Monday, April 27, 2009

മരുഭൂമിയിലെ മഴ..

മാര്‍ച്ചിലെ ചൂടുപിടിച്ചു വരുന്ന പകലില്‍ ദൂരെ മഴയുടെ മരമരം കേട്ടപ്പോള്‍ തന്നെ മനസ്സു കുളിര്‍ത്തു.. പ്രവാസജീവിതം തുടങ്ങിയതില്‍ പിന്നെ ഇതു രണ്ടാം തവണയാണ് മഴ വരുന്നത്... ചെറുതായി തുടങ്ങിയ മഴ പുറത്ത് ശക്തി പ്രാപിക്കുനുണ്ടായിരുന്നു ... ഇനി ഓഫീസ് കഴിന്നു പുറത്തു പോകുമ്പോള്‍ ആകെ ബുദ്ധിമുട്ടും.... പോകുന്ന വഴി മുഴുവന്‍ വെള്ളമായിരിക്കും.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ പെയ്യുവേന്കിലും അത് ശക്തമായി തന്നെ പെയ്യും.... ചിലപ്പോള്‍ ദിവസ്നാങളോളം നീണ്ടു നില്‍ക്കുകയും ചെയ്യും....
എന്റെ മനസ്സില്‍ ഗ്രിഹാതുരതം ഉണര്‍ത്തി കൊണ്ടു പുറത്തൊരു ഇടിവെട്ടി.... കമ്പി വളഞ്ചു കാലില്ലാത്ത പഴയ കുടയും ചൂടി സ്കൂളില്‍ പോയ കുട്ടികാലം, കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചെരിപ്പ് ഇട്ടു ഓടി പിടിച്ചിരുന്ന കാലം, പടപുസ്തകം കീറി കളിവന്ചിയുണ്ടാകി ഒഴുക്കി വിട്ടതും താലികള്‍ പറിച്ചു ശേകരിച്ചു വച്ചതും ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ്രൂമില്‍ നനയതിടത് നില്‍കാന്‍ തല്ലു കൂടിയതുമൊക്കെ ഇന്നലെയെന്ന പോലെ എന്റെ മനസ്സില്‍ ഓടിയെത്തി... കുറച്ചു കൂടി വളര്‍ന്നപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മഴ നനയുന്നതൊരു ശീലമായിരുന്നു.. പനി വന്നാല്‍ രണ്ടു ഗുണമുണ്ടായിരുന്നു .. സ്കൂളിലും പോകണ്ട ..വീടുകാരുടെ സഹതാപവും കിട്ടും ..
വളര്‍ന്നപ്പോള്‍ മഴ ഒരു ഹരമായി മാറി... രാത്രികളില്‍ ജനല്നു വെളിയില്‍ കൊതിയോടെ എത്ര നേരാം നോക്കിയിരുന്നാലും മതിയാകില്ല.... തരവാടിലാനെന്കില്‍ മുകളില്‍ ജനലും തുറന്നു വെച്ചു മനസ് ശൂന്യമാകി വെക്കാന്‍ എന്ത്ചു രസമായിരുന്നു... പിന്നെയെപ്പോഴോ മഴയുടെ കൂടെ നേര്ത്ത ശബ്ദത്തില്‍ ഗസലുകള്‍ കേള്‍ക്ക്‌ാന്ത് എന്റെ ശീലമായി... മഴയുടെ മാസ്മരിക സന്ഗീതത്തിനു അകമ്പടിയായി ജഗ്ജിതി ശിങ്ങിന്റെയും പങ്ങജ് ഉദാസിന്റെയും ഗസലുകള്‍...
മഴ കഴിഞ്ഞാല്‍ പിന്നെ മരം പെയ്യുന്നതിനു കാതോര്‍ത്തിരുന്ന കാലം.. തവളകളും ചീവീടുകളും പാടാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വേറിട്ട ശബ്ദം വല്ലതുമുണ്ടൂനു കാതോര്‍ത്തിരിക്കുക എന്റെ പതിവായിരുന്നുരാവിലെ മഴ നനഞ്ച മണ്ണില്‍ നഗ്ന പാതനായി നടക്കുമ്പോള്‍ കിട്ടുന്ന സുഖം...
എല്ലാം എനിക്കിന്ന് നഷ്ടമായി.. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂടി മുട്ടികാനുള്ള പരക്കം പാച്ചിലില്‍ എനിക്ക് നഷ്ടമായത് മഴയുടെ ആത്മാവായിരുന്നു... മഴ നനഞ്ച വഴികളായിരുന്നു... മരം പെയ്യുന്ന സന്ഗീതമായിരുന്നു...
പുറത്ത് ഇപ്പോള്‍ മഴ കൂടുതല്‍ ശക്തിയായിരിക്കുന്നു.... ആത്മാവ് ശോഷിച്ച ഗള്ഫ് മഴയാനെന്കിലും നാന്‍ അതും ആസ്വദിച്ചിരുന്നു....

1 comment:

Faizal Bin Mohammed™ said...

നന്ദി ..... ഒരുപാടൊരുപാട്.....

ആ മഴക്കാലം മനസ്സില്‍ നിന്നും മായാതെ സൂക്ഷിക്കുന്നതിനു.........

ആ മനസ്സ് ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ എന്ന ആശംസകളോടെ ....