Sunday, May 2, 2010

ഇന്ത്യയുടെ സ്വാതന്ത്രവും ചേലക്കാടും
മാഗസിന്‍ പരിചയം 2

ന്ത്യയുടെ സ്വാതന്ത്രവും ചെലക്കാടും തമ്മില്‍ എന്തോ ബന്ധമുണ്ടോ എന്ന് തോന്നിപോകും പ്രഥമ മാഗസിന്‍ വായിച്ചശേഷം നിസാര്വിലഞ്ഞബ്രത്ത്തിന്‍റെ NAM '08 വായിച്ചു തുടങ്ങിയാല്‍, കാരണം ഒന്നില്‍ സുബൈര്ചെലക്കാടിന്‍റെ "സ്വാതന്ത്രത്തിന്‍റെ അന്പതാന്ടു " മറ്റൊന്നില്‍ ഫൈസല്‍ ചെലക്കാടിന്‍റെ "സ്വതന്ത്രത്തിന്‍റെ അര നൂറ്റാണ്ടും". സ്വാതന്ത്ര ചിന്തകള്‍ അവസാനിക്കുന്നില്ല,ഇതാ വരുന്നു അഫ്സല്‍ കെ പിയുടെ സ്വാതന്ത്രത്തിന്‍റെ ന്‍പതാം വാര്ഷികം അല്പ്പം ചിന്തകള്‍" കവിത വിഭാഗത്തില്‍ മുസ്തഫ ശംസുല്‍ഹക്കിന്‍റെ സ്വാതന്ത്രത്ത്തിന്റെ മൂന്നു ചിത്രങ്ങള്‍" ജലീല്‍ പിയുടെ സൌന്ദര്യ ഭാരതം " അശ്കര്നടക്കലിന്‍റെ ഉത്കൃഷ്ട ഭാരതം".ഇങ്ങനെ പോകുന്നു..

ദിവ്യ വി കെ യുടെ മഞ്ഞുമലകള്‍ തേടി എന്ന കഥ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത് കഥയാണോ കഥാപ്രസംഗം ആണോ ഒന്നും മനസ്സിലായില്ല.അടുത്തത് ഷബീര്ഹായ് അന്ജുമിന്‍റെ "Farewell to my friends". ഉപയോഗിച്ച font കാരണം വായിച്ചെടുക്കാന്‍ നന്നേ പാട് പെട്ടു.എന്‍ എ എമ്മില്‍ അദ്ദേഹത്തിന് കിട്ടിയ സൌഹൃദ ബന്ധങ്ങള്‍,കൂട്ടുകാരോടെന്ന പോലെ പെരുമാറാന്‍ കഴിയുന്ന അധ്യാപകര്‍,സംഗീതത്തോടുള്ള അദ്ധേഹത്തിന്‍റെ കമ്പം,പഠനത്തിനു കൊടുക്കേണ്ട പ്രതാന്യം തുടങ്ങിയ അദ്ധേഹത്തിന്‍റെ ചിന്തകള്ഇതില്‍കൊടുത്തിരിക്കുന്നു.ദയ വധത്തെ കുറിച്ചുള്ള മുഹമ്മത് റാഫിയുടെ ലേഖനം പ്രസിധ്ധീകരിച്ച് പത്ത് വര്ഷത്തിനു ശേഷവും നമുക്ക് മുന്നില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.വളര്ത്തു നായ്ക്കലോടുള്ള മലയാളിയുടെ വളര്ന്നു വരുന്ന താല്പര്യത്തെ ജലീല്‍ പെരംബ്ര തന്റെ "നിമ്മിമോള്‍"എന്ന കഥയില്‍ വരച്ചുകാട്ടുന്നു.

നവാസ് പിയുടെ "Setting off a Dream Journey" എന്ന ഇംഗ്ലീഷ് കവിത , സത്യത്തില്‍ ഒന്നും മനസ്സിലായില്ല."I will portray the mirror in my heart ,would you feel that love" എന്നൊക്കെ നവാസ് ഏതോ പെണ്ണിനോട് ചോദിക്കുന്നുണ്ട്.വിദ്യാഭ്യാസ നിലവാര തകര്ച്ചയെ കുറിച്ച് കെ കെ ബഷീറിന്റെ ലേഖനം,വിശപ്പിനെ കുറിച്ചുള്ള മുഹമ്മത് അസ്ലം ടിയുടെ "ഇനി ഉറങ്ങാം "എന്ന കവിത,സന്തോഷ്കുമാറിന്‍റെ "മുഖം മാറുന്ന ഇന്ത്യന്ജനാധിപത്യം"സമീര്വി പിയുടെ "വിദ്യാര്ത്തികളും സമൂഹവും " അസീസ്കടിയങ്ങാടിന്‍റെ "ഫ്ലാഷ് ബാക്ക് " എന്ന കഥ,മുഹമ്മത് ഷംസീര്പി വിയുടെ കവിത "ബോസ്നിയ" എന്നിവയാണ് തുടര്ന്നുള്ള പേജുകളില്‍.

