Monday, May 31, 2010

ഈ കഴുകന്മാര്‍ പറക്കുന്നത് ആര്‍ക്കു വേണ്ടി??

.
നാം മലയാളികള്‍ എന്നും ഇങ്ങിനെയാണ്‌.എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ വാദമായി പ്രതിവാദമായി, ചര്‍ച്ചകളായി ചോദ്യങ്ങളായി ഉത്തരങ്ങളായി. ഏത് പ്രശ്നമായാലും എങ്ങിനെയുള്ള പ്രശ്നങ്ങളായാലും ചര്‍ച്ചകള്‍ക്കോ ചോദ്യങ്ങള്‍ക്കോ അതിനുള്ള ഉത്തരങ്ങള്‍ക്കോഒരൊറ്റ മലയാളി പോലും പിറകോട്ടാവില്ല എന്നതും സത്യം.

പക്ഷെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ആവേശവും ആത്മാര്‍ത്തതയും നാം മലയാളികള്‍ അതിനപ്പുറം അതിന്റെ പ്രയോഗവത്കരണത്തില്‍ കാണിക്കാറില്ല എന്നതാണ് അതിലും വലിയ ഒരു സത്യം. അല്ലെങ്കില്‍ ഒരു പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തു വെക്കുന്ന മലയാളി പക്ഷെ പല കാര്യങ്ങളും ദിവസങ്ങള്‍ക്കകം മറക്കുകയും ചെയ്യുന്നു.അതുമല്ലെങ്കില്‍ വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും എന്നത് ജീവിത ചര്യയാക്കിയിരിക്കുകയാണ് എല്ലാ മലയാളികളും.

മലയാളികള്‍ മൊത്തം ഇങ്ങിനെയാവുംപോള്‍ പ്രവാസികളായ മലയാളികള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആവുകയാണ്.എന്നും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പോലും മറക്കുന്ന ഈ പ്രവാസികള്‍ എന്നും നഷ്ടപെടലുകളുടെയും മുതലെടുപ്പുകളുടെയും നിശബ്ദ ഇരകളാവുകയാണ് പതിവും.

കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര തിരിച്ച നൂറ്റിഅമ്പത്തെട്ടു യാത്രക്കാര്‍ അവരുടെ ജീവിത യാത്ര മംഗലാപുരം എയര്‍പോര്‍ടില്‍ അവസാനിക്കേണ്ടി വന്ന ദുരന്തം മലയാളികളുടെ മനസ്സില്‍ നിന്നും മലയാള ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നും ഇനിയും മാറിയിട്ടില്ല.. അന്നേ ദിവസം ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും മറക്കാറായിട്ടില്ല.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കളായ യാത്രികരെ കൃത്യം പതിനെട്ടു മണിക്കൂര്‍ വിമാനതാവളത്തില്‍ ഇരുത്തിയ ഈ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ എന്തിന്നു അതിന്റെ ഡയരക്ടെര്‍മാരില്‍ ഒരാളും പ്രമുഖ പ്രവാസിയുമായ എം എ യുസഫലിക്ക് പോലും കൃത്യമായ വിവരം നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നതും ഈ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നു.

അന്ന് നടന്ന ചര്‍ച്ചകളിലും ടോക് ഷോകളിലും ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ദുരന്തത്തിന്റെ നഷ്ടപ്പെടലുകളും വേദനകളും കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയും ഇന്ത്യനും അടങ്ങുന്ന വിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും മര്യാദയില്ലായ്മയും ആയിരുന്നു. ഇതിന്നു ഒരു മാറ്റം വരണമെങ്കില്‍ ഇത്തരം വിമാന കമ്പനികളെ അവഗണിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാവണമെന്നായിരുന്നു ബുദ്ധി ജീവിനാട്യക്കാരായ മുഴുവന്‍ ആളുകളും ഉപദേശിച്ചതും.

