Thursday, July 2, 2009

സ്വവര്‍ഗ്ഗ രതി : കോടതി ഉത്തരവ്‌ ഇന്ത്യന്‍ സംസ് കാരതോടുള്ള വെല്ലുവിളി



ന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ ട്ടിക്കല്‍ 14 ,21& 15 എന്നിവ നല്‍കുന്ന തുല്യാവകാശം ലംഘിക്കുന്നു എന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ്‌ ഭേദഗതി ചെയ്യാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്‌ ഇന്ത്യന്‍ സംസ്കാരത്തോടുള്ള വെല്ലുവിളിയാനെന്നതില്‍ സംശയമില്ല. പത്ത്‌ വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ആണ് സ്വവര്‍ഗ്ഗ രതി ന്നാണ് 377 വകുപ്പ്‌ പറയുന്നത് . ഇന്ത്യന്‍ സര്‍ക്കാറും ഇത് നിയമ വിധേയമാക്കാനുള്ള ശ്രമത്ത്തിലാനെന്നിരിക്കെ ഇത് ഏതാണ്റ്റ്‌ നടപ്പില്‍ വന്നു കഴിഞ്ഞു.ലൈഗിക അരാജകത്തിനു ഇത് വഴി വെക്കും.പവിത്രമായി നാം കാണുന്ന വിവാഹങ്ങള്‍ക്ക് പ്രസക്തതി ഇല്ലാതാകും.പതിനെട്ട് വയസ്സ്‌ പൂര്‍ത്തിയായ ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ദ്ധത്ത്തില്‍ ഏര്‍പ്പെടാം എന്നാണ് കോടതി അഭ്പ്രയപ്പെട്ടത് .സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള ഓരോ പൌരന്‍റെയും അവകാശത്ത്തിലുള്ള കടന്നു കയറ്റമാണ് കോടതി വിധി. ഇന്ത്യന്‍ ജനസംഖ്യയുടെ 0.03 ശതമാനം പേര്‍ക്ക് സമൂഹത്തില്‍ തുല്യ പരിഗണന കിട്ടുന്നില്ല എന്നാ പേരില്‍ നാസ് ഫൌന്ടാശന് നല്‍കിയ കേസിലാണ് കോടതി ഇത്തരത്തിലുള്ള വിധി നല്‍കിയത്‌. വിവിധ മത തത്വങ്ങളെ കണ്ടില്ലെന്നു നടിച്ച കോടതി ഇന്ത്യന്‍ സംസ്കാരത്ത്തിനെങ്ങിലും പ്രാമുഖ്യം നല്‍കണമായിരുന്നു. ഭരണ ഘടന ഭേദഗതി ഉള്‍പ്പെടയൂല്ല മാര്‍ഗ്ഗങ്ങളില്‍ കൂടി സര്‍ക്കാര്‍ കോടതി ഉത്തരവിനെ നേരിടണം.

2 comments:

വിന്‍സ് said...

എനിക്കൊരു സംശയം....ഹെട്രോസെക്ഷ്യുവല്‍ ആയ ഒരു വ്യക്തിക്കു എന്തായാലും മറ്റൊരാളുടെ അനുവാദം ഇല്ലാതെ എതിര്‍ ലിംഗത്തില്‍ ഉള്ള ഒരാളുമായി ലൈംഗിക ബന്ധം സ്ഥാപിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ അതു പോലെ തന്നെ അല്ലെ ഹോമോസെക്ഷ്യുവത്സിന്റെ കാര്യവും?? അവരും ആരെയും അനുവാദം കൂടാതെ ഒന്നിനും നിര്‍ബന്ധിക്കുന്നില്ലല്ലൊ. ഒരു ഹോമോസെക്ഷ്യുവല്‍ അവര്‍ അവരെ പോലുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നത് എതിര്‍ക്കേണ്ട കാര്യം എന്തു?? പ്രായപൂര്‍ത്തി ആയവര്‍ മറവില്‍ ആരുമായി സെക്സ് നടത്തുന്നു എന്നു അന്വേഷിച്ചു നടക്കണ്ട കാര്യം മറ്റുള്ളവര്‍ക്കു എന്തിനു???

ജോണ്‍ ചാക്കോ, പൂങ്കാവ് said...

സമൂഹത്തില്‍ മാന്യമായി ജീവിക്കുനരുടെ അവകാശത്തിനു കടന്നു കയറ്റമാണ് കോടതി വിധി എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ്.

അമ്മയോ പെങ്ങളോ ഒഴിച്ച് മറ്റെല്ലാ സ്ത്രീകളെയും കണ്ണ് കൊണ്ടും വാക് കൊണ്ടും വ്യഭിചരിക്കുകയും, ഏതൊരു സ്ത്രീയുടെയും നഗ്നത പകര്‍ത്തി മൊബൈല്‍ ലിലൂടെയും ഇന്റര്‍നെറ്റില്‍ ഊടെയും പ്രചരിപ്പിക്കുന്നതുമ കാണുന്നതും, ഏതു സ്ത്രീയെയും ബലം പ്രയോഗിച്ചു തങ്ങളുടെ ഇംഗിതത്തിനു ഉപയോഗിക്കുനതും ഒക്കെ തങ്ങളുടെ അവകാശം എന്ന് കരുതുന്ന 0.003 ശതമാനത്തിന്റെ ബാക്കി ഉള്ള സമൂഹം എന്തിനു കപട സദാചാര വാദം ഉയര്‍ത്തുന്നു. തങ്ങളുടെ കണ്ണിലെ വല്ല്യ കോല്‍ എടുത്തു കളഞ്ഞിട്ടു മതി ഈ 0.003 ശതമാനത്തെ നന്നാക്കല്‍.

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സ്വവര്‍ഗ അനുരാഗവും ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാ മത ഗ്രന്ഥങ്ങളിലും അതിനെ പറ്റി പരാമര്‍ശവും ഉണ്ട്. അത് തികച്ചും രണ്ടോ അതിലധികമോ ഉള്ള വ്യക്തികളുടെ സ്വകാര്യത ആണ്. അതിലേക്കു ഒളിഞ്ഞു നോക്കാനോ വിധി കല്പിക്കനോ സമൂഹത്തിനു അവകാശം ഇല്ല.