ന്‍റെ എന്‍ എമ്മിലെ പഠന കാലയളവില്‍,കൊമേയ്സ് സെക്രട്ടറി എന്ന നിലകളിലടക്കം എല്ലാ മേഖലകളിലും നിറഞ്ഞു നിന്നിരുന്ന , അകാലത്തില്‍ നമ്മോടു വിട പറഞ്ഞു പോയ,മഹറൂഫ് എഴുതിയ കഥ "പ്രണയ മഴ", നിലവില്‍ ന്‍ എമ്മില്‍ ലക്ചറര്ആയ ഷമീര് പി യുടെ " മെയില്‍ ,പേജര്‍ "എന്ന വിജ്ഞാന പംക്തി ,റഫീക്ക് കരിയാടിന്‍റെ "സ്നേഹം തുടങ്ങുന്നത്" സകരിയ യൂസുഫിന്റെ "Something about Computer", വി പി റാസികിന്‍റെ "കടത്ത്", സുബൈര്കുമ്പളത്തിന്‍റെ "ള്‍വിളി" ആഷിക് സി ടി യുടെ ഓര്മ്മ", എം ഷാജിത് പെരാംബ്രയുടെ "ടൈറ്റാനിക് വീണ്ടും ചരിത്രത്തിലേക്ക്", ഷമീം പാറക്കടവിന്‍റെ"Multi media" അബ്ദുല്ഗഫൂര്എം കെയുടെ ലേഖനം "പുത്തന്വിദ്യാഭ്യാസം : സമകാലിനതയുടെ അനിവാര്യത ", കെ സജ്നയുടെ "സൌഹൃദം"സയീദ്കല്ലിക്കണ്ടിയുടെ "ജ്യോതി ശാസ്ത്ര വളര്ച്ച-കാലഘട്ടത്തിലൂടെ "എന്നിവ തുടര്ന്നുള്ള താളുകളില്‍ വരുന്നു.

ഹസീബ് പി വിയുടെ "കഥയ്ക്ക്പിന്നിലെ കഥ" പ്രശാന്ത് പുത്തൂരിന്‍റെ"Have a nice day", നൌഫല്‍ വിയുടെ വഴിയറിയാതെ "ഷഹിന്‍ പാതിരാ പറ്റയുടെ,"അശ്രു ,പ്രിയപ്പെട്ട അശ്രു"എന്നീ കൃതികളോടെ എഡിറ്റര്നിസാര്ന്‍റെ ദൌത്യം പൂര്ത്തിയാക്കുന്നു.

മലയാള വിഭാഗം തലവന്‍ സത്യനാരായന്‍ സ്റാഫ് എഡിറ്ററും അധ്യാപക പ്രതിനിധികളായ കെ കെ മുസ്തഫ,സി വി ഗഫൂര്‍,വിനായ ചന്ദ്രന്‍,മിനി സി കെ ,അതാ ഉള്ള ഖാന്‍,എന്നിവരും,വിദ്യാര്ഥി പ്രതിനിധികളായ സുബൈര്എം സി,മുസ്തഫ ശംസുല്‍ഹക്ക്,സാജിത് എം,ഷമീം എം കെ ,അബ്ദുല്‍ഗഫൂര്എം കെ എന്നിവരും എഡിടോരിയാല്‍ ബോര്ഡില്‍അംഗങ്ങളാണ്.

മാഗസിന്‍റെ ലേ ഔടും ,കവര്രൂപകല്പനയും നിര്വ്വഹിച്ചിരിക്കുന്നത് കോളേജ് വിദ്ധ്യാര്ത്തി കൂടിയായ ഷബീര്ഹായ് അന്ജും ആണ്.അകാലത്തില്‍ പൊലിഞ്ഞു പോയ ബി എസ് സി വിദ്യാര്ത്തിനിയായിരുന്ന കെ ലിഷ യുടെ ഓര്മ്മകള്ക്ക് മുന്നില്‍ ബാഷ്പാഞ്ജലി അര്പ്പിച്ചു കൊണ്ടാണ് മാഗസിന്‍ തുടങ്ങുന്നത്.കെട്ടിലും മട്ടിലും മാത്രമല്ല പരമാവധി വിദ്യാര്ത്തികളുടെ സൃഷ്ടികള്‍ ഉള്പ്പെടുത്താന്കഴിഞ്ഞു എന്നതില്‍ നിസാര്വിലഞ്ഞംബ്രംത്ത്തിനു അഭിമാനിക്കാം.

3 comments:

Faizal Bin Mohammed™ said...

ഈ മാഗസിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പ്രത്യേകത ഇതിന്റെ കവര്‍ ഡിസൈനും ലേ ഔട്ടും ആണ്. വളരെ നല്ല കവര്‍... പിന്നെ സ്ടുടെന്റ്റ്‌ എടിറെര്‍ എന്ന രീതിയിലുള്ള നിസാറിന്റെ ആത്മാര്‍ത്തതയും കഴിവും അന്ഗീകരിക്കുക തന്നെ വേണം.. welldone mohammed

AslamMahe said...

പഴയ കാല ഓര്‍മ്മകള്‍ക്ക് ഒരു പാട് നന്ദി

ASHIK said...

Swathandrya samaram ellam controll chelakkadu vechayirunnille...
India yute charitram eduth parishodichal manasilakan pattunnathanu.