Wednesday, September 16, 2009

അങ്ങിനെയും ചില സങ്കടങ്ങള്‍....

.
ല്ലെങ്കിലും ചില കാരണവന്മാര്‍ അങ്ങിനെയാണ്. എത്ര സന്തോഷമുള്ള കാര്യങ്ങളിലും ചില സങ്കടങ്ങള്‍ കണ്ടെത്തുക എന്നത് അവരുടെ ഒരു സ്വഭാവം തന്നെയാണ്.,ഓണത്തിന്നു വയറു നിറയെ സദ്യയും തട്ടി നാല് കൂട്ടം പായസവും അടിച്ചു മേമ്പൊടിയായി ഒരു മുറുക്ക് ആവാം എന്ന് കരുതുമ്പോഴാണ് അഭിപ്രായം എഴുന്നളിക്കുന്നത്." പായസം നാല് കൂട്ടം ഒന്നും ആവശ്യമില്ലായിരുന്നു. കഴിഞ്ഞതവണത്തെ ആ ഒരു പാല്‍ പായസം ..... അതൊന്നു മതിയായിരുന്നു" എന്ന് ... അല്ലെങ്കില്‍ " ഇത്രയും കാശ്‌ ചിലവാക്കി ഇത്ര വലിയ സദ്യ ഒരുക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ വല്ല കഞ്ഞിയോ പയരോ മറ്റോ ആയിരുന്നെങ്കില്‍ കാശും ലാഭം ആരോഗ്യത്ത്തിന്നും ഉത്തമം..."ഇനി അതുമാല്ലെന്കില്‍ എല്ലാവരും സന്തോഷിച്ചിരിക്കുമ്പോള്‍ ആവും അടുത്ത് എല്ലാവരെയും പിരിഞ്ഞു. മരണപ്പെട്ടു പോയ വല്യമ്മാവന്റെയോ അമ്മായിയുടെയോ കഥ പറഞ്ഞു ആ രംഗം ആകെ ദുഖമാനമാക്കുന്നത്.... ഈ ഒരു സ്വഭാവം മാറ്റാന്‍ എന്ത് തന്നെ ചെയ്താലും ആര്‍ക്കും കഴിയുകയുമില്ല.

ഇപ്പോള്‍ ഇത്രയും വലിയ ഒരു മുഖവുരയുടെ ആവശ്യം എന്താണ് എന്നാവും എല്ലാവരുടെയും സംശയം. അല്ലെങ്കിലും ഈ നാമിയന്‍ ഇങ്ങിനെയാണ്‌.എല്ലാ നല്ല കാര്യങ്ങല്‍ക്കിടയിലും ചില കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കുക എന്നതൊരു ശീലമായിപ്പോയി. പറഞ്ഞു വരുന്നത് ഈ നാമിയന്റെ തന്നെ ചില മര്യാദ കേടുകളെ കുറിച്ചാണ്. അല്ലെങ്കില്‍ എന്‍ എ എം കോളേജ് അലുംനികള്‍ ഒന്നും ചെയ്യുന്നില്ല..... ഒന്നും ചെയ്യുന്നില്ല.... എന്ന് നിലവിളിച്ചു കൊണ്ട് നടന്ന നാമിയന്‍ ഇത്രയും പെട്ടെന് ഇങ്ങനെ ആവുമോ?

കാര്യം എന്താണെന്ന് വച്ചാല്‍ നാം അലുംനി അല്ലെങ്കില്‍ എന്‍ എ എം അലുംനി എന്ന പേര് ഔദ്യോഗികമായി അങ്ങ് ഏറ്റെടുത്ത യു എ ഇ കമ്മറ്റി ഗംഭീരമായ പരിപാടികളുമായി മുമ്പോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ് എന്ന് എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അറിയാവുന്ന കാര്യമാണ്.കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഇഴഞ്ഞും വലിഞ്ഞും നടന്നു കൊണ്ടിരുന്ന ( സത്യമല്ലേ ? ) ദുബായി അലുംനി ഇപ്പോള്‍ പറക്കുകയാണെന്ന് തോന്നുന്നു. നാല്‍പ്പതോളം പൂര്‍വ്വ വിദ്യാര്‍ത്തികളെ സംഖടിപ്പിച്ചു നടത്തിയ ടൂറും എഴുപതിലതികം മെമ്പര്‍മാര്‍ പങ്കെടുത്ത സ്നേഹവിരുന്നും .... ആ.... ഹ.... ഹ ...ഗംഭീരം..... അതി ഗംഭീരം... . കമ്മിറ്റി ഭാരവാഹികള്‍ക്കും (പുതിയ പ്രഖ്യാപിക്കാത്ത കമ്മറ്റിക്കും പഴയ കമ്മിറ്റിക്കും ) നാമിയന്റെ വക ഒരു തൂ (കൂ ) വല്‍ ...ഹ്യോ .... ഹ്യോ...( അല്ലെങ്കില്‍... യോ.... യോ..... )കൂടെ ഒന്ന് കെ എസ് മുസ്തഫ സാറിന്നും....

