Thursday, September 27, 2012

"മാഷാ അല്ലാഹ് "



"മാഷാ അല്ലാഹ് "
"
ദൈവേച്ഹ   പോലെ "
ചെകുത്താന്റെ നൃത്തത്തിന്
ദൈവത്തിന്റെ അടയാളവാക്യം
അമ്പത്തൊന്നു വെട്ടുകള്ക്ക്
ദൈവത്തിന്റെ  കാവല്

പക്ഷെ, ചെകുത്താന് പിഴച്ചു
ദൈവേച്ച നീതിയാവുന്നു
ദൈവേച്ച ന്യായമാകുന്നു.

ചെകുത്താന്മാരുടെ കുടാരം
അണക്കാന്ഒഴിച്ചത് ഇന്ധനമായി....
കത്തിയ കൂടാരം തീപന്തമായി
പടത്തലവന്മാര്പരസ്പരം വെട്ടുകയായി
ചെറുപാമ്പ് കീഴടങ്ങുന്നു
പാമ്പിന്കുഞ്ഞുങ്ങള്കുരുക്കുകളില്‍ .
പാലുകൊടുത്തവര്അവരെവിടെ??

നന്മ പുലരുമോ???
തിന്മ ജയിക്കുമോ??
അതോ രണ്ടിനും ഇടയിലോ ഇനിയുള്ള കാലം..

കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല...
പതറില്ല പതറാന്പാടില്ല..
വിപ്ലവത്തിന്മഹാ മുദ്രാ വാക്കുകള്
പക്ഷെ ഭയപ്പെടുത്തുന്നു വിപ്ലവത്തെ,
കുലം കുത്തിയെന്നത് തിരിഞ്ഞു കൊത്തുന്നു..
രക്ത സാക്ഷിത്വം  സത്യമാകുന്നു..
"മാഷാ അല്ലാഹ് "
"
ദൈവേച്ഹ   പോലെ "

No comments: