Tuesday, August 11, 2009

"ശ്വാസം" ഒരു നോട്ടീസ്‌ ബോര്‍ഡ്‌ ആവുന്നുണ്ടോ ?

.
സുഹൃത്തുക്കളെ . കുറച്ചു കാലം ഇന്റര്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയാതിരുന്നത് കാരണം എനിക്കൊന്നും പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്നു ആദ്യം തന്നെ മാപ്പ് ചോദിക്കട്ടെ .പിന്നെ നമ്മുടെ ശ്വാസം ഈ അടുത്ത കാലത്തായി വെറും ഒരു നോടിസ്‌ ബോര്‍ഡ്‌ ആയി മാറുന്നുണ്ടോ എന്നൊരു സംശയം. ചിലപ്പോള്‍ വെറുതെ തോന്നുന്നതാവാനും മതി.കാരണം നാംഅലുംനി എന്ന പേരിലുള്ള നമ്മുടെ ദുബായ് ചപ്റെരിന്റെ വെറുമൊരു നോടിസ്‌ ബോര്‍ഡ്‌ പോലെയാണ് ഇപ്പോള്‍ ഇതിന്റെ ഒരു പ്രവര്‍ത്തനം.


എപ്പോള്‍ നോക്കിയാലും അവരുടെ കമ്മറ്റി നടക്കുന്ന ഫോട്ടോകള്‍ . ടൂറിന്റെ ഫോട്ടോകള്‍. അതിന്റെ റിപ്പോര്‍ട്ടുകള്‍ . അങ്ങിനെ വെറും ഒരു യു എ ഇ കമ്മറ്റിയുടെ സാധനം ആയി മാറിയോ ഇത്. അറിയില്ല ചിലപ്പോള്‍ എന്‍റെ വെറും തോന്നലുമാവും.


ഏതായാലും ശ്വാസം ഇപ്പോള്‍ ഒരുപാട് പേര്‍ക്ക് ജീവ ശ്വാസം ആവുന്നുണ്ട് എന്ന് കണ്ടതില്‍ വളരെ സന്തോഷം. ഇനിയും വളരണം ഒരു പാടൊരുപാട്.


ഇപ്പോഴും ഇതിന്റെ ഭാഗമാവാത്തവരോട് ഒരു വാക്ക്. സ്വയം നന്നാവാന്‍ നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത് യമ ധര്മന്റെ പോത്തിനെയോ ... നന്നാവാന്‍ തയാരല്ലാത്തവര്‍ കാലന്‍ കഴുത്തിലേക്കു കയറിട്ടാലും നന്നാവില്ലെന്നരിയാം. എങ്കിലും ഒന്ന് നന്നാവാന്‍ ശ്രമിക്കൂ. എല്ലാവരും ഒന്ന് ചേര്‍ന്നാല്‍ മാത്രമേ നമുക്ക് മുകളിലോട്ട് പിടിച്ചു കയറാനും മറ്റുള്ളവരെ കയറ്റാനും പറ്റുകയുള്ളൂ. സ്ഥാനമാനങ്ങള്‍ മറ്റുള്ളവര്‍ താലത്തില്‍ വച്ച് കൊണ്ട് കാല്‍ക്കീഴില്‍ വച്ച് തരും എന്ന നിങ്ങളുടെ ആ മൂഡസ്വപ്നത്തില്‍ നിന്നും ഉണരൂ. നമുക്കൊന്നിക്കാം. നന്മയ്ക്കായ്‌.

.

8 comments:

Gulam Muhammed said...
This comment has been removed by the author.
navu said...

mattullavar post cheyyathathum use cheyyathathum Dubai alumniyude kuttamalla..... Dubai alumni mathrame active ayituu pravarthikkunnulloo... athukondu athinte report mathrame varunnullooo....

Faizal Bin Mohammed™ said...

I agreed with navas. 'coz it is not our fault that the others are not working.....
those who dont want to do anything..... let them be on their own rout..

Faizal Bin Mohammed™ said...

