Monday, May 24, 2010

ഒരു ദുരന്തവും ചില ശവം തീനികളും...

.
മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

വാല്‍ കഷണം:

ദുരന്തം നടന്ന ദിവസം ദുബായില്‍ നിന്നും ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരു പാകിസ്താന്‍ സ്വദേശിയായിരുന്നു. ടാക്സിയില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ ദുരന്തത്തിന്റെ വേദന പങ്കിട്ട അദ്ദേഹം ഞാന്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. "......ടെന്‍ഷന്‍ മത് കരോ ഭായി... ഓ ലോക സാബ്‌ ഹുദാ കാ പാസ് ഗയാ... ഹം ലോക് കോ സിര്‍ഫ്‌ ദുആ കര്‍ സക്തെ... ദുആ കരോ.. ഭായി.... സബ് ലോകോം കേലിയെ..." ( ടെന്‍ഷന്‍ വേണ്ട സഹോദരാ.. അവരെല്ലാം (മരണപ്പെട്ടവര്‍) ദൈവത്തിന്റെ പക്കലെക്കാന് പോയത്... അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.. എല്ലാവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ സഹോദരാ...)

ഇപ്പോള്‍ ഒരൊറ്റ സംശയം മാത്രമേ ഉള്ളൂ എന്‍റെ മനസ്സില്‍ .. ആരാണ് യാതാര്ത്തത്ത്തില്‍ നമ്മുടെ ശത്രു..
.

11 comments:

mujeeb koroth said...

valare nannaayirikkunnu post................
nammude naattile maadhyamangale prathyekich dhrishya maadhyamangale itharam vishayangalil niyanthrikkal athyaavashyamaayirikkunnu...........

Asia V P said...

aavathulla kaalath ellarum kaanum koode aapathu kalath avar namme sradhichennu varilla......Oru vimana company mathramalla nammude chuttilum ulla samooham muzhuvanum dushichu poyirikkunnu....

sadikh said...

Dear Syster Asia,

നമ്മുടെ ചുറ്റിലും ഉള്ള സമൂഹം മുഴുവന്‍ ദുഷിച്ചുപോയിടില്ല . അങ്ങനെയെങ്കില്‍ ഈ ലോകം എന്നെ നശിചെയ്നെ.....

ഇന്നും എല്ലാ വിഭാഗം ആളുകളിലും എത്രയോ നല്ല മനുഷ്യരെ നമുക്ക് കാണാം.അതാണ്‌ മംഗലാപുരത്തും നാം കണ്ടത്

സലാഹ് said...

സംശയമില്ല, ഭരണാധികാരികള് തന്നെ

Noushad said...

ee shavam theenikale nammal boycot cheyyanam.. drishya madhyamangalayalum flight company ayalum nammal pravasikal avare boycot cheythaley avare thaonnivasangalku oru aruthi varuthan kazhiyooo.................
BOYCOT AIR INDIA

Kaniyapuram Noushad said...

ഉള്ള ഫ്ലൈറ്റുകളും റദ്ദു ചെയ്തു.കാരണമെന്ത് എന്ന് തിരക്കിയോ?
നമ്മള്‍ മലയാളികള്‍ മാത്രമല്ല ദുരന്തത്തിനു ഇരയായത്.
ഇന്ത്യന്‍ അധിക്രതര്‍ ഏര്‍പ്പെടുത്തിയ സൗകര്യം കേരളിയര്‍ക്കു മാത്രമായി ചുരുക്കി കാണുന്നത് കൊണ്ടാണ് വസ്തുതകള്‍ കാണാതെ പോകുന്നത്.
പൈലറ്റും മനുഷ്യനാണ്. ഒരു ദുരന്തം ഉണ്ടാവുക അതിനു ശേഷം പറന്നു വന്ന ഫ്ലൈറ്റിനു യന്ത്ര തകരാറ് കണ്ടാല്‍ നിര്ത്തിയിടാതെ പറക്കണമായിരുന്നു എന്നാണോ പറയുന്നത്.
ഒരു ദുരന്തത്തിനു കുടി സാക്ഷ്യം വഹികണം ആയിരുന്നു എന്നാണോ??

vannansameer said...

