Sunday, August 2, 2009

ശിഹാബ്‌ തങ്ങള്‍ വിട വാങ്ങി

മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയീദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍(73) അന്തരിച്ചു. മലപ്പുറം കെ.പി.എം ആസ്‌പത്രിയില്‍ രാത്രി 8.45നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ആസ്‌ പത്രിയില്‍ പ്രവേശിപ്പിക്കുകയായി രുന്നു. മൃതദേഹം പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി.
1936 മെയ്‌ 4ന്‌ പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു. 1953ല്‍ കോഴിക്കോട്‌ എം.എം. ഹൈസ്‌കളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. വിജയിച്ചു. ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത്‌ തലക്കടത്തൂരില്‍ ദര്‍സ്‌ പഠനം. 1958ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്‌തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്‌ഹറില്‍ പഠിച്ചു. തുടര്‍ന്ന്‌ 1966 വരെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച്‌ ലിസാന്‍ അറബിക്‌ ലിറ്ററേച്ചര്‍ ബിരുദം നേടി.

1975 സെപ്‌തംബര്‍ 1 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു. മുഹമ്മദലി ശിഹാബ്‌ തങ്ങളെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. പിതാവായിരുന്ന പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മരണ ശേഷമാണ്‌ ഇദ്ദേഹം ഈ പദവിയിലേക്ക്‌ നിയമിതനായത്‌.മതസാംസ്‌കാരിക സാമൂഹികവിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.ഭാര്യ: മര്‍ഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കള്‍:സുഹ്‌റ ബീവി, ബഷീറലി ശിഹാബ്‌ തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, അഹമദ്‌ മുനവ്വറലി.

2 comments:

Adv. Muhammed Edakkudi said...

കേരളത്തിനു തീരാ നഷ്ടം ..ഒരു ന്യൂന പക്ഷത്തിനു വേണ്ടി നിലകൊള്ളുമ്പോഴും മതേതരത്വവും സാമുദായിക ഐക്യവും സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച മഹാന്‍ .

shamshir said...

innalillah wa inna..ilaihi rajihoon...