അന്നു ഞങളുടെ ക്ലാസ്സ്മെറ്റ് വിദ്യയുടെ കല്യാണമായിരുന്നു.... കല്യാണം കഴിഞ് ഏക്ദേശം രാത്രി 12 മണി ആയിക്കാണും ഞങള്‍ കോളേജില്‍ എത്തുമ്പൊള്..അതും കവിയൂര്‍ നിന്നും വാടകയ്ക്കു ഒരു സുമൊ വിളിഛു ഡീസ്സന്റായി തന്നെയണു കോളേജില്‍ എത്തിയത്. കോളേജില്‍ അപ്പോള്‍ ചപ്പാത്തി മഹായുധ്ദത്തിന്റെ അവസാനഘട്ടമായിരുന്നു...
ക്യാമ്പ് ഫയരിന്റെ ഒരുപാട് സ്വപ്നങളുമയി കോളേജില്‍ എത്തിയ ഞങള്‍ക്ക് പക്ഷെ ഒരു ദുരന്ധ ഭൂമിയില്‍ എത്തിയതു പൊലെയായി കാര്യങള്.കോളേജിനുള്ളില്‍ ഇപ്പോള്‍ കടക്കാന്‍ പറ്റില്ലെന്നും അവിടെ പുത്തൂര്‍ 144 പാസ്സാക്കിയിരിക്കുകയാനെന്നും നിസാര്‍ ഉമ്മത്തൂരില്‍ നിന്നും അറിയാന്‍ കഴിഞൂ. പുത്തൂര്‍ പറഞത് പ്രകാരം വന്നതാണെന്നും എങനെയെങ്കിലും ക്യാമ്പ് ഫയരില്‍ പങ്കെടുക്കണമെന്നും വന്ന കാര്യം പുത്തൂരിനെ അറിയിക്കാനും നിസാരിനെ ചുമതലപ്പെടുത്തി...
നിസാറും ഒപ്പം രതീഷ്കുമാറും വക്കാലത്തുമായി പുത്തൂരിനെ കണ്ടു...പക്ഷെ പ്രയൊചനമൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല എത്രയും പെട്ടെന്നു കാമ്പസ് വിട്ടില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും വരെ ഭീഷണിയുണ്ടായി..
ഞങളുടെ അവ്സാന ശ്രമവും പരാചയപ്പെടുമ്പൊള്‍ സമയം അര്‍ധ രാത്രി 3 മണി ആയിട്ടുണ്ടായിരുന്നു...ഒടുവില്‍ കയ്യില്‍ കിട്ടിയ മെഴുക് തിരികളും കാന്റീനില്‍ നിന്നും കിട്ടിയ ചൂട്ടും കയ്യിലെന്തി ഒരു പന്തം കൊളുത്തി പ്രകടനവുമയി ഞങള്‍ കുന്നിറങി...പുത്തൂരിനു ഒരായിരം അഭിവാദ്യങളുമായി.....
അവ്സാനമായി കൂട്ടത്തില്‍ നിന്നും എതോ ഒരാശാന്‍ പാടി....
'കുന്നിന് മുകളിലേറിയ മന്നനെ
പാതിരാത്രി കുന്നിറക്കുന്നതും മഹാന്'
അന്നു രാത്രി ഞങള്‍ക്കു കിടക്കാന്‍ ഒരിടം തന്നു സഹായിച്ച കല്ലിക്കണ്ടി സമീരിനെ ഇവിടെ നന്ദി പൂര്‍വം സ്മരിക്കുന്നു.
.