പക്ഷെ സാധാരണക്കാരനായ പ്രവാസി വീണ്ടും ഇതേ വിമാനങ്ങളെ ആശ്രയിക്കും എന്നതും വീണ്ടും വിധേയന്മാരായ തോമ്മിമാരായി ഈ "പ്രയാസി"കള്‍ തങ്ങളുടെ കാല്‍ക്കീഴില്‍ വാലും ചുരുട്ടി ഇരിക്കും എന്നതും ഈ പട്ടേലര്മാര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആരു വേണമെങ്കിലും കുരച്ചോട്ടെ ഞങ്ങള്‍ ഒരു ഇഞ്ച് പോയിട്ട് ഒരു മില്ലിമീറ്റര്‍ പോലും മാറാന്‍ തയാറല്ല എന്നതാണ് ഈ കമ്പനി മാനേജ്മെന്റുകളുടെ മനോഗതി.

ശവംതീനികഴുകന്മാരുടെ കൊക്ക് മൂര്ച്ച്ചകൂട്ടലുകളും ചിറകു കുടയലുകളും ഒരിക്കലും അവസാനിപ്പിക്കില്ല എന്നത് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ IX536 വിമാനം കൃത്യം നാല്പത്തിരണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തിരിച്ചത്. 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലും ഹോട്ടെലിലുമായി നരകയാതന അനുഭവിക്കേണ്ടി വന്നത്.

ഇന്ത്യയില്‍ നിന്നും ഒരു വിമാനം ദുബയിലെക്കോ ഷാര്‍ജയിലെക്കോ എത്തിച്ചേരാനുള്ള മാക്സിമം യാത്രാസമയം വെറും നാല് മണിക്കൂറിനുള്ളില്‍ മാത്രമാനെന്നിരിക്കെയാണ് കേടായ വിമാനത്തിന്റെ പേരും പറഞ്ഞു നാല്പതിലധികം മണിക്കൂറുകള്‍ യാത്രികരെ വിമാന താവളങ്ങളില്‍ കുടുക്കിയിട്ടത് എന്നും മനസ്സിലാക്കണം.ഇന്ത്യയില്‍ നിന്നും എന്ജിനീയര്മാരെയും എക്യുപ്മെന്റുകളും കൊണ്ട് വന്നു കേടായ വിമാനം നന്നാക്കാന്‍ ശ്രമിക്കുന്ന മാനേജുമെന്റ് മറ്റൊരു വിമാനം നാട്ടില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ പോലും ഈ പാവം യാത്രികര്‍ കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തുമായിരുന്നു.

പല അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയും നാട്ടിലേക്ക് പോവാന്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഈ ഒരു അനുഭവമുണ്ടാകുംപോള്‍, ആരെ പഴിക്കണം ആരെ ശപിക്കണം എന്നറിയാതെ ഇരിക്കുമ്പോള്‍, ലോകത്ത് മറ്റൊരു വിമാന കമ്പനികളിലും നടക്കാത്ത ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ ഈ കമ്പനികളെ നിലനിര്‍ത്തുന്ന പ്രവാസികളെ കൊണ്ട് എന്തു ചെയ്യാനാകും എന്നതാണ് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം .

വാല്‍ക്കഷണം.

വിമാനം നാലപതിലധികം മണിക്കൂറുകള്‍ വൈകിയതിനെകുറിച്ച് സംസാരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു കമന്ട്... " ഇത് പഴയ കടത്തുകാരന്റെയും മകന്റെയും കഥപോലെയാണ്.. ദുരന്തം നടന്ന ദിവസം പതിനെട്ടു മണിക്കൂര്‍ മാത്രമല്ലേ വിമാനം വൈകിയുള്ളൂ.. ഈ നാല്പത്തി രണ്ടു മണിക്കൂറിനെ അപേക്ഷിച്ച് അത് വളരെ ചെറിയ സമയമല്ലേ?....അപ്പോള്‍ ദുരന്ത ദിവസം വിമാന കമ്പനി അധികൃതര്‍ ഉണര്‍ന്നു പ്രവര്ത്തിച്ച്ചില്ല എന്ന് പറഞ്ഞവന്മാര്‍ മുഴുവന്‍ മാപ്പ് പറയണം........"

ഞാന്‍ ആദ്യമേ പറയുന്നു " മാപ്പ്... മുഴുവന്‍ പ്രവാസികളോടും..... ഈ ലോകത്തോടും ... ഈ വിമാനകമ്പനികള്‍ എന്‍റെ രാജ്യത്തിന്റെതായതിനാല്‍... മാപ്പ്..."
.

