Friday, June 26, 2009

"എങ്കിലും എന്റെ സിറാജെ..."

.


NSS ദശദിന ക്യാമ്പിന്റെ ഉദ്ഗാടന മഹാമഹം ..വേദിയില്‍ വിശി :വ്യക്തിന്തങ്ങളുടെ മുന്‍പില്‍ ഷിനി മോളും സവിതയും കണ്ട ശുദ്ധി വരുത്തി ... NSS ഗീതം ആലപിക്കാന്‍ പോകുകയാണ് ...
"മനസ്സു നന്നാവട്ടെ ..
മതമെതെന്കിലുമാകട്ടെ

മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂകള്‍ വിരിയട്ടെ .."

ആരുടെയെങ്കിലും മനസ്സു നന്നായോ ആവോ....എന്തായാലും സംഗതികളൊന്നും വന്നില്ല , ഇടയ്ക്ക് ഫ്ലാറ്റ്‌ ആകുകയും ചെയ്തു .

ബഹു: MLA സാറിന് തിരകുള്ളത് കൊണ്ടു (അല്ലേലും ഇവര്‍ക്കെപ്പോഴാ തിരക്കില്ലാത്ത്തെ...)പിന്നെല്ലാം പെട്ടെന്നായിരുന്നു ..തിരക്കിട്ട് രണ്ടു വാക് പറഞ്തെന്നു വരുത്തി പ്രോഗ്രാം ഓഫിസര്‍ പുത്തൂര്‍ സാറിന്റെ കൂടെ MLA പുറത്തേക്ക്‌ ..കൂടെ സേവന സന്നധരും..കോളേജിന് വേണ്ടി സ്വന്തമായി ഒരു മൈതാനം ഉണ്ടാകുകയാനത്രേ ക്യാമ്പിന്റെ പ്രഥാന അജണ്ട .. കോളേജിന് മുമ്പിലുള്ള വല്യ കാട് വെട്ടിയാനത്രേ ഗ്രൌണ്ട് ഉണ്ടാകാന്‍ പോകുന്നത് ..കാടിന്റെ ആഴവും പരപ്പും അറിയുന്ന ചില സേവന സന്നദ്ധര്‍ രേജിസ്ട്രശന് മുമ്പെ മുങ്ങി ...ഹേയ്യ് ...പണിയെടുക്കാന്‍ മടിയായിറ്റൊന്നുമല്ല ..പ്രകൃതി സ്നേഹം ...

പ്രോഗ്രാംഓഫിസര്‍ നീട്ടിയ തൂമ്പയിലേക്ക് MLA സാര്‍ ഒന്നു നോക്കി .പരിചയമില്ലാത്ത പണിയാണ് ..പിടലി ഉളുക്കാതെ നോക്കണം .. മുണ്ട് മാടിക്കുത്തി അദ്ദേഹം ഉത്ഘാടിച്ച്ചപ്പോല്‍ കൂടി നിന്ന സേവന സന്നദ്ധര്‍ മുഴുവനും പ്രത്യേക രീതിയില്‍ കയ്യടിച്ചു.

സംഭവ ബഹുലമായിരുന്നു ക്യാമ്പിന്റെ ഒന്നാം ദിനം.. കോളേജിലെ തല മുതിര്ന്ന സേവന സന്നദ്ധര്‍ ഒട്ടുമുക്കാലുമുണ്ട് .ചിലരെ പരിച്ചയപെടുത്താതെ വയ്യ .. കോളേജിന്റെ ആശയും ആവേശവുമായ ഷംസു ... മറ്റൊരു ആവേശം ഫൈസല്‍ .. താരങ്ങളായ നാ(മൂ)സര്‍ , സലാം (കൊല്ലെന്‍ ),യേശു മമ്മാലി ,സിറാജ് , സ്ടുടന്റ്റ്‌ എഡിറ്റര്‍ രഹൂഫ്‌ ,കടോലി, റാഫി, ഫായിസ്‌, രഹീസ്‌, ബിജു, ശിരോസ്‌, സുനില്‍, അഫ്സല്‍ മാക്കൂടം, അസ്ഫാര്‍ ,ഇല്യാസ്, സമീര്‍ ,സുബൈര്‍ , വനിതാ സേവന സന്നദ്ധരായ ശമന, വിനയ, സവിത, ശിനിമോള്‍, പ്രീത തുടങ്ങിയവര്‍ ഇതില്‍ ചിലരാണ് , കൂടെ വഴികാടിയായി പ്രോഗ്രാം ഓഫിസര്‍ പുത്തൂര്‍ സാര്‍ ..