പുതിയ കമ്മിറ്റി വരുന്നു. ഔദ്യോഗികമായ്‌ ലോഗോയും ബൈലോ യും ഉണ്ടാക്കുന്നു...... പ്രസിദ്ധീകരിക്കുന്നു. ... സാഹിത്യ നായകര്‍ അഥിതികളാവുന്നു... ഒന്നാം ബാച്ച് മുതല്‍ പത്താം ബാച്ച് വരെ ഒത്തു കൂടുന്നു..(അതിന്റെ മേലെ ബാച്ചില്‍ നിന്നും വല്ലവരുമുണ്ടായിരുന്നോ ആവോ? അതായത് പതിനൊന്നും പന്ത്രണ്ടും ബാച്ചുകളില്‍ നിന്നും ...)..... വീണ്ടും ഒരു ഹ്യോ .... ഹ്യോ...

ഇതൊക്കെ കണ്ടിരിക്കുന്ന ഖത്തര്‍ കമ്മിറ്റിയും ആവേശകമ്മിറ്റിയാവുന്നു. യു എ ഇ ക്കാര്‍ "ഇഫ്താര്‍ സ്നേഹ വിരുന്നാക്കിയാല്‍" ഞങ്ങള്‍ "ഈദ് സ്നേഹ കൂട്ടായ്മ" നടത്തുമെന്ന് വാശി (ഏഷ്യാനെറ്റ്‌ investigation എന്ന് പറയുന്നത് പോലെ ഇതു നാമിയന്റെ അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തില്‍ ലഭിച്ച ഒരു അനൌദ്യോഗിക റിപ്പോര്‍ട്ട്‌ മാത്രം..) നാമിയന്‍ വക ഇതൊക്കെ നടക്കട്ടെ എന്ന് അത്മാര്ത്തമായ അനുഗ്രഹവും എല്ലാവിധ സഹായ വാഗ്ദാനവും ....

(വേറെ എവിടെയൊക്കെ കമ്മിറ്റികള്‍ ഉണ്ടോ ആവോ .... നാട്ടിലുള്ളതായി അറിയാം .. ബാന്ഗ്ലൂരില്‍ ഒരു പാട് പൂര്‍വ്വ വിദ്യാര്‍തികള്‍ ഉണ്ട് ... അലുംനി കമ്മിറ്റിയുണ്ടോ.... ആവോ ?.... ഏതായാലും മറ്റു കമ്മിറ്റികളും ഈ "ശ്വാസ"വുമായി ഒന്ന് ബന്ധപ്പെടുക ... ഒന്നുമില്ലെങ്കിലും പരസ്പരം അറിയാമല്ലോ ... കുവൈറ്റില്‍ ഒക്കെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുണ്ട്. എന്തിനധികം പറയുന്നു അമേരിക്കയില്‍ വരെയുണ്ട് എന്‍ എ എമിന്റെ അഭിമാനം കാക്കാന്‍ ഒന്നോ രണ്ടോ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ....)

ഇതൊക്കെ സന്തോഷത്തിന്റെ കഥകള്‍. എല്ലാ പരിപാടികളുടെയും പേരുകള്‍ സ്നേഹത്തില്‍ തുടങ്ങുന്നത് കൊണ്ട് എങ്ങും മൊത്തം സ്നേഹവും സന്തോഷവും മാത്രം കളിയാടുന്നു. "മാവേലി നാട് വാഴും കാലം......" ... " ആര്‍പ്പോ .... ഹീയോ .... ഹീയോ..." ഓണവും കൂടെത്തന്നെയുന്ടെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നത്...അതിന്റെ ഒരാര്‍പ്പ് വിളി അത്രയും കരുതിയാല്‍ മതി...

അല്ല ഇതൊക്കെ ഇങ്ങിനെ തന്നെ മതിയോ... പരിപാടികളൊക്കെ .....

