
ഫസല്‍ , മായുന്നില്ല നിന്റെ ഓര്‍മ്മകള്‍ .. ഓര്‍ക്കുന്നു ഞങ്ങള്‍ .. ഉച്ച വെയില് മാഞ്ഞ ഒരു പകല്‍ ആദ്യമായി നിന്നെ കണ്ടത് .. അപേക്ഷ ഫോം വാങ്ങാനായിരുന്നോ അതോ കൊടുക്കാനായിരുന്നോ നീയന്നു വന്നത് ? ഹിംസ്ര ജന്തുകളുടെ മുന്പില് പെട്ട മാന്‍പേടയെ പോലുള്ള നിന്റെ മുഖം , ദയാ രഹിതമായ റാഗിങ്ങിന് മുമ്പില്‍ നിന്റെ കണ്ണുകള്‍ സജലങ്ങള്‍ ആയത് , നിന്റെ ശബ്ദം ഇടറിയത് , എല്ലാം ഇന്നലെയെന്ന പോലെ ഓര്‍കുന്നു . ആദ്യ നാളുകളില്‍ അന്തര്‍മുഖത്വം നിന്റെ നിഴലായിരുന്നു എന്ന് തോന്നി ... രണ്ടാം വര്‍ഷമായപ്പോഴേക്കും ക്യാമ്പസ്സിന്റെ സ്പന്ദനം നീയും നിന്റെ കൂടുകാരും ആയിരുന്നല്ലോ .. നിങ്ങളുടെ കൂട്ടായ്മ പലരും അസൂയയോടെയാണ് കണ്ടത് ..തികച്ചും ഊര്‍ജസ്വലനായ നിന്നെയാണ് പിന്നെ ഞങ്ങള്‍ കണ്ടത് .... നീയൊരു നല്ല ഗായകന് ആണെന്നറിയാന്‍ ആ വര്‍ഷം ഓണ ആഘോഷ പരിപാടികള്‍ വരെ കാത്തിരിക്കേണ്ടി വന്നു .. പിന്നെടെത്ര വേദികള്‍ .മാതൃഭുമി ഫെസ്റ്റ് ,യുനിവേര്സിടി ഫെസ്റ്റ് ,കോളേജ് ഡേ... എത്രയെത്ര വേദികള്‍ ..
എഴുത്തിലും നിനക്ക് കഴിവുണ്ട് എന്ന് അറിയുന്നതും നിന്റെ കൂടുകാരില്‍ നിന്ന് തന്നെ ... നര്‍മം പൊതിഞ്ചു മാത്രം ഉപയോകിക്കുന്ന നിന്റെ വാക്കുകള്‍ , ആരെയും അനുകരികാനുള്ള നിന്റെ കഴിവ് . കൂടി നിന്നവരെയെല്ലാം പൊട്ടി ചിര്പിച്ചതായിരുന്നു ബൈക്ക് ഓടിക്കുന്നത്ടിലെ നിന്റെ അനുകരണം .. ഓര്‍മ്മകള്‍ മായുന്നില്ല ഫസല്‍ .. ഈ വര്‍ണ ലോകത്ത് നീ ഇല്ല എന്ന യാദാര്‍ത്ഥ്യം ഇനിയും ഉള്കൊല്ലനാവുന്നില്ല.. നിന്റെ മുകത് വിരിയുന്ന നിഷ്കളങ്കമായ ചിരി ഇപ്പോളും മനോ മുകുരത്തില്‍ തെളിഞ്ചു വരുന്നു ..ഒരിക്കലും മായാത്ത നിന്റെ ഒര്മകല്ക് മുന്നില്‍ ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട ....
.
1 comment:
വേര്‍പാടുകള്‍ വേദനിപ്പിക്കുന്നു എന്നും. വേര്പ്പെടുന്നവര് നമ്മുടെ മനസ്സിനോട് എത്ര അടുത്ത് നില്ക്കുന്നു എന്ന് ആ വേദനയില്‍ കൂടി അറിയുന്നു.
ഫസല്‍, നിന്റെ കൂട്ടുകാരുടെ ഈ ഓര്‍മ്മകളും വേദനകളും പറയുന്നു നീ അവര്‍ക്കെത്ര പ്രിയന്കരനായിരുന്നെന്ന്. ഇനി നിനക്ക് തരാന്‍ ഞങ്ങളുടെ കയ്യില്‍ നിന്റെ പരലോക മോക്ഷത്തിനായുള്ള പ്രാര്‍ത്ഥന മാത്രം .....
Post a Comment