Monday, May 24, 2010

ഒരു ദുരന്തവും ചില ശവം തീനികളും...

.
മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

വാല്‍ കഷണം:

ദുരന്തം നടന്ന ദിവസം ദുബായില്‍ നിന്നും ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരു പാകിസ്താന്‍ സ്വദേശിയായിരുന്നു. ടാക്സിയില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ ദുരന്തത്തിന്റെ വേദന പങ്കിട്ട അദ്ദേഹം ഞാന്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. "......ടെന്‍ഷന്‍ മത് കരോ ഭായി... ഓ ലോക സാബ്‌ ഹുദാ കാ പാസ് ഗയാ... ഹം ലോക് കോ സിര്‍ഫ്‌ ദുആ കര്‍ സക്തെ... ദുആ കരോ.. ഭായി.... സബ് ലോകോം കേലിയെ..." ( ടെന്‍ഷന്‍ വേണ്ട സഹോദരാ.. അവരെല്ലാം (മരണപ്പെട്ടവര്‍) ദൈവത്തിന്റെ പക്കലെക്കാന് പോയത്... അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.. എല്ലാവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ സഹോദരാ...)

ഇപ്പോള്‍ ഒരൊറ്റ സംശയം മാത്രമേ ഉള്ളൂ എന്‍റെ മനസ്സില്‍ .. ആരാണ് യാതാര്ത്തത്ത്തില്‍ നമ്മുടെ ശത്രു..
.

Thursday, May 20, 2010

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍... മാധുര്യമൂറുന്ന ആ കലാലയ ഓര്‍മ്മകള്‍...


















source: http://www.facebook.com/photo.php?pid=31396170&id=1223405811#!/album.php?aid=2040282&id=1223405811

Monday, May 17, 2010

ഇനി സ്വാശ്രയത്തിന്റെ നാളുകള്‍..

.
മെഡിക്കല്‍ എന്ജിനീരിംഗ് ഫലം പുറത്ത് വന്നതോടെ കുറച്ചു നാളായി കേള്‍ക്കാതിരുന്ന സ്വാശ്രയം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി തുടങ്ങി.ഈ സ്വാശ്രയം കേരളത്തെ ബാധിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി.ഭരണമുന്നണികള്‍ മാറി മാറി വന്നു.പക്ഷെ രണ്ടു കൂട്ടര്‍ക്കും സ്വാശ്രയത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല.സ്വാശ്രയത്തിന്റെ രക്ത സാക്ഷികള്‍ നിരവധിയാണ്. കൂത്ത് പറംബ് വെടിവെപ്പ് മുതല്‍ രജനി എസ് ആനന്തിനെ പോലുള്ള നിരവധി വിദ്യാര്ത്തികളുടെ പ്രാണന്‍ എടുക്കാന്‍ സ്വശ്രയത്തിനായി. ഫോര്‍മുലകള്‍ മാറി മാറി വന്നു.50:50 തുടക്കത്തില്‍ പറഞ്ഞു കേട്ടങ്ങിലും ഇപ്പോള്‍ നൂറു ശതമാനവും മാനേജ്മെന്റിന്റെ കൈകളില്‍ ആണെന്ന് പറയാം.ഇവര്‍ക്ക് പിന്‍ ബലത്തിന് കോടതി വിധികളും കൂട്ടിനുണ്ട് .ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുഹമ്മദ് കമ്മിറ്റിയും കേസ് നടത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോയെങ്ങിലും ഒന്നും എവിടെയും എത്തിയില്ല. മുഹമ്മദ്‌ കമ്മിറ്റി മാത്രം ചെലവാക്കിയത് എഴുപത് ലക്ഷം രൂപയത്രേ. വക്കീല്‍ ഫീസിനത്തില്‍ ചിലാവായത്തിന്റെ സംഖ്യയും കൂടിയാല്‍ അന്‍പത് ശതമാനം വിദ്യാര്‍ത്തികളെ മെരിറ്റില്‍ സൌജന്യമായി പഠിപ്പിക്കാമായിരുന്നു.
.

