
ഭാര്യ വീടിലാണ് കിടപ്പെന്കിലും ഉസ്മാന് അഭിമാനിയാണ്.. രാത്രിയാകാതെ ഭാര്യ വീടിന്റെ ഭാഗത്ത് ഉസ്മാനെ കാണില്ല ... രാവിലെയായാല്‍ എണീറ്റ് പോകുകയും ചെയ്യും..
കാര്യങ്ങളിങ്ങനെയോക്കെയാനെലും ഉസ്മാനുമുണ്ട് ചില കണക്കു കൂട്ടലുകള്‍ .. അതൊക്കെ നടക്കണമെങ്കില്‍ ഗള്‍ഫില്‍ തന്നെ പോകണം..
അവസാനം ഉസ്മാനും കിട്ടി ഒരു വിസ.. ഈത്തപഴം മണക്കുന്ന വിസിറ്റ് വിസ.. അങ്ങിനെ കാറും പിടിച്ച് ഉസ്മാനും തിരിച്ചു എയര്‍ പോര്‍ട്ടിലേക്ക് ..
അവിടെ കണ്ണടയിട്ട കഷണ്ടികാരന്‍ ആപീസര്‍ ഉമ്മയുടെ പേരു ചോദിച്ചു.....മരിച്ചു പോയി.. ഉസ്മാന് സത്യം പറഞ്ഞു ... പേരു മാത്രം പറഞ്ഞാല്‍ മതിയെന്നായി... ഉസ്മാന് പേരു പറഞ്ഞപ്പോള്‍ അയാള്‍ പോസ്റ്റ് ഓഫീസില്‍ കത്തില്‍ സീല്‍ വെക്കും പോലെ പാസ്പോര്ട്ടില് സീല്‍ വെച്ചു...
ഉസ്മാന് ആദ്യമായിട്ടായിരുന്നു വിമാനത്തിന്റെ അകവശം കാനുനത്.. ഇത്രയും വലിപ്പമുള്ള സാധനമാണ് ഇതെന്ന് ജന്മത്തില് വിചാരിച്ചിട്ടില്ല.. ഉസ്മാന് പറക്കുന്ന വിമാനം മാത്രേ കണ്ടിട്ടുള്ളു ... ബഹരിന്റെ മുകളില്‍ കൂടി പറക്കുന്ന സാധനമാണ് .. ഇതു വരെ പടച്ചോനെ ഓര്‍ത്തില്ലെന്കിലും ഇന്ന് ഉസ്മാന് പ്രാര്‍ത്ത്തിച്ചു ...
കുട്ടി പാവാടയും ആണുങ്ങളുടെ കുപ്പായവുമിട്ട പെണ്‍കുട്ടി മുമ്പില്‍ നിന്നു എന്തൊക്കെയോ കാട്ടി .. എന്താണ് ഉസ്മാന് മനസിലായില്ല ...

പാത്തുമ്മ എങ്ങാനും ഇതറിഞ്ഞാല്‍ ... ഉസ്മാന് ചുറ്റും നോക്കി..ഭാഗ്യം അറിയുന്ന ആരുമില്ല ... ഉസ്മാന് അവളെ തന്നെ ശ്രദ്ധിച്ചു ... അവള് ആര്‍ക്കും അങ്ങിനെ ചെയ്തു കൊടുത്തില്ല... ഇനിയിപ്പോ അവള്‍ക്ക് എന്നോട് മുഹബത്തെങ്ങാനും ....
ഹേ...അങ്ങിനോന്നുമുണ്ടാവില്ല ...
ഒടുവില്‍ ഉസ്മാന് ദുബായിലെത്തി ... എയര്പോര്ട്ടിനകം കണ്ട് ഉസ്മാന് അന്തം വിട്ടു പോയി... പടച്ചോനെ ... ഇതെന്തു ലോകം..
ഉസ്മാന് സ്വപ്നം കാണാന്‍ തുടങ്ങി .. ഇനി തിരിച്ചു നാട്ടില്‍ പോയാല്‍ അറബി സ്പ്രേയും അടിച്ചു ഞാനൊരു വിലസു വിലസും ... എന്നിട്ട് വേണം കടം ചോദിച്ചപ്പോ തരാത്തവരുടെ മുന്പിലൂടെയൊക്കെ ഒന്നു ഞെളിഞ്ഞു നടക്കാന്‍ ... ഉസ്മാന് അച്ചിവീടിലാണ് കിടപ്പെന്ന് പറയുന്നവരെയൊക്കെ വിളിച്ചിട്ട് വേണം പുതിയ വീടിന്റെ പാല് കാച്ചാല്‍ ..
ഇതു വരെ തന്നെ ഒരു വിലയും കല്പിക്കാത്ത പാത്തുമ്മ എന്റെ കാലിന്റെ അടിയില്‍ കിടക്കും ..... അങ്ങിനെ തന്നെ "കൂതറ ഉസ്മാന്" എന്ന് വിളിച്ചവരെയൊക്കെ കൊണ്ട് ഉസ്മാനിക്കാന്ന് വിളിപ്പിക്കണം .... നാടിലുള്ള തെണ്ടികള്‍ക്കൊക്കെ കാണിച്ചു കൊടുക്കാം ഉസ്മാന് ആരാണെന്ന് ...ഇന്നു മുതല്‍ ഉസ്മാന് പഴയ ഉസ്മാനല്ല ... ദുബായിക്കാരന് ഉസ്മാനാണ് .....
തുടരും....
copied from : http://anaschampad.blogspot.com/2009/04/part1.html