു എ ഈ ... ഖാത്തര്‍ തുടങ്ങി... എല്ലാ ചപ്റെരുകളില്‍ നിന്നും... ) ഇതിന്റെ ഭാഗഭാക്കാകുവാന്‍ ഞങ്ങള്‍ ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു ..


താല്പര്യമുള്ളവര്‍ ദയവു ചെയ്തു അവരുടെ പേരും ഡീ ടയില്സും അറിയിക്കുക..



ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും മുന്‍പേജില്‍ തന്നെ പ്രസിധ്ധീകരിക്കുന്നതാണ്.



അതോടൊപ്പം ശ്വാസത്തിന്റെ ഒരു പ്രിന്റഡ്‌ മാഗസിന്‍ രണ്ടായിരത്തിപത്തു ഡിസംബര്‍ മാസത്തോടു കൂടി ഒരു വാര്ഷിക പതിപ്പെന്ന നിലയില്‍ പ്രസിധ്ധീകരിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, എന്‍ എ എം കോളജ്‌ അധ്യാപക, അനധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്തികളുടെയും സ്രഷ്ടികള്‍ ഉള്പ്പെടുത്ത്തികൊണ്ട്മുഴുവനായും കളര്‍ പേജുകളില്‍ പ്രിന്റു ചെയ്യാനുദ്ദേശിക്കുന്ന പ്രസ്തുത മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഈ ഓണ്‍ലൈന്‍ മാഗസിന്റെ ടീം തന്നെയായിരിക്കും.

ഈ ഒരു ഉദ്യമത്തില്‍ ഏവരുടേയും വിലയേറിയ ഉപദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.
.

Saturday, February 27, 2010

ഹിയ്യാ ഹുവ്വാ എന്‍ എ എം ...

.

കലാലയം എന്നും ശബ്ദമയം ആയിരിക്കും. എന്‍ എ എമ്മില്‍ കേട്ടിരുന്ന ചില ശബ്ദങ്ങള്‍..

ചില മുദ്രാവാക്യങ്ങള്‍

പൊതുവായത് :
ടാട്ടടട്ട ടാട്ടട്ടാ ...ഹിയ്യാ ഹുവ്വാ എന്‍ എ എം
ഇലക്ഷന് മുമ്പ് :
അന്തര്‍ ദേഖോ ബാഹര്‍ ദേഖോ
ആകെ ദേഖോ പീച്ചേ ദേഖോ
ഊപര്‍ ദേഖോ നീച്ചേ ദേഖോ
സബസേ ആഖെ -------------

അണ്ണാ തമ്പീ തന്കച്ചീ..
വോട്ടു കൊടയ്യാ വോട്ട് കൊട്
------നു വോട്ട് കൊട് ...

വോട്ട് കഴിഞ്ഞാല്‍ :

പെട്ടി പെട്ടി ബാലറ്റ് പെട്ടി
ബാലറ്റ് പെട്ടി തുറന്നപ്പോള്‍
ഞെട്ടി ഞെട്ടി ----- ഞെട്ടി
----- പിള്ളര്‍ ഞെട്ടി പോയ്‌.

ആരാണവിടെ ചെടിയുടെ പുറകില്‍??
ഞാനാനപ്പാ ------------ ആണേ
എന്താ മോനെ ചെടിയുടെ പുറകില്‍??
--------- പിള്ളര്‍ പോട്ടിച്ചപ്പാ ...

എന്‍ എ എമ്മില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു നാടന്‍ പാട്ട്

എന്തിയെന്തി തുഴഞ്ഞാലെ നടുക്കടലിനു പോകാലോ.
നടുക്കടലില് പോയാലോ, കുണ്ടന്‍ മത്തി പിടിക്കാലോ.
കുണ്ടന്‍ മത്തി പിടിച്ചാലോ, കാശിനു നാലെണ്ണം വിക്കാലോ
കാശിനു നാലെണ്ണം വിറ്റാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളെയും മക്കളേം തല്ലാലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ.
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
-