ഈ നാമിയാന്‍ ആരാണെന്നറിയാന്‍ പലരും അന്വേഷിക്കുന്നുണ്ട്. താല്പര്യമുണ്ടെങ്കില്‍ പേര്‍ പബ്ലിഷ് ചെയ്യുക.താല്പര്യമുണ്ടെങ്കില്‍ മാത്രം.....

Buddy said...

nannaval ennathu kondu udheshikkunnath Alumniyil cheral aano?? Allenkil ee blog vayichal nannavum ennano???..sthanamanangal aagrahikkunnavarale athinu vendi shramikkendathullooo...allathavar veruthe irunnotte....enthayalum ee kanikkunnathokke sthanamanagal kku vendiyanennu sammathicha namiyanu nandhi....

NAMian said...

അലുംനിയില്‍ ചേരുക എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നതും ഞാന്‍ ഉദ്ദേശിക്കുന്നതും വ്യത്യസ്തമാണ്. ആളാവാന്‍ വേണ്ടി അലുംനിയില്‍ ആരും ചേരുന്നില്ല. അങ്ങിനെ സ്ഥാനമാനങ്ങള്‍ നേടാന്‍ വേണ്ടി ഒരു കമ്മറ്റിയില്‍ ചേരുവാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്വം. പ്രവത്തനങ്ങള്‍ നടത്തി അതിന്നു അര്‍ഹതയ്ക്കുള്ള അംഗീകാരമായി സ്ഥാനമാനങ്ങള്‍ നേടുകയാണ്‌ ചെയ്യേണ്ടത്. അലുംനിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ലാഭം ഒന്നുമില്ല കുറെ സൌഹ്രതങ്ങലല്ലാതെ.

നഷ്ടമാനെങ്ങില്‍ ഒരുപാടും... സമയനഷ്ടം... ധനനഷ്ടം... മാനനഷ്ടം... ഇതൊന്നും സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയല്ല.. മനസിന്റെ സന്തോഷതിന്നു വേണ്ടി മാത്രമാണ്.

പക്ഷെ ഞാന്‍ ചെയ്യുന്നതിനു മുമ്പ്‌ നിങ്ങള്‍ ചെയ്തു കളഞ്ഞു ... എനിക്ക് സ്ഥാനം നല്‍കിയില്ല... എന്നൊക്കെ പറഞ്ഞു മാറി നില്‍ക്കുന്ന പലരും നന്നാവാനാണ് കൂടെ വരാന്‍ വിളിക്കുന്നത്‌. അവര്‍ക്ക് വേണ്ടുന്ന സ്ഥാനം നല്‍കാന്‍ ഏവരും തയ്യാറുമാണ് ... പക്ഷെ.... ഒന്ന് വരണ്ടേ...

പിന്നെ ഈ ബ്ലോഗ്‌ വായിച്ചു നന്നാവാന്‍ ഇതിന്റെ പുറകില്‍ സിദ്ധന്‍മാര്‍ വല്ലതുമുള്ളതായി എനിക്കറിവുമില്ല. അങ്ങിനെ വായിച്ചത് കൊണ്ട് മാത്രം ആരും നന്നാവുകയുമില്ല. നന്നാവണമെന്ന് സ്വയം ചിന്തിക്കണം... അല്ലാതെ അങ്ങയെ പോലെ " ക്ഷീരമുല്ലോരകിട്ടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം..." എന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ നന്നാവുമെന്ന് ദൈവം തമ്പുരാനാണേ ഈ പാവം നാമിയാന്‍ ഉറക്കത്തില്‍ പോലും സ്വപ്നം കാണുന്നില്ല......

Buddy said...