ഓരോരുത്തര്കും പുതിയ പുതിയ പാടങ്ങളായിരുന്നു ക്യാമ്പ്‌ നല്‍കിയത്‌ .. മെത്തയില്‍ കിടന്നവരൊക്കെ ബെന്ചിന്റെ മുകളില്‍ കിടന്നാലും ഉറങ്ങുമെന്നായി .. ഒരുമ ഉണ്ടെങ്കില്‍ ആരുടെ (?) മുകളിലും കിടക്കാം എന്നും ചിലരൊക്കെ തെളിയിച്ചു ... വീടിന്റെ അടുകളയില്‍ കേറാത്ത പലരും മെസ്സ് കമ്മിറ്റിയില്‍ അംഗങ്ങളായി .. മെസ്സില്‍ പച്ചകറി അറിയാനും അവിടുത്തെ സഹായികളെ സഹായികാനും (?) സന്നദ്ധ ഭടന്മാര്‍ മത്സരിച്ചു .. പ്രത്യേകിച്ച് ചോറ് ഇറക്കി വെക്കാന്‍ നേരം സഹായികാനെത്ടുന്നവരുടെ എണ്ണം കൂടി കൂടി വന്നു ..രാത്രിയായാല്‍ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ , പരിപാടികള്‍ മുഴുവന്‍ കഴിഞ്ഞാലും ചിലയിടത്തൊക്കെ ഫാഷന്‍ ഷോ ,സിനിമാറ്റിക്‌ ഡാന്‍സ് മുതലായവ ദിനേന നടന്നു വന്നു ..

അതിരാവിലെ പുതൂരിന്റെ നീണ്ട വിസിലടി മാത്രം പലരെയും ആലോസരപെടുത്തി ... പുതൂരിന്റെ വിസില്‍ അടിച്ച് മാറ്റാനുള്ള ഗൂടാലോച്ചനകളും ചിലയിടത്ത്‌ അരങ്ങേറി .. വൈകി എണീറ്റ പലര്കും ദിവസവും കോളെജിനു ചുറ്റും 10 തവണ ഓടേണ്ടി വന്നു .. കയ്യും കാലും ലാമിന്റെ ചെയ്തത് പോലെ കവര്‍ ചെയ്ത ജോലിക്കിരങ്ങുന്നവരും ഉണ്ടായിരുന്നു ..
എന്തായാലും സമാധാനപരമായി പോയിരുന്ന ക്യാമ്പില്‍ പെട്ടെന്നൊരു ദിവസം ഒരു ബോംബ് പൊട്ടി ...


കടലാസ് ബോംബല്ല ..ശരിക്കും ബോംബ് തന്നെ ..രാത്രിയിലെ പതിവു കലാ പരിപാടികല്കിടെ സേവന സന്നദ്ധര്‍ക്കായുന്ടാക്കിയ് ചപ്പാത്തി കുന്നിന് താഴെ നിന്നെത്തിയ ചില നുഴഞ്ഞു കയറ്റക്കാര്‍ അടിച്ച് മാറ്റി കൊണ്ടുപോയി .. ചപ്പാത്തി കഴിക്കാതെ സേവന സന്നദ്ധര്‍ എങ്ങിനെ ജീവിക്കും .. പ്രോഗ്രാം ഓഫിസര്‍ ദേഷ്യം കൊണ്ടു വിറച്ചു .. ഉടന്‍ തന്നെ തടി മിടുക്കുള്ള ചില സേവന സന്നടരുമായി പുതൂരിന്റെ നേതൃത്തത്തില്‍ ഒരു സംഗം ഇല്യാസിന്റെ ജീപ്പില്‍ നുഴഞ്ഞു കയട്ടകാരെ പിടിക്കാനായി പോയി .. കൈ വിട്ട ആയുധവും വായിലിട്ട ചപ്പാത്തിയും തിരിചെടുകാനാകില്ലെന്ന പഴം ചൊല്ല് ആരും ഓര്‍ത്തില്ലെന്ന് തോന്നുന്നു .. എന്തായാലും രാത്രി 10 നോടടുത്ത്‌ കോളേജിന് സമീപം ഉഗ്ര ശബ്ദത്തില്‍ ഒരു ബോംബ് പൊട്ടി ..

