
അവന്റെ പേരു മലയാളി എന്നായിരുന്നു . അവന്റെ ദാരണയില് ലോകത്തേറ്റവും വിവരവും വൃത്തിയും അവനായിരുന്നു . മറ്റുള്ളവരെ അവന് പുച്ഛിച്ചു .ഫലസ്ഥിനിലും സോമാളിയയിലും ഫിജിയിലും ആഫ്രിക്കയിലും എന്താണ് നടക്കുനതെന്നവന് അറിയാമായിരുന്നു . എന്നാല്‍ തന്റെ ചുറ്റിനും എന്താണ് നടക്കുന്നതെന്ന് അവന് ശ്രദിചതെ ഇല്ല .അവന്റെ സമയത്തിന്റെ ഭൂരിഭാഗവും അവന് മുണ്ട് മടക്കികുതാനും മട്ടുളവരുടെ കുറവുകള്‍ നോക്കാനും വേണ്ടി ചിലവഴിച്ചു . അവന്റെ മാന്യതാക് ചേര്‍ന്ന ജോലികളൊന്നും അവിടെ അവന് കാണാന്‍ ആയില്ല . ബിരുദാനന്തര ബിരുടമുണ്ടായിട്ടും തനിക്ക് വഴങ്ങാതിരുന്ന ആന്ഗലെയതെ അവന് വെറുത്തു .കടം ഒരു പാടു പെരുകിയപ്പോള്‍ വീടിന്റെ ആദാരം പണയപെടുത്തി അവന് ഗള്‍ഫിലെത്തി .അവിടെ അവന് ഉണക്ക കുബൂസ് തിന്നു വിശപടക്കി..അതിരാവിലേ ഉറക്കം ഉണരാന്‍ തുടങ്ങി . ആന്ത്രകാരുടെയും ബന്ഗാളികളുടെയും കൂടെ നിര്മാനജോലിക്ക് പോയി .. അവിടെയുള്ള രണ്ടു വര്‍ഷം അവന് മനുഷ്യനാകുകയായിരുന്നു .. രണ്ടു മാസത്തെ ലീവിനായി നാട്ടില്‍ പോയപ്പോള്‍ അവന് വീണ്ടും മലയാളിയായി .. വിലകൂടിയ സ്പ്രേയും മുന്തിയ ഷര്‍ട്ടും മാത്രമിട്ട് പുറത്തിറങ്ങിയ അവന് മാസ വാടകക്ക് കറങ്ങാന്‍ കാറും എടുത്തു .കാനുന്നവര്കൊക്കെ കാശ് കൊടുത്ത് അവന് നാട്ടില്‍ പേരെടുത്തു . എവിടെയൊക്കെ പോങ്ങച്ചമുണ്ടോ അവിടെയൊക്കെ അവന്റെ സജീവ സാനിദ്യം അറിയിച്ചു ..ലീവ് കഴിഞ്ചു തിരിച്ചെത്തിയ അവന് വീണ്ടും മനുഷ്യനായി ..രണ്ടുവര്‍ഷത്തില്‍ രണ്ടു മാസം മലയാളിയായും ബാകിയുള്ള കാലം മനുഷ്യനായും അവന്റെ ജീവിത ചക്രം തിരിഞ്ചു കൊണ്ടേയിരുന്നു .......
1 comment:
the real truth anez.... well carry on...
Post a Comment