Tuesday, May 11, 2010

അമ്മ


തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പോയ കറുത്ത ഇന്നോവ കാറിനെ അവള്‍ ഒന്ന് കൂടി നോക്കിപ്പോയി.... തെറ്റ് തന്റെ ഭാഗത്തുമുണ്ട് ...എന്നാലും അയാള്കൊന്നു ബ്രേക്ക്‌ ഇട്ടൂടെ ...? പറഞ്ഞ സമയത്ത് ഓഫീസിലെത്തിയില്ലെങ്കില്‍ ബോസ്സിന്റെ വായീന്ന് നല്ല തെറിവിളി കേക്കാം ...പിന്നെ ഒരു ഗുണമുള്ളത് വിളിക്കുന്ന തെറി മുഴുവന്‍ ഇംഗ്ലീഷില്‍ ആണെന്നുള്ളതാണ് ... കേട്ടാലും അറപ്പു തോന്നില്ല ...കേള്‍ക്കാന്‍ ഇഷ്ട്ടമുണ്ടായിട്ടോന്നുമല്ല പെട്ട് പോകുന്ന ചുറ്റുപാടില്‍ സംഭവിച്ചു പോകുന്നതാണ്...

ഓടിപിടിച്ചു ഓഫീസിലെത്തുമ്പോഴേക്കും സമയം എട്ടു മണി ....ചെന്ന പാടെ സ്ടുടിയോവിലേക്കു കയറി...ഫസ്റ്റ്‌ കാള്‍.....കിതപ്പോടെ അവള്‍ ഫോണെടുത്തു ...ഹലോ ആരാണ് ...എന്ത് ചെയ്യുന്നു... എവിടന്നാ വിളിക്കുന്നെ .... എല്ലാം കൂടി ഒറ്റ ശ്വാസത്തില്‍ ചോദിച്ചു നെറ്റി തുടച്ചു ...."മോളെ ഞാന്‍ മോനച്ചന്‍ ദുബായീന്ന് വിളിക്കുവാ... " ഇടറിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു ... "എന്തൊക്കെയുണ്ട് അങ്കിളേ ദുബായില്‍ വിശേഷം ...."ശബ്ദം മുറിഞ്ഞു പോകാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... "എനിക്കമ്മയില്ല ....എന്നാല്‍ അമ്മയെ പോലെ കരുതിയ സ്ത്രീ ഇന്നലെ ഒരാകസിടെന്റില്‍ മരിച്ചു....ദുബായിലെ ചൂടിലേക്ക് വന്നിറങ്ങിയ ദിവസങ്ങളിലെന്നോ ജോലി തേടി ദാഹിച്ചു വലഞ്ഞ എനിക്ക് വെള്ളം തന്ന ആ അമ്മ.... "...അവള്‍ക്കു എന്ത് പറയണമെന്ന് മനസിലായില്ല അയാള്‍ പിന്നെയും പറഞ്ഞു തുടങ്ങി ...."എന്നെ പോലെ ഒരു പ്രവാസി ആയിരുന്നു അവരും ....മക്കള്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ചു ചിലവിനു കൊടുക്കതയപ്പോ ജീവിക്കാന്‍ വേണ്ടി ആരുടെയോ കാലു പിടിച്ചു ഇറങ്ങി പുരപ്പെട്ടതാന്നവര്‍ ... പിന്നെ പല സ്ഥലത്ത് വച്ചും ഞാനവരെ കാണുമായിരുന്നു ...റോഡില്‍.... മാര്‍കറ്റില്‍.... അങ്ങനെ പല സ്ഥലത്തും... എനിക്കവരംമയയിരുന്നു ....""മോളെ ഇന്നലെ എന്റെ തൊട്ടടുത്ത്‌ വച്ചാ ആ അമ്മ .....ദൈവത്തിനോട് പോലും ദേഷ്യം തോന്ന്ന്നു ...."."ഇന്നല്ലെങ്കില്‍ നാളെ ഞാനും അങ്കിളും എല്ലാരും മരിക്കും അങ്കിളേ ....നമുക്ക് പ്രരതിക്കനെ കഴിയൂ...ആ അമ്മ്മയ്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം... ". "എനിക്ക് ......."അമ്മേ നീ ഒന്ന് കൂടി പിറന്ന്നീടമ്മേ......" എന്ന പാട്ട് വച്ച് തരണം.... "....അയാള്‍ വീണ്ടും പറഞ്ഞു...ലൈന്‍ ദിസ്കനെക്റ്റ് ആയി.....അവള്‍ പാട്ട് പ്ലേ ചെയ്തു .......
"അമ്മേ നീ ഒന്ന് കൂടി പിറന്നെടംമേ....എന്നിലുള്ള ദുഖമെല്ലാം ചോല്ലമംമേ ......"പാട്ട് തുടങ്ങി..... അവള്‍ ഓര്‍മയുടെ പാതാലകിനട്ടിലെക്കെരിയപ്പെട്ടു നിമിഷ നേരത്തേയ്ക്ക് ...

