
ഇംഗ്ലീഷ് കിട്ടാത്ത കുറച്ചു പേര് , സ്റ്റാറ്റിസ്റ്റിക്സ് കിട്ടാത്ത വേറെ കുറച്ചു പേര്, ഇത് ഒന്നും കിട്ടാത്ത വേറെയും കുറച്ചു പേര് ,കിട്ടിയവര്‍ക്കാകട്ടെ മാര്‍ക്കും തീരെ കുറവ്. അതായിരുന്നു നമ്മുടെ അന്നത്തെ അവസ്ഥ ...!!! ഇനിയുമൊരു തുടര്‍പഠനം വേണമെന്നുണ്ടെങ്കില്‍ എന്തെങ്ങിലും ചെയ്താലേ മതിയാവൂ എന്നൊരു കണ്ടീഷന്‍. ഇനി ആകെ ബാക്കിയുള്ളത് ഒരു സപ്ളിമെന്റെറി എക്സാമും പിന്നെ ഫൈനല്‍ എക്സാമും.!!!!
ഒരുപാടു പ്രതീക്ഷയോടെ, പല കഷ്ടപ്പാടുകളും സഹിച്ചു, ഡിഗ്രി പഠനത്തിനെന്നും പറഞ്ഞു കോളേജിലേക്ക് പറഞ്ഞയക്കുന്ന നമ്മുടെ രക്ഷിതാക്കളെ നിരാശപെടുത്തരുതരെന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ട്. അത് മാത്രമല്ല , കോളേജിലെ കുറച്ചു പേരോടുള്ള വാശിയും കൂടിയുണ്ടായിരുന്നു. ഇതൊക്കെ ആയപ്പോള്‍ എന്തായാലും ഇനി ജയിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ....
വീട്ടില്‍ നിന്നുമുള്ള പഠനം ഇനി ആര്‍കും നടക്കില്ല എന്നും കംബൈന്‍ സ്റ്റഡി മാത്രമേ ഇനി ശരണമുള്ളു എന്നും മനസ്സിലാക്കിയ നമ്മള് ഒരു വീടിനായുള്ള അന്വേഷണം ആരംഭിച്ചു. അങ്ങിനെ പല വാതിലുകളും മുട്ടി നോക്കി. പക്ഷെ ബാച്ചിലേര്‍സിന് ഒരു വീടോ മുറിയോ തരുവാന്‍ ആരും ധെര്യപെട്ടില്ല. സമ്മതം മൂളിയവര്‍ പിന്നീട് അതു മാറ്റി പറഞ്ഞു .....!!
അങ്ങിനെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കില്ലേ എന്ന് പോലും ഭയപ്പെട്ട സമയത്താണ് ആള്‍പാര്‍പില്ലാത്ത ഒരു വലിയ വീടിന്റെ ഗസ്റ്റ് ഹൌസ് കിട്ടാനുണ്ട് എന്നറിഞ്ഞത് . അങ്ങിനെ അവസാന പോംവഴിയായി അവിടെ ഞങ്ങള്‍ തീരുമാനിച്ചു ......
എവിടെ നിന്നൊക്കെയോ തപ്പി പെറുക്കി, കിട്ടിയ പുസ്തകങ്ങള്‍ ഓക്കേ അവിടെ കൊണ്ട് വന്നു. (എടാ....നമുക്ക് ഇങ്ങനെയും പുസ്തകങ്ങള്‍ ഉണ്ടായിരുന്നൊ എന്ന് ഒരാള്‍ കമന്റ് അടിച്ചത് ഇപ്പോഴും രസകരമായി ഓര്‍ക്കുന്നു ). അവിടെ താമസം തുടങ്ങുവാന്‍ തീരുമാനിച്ചു.......
പക്ഷെ പിറ്റേന്ന് അവിടെ ചെന്നപ്പോള്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് വീട്ടുടമ നമുക്ക് ആ വീട് തന്നെ സമ്മാനിക്കുകയായിരുന്നു. . . ഇരു നില കെട്ടിടമായ ആ വീട്ടില്‍ ടെലിഫോണ്‍, ഫ്രിഡ്ജ്, ഗ്യാസ് സ്ടൌ, ഏസി, വാഷിംഗ് മെഷീന്..... അങ്ങിനെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ആ വീട് കണ്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ആശ്ചര്യപ്പെട്ടു......!!!!!!
അങ്ങിനെ ഞങ്ങള്‍ പുതിയ ഒരാവേശത്തോടെ പുതിയ ഒരു ലക്ഷ്യത്തോടെ ആ വീട്ടില്‍ താമസം തുടങ്ങി. . അന്ന് ഞങ്ങളുടെ കയ്യിലുള്ള ഉണ്ടായിരുന്ന മൊബൈലിന് അവിടെ റേഞ്ച് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു...... അപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍, ആ പ്രദേശത്തെ ടെലിഫോണ്‍ കോഡ് എല്ലാവര്ക്കും അറിയുന്നത് കൊണ്ട് ബാക്കിയുള്ള അവസാന നാലു നമ്പറുകള്‍ വെച്ച് , 1210 ലേക്ക് വിളിക്കാന്‍ പറയും... അത് പോലെ പിന്നീട് കോളേജിലും 1210 എന്ന് തന്നെ അറിയപ്പെടാന്‍ തുടങ്ങി .അങ്ങിനെയാണ് നമ്മുടെ ഹോസ്റ്റല്‍ 1210 ആയി മാറിയത്.
ടു ബി ബാക്ക് അഗൈന്‍ വിത്ത് ന്യൂ ന്യൂ തിങ്ങ്സ് ഓഫ് 1210..... ഇഫ് റീഡര്‍സ് ഹാപ്പി ....
Whoever loving 1210 can join in this community
ടു ബി ബാക്ക് അഗൈന്‍ വിത്ത് ന്യൂ ന്യൂ തിങ്ങ്സ് ഓഫ് 1210..... ഇഫ് റീഡര്‍സ് ഹാപ്പി ....
Whoever loving 1210 can join in this community
.
2 comments:
അധികം ആഡംഭരങ്ങളില്ലാത്ത എഴുത്ത് .നന്നാവുന്നുണ്ട് ഗുലാം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
well gulaam.. nannaavunnund... waiting for next part..
Post a Comment