ദേഷ്യം കൊണ്ടു വീണ്ടും വിറച്ച പ്രോഗ്രാം ഒഫിസരുടെ കൂടെ ചില സേവന സന്നദ്ധരും വിറച്ചു ..പേടി കൊണ്ടാണ് എന്ന് മാത്രം ..ബോംബ് പൊട്ടി കുറച്ചു കഴിന്നു പുതൂരിന്റെ നേതൃത്തത്തില്‍ സേവന സന്നടരെ മുഴുവന്‍ നിരത്തി ഒരു വന്‍ പ്രതിഷേധ പ്രകടനം നടന്നു .. സമാധാനപരമായിരിക്കണം പ്രകടനം എന്ന് പുത്തൂര്‍ പറഞ്ച ഉടനെ സലാം താഴെ കിടന്നിരുന്ന രണ്ടു ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്ത്‌ , കൂടെ മറ്റുള്ളവരും .. "ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക " തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം തകര്ത്തു .. ഏത് നിമിഷവും ഏത് ഭാഗത്ത് നിന്നും ബൂമ്ബാക്രമാനവും പ്രതീക്ഷിച്ചു കൊണ്ടായ്രുന്നു ജീവന്‍ കയ്യിലെടുത്തുള്ള നങ്ങളുടെ പ്രതിഷേധ പ്രകടനം ..ഏത് ബോംബിനു മുമ്പിലും കൂസാത്ത പ്രോഗ്രാം ഒഫിസരുടെ ധീരത ഓര്‍ത്തപ്പോള്‍ നങ്ങളില്‍ ചിലര്‍ക്ക്‌ രോമാന്ച്ചമുണ്ടായി .. രോമം ഇല്ലാത്തവര്‍ മറ്റുള്ളവരുടെ രോമാഞ്ചം കണ്ട അഡ്ജസ്റ്റ് ചെയ്തു ...

നങ്ങളെ വീണ്ടും ആവേശത്തില്‍ ആകി കൊണ്ടു ‌ പുത്തൂര്‍ ഒരു ആക്ഷന്‍ ഫോര്സിനു രൂപം കൊടുത്തു .. ബാകിയുള്ള സേവന സന്നദ്ധര്‍ഉടെ സുരക്ഷകായി ഉണ്ടാക്കിയ ഫോര്‍സില്‍ രാവിലെ ഡ്യൂട്ടി ഞങ്ങള്‍കായിരുന്നു ... റാഫി ,സിറാജ് , ബിജു പിന്നെ നാനും .. ഇതില്‍ ഞാനും സിറാജ്ഉം നിര്‍മലഗിരി കോളേജില്‍ നടക്കുന്ന NCC.യിലും അന്കങ്ങലാണ് .. അത് കൊണ്ടു തന്നെ ഞങ്ങള്‍ ഇടക്കിടെ NCC രീതിയല്‍ പരേഡ്‌ അടിച്ച്ഉം കയ്യിലുള്ള ചെറിയ വടി (ഞങ്ങളുടെ ഭാഷയില്‍ AK47)കൊണ്ട മറ്റുള്ളവരെ വെടി വച്ചിട്ടും പുതിയ ഉത്തരവാദിത്തം ആഘോഷിച്ചു ..

അപ്പോഴാണ് ദൂരെ നിന്നും കുന്നു കയറി വരുന്ന പോലീസ് ജീപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ..പെട്ടെന്ന്‍ സിറാജിന് ഒരു ഐഡിയ .. പോലീസുകാര്‍ ഉടെ മുമ്പില്‍ പരേഡ്‌ അടിച്ചാല്‍ അവര്‍ക്ക്‌ സന്തോഷമാകും .. അത് കൊണ്ട ജീപ്പ് അടുത്തെത്തി നിര്‍ത്തിയാല്‍ നാലുപേരും ഒരേ സമയം "പരേഡ്‌ ,സാവ്ടാന്‍ " എന്ന് പറഞ്ചു അറ്റന്ശന്‍ ആയി നിക്കണം .. ‌ സിറാജിന്റെ ഐഡിയ കൊള്ളമെന്നെനിക്കും തോന്നി ..കാരണം ലൈസന്‍സില്ലാതെയായിരുന്നു നാന്‍ ബൈകുമെടുത് വന്നിരുന്നത്..

ജീപ്പ് അടുതെതാരായി.. നല്ല സൌണ്ടില്‍ പറയണേ... സിറാജിന്റെ ഉപദേശം വീണ്ടും.. ജീപിന്റെ എഞ്ചിന്‍ ഓഫ്‌ ആയ ഉടനെ നാന്‍ ഉറക്കെ പറഞ്ചു "പരേഡ്‌" ........... ജീപ്പില്‍ നിന്നും ഇറങ്ങിയ കൊമ്പന്‍ മീശകാരന്‍ ഒന്നു ന്തെട്ടി ഒരടി പുറകോട്ടു മാറി...