ഒറ്റപ്പാലത്തെ ആ കൊച്ചു വീടിലവലെത്തി ...താനും ഏട്ടനും അമ്മയും പിന്നെ അച്ഛനും ഒരുമിച്ചു താമസിച്ച ആ സ്വര്‍ഗം... തനന്നു നാലാം ക്ലാസ്സില്‍ പഠിക്കുവാണ്...ഒന്‍പതു വയസ്സ് പ്രായം ....പതിവ് പോലെ സ്കൂളീന്ന് വരുന്ന വഴിക്ക് എട്ടനുമായി തല്ലു പിടിച്ചു തനോടയക്കാന് വന്നത്... വീടിലെതുന്നടിനു തൊട്ടു മുമ്പായി ഒരു ചെറിയ തോടുണ്ട് ....നിറയെ പരല്‍ മീനുകലുണ്ട് ആ തോട്ടില്‍... തനിക്കന്നു മീനൂത്ടല്‍ വലിയ ഹരമായിരുന്നു ....അന്നും മിക്കപോഴത്തെയും പോലെ കയ്യിലുണ്ടായിരുന്ന ടവ്വല്‍ വെള്ളത്തിലിട്ടു മീനൂറ്ടന്‍ തുടങ്ങി ...ഒന്നോ രണ്ടോ മീനിനെ കിട്ടിയിട്ടുണ്ടാവണം ...ചേമ്പിന്‍ കുമ്പിളില്‍ വെള്ളം നിറച്ചു മീനിനെ അതിലിട്ട് അമ്മയെ വിളിച്ചു കൊണ്ട് വീട്ടിലേക്കു കയരിചെല്ലുംബോള്‍ അകത്തും കൊലായിലുമൊക്കെ ആള്‍ക്കാര്‍ വട്ടം കൂടി നില്‍ക്കുന്നു ....അച്ചനുമുണ്ട് ഒരു മൂലയ്ക്ക്....അമ്മയെയും ഏട്ടനേയും എവിടെയും കണ്ടില്ല... പതുക്കെ അകത്തേയ്ക്ക് ചെന്നപ്പോ നിലത്തു വെള്ള പുതച്ചു കിടക്കുന്നുണ്ട് അമ്മ...കണ്ടപ്പോ ദേഷ്യമാണ് തോന്നിയത് ...പുറത്തു ഇത്രേം ആള്‍ക്കാര്‍ വന്നു നില്പുണ്ട് ....തനിക്കനെങ്കില്‍ വിശന്നിട്ടു കുടല് കത്തുന്നു... അതൊന്നും അന്വേഷിക്കാതെ പുതച്ചു കിടക്കുവാ... പോയി വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോ തന്നെ ആരോ കൂടിക്കൊണ്ടു പോയി ....ചിറ്റമ്മ ആയിരുന്നെന്നു തോന്നുന്നു ...എല്ലാം തീര്‍ന്നു മൂന്ന് നാല് ദിവസം കഴിഞ്ഞു ഏട്ടന്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ തനിക്കു മനസിലായത്... ബ്രെയിന്‍ ട്യുമാര്‍ ആയിരുന്നത്രെ ....ആന്നത് എന്താനെന്നരിയില്ലായിരുന്നു...