Mr.Noushas Kaniyan..neram vannam parakkunna oru 4 flight enkilum undoo nammude air indiakku..ulla labamokke pala perum paranju officials thattunnu..mattu rajyakkar kattappurathettunna flight veluppum ithri chuvappum paint adichu puthanaakki avshyathil kooduthal fairum eedaakki..anachhorum airindiayile choorum kolachoor thannaaaaa......

Faizal Bin Mohammed™ said...

കമന്റിയ ഏവര്‍ക്കും നന്ദി

@മുജീബ്: ദൃശ്യ മാധ്യമങ്ങളുടെ ലേഖകര്‍ ഈ ദുരന്തം ഇപ്പോഴും ആഘോഷിക്കുകയാണ്... ദുരന്ത ഭൂമിയിലെ തകര്‍ന്ന വിമാനത്തിന്‍ ചിറകില്‍ നിന്നും ക്യാമറാമാന്‍ ....... നോടൊപ്പം ....... ചാനലിനു വേണ്ടി .... എന്നും പറഞ്ഞു റിപ്പോര്‍ട്ട്‌ ചെയ്യുന്നത് കാണുമ്പോള്‍ പച്ചയ്ക്ക് കത്തിക്കാന്‍ തോന്നുന്നുണ്ട് അവരെ. മന്ത്രി പാലൊളി പറഞ്ഞത് പോലെ ജന്മദോഷം ഉള്ളവരാണ് തങ്ങള്‍ എന്ന് ഇവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടും വീണ്ടും...

@ആസിയ: സമൂഹം മുഴുവന്‍ ദുഷിച്ചു എന്ന് പറയാറായിട്ടില്ല. നന്മയുടെ ചില പച്ച്ച്ചത്തുരുത്തുകലെങ്കിലും ബാക്കിയുണ്ട്. അത് ഈ ദുരന്ത ഭൂമിയിലും നാം കാണുന്നുമുണ്ട്.

@ സാദിഖ്: സാദിഖ് പറഞ്ഞത് ശരിയാണ്. നന്മ മുഴുവന്‍ വറ്റിപോയിട്ടില്ല.

@ സലാഹ്: ഭരണാധികാരികളുടെ അധികാരകൊതിയാണ് ഒരു പരിധി വരെ ശത്രു രാജ്യങ്ങളെ നിര്‍മ്മിക്കുന്നതും മനസ്സുകളെ അകറ്റി നിര്‍ത്തുന്നതും.

@ നൌഷാദ്: നമ്മുടെ വികാരങ്ങളും വിചാരങ്ങളും നാം പ്രകടിപ്പിക്കണം. പക്ഷെ എത്ര പ്രവാസികള്‍ തയ്യാറാവും ഇവരെ ബോയ്‌കോട്ട് ചെയ്യാന്‍???

@ Kaniyapuram നൌഷാദ്: കാരണം തിരക്കി. വിമാന ദുരന്തം സംഭവിച്ചത് ശനിയാഴ്ച. ശനിയാഴ്ച ഉച്ചയ്ക്കുള്ള "ഇന്ത്യന്‍" വിമാനമാണ് താങ്കള്‍ പറഞ്ഞതുപോലെ യന്ത്രതകരാരുണ്ടായത് എന്ന് പറയപ്പെട്ടത്.എന്നാല്‍ വ്യാഴാഴ്ച തന്നെ ശനിയാഴ്ച ഇങ്ങിനെയൊരു വിമാനം ഉണ്ടാവുകയില്ല എന്ന് "ഇന്ത്യന്‍" വിമാനത്തിന്റെ ഓഫീസില്‍ നിന്നും വ്യക്തിപരമായി എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നു.