Thursday, February 25, 2010

ഖത്തര്‍ അലുംനി ഭാരവാഹികളോട് ഖേദപൂര്‍വ്വം



കല്ലിക്കണ്ടി എന്‍ എ എം കോളേജ് അലുംനി ഖത്തര്‍ ചാപ്ടെര്‍ 2007 ഫെബ്രുവരിയില്‍ കോളേജ് സ്റാഫ് ഗഫൂര്‍ മൂലശ്ശേരിയുടെ സാനിധ്യത്തില്‍ അറബിക് വിഭാഗം മുന്‍ ഹെഡ് അബ്ദുല്‍ ഗഫൂര്‍ സി വി രക്ഷാധികാരിയും പി സമീര്‍ ( BCom 96-99) പ്രസിഡണ്ട്‌ , ഫഹദ് പി പി ( BSc 99-02) സെക്രെടറി ജാസര്‍ എ സി (B.Com 2000-03) ട്രഷറര്‍ ആയും കമ്മിറ്റി ഉണ്ടാക്കുകയും അതിനു ശേഷം കോളേജിലെ മറ്റൊരു സ്ടാഫ്‌ പറമ്പത്ത് സമീര്‍ വന്നപ്പോള്‍ ഒരു സ്വീകരണം കൊടുക്കുകയും ചെയ്തു.കഴിഞ്ഞു കഥ .......

ഈ വിനീതന്‍ ഖത്തറില്‍ എത്തിയിട്ട് ഇരുപത് മാസമായി . ഒരു യോഗത്തിനെങ്ങിലും പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളത്‌ കൊണ്ട് നിരവധി തവണ പലരോടും പറഞ്ഞെങ്കിലും ഇതുവരെ നടന്നില്ല.ഒരു നാല്‍പ്പത് പൂര്‍വ്വ വിദ്യാര്ത്തികളുടെ ലിസ്റ്റ് സെക്രെടരിക്ക് കൊടുതെങ്ങിലും ഒരു യോഗം വിളിച്ചു കൂട്ടാന്‍ അദേഹത്തിനു കഴിഞ്ഞിട്ടില്ല.പല പെരുന്നാള്‍ ദിനങ്ങളില്‍ ഒരുമിച്ചു കൂട്ടാന്‍ അഭ്യര്ത്തിച്ച്ചു നടന്നില്ല.

നാട്ടില്‍ കോളേജില്‍ എന്തെങ്ങിലും പരിപാടി നടക്കുമ്പോള്‍ സ്റെജില്‍ കയറണം അതിനാണ് ഭാരവാഹിത്തം എന്നാണു ഒരാള്‍ പറഞ്ഞത്.

ഭാരവാഹികളോട് പറയാനുള്ളത് എന്തെങ്ങിലും ചെയ്യുക അല്ലെങ്ങില്‍ ഫൈസല്‍ മുഹമ്മത് ചെയ്തത് പോലെ ഒരു പരസ്യ രാജി.എന്താ അതല്ലേ നല്ലത്?

(വാല്‍ കഷണം: ഇനി എനിക്ക് ഭാരവാഹി ആകാനാണ് ഇത് എഴുതിയത് എന്ന് പറയും.അത് ഒഴിവാക്കാനാണ് ഇത്രയും കാലം ഒന്നും എഴുതാതിരുന്നത്.ഇനിയും അങ്ങനെ തുടര്‍ന്നാല്‍ ഇവര്‍ ഇങ്ങനെ തന്നെ പോകും )
.

Thursday, February 18, 2010

എന്‍റെ രാജിക്കത്ത്..... എന്‍ എ എം അലുംനി പ്രസിഡന്റ്‌/ ജന.സെക്രട്ടറിക്കൊരു തുറന്ന കത്ത്

.
ബഹുമാനപ്പെട്ട എന്‍ എ എം അലുംനി യു എ ഇ കമ്മറ്റി പ്രസിഡണ്ട്‌ / ജന.സെക്രട്ടറി.

കല്ലിക്കണ്ടി എന്‍ എ എം കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സങ്കടനയായ എന്‍ എ എം അലുംനി യു എ ഇ കമ്മിറ്റിയിലെ organizing സെക്രടറിയായ ഞാന്‍ തല്‍സ്ഥാനത്ത് തുടരാന്‍ മാനസികമായ ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.


മാനസികമായി താല്‍പര്യമില്ലാതെ ഒരു സ്ഥാനത്ത് ഇരിക്കുന്നത്ന്റെ ബുദ്ധിമുട്ടുകള്‍ എന്നെ അസ്വസ്തനാക്കുന്നതിനാല്‍ ഈ എഴുത്ത് എന്‍റെ രാജിക്കത്ത് ആയി പരിഗണിച്ചു കൊണ്ട് എന്നെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കി തരണം എന്ന് വിനീതമായി അഭ്യര്‍ഥിച്ചു കൊള്ളുന്നു.
ഈ കമ്മറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എന്നാലാവും വിധം സഹകരിക്കും എന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു.

കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ എനിക്കുണ്ടായ വിഷമങ്ങള്‍ ഞാന്‍ നേരത്തെ തന്നെ താങ്കളെ അറിയിച്ചതിനാല്‍ അത് വീണ്ടും വിവരിച്ച്ചെഴുതി ഒരു അനാരോഗ്യമായ രീതിയില്‍ കൊണ്ടെത്തിക്കാന്‍ എനിക്ക് താല്പര്യമില്ല. ഇനി അഥവാ ഇതിന്നു കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ അതും നല്‍കാന്‍ ഞാന്‍ തയ്യാറാണ്.

ഇനിയും നല്ലരീതിയില്‍ ഈ കമ്മറ്റി മുന്‍പോട്ടു പോകണമെന്നുള്ള ആഗ്രഹമുള്ളതിനാല്‍ ഒര്‍ഗനിസിംഗ് സെക്രട്ടറി സ്ഥാനത്ത് നല്ല കഴിവും പ്രാപ്തിയുമുള്ള ഒരാള്‍ വരട്ടെ എന്നുള്ള ആശംസകളോടെ

സ്നേഹപൂര്‍വ്വം
ഫൈസല്‍ മുഹമ്മദ്‌
+97150 8594030
+97155 2616983
+97156 6922656

ഈ എഴുത്ത് ഈ മാസം നാലാം തിയ്യതിയും പതിനാലാം തിയ്യതിയും താഴെ കൊടുത്ത മെയില്‍ ഐടികളില്‍ അയച്ചെങ്കിലും അതിന്നു ഇന്ന് വരെ ഒരു മറുപടിയും കിട്ടിയില്ല ആയത് കൊണ്ട് ഇതു മുഴുവന്‍ അലുംനി മെമ്പര്‍മാരുടെയും മുമ്പിലേക്ക് സവിനയം സമര്‍പ്പിക്കുന്നു.



അയച്ച വ്യക്തിfaizal mohammed
സ്വീകര്‍ത്താവ് shaheel. k shaheel123@gmail.com,
nousheel nabeel ,
allukakka@gmail.com,
"AJNAS M.P."

തിയതി2010, ഫെബ്രുവരി 4 4:42 pm
വിഷയംmy resignation from nam alumni
മെയില്‍ അയച്ചത്gmail.com

Monday, February 1, 2010

നഷ്ട സൌഹൃദങ്ങള്‍ ......

.

ഒരു തിരിഞ്ഞു നോട്ടം ..... പിന്കാല ജീവിതത്തിലേക്ക് .....
കൂടെ ഒരു ചോദ്യം .....എന്ത് നേടി ?.....
കണക്കുകള്‍ ഒരു പാട്......കൂട്ടലുകള്‍..... കിഴിക്കലുകള്‍.... നേട്ടങ്ങള്‍ .... നഷ്ടങ്ങള്‍......
ഏറ്റവും വിലമതിച്ചത്‌ എന്തിനെ ? ...
ബന്ധങ്ങള്‍ .... സൌഹൃദങ്ങള്‍ .... ചങ്ങാത്തങ്ങള്‍...... നിമിഷങ്ങള്‍.....

ഇന്ന്......
തിരക്കുകള്‍..... പ്രാരാബ്ധങ്ങള്‍.... ജാഡകള്‍... .ലാഭേച്ചകള്‍ ... .ഉള്വലിയലുകള്‍....
അതെ.... നമുക്ക് നഷ്ടമായിരിക്കുന്നു ..... ചിലത്....
നാം ഏറ്റവും വിലമതിച്ചവ.... ആ അമൂല്യ രത്നങ്ങള്‍....

എന്‍റെ അഭ്യര്‍ത്ഥന.....
ഇനിയും താമസിച്ചിട്ടില്ല..... ഒന്നും നേടാനല്ല.... നിങ്ങളില്‍ നിന്ന് എനിക്ക് .... എന്നില്‍ നിന്ന് നിങ്ങള്‍ക്കും....
ഒരു വിളി..... ഒരു കുശലാന്വേഷണം.... സമീപനം.... അത്രയേ വേണ്ടൂ.....

പ്രിയരേ....
കാല വേഗത്തില്‍ നമുക്ക് നഷ്ടമായ ആ മുത്തുകള്‍ നമുക്ക് വീണ്ടെടുക്കാം....... ആ സൌഹൃദങ്ങള്‍.....
ഞാന്‍ കാത്തിരിക്കുന്നു..... എനിക്കറിയാം എന്നോടൊപ്പം നിങ്ങളും ഉണ്ടാവുമെന്ന്......

.