Tuesday, September 21, 2010

വിനയനില്‍ ഇല്ലാത്തത് വിനയം?


ടുവില്‍ റൂബന്‍ ഗോമസ്സും വിനയനെതിരെ തിരിഞ്ഞു.ബി ഉണ്ണികൃഷ് നനോ ഫെഫ്കയോ ഒന്നുമല്ല സംവിധായകന്‍ വിനയന്റെ ഇപ്പോഴത്തെ പ്രധാന ശത്രു,മറിച്ച് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് റൂബന്‍ ഗോമസ് ആണ് പുതിയ വില്ലന്‍.ഇങ്ങനെ ഓരോരുത്തരായി വിനയന്റെ ഹിറ്റ്‌ ലിസ്റ്റില്‍ വരുമ്പോള്‍ സ്വാഭാവികമായും ചിന്തിച്ചു പോകുന്നു അപ്പോള്‍ വിനയനല്ലേ കുഴപ്പക്കാരന്‍?ഭൂമി മലയാളത്തിലെ മുഴുവന്‍ പേരും എതിര്‍ ചേരിയില്‍ നിന്നിട്ടും യക്ഷിയും ഞാനും എന്നാ സിനിമ വിനയന്‍ തീയെറ്റരുകളില്‍ എത്തിച്ച് മലയാള സിനിമ പ്രേമികളെ അത്ഭുത പ്പെടുത്തിയ വിനയനില്‍ തീരെ വിനയം ഇല്ലെന്നാണോ കരുതേണ്ടത്?
സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ മുഖസാമ്യമുള്ള ഒരാളെ വെച്ച് സൂപ്പര്‍സ്റാര്‍ എന്ന വിവാദ സിനിമയോടെയായിരുന്നു വിനയന്റെ കടന്നു വരവ്.എന്ന് വെച്ചാല്‍ തുടക്കം മുതല്‍ തന്നെ ഒരു പ്രശ്നക്കാരന്‍ എന്ന ലേബല്‍ ഇദ്ദേഹത്തിനു സിനിമ ലോകം നല്‍കിയിരുന്നു.പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം ശിപായി ലഹള എന്ന ചിത്രത്തോടെ സിനിമ ലോകത്ത് തിരിച്ചെത്തിയ വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തോടെ ഹിറ്റ്‌ ചിത്രങ്ങളുടെ ഒരു നീണ്ട നിരയായിരുന്നു.കല്യാണസൌകന്ധികം, പ്രണയനിലാവ്,ആകാശഗംഗ,ദാദ സാഹിബ്‌,രാക്ഷസ രാജാവ്,ഊമ പെണ്ണിന് ഉരിയാടാപയ്യന്‍,വെള്ളിനക്ഷത്രം,അത്ഭുത ദ്വീപ്‌,തുടങ്ങി മോഹന്‍ ലാല്‍ ഒഴികയുള്ള ഏതാണ്ട് എല്ലാ താരങ്ങളെ വെച്ചും പടമെടുത്ത വിനയന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന ഒരു സംവിധായകന്‍ ആയിരുന്നു.ഏതാണ്ട് 300 കുള്ളന്മാരെ വെച്ചെടുത്ത അത്ഭുത ദ്വീപ്‌ ഗിന്നസ് ബുക്കില്‍ അടക്കം ഇടം നേടി.
മലയാളം സിനിമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന എന്ന ആശയം മാക്ട " യില്‍ കൂടി യാഥാര്തമാക്കിയ വിനയന്‍ അതിന്റെ ജെനറല്‍ സെക്രെടറി കൂടിയായിരുന്നു.താഴെക്കിടയിലുള്ള സാങ്ങേതിക വിദഗ്ദ്ധരുടെ വോട്ടു കൊണ്ടായിരുന്നു വിനയന്‍ ജയിച്ചിരുന്നത്.കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു ദിവസത്തെ അന്നത്തിനു വേണ്ടി ജോലി എടുക്കുന്ന ഒരു പാട് പേര്‍ ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവര്‍ക്ക് പ്രതിമാസ സഹായ പദ്ധതികള്‍ ആവിഷ്കരിച് നടപ്പില്‍ വരുത്താന്‍ വിനയന് കഴിഞ്ഞിരുന്നു.എങ്കിലും ഒരു സ്വെച്ച്ചാധി പതിയെ പോലെ വിനയന്‍ പെരുമാറുന്നു എന്ന ആക്ഷേപം മക്ടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.ഇതിനിടയില്‍ നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്നം മക്ടയെ പിളര്ത്തുകയും ഒട്ടുമിക്ക അറിയപ്പെടുന്ന സംവിധായകരും വിനയനെതിരായി. ഇതിനിടയിലാണ് റോബന്‍ ഗോമസ് എന്ന പുതിയ നിര്‍മാതാവിനെ വെച്ച് വിനയന്‍ പുതിയ സിനിമയെടുത്ത്.വളരെ സാഹസപെട്ട് സിനിമ പുറ ത്തിരക്കിയെങ്ങിലും ചിത്രത്തിന്റെ റിമേക്കിനെ ചൊല്ലി സംവിധായകനും നിര്‍മ്മാതാവും തെറ്റി.താനറിയാതെ പകര്‍പ്പവകാശം വിനയന്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്നാണു നിര്‍മാതാവിന്റെ പരാതി.
ഒരു പോരാളി എന്ന നിലയില്‍ വിനയനെ നോക്കികണ്ടവരും ഇപ്പോള്‍ ചിന്തിക്കുന്നത് കാനം രാജേന്ദ്രനും സാക്ഷാല്‍ അഴിക്കൊട് മാഷും എന്നാണു വിനയനെതിരെ തിരിയുന്നത് എന്നായിരിക്കാം.

1 comment:

Faizal Bin Mohammed™ said...

വിനയന്‍ നേരത്തെ തന്നെ കുഴപ്പങ്ങള്‍ തുടങ്ങിയതാ... പ്രശ്നങ്ങളില്‍ ഒരാള്‍ മാത്രം ഒരു ഭാഗത്തും മുഴുവന്‍ ആളുകളും വേറെ ഒരു ഭാഗത്തും എന്ന് വരുമ്പോള്‍ തന്നെ പലതും മനസ്സില്‍ വന്നതാ... പക്ഷെ....