പന്തികേട്‌ തോന്നിയ നാന്‍ മെല്ലെ സാവ്ടാനില്‍ നിന്നും വിശ്രമിലേക്ക് മാറി ചുറ്റുമൊന്നു നോക്കി.. അപ്പോളാണ് ആ നഗ്ന സത്യം എനിക്ക് മനസ്സിലായത്‌.. കൂടെയുണ്ടായിരുന്ന ആക്ഷന്‍ ഫോര്സുകാരുടെ പൊടി പോലുമില്ല.. അപ്പൊ ഇത്ര വലിയ പരേഡ്‌ നാന്‍ തനിച്ചായിരുന്നു അടിച്ചത്.. ധൈര്യം വീണ്ടെടുത്ത കൊമ്പന്‍ മീശക്കാരന്‍ ഓടി വന്നെന്നെ തൂകിയെടുത്തു.. "പോലീസുകാര്‍കിറ്റ്‌ പരേഡ്‌ അടിക്കുന്നോടാ @#@@$ മോനേ ... " പിന്നെയുംകെട്ടു ജീവിതത്തില്‍ ഇതുവരെ കേള്‍കാത്ത പലതും.. നല്ല സ്നേഹമുള്ള പോലീസ് കാരനായത്‌ കൊണ്ടു എല്ലാത്തിന്റെയും പുറകെ മോനേ എന്നും ചെര്‍കുന്നുണ്ടായിരുന്നു.. അറിയപെടാത്ത പല വാകുകളും ആദ്യമായി കേട്ട നാന്‍ തൂണിനു പുറകില്‍ പതുങ്ങി നിന്നിരുന്ന സിറാജിനെ നോക്കി മനസ്സില്‍ പറഞ്ചു "എങ്കിലും എന്റെ സിറാജെ..."

.

7 comments:

Gulam Muhammed said...

Waaaaaah sooper.....

ശരിക്കും ഒരു NSS കയിഞ്ഞു വന്നത് പോലെ തോന്നുന്നു ,,,, വളരെ രസകരമായി പല കാര്യങ്ങളും വിവരിച്ചിരിക്കുന്നു .....
പക്ഷെ UNDERWARE അടിച്ചു മാറ്റിയതൊന്നും ഇതില്‍ പറഞ്ഞില്ലല്ലോ അനസേ?!!!!!!!

Faizal Bin Mohammed™ said...

അനസ് ആ സംഭവങ്ങളില്‍ , പരേഡ്‌ അടിച്ചതും പോലീസിന്റെ സ്നേഹം അനുഭവിച്ചതുമൊക്കെ, ലൈവ്‌ ആയി കണ്ടിരുന്നു. പക്ഷെ അതിന്റെ പുറകില്‍ സിറാജിന്റെ കറുത്ത (വെളുത്തതാണോ? ) കൈകളുണ്ടായിരുന്നു എന്നിപ്പോഴാനു അറിഞ്ഞത്.
എന്തായാലും അനസ് വളരെ നല്ല എഴുത്ത്. ഓരോ സംഭവങ്ങളും നര്മ്മം ചേര്ത്തു എഴുതാനുള്ള കഴിവ് അതി മനോഹരമായി.

Unknown said...

vayichu. nalla anubhavam. ithra nalla anubhavsngal vayikkumbol nammalum nangalude college kalaghattam alojichu pokunnu. nammaludeyum jeevithathil ithra nalla nimishangal sammanicha a dinangal orkkumbol thanne nalla oru sughamanu. anase neeyokke ennittum padichilleda. enthayalum siraje ithrayum vendayirunnu. puthursirnu sughamano ippozhum. ippozhum bombu veenukazhinja pulli nettarundo. enthayalum anase sirajinodu koode pokumbol onnu sookshikkannathu nallathanu. ethra adi kitty mone. ennan pattiyilla ennu thonnunnu alle. enthayalum nalla sambavam. ee sambavathile ella kathapathrangalkkum sugham alle. aliya eniyum enganathe enthengilum eniyum kayyilundengil ezhuthaliya. ninakku nalla oru bavi undu.

Suhana said...

Good....
waiting for more NSS experience

Unknown said...

eda. anas sooooppredaaaa..
ninakku ithreyum nannayi eyudaan ariyumo.
inghane oru sambhavam nadannittunddu alle.

Unknown said...

Dear Anez..........super............vallare nannayittundu....sharikum munpil nadannathu pole thonnum......vayichittu chiri niruthan pattunnilla.....aa policinte munpil anezinte nilpu orkumbol.....sathyathil aa particular nimishathil anezinte manasile vikaram enthayirunnu? shareerathil ninnu raktham vatti pokunnathu poleyo boomi karangunnathu poleyo matto thonniyayirunno? :-)
Anyway Dear Anez,your writing is superb.........i must say,you r very much talented in writing...keep it up........expecting more of this kind of experiences...........well done .......

ശ്രീ said...

മനസ്സു നന്നാകട്ടെ എന്ന ഗാനം ആര്‍ക്കെങ്കിലും മുഴുവനായി ഓര്‍മ്മയുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് അറിയിച്ചാല്‍ ഉപകാരമായിരുന്നു. :)