


എന്‍ എ എം കോളേജ് മാഗസിന് പരിചയം 1999-2000
നൂപുര..കാല്‍ചിലംബ് എന്നര്‍ത്ഥം വരുന്ന വാക്ക്..എന്‍ എ എമ്മിന്റെ മില്ലേനിയം മാഗസിന്..എന്റെ അടുത്ത സുഹൃത്ത് മുഹമ്മദ് അബ്ദുള്ള തയ്യാറാക്കിയത്, എഴുപത് പേജില്‍ ലേഖനങ്ങളും കഥയും കവിതയുമായി പത്തൊന്‍പത് വിഭവങ്ങള്‍.ഈ വിനീതന്റെ രണ്ടെണ്ണം ( കായിക രംഗം ഇരുപതാം നൂറ്റാണ്ടില്‍, Ever Lasting Music ).
തുറന്നു പറയാമല്ലോ കൊലുസിന്റെ ഇമ്പമുള്ള ശബ്ദം ആനന്ധ്ധിപ്പിക്കുമെങ്ങിലും ഈ കാല്‍ചിലംബ് നിരാശപ്പെടുത്തുന്നു.എഴുപത് പേജില്‍ മുപ്പത്തി നാല് പേജില്‍ മാത്രമേ വിഭവങ്ങള്‍ ഒരുക്കാന്‍ അണിയറയില്‍ പ്രവര്ത്തിച്ച്ചവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ .ബാക്കി 36 പേജില്‍ ഫോട്ടോകളും പരസ്യങ്ങളും. വാര്‍ഷിക മാഗസിന് ഇറക്കാത്ത കോളേജുകള്‍ നിരവധി,പാലയാട് കാമ്പസില്‍ മൂന്നു വര്‍ഷം പഠിച്ച്ചെങ്ങിലും ഒരു മാഗസിന് മാത്രമാണ് കിട്ടിയത്.അങ്ങനെ നോക്കുമ്പോള്‍ അഭിനന്ദിക്കാതെ വയ്യ.പക്ഷെ കുറച്ചു കൂടി നന്നാക്കാമായിരുന്നു.
ഫൈസല്‍ മുഹമ്മദിന്റെ " മയ്യഴി - വെറും മദ്യാഴിയോ " എന്നാ ലേഖനത്തോടെയാണ് മാഗസിന് തുടങ്ങുന്നത്. മയ്യഴി എന്ന മാഹിയെ പറ്റി ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ ലേഖനം ഉപകരിക്കും.ഇത് വെള്ളമടിയുടെ നാടായി ചിത്രീകരിക്കുന്നതില്‍ ഫൈസലിന്റെ അമര്‍ഷം ഇതില്‍ കാണാം.അനുഗ്രഹീത കഥാകാരി കമല സുരയ്യയുമായി എം കെ അബ്ദുല്‍ ഗഫൂര്‍ നടത്തിയ അഭിമുഖം,സലീനയുടെ കാലത്തിന്റെ നാള്‍വഴികളിലൂടെ ഒരു ജൈത്ര യാത്ര എന്ന ലേഖനം തുടങ്ങിയവ ശ്രധ്യേമായി.
പഠന തിരക്കുകളില്‍കിടയിലും ഒരു മാഗസിന് ഇറക്കുക എന്ന ദൌത്യം നിര്‍വഹിച്ച മുഹമ്മദ് അബ്ദുള്ളയും ടീമിനെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു, Something is better than nothing എന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ..ഈ മാഗസിന് കണ്ടപ്പോള്‍ എനിക്ക് യോജിക്കാന്‍ .....