വേണമെങ്കില്‍ വ്യക്തമാക്കാം.

ശനിയാഴ്ച ഉച്ചയ്ക്കുള്ള ഫ്ലൈട്ല്‍ നാട്ടിലേക്ക് പോവാന്‍ തയ്യാറായിരുന്ന ഒരു സുഹൃത്തിനു ടിക്കെട്ടിന്നു വേണ്ടി "ഇന്ത്യന്‍" വിമാന സര്‍വീസില്‍ പലതവണ ഫോണ്‍ ചെയ്തു മടുത്തപ്പോള്‍ പേര്‍സണല്‍ ആയി "ഇന്ത്യന്‍" ന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളുമായി ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ വ്യക്തി ബന്ധം കൊണ്ട് അദ്ദേഹം തന്ന മറുപടി ഇന്ത്യന്റെ ചില സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ് പക്ഷെ ആ സര്വീസുകളിലേക്ക് ഇപ്പോഴും ബൂകിംഗ് എടുക്കുന്നുമുണ്ട്. ഏതെങ്കിലുമൊക്കെ വിമാനങ്ങളില്‍ അവരെ കയറ്റിവിടും. അത് കൊണ്ട് താങ്കള്‍ക്കു അത്യാവശ്യമാണെങ്കില്‍ വേറെ വിമാന കമ്പനിയുമായി ബന്ധപ്പെട്ടോളൂ എന്നാണ്.

അതായത് രണ്ടു ദിവസം മുമ്പ് ഞാന്‍ അറിഞ്ഞ ഈ വിവരം അന്ന് വരെ ഈ കമ്പനികള്‍ അറിഞ്ഞില്ല എന്നാണോ.??

മലയാളികള്‍ മാത്രമല്ല അപകടത്തില്‍ പെട്ടത് എന്നും അറിയാം. പക്ഷെ മലയാളികള്‍ അപകടത്തില്‍ പെട്ടില്ല എന്നാണോ? ഇത്രയും വലിയ ഒരു അപകടം സംഭവിച്ച സാഹചര്യത്തില്‍ ഏതെങ്കിലും കമ്പനിയുടെ ഒരു വിമാനം ചാര്‍ട്ട് ചെയ്തു കൊണ്ട് പോകാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കഴിയില്ലേ. ദുബായില്‍ വിമാനം ചാര്‍ട്ട് ചെയ്യാന്‍ ഇത്രയും ബുദ്ധിമുട്ടുണ്ടോ??

ദുരന്തങ്ങള്‍ ഒരിക്കലും സംഭവിക്കരുത്... പക്ഷെ സംഭവിച്ചുപോയാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്തു നഷ്ടം സഹിച്ചും ദുരന്തബാധിതരെയും അവരുടെ ബന്ധുക്കളുടെയും കന്നീരോപ്പെണ്ട ചുമതലയും ഇവര്‍ക്കുണ്ട്. അല്ലാതെ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

സ്വന്തം ഭാര്യയും കുഞ്ഞുങ്ങളും മറ്റു ബന്ധുക്കളും മരണമടഞ്ഞ വാര്ത്തയരിഞ്ഞു. അവരെ അവസാനമായൊന്നു കാണാനാവാതെ ഹൃദയം തകര്‍ന്നവരെ 24 മണിക്കൂര്‍ കഴിഞ്ഞ് കൊണ്ട് പോയ ഇന്ത്യന്‍ വിമാന കമ്പനികളുടെ ആത്മാര്‍ത്ഥത താങ്കളെ പുളകം കൊള്ളിക്കുന്നുണ്ടാവും. പക്ഷെ.........

anez champad said...