കണ്ടില്ലേ .....കണ്ടില്ലേ.... നാമിയന്റെ അസുഖം തുടങ്ങുന്നത്..

അല്ലന്നേ സിരിയസ് ആയിട്ട് ചോദിക്കുകയാ... സ്നേഹ കൂട്ടായ്മയും ... സ്നേഹ വിരുന്നും കെട്ടിപ്പിടുത്തവും.. ടൂര് പോക്കും ഒക്കെ മതിയോ...വേറെ ഒന്നും വേണ്ടേ ഈ അലുംനികള്‍ കൊണ്ട്.. ഈ അന്യ നാടുകളില്‍ എന്നും സുഖിച്ചു (അല്ലെന്നത് കണ്ണ് തുറന്നാല്‍ കാണുന്ന സത്യം ) അങ്ങിനെ അങ്ങ് കഴിയാമെനാണോ എല്ലാവരും കരുതുന്നത്. ഈ പരിപാടികളിലും ടൂരുകളിലും ഒന്നും പങ്കെടുക്കാനാവാതെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഫ്റെറിയകളിലും ഉള്ള നമ്മുടെ കൂട്ടുകാരെ നമുക്ക് ഒന്ന് ഓര്‍ക്കണ്ടേ... നാട്ടില്‍ അര പട്ടിണിയും മുഴു അഭിമാനവും കൊണ്ട് ഡിഗ്രി സര്ടിഫികട്ടിന്റെ ഭാരം താങ്ങാനാവാതെ നടക്കുന്ന .... നമ്മെ കാണുമ്പോള്‍ വിഷമം പുറത്തു പറയാതെ.... വീട്ടിനകത്തും നെഞ്ചിനകത്തും കരയുന്ന നമ്മുടെ കൂട്ടുകാരില്ലേ... അവരെ നമുക്ക് സഹായിച്ചു കൂടെ .... കാശായിട്ടല്ല .... ഒരു ജോലിയായിട്ട്.. എന്തെങ്കിലും... അതെ കുറിച്ച് ഇന്ന് വരെ എന്തെങ്കിലും ചിന്തിച്ചുവോ ഈ സ്നേഹ കമ്മിറ്റികള്‍..

ചിന്തിക്കേണ്ട വിശേഷമല്ലേ അത്... നമുക്ക് ആര്‍ക്കും മറ്റൊരാള്‍ക്ക് ഒരു ജോലി കൊടുക്കാന്‍ മാത്രമുള്ള ഒരു capacity ആയിട്ടുണ്ടാവില്ല എന്നറിയാം.... എങ്കിലും .... അതെ കുറിച്ചുള്ള ഒരു ചര്ച്ചയെന്കിലും നടത്തിയോ.. ഒരു investment .. അല്ലെങ്കില്‍ എന്തെങ്കിലും ഒരു ചെറിയ ഒരു അനക്കം അത് വേണ്ടേ നമുക്കിടയില്‍ നിന്നും....

ഏതായാലും സമയത്തിന്റെ പരിമിതി മൂലം കൂടുതല്‍ പറയുന്നില്ല, നാമിയന്റെ ഈ വാക്കുകള്‍ പായസം കഴിച്ചു കഴിഞ്ഞാല്‍ തൊട്ടു കൂട്ടുന്ന ഉപ്പു പോലെയോ അച്ചാര്‍ പോലെയോ കരുതിയാല്‍ മതി..കാരണം മധുരത്ത്തിന്നിടയില്‍ കുറച്ചു ഉപ്പോ പുളിയോ ഉണ്ടാവുമ്പോള്‍ മാത്രമേ മധുരത്ത്തിന്റെ യഥാര്ത്ത മധുരം അറിയുകയുള്ളൂ.....

ഏതായാലും ഈ വാക്കുകള്‍ ഒരു ചലനം ഉണ്ടാക്കുമെന്ന ഒരു വിശ്വാസമോന്നുമില്ലെന്കിലും ഒന്ന് ആഗ്രഹിച്ചു പോകുന്നു അത്തരം ഒരു ചലനത്തിനായി..

സസ്നേഹം
.

1 comment:

ajnas said...

Obviously Namian. Thank you very much for your remindness. Our ultimate aim or motto is to serve the community and to help each other Alumni in all aspects. Tour and Snehavirunnu was only the path to reach the destination and to know each other. We were trying to coordinte the Alumnies with those efforts. Al Hamdulillah we successed in our first step.UAE Central Committe will take all efforts to help atleast Alumnies. Namian really appreciated your good heart.