
പാനൂര്‍: കല്ലിക്കണ്ടി എന്‍.എ.എം. കോളേജില്‍ ലേഡീസ് ഫ്രന്‍ഡ്‌ലി ടോയ്‌ലറ്റ് സംവിധാനം നിലവില്‍വന്നു. ഇതിന്റെ ഭാഗമായി 50,000 രൂപ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്ററി നാപ്കിന്‍ യന്ത്രവും സ്ഥാപിച്ചു.
അഞ്ചുരൂപ നാണയമിട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സാനിയോണ്‍ അള്‍ട്രാസ്‌കിന്‍ നാപ്കിന്‍ ലഭിക്കും. 50 നാപ്കിന്‍വരെ ഈ യന്ത്രത്തില്‍ ഒരുമിച്ച് സൂക്ഷിക്കാം. നാണയമിട്ട് നാപ്കിന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ കോളേജാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ജില്ലയിലെ രണ്ടാമത്തെ യന്ത്രമാണിത്.
ഉപയോഗിച്ച നാപ്കിന്‍ കത്തിക്കാനുള്ള സംവിധാനവും യന്ത്രത്തിലുണ്ട്. മൂന്നുമിനുട്ടുകൊണ്ട് മുപ്പതെണ്ണംവരെ ഒരേസമയത്ത് കത്തിക്കാനാകും. ഏഴുദിവസംവരെ വൈദ്യുതിയില്ലാതെ യന്ത്രം പ്രവര്‍ത്തിപ്പിക്കാം.
യന്ത്രത്തിന്റെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സല്‍മ മുഹമ്മദ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ.മുസ്തഫ അധ്യക്ഷനായി. കെ.വി.ശ്രീജ, പ്രൊഫ. എം.പി.യൂസഫ്, ഇ.സുരേഷ് ബാബു, സമീര്‍ പറമ്പത്ത്, ജോളി ജോസഫ്, പി.രാജീവന്‍, ലാലി എന്‍.നായര്‍ എന്നിവര്‍ സംസാരിച്ചു
4 comments:
Itinte aavasyam NAM Collegil undo ennullathu charcha cheyyenda karyam aanu.Itine ethire samsakarika rangathe aarum ende mindathatu?
സ്ത്രീകളുടെ വിഷമങ്ങള്‍ മനസ്സിലാകാത്ത ആഷിക്കിനെ പോലുള്ളവരെ എന്ത് പറയാന്‍...
നാപ്കിന്‍, പെണ്‍കുട്ടികള്‍ക്ക് എന്നത് പോലെ ആണ്‍കുട്ടികള്‍ക്ക് .....ഉടന്‍ അനുവദിക്കുക ...അനിക്ഷിത കാല നിരാഹാരസമരം ...
why do you wand napkin, mr.subai bi ibrahim?
Post a Comment