അകാലത്തില്‍ പൊലിഞ്ഞു പോയ നൂറ്റിഅറുപതോളം മനുഷ്യ ജീവിതങ്ങള്‍..അവരുടെ ഓര്‍മകള്‍ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.. മാധ്യമങ്ങള്‍ അവരുടെ തനി സ്വഭാവം ഇവിടെയും പുറത്തെടുത്തു. ജനപ്രീതി കൂട്ടാന്‍ വേണ്ടി ഇവര്‍ കാട്ടുന്ന തറ വേലകള്‍ ജനങ്ങള്‍ക് എത്ര അരോജകമാനെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് നഷ്ടമായിരിക്കുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും നിരന്തരമായ അവഗണനകള്‍ ഏറ്റു വാങ്ങിയിട്ടും എയര്‍ ഇന്ത്യയെ ന്യായീകരിക്കാന്‍ ഇപ്പോളും ആളുകളുന്ടെന്നുള്ളത് കാണുമ്പോള്‍ അത്ഭുദം തോന്നുന്നു. പലപ്പോഴും മനുഷ്യത്വം എന്നുള്ളത് മനപൂര്‍വം മറന്ന സമീപനമാണ് ഈ വിമാന കംബനികളുടെത്. കൂടുതലും സാധാരണക്കാരായ തൊഴിലാളികള്‍ യാത്ര ചെയ്യുന്ന കോഴിക്കോട് സെക്ടര്‍ ആണ് എയര്‍ ഇന്ത്യയുടെ നിരന്തര അവഗണനയ്ക്ക് വിധേയമാകുന്നത് എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. ഗള്‍ഫിലേക്കുള്ള യാത്രകാരോട് ഇത്തരം കാടത്തം കാട്ടുന്ന എയര്‍ ഇന്ത്യ യുറോ -അമേരിക്കന്‍ യാത്രക്കാരോട് കാട്ടുന്ന സമീപനത്തിലെ വ്യത്യസ്തത ,ഉള്ളതില്‍ വെച്ച ഏറ്റവും നിലവാരം കുറഞ്ഞ വിമാനങ്ങള്‍ യാത്രക്കാര്‍ കൂടുതലുള്ള മലബാര്‍ മേഖലയില്‍ അനുവദിക്കുമ്പോള്‍ പകുതിയോളം മാത്രം യാത്രക്കാര്‍ സഞ്ചരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മികച്ച സൌകര്യങ്ങള്‍ ഉള്ള വലിയ ഫ്ലൈറ്റുകള്‍ അനുവടിക്കുന്നതിലുള്ള ഇരട്ടതാപ്പു ഇതൊക്കെ ശരിയായി വിശകലനം ചെയ്‌താല്‍ മനസ്സിലാകും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഏറ്റവും അനുയോജ്യമായ പേര് "ശവം തീനി കഴുകന്മാര്‍" എന്നുള്ളത് തന്നെയാനെന്നുല്ലത്. പ്രിയമുള്ളവരേ ഉറക്കം ഉണരാനുള്ള സമയമായി. ഈ ശവം തീനി കഴുകന്മാരെ നമുക്കൊരു പാഠം പഠിപ്പിക്കാം.
"ബോയ്കോട്ട് എയര്‍ ഇന്ത്യ"

:: VM :: said...

I have made the decision not to fly in ANY AIR INDIA services, 4 years back.

This is the real "Cattle Class"! It sucks-

Its no more "All Air India" now from Gulf sector. If money the concern there are many other budget airlines (with even better fares). And we should make aware of this fact into the illiterate/lower income class workers as well.

Quit Air India :)

ഭായി said...

ശവം തീനികൾ എന്നല്ല പറയേണ്ടത് ! ശവം കത്തിച്ച് തിന്നുന്നവർ എന്നാണ്. അതും പോരാഞ് അത് ചിത്രങളാക്കി വെച്ച്, വീണ്ടും വിശക്കുംബോൾ അതെടുത്ത് ഉമിനീരിറ്റുന്ന നാക്ക് വെളിയിലിട്ട് കത്തുന്ന കണ്ണുകൾ കൊണ്ട് നോക്കി വിശപ്പടക്കുന്നവർ...........