ഒന്ന് രണ്ടു വര്ഷം വലിയ കുഴപ്പങ്ങലോന്നുമുണ്ടയില്ല... ആയിടയ്ക്കാണ് അച്ഛന്‍ ആന്റിയമ്മയെ കല്യാണം കഴിച്ചു കൊണ്ട് വരുന്നത്... ഏട്ടനുമായി അവരെന്നും വഴക്കായിരുന്നു ....താനതിലോന്നും ഇടപെടാരുണ്ടായിരുന്നില്ല.... ഏട്ടന്‍ അത് കഴിഞ്ഞു കൂടുതലൊന്നും പടിചിച്ചില്ല ...ഒരു ജോലി തേടി ബംഗ്ലൂരിലേക്ക് പോയി.... അപ്പോഴേക്കും വീട്ടിലെ സ്തിഥി വളരെ മോശമായി വന്നു ....തന്‍ കൊച്ചു മോനുമായി കളിക്കുന്നത് ആന്റിയംമ്ക്ക് ഇഷ്ടമല്ലായിരുന്നു ....ഒരു ദിവസം അവന്‍ കളിചോണ്ടിരിക്കുമ്പോ തെന്നി വീണതിനു തന്‍ തള്ളി വിട്ടതാണെന്ന് അവര്‍ അച്ഛനോട് പറഞ്ഞു ...അന്നാദ്യമായി അച്ഛന്റെ കൈ വെള്ളയുടെ ചൂട് താനറിഞ്ഞു ...പിന്നീട് അതൊരു നിത്യ സംഭവമായി ...തൊട്ടതിനും പിടിച്ചതിനുമൊക്കെ അച്ഛനും വഴക്ക് പറയാന്‍ തുടങ്ങി... തീരെ സഹികെട്ടപ്പോ ഏട്ടന്റെ കൂടെ തനുമിവിടെയെത്തി....ഈ ബംഗ്ലൂര്‍ നഗരത്തില്‍ ...ശബ്ദ മുഖരിതമായ ഈ നഗരത്തെ ആദ്യമൊക്കെ പേടിയായിരുന്നു ...പിന്നീട് അതൊരു ശീലമായി...കഴിഞ്ഞ മാസമാണ് ഈ ജോലി കിട്ടിയത് ... അത്യാവശ്യം കേള്‍വിക്കാറുള്ള എഫ് ഫം സ്ടഷനിലെ റേഡിയോ ജോക്കി ആയിട്ട്... മനസ്സ് വിങ്ങി പൊട്ടുമ്പോഴും നാടുകാരെ ചിരിപ്പിക്കാന്‍ ശ്രമിച്ചപ്പോ പരാജയപ്പെട്ടില്ല....

ടര്‍ണീം ... ടര്‍ണീം.... ടര്‍ണീം....കിതപ്പോടെ അവള്‍ ഫോണെടുത്തു ..."ഹലോ എഫ് എം സ്റ്റേഷന്‍....ആരാണ് .... "മറു തലയ്ക്കല്‍ ശബ്ദമോന്നുമില്ല .....കട്ടായെന്നു തോനുന്നു നാശം അവള്‍ ഫോണ് വച്ചു ....ഒരു പതിനഞ്ചു വയസുകാരിയുടെ പെടപാടില്‍ ശ്രധിക്കുക്കയായിരുന്ന സൌണ്ട് എന്‍ജിനീയര്‍ തെല്ലൊന്നു ജഗ്രതയിലായി....എന്തുകൊണ്ടാവും ഫോണ് കട്ടായത് ....അയാള്‍ വീണ്ടും ജോലിയിക്ക് ഊര്‍ന്നു വീണു ....
.

യൂണിഫോം ധരിച്ച സമരക്കാരും... അതി തീവ്ര ജൈവായുധങ്ങളും ...

.
കേരളത്തിനു മാറ്റമില്ല മാറ്റമില്ല എന്നാരാ പറഞ്ഞത്?? കാല്ങ്ങല്‍ക്കനുസരിച്ച മാറ്റങ്ങള്‍.. ഹേ അങ്ങിനെയല്ല...അങ്ങിനെയല്ല... കാലങ്ങല്‍ക്കധീതമായ മാറ്റങ്ങള്‍ തന്നെയാ കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?? വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ യുണിഫോം ധരിക്കണം എന്നത് അലന്ഘനീയമായ ഒരു നിയമമാണ്. മേലെയുള്ളവര്‍ കോട്ടും സൂട്ടും ഒക്കെയാണ് ധരിക്കുന്നതെങ്കില്‍ സാദാ ഡ്രൈവര്‍മാരും അതിലും താഴെ യുള്ള ക്ലീനെര്മാരും അടക്കം ഏവരും യുണിഫോം അണിഞ്ഞു കൊണ്ടേ പണി ചെയ്യുകയുള്ളൂ അവിടങ്ങളില്‍. ഇവിടെ കേരളത്തില്‍ ഹര്‍ത്താലും സമരവുമൊക്കെ പ്രധാന തൊഴിലുകള്‍ ആയതിനാല്‍ എങ്ങിനെയാണ് ഇവിടെ ഈ യൂണിഫോം സിസ്റ്റം വരിക എന്നത് പലതവണ ചിന്തിച്ചതായിരുന്നു.

പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ
സമരക്കാരൊക്കെ യൂണിഫോമില് ആണെന്ന് തോന്നുന്നു ഇപ്പോള്‍ സമരത്തിനു പോവുന്നത്.അതും നല്ല കാക്കി യൂണിഫോമില്‍. കാക്കി പാന്റ്സും ഷര്‍ട്ടും, തൊപ്പിയും ബൂട്ടും പിന്നെ അത്യാവശ്യം വേണ്ട ലാത്തിയും ഗാര്‍ഡും ഒക്കെയായാണ് ഇപ്പോള്‍ നമ്മുടെ സമരക്കാര്‍ പോവുന്നത്.അല്ലാതെ പിന്നെ.... കോഴിക്കോട്ടെ കിനാലൂരില്‍ കഴിഞ്ഞാഴ്ച സമരം നടത്തിയവരെ കണ്ടില്ലേ ?. അന്ന് ടി വിയില്‍ കണ്ടപ്പോള്‍ ഞാന്‍ കരുതിയത്‌ അത് സമരക്കാരെ ഓടിക്കുന്ന പോലിസ് ആണെന്നാണ്.പിന്നെ നമ്മുടെ സ്വന്തം വ്യവസായ വകുപ്പ് ഭരിക്കുന്ന ആ ഇളം മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് അത് മുഴുവന്‍ സമരക്കാര്‍ ആണെന്ന് മനസ്സിലായത്‌.ഇന്നലെ കിനാലൂര്‍ സംഭവത്തെ ആനുകൂലിച്ചു കൊണ്ട് കുറിച്ച് നടന്ന പൊതുയോഗത്തില്‍ നമ്മുടെ മന്ത്രി പല കാര്യങ്ങളും പറഞ്ഞു.

ആ സംഭവങ്ങള്‍ മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക്‌ എല്ലാം മനസ്സിലായതും. അതിന്നു തെളിവെന്ന പോലെ ഒരു വയോ വൃദ്ധനെയും ഹാജരാക്കിയിരുന്നു മന്ത്രിയും ടീമും. കൈതച്ചാലില്‍ അബ്ദുല്‍രഹിമാന്‍ എന്ന് പേരുള്ള ആ പാവം പറഞ്ഞത് റേഷന്‍ പീടികയില്‍ പോയ തന്നെ സമരക്കാര്‍ എറിഞ്ഞു തല പൊളിച്ചു ഞാന്‍ തല കറങ്ങി വീണു എന്നായിരുന്നു. അത് കേട്ടപ്പോള്‍ എനിക്കൊരു സംശയം എനിക്ക് അമ്നീഷിയ പിടിച്ചോ . കാരണം തലേ ദിവസം പോലീസുകാര്‍ നല്ല ഭാഷയില്‍ പലതും പുകഴ്ത്തി പറഞ്ഞു കൊണ്ട് സ്നേഹത്തോടെ ലാത്തി കൊണ്ട് തലോടുന്നതും ഓടുന്നതിനിടയില്‍ വീഴുന്നതും "എന്നെ തച്ച്.. എന്നെ തച്ച്" എന്ന് പറഞ്ഞു സന്തോഷിക്കുന്നതുമൊക്കെ കണ്ടത് പോലെ ഒരു ഓര്‍മ്മ. പിന്നെ ആ മനുഷ്യനും ബഹുമാന മന്ത്രിയുമൊക്കെ സത്യം പറഞ്ഞു തരുമ്പോള്‍ നമ്മള്‍ വിശ്വസിക്കണ്