പ്രിയ സുഹൃത്ത്‌ നാമിയാന്‍....
എനിക്ക് മറുപടി തരുന്നതിനു മുമ്പ്‌ സ്വന്തം പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിച്ചു നോക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. അവിടുത്തെ ശ്രദ്ധയിലേക്കായി ആ വാക്കുകള്‍ ഒരിക്കല്‍ കൂടി ഞാന്‍ ഉദ്ധരിക്കാം...
"എല്ലാവരും ഒന്ന് ചേര്‍ന്നാല്‍ മാത്രമേ നമുക്ക് മുകളിലോട്ട് പിടിച്ചു കയറാനും മറ്റുള്ളവരെ കയറ്റാനും പറ്റുകയുള്ളൂ. സ്ഥാനമാനങ്ങള്‍ മറ്റുള്ളവര്‍ താലത്തില്‍ വച്ച് കൊണ്ട് കാല്‍ക്കീഴില്‍ വച്ച് തരും എന്ന നിങ്ങളുടെ ആ മൂഡസ്വപ്നത്തില്‍ നിന്നും ഉണരൂ."
ഇതില്‍ എന്തോ ഒരു കല്ല് കടി ഇല്ലേ???
ഇതില്‍ പ്രവര്‍ത്തിക്കാത്തവര്‍ ഒക്കെ സ്ഥാന മാനങ്ങള്‍ കിട്ടാത്തത് കൊണ്ട് മാറി നില്‍ക്കുന്നു എന്നല്ലേ അതിനു അര്‍ഥം. അത് വരെ നാമിയാന്‍ പറഞ്ഞതൊക്കെ വളെരെ ശരി ആയിരുന്നു. അവസാനം എന്തിനായിരുന്നു ഇങ്ങിനെ ഒരു ആക്ഷേപം. ചിലര്‍ തിരക്കിനിടയിലും സമയം കണ്ടെത്തി പ്രവര്‍ത്തിക്കുന്നു അവരെ നമുക്ക് അഭിനന്ദിക്കാം. അല്ലാത്തവര്‍ അവരുടെ തിരക്കുകളുമായി ജീവിച്ചു പൊയ്ക്കോട്ടേ. അല്ലാതെ അവര്‍ ഒക്കെ ഏതോ തെറ്റായ വഴിയില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്... അത് കൊണ്ട് വരൂ നന്നാവൂ എന്നല്ല പറയേണ്ടത്.
എന്റെ സുഹൃത്തിനോട് വീണ്ടും ഞാന്‍ പറയുകയാണ് മുകളില്‍ ഉദ്ധരിച്ച താങ്കളുടെ വാക്കുകള്‍ ഒന്നുകൂടി വായിച്ചു നോക്കൂ ..ഒരു സ്ഥാന മോഹി യായ ഒരാള്‍ക്ക്‌ മാത്രമേ ഇങ്ങിനെ പറയാന്‍ കഴിയൂ... ഒരു നല്ല നാളെക്കായി , വിജയത്തിനായി നമുക്ക് ശ്രമിക്കാം എന്ന് പറഞ്ഞു നിര്‍ത്താമായിരുന്നു. അതിനു പകരം നമ്മളോടൊപ്പം കൂടിയില്ലെങ്കില്‍ നിങ്ങള്ക്ക് സ്ഥാന മാനങ്ങള്‍ ഒന്നും കിട്ടില്ല.. അത് വേണമെങ്കില്‍ വരൂ മെമ്പര്‍ ആവൂ എന്ന് ധ്വനിപ്പിക്കെണ്ടിയിരുന്നില്ലാ...

NAMian said...

Dear pls find the following lines.....

"പക്ഷെ ഞാന്‍ ചെയ്യുന്നതിനു മുമ്പ്‌ നിങ്ങള്‍ ചെയ്തു കളഞ്ഞു ... എനിക്ക് സ്ഥാനം നല്‍കിയില്ല... എന്നൊക്കെ പറഞ്ഞു മാറി നില്‍ക്കുന്ന പലരും നന്നാവാനാണ് കൂടെ വരാന്‍ വിളിക്കുന്നത്‌......."

here is the answer for you.... from these lines you can understand that whome i'm calling....

still you are in confusion???????

then...

" ക്ഷീരമുല്ലോരകിട്ടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം..." pls try to find the ksheeram (milk)not chora (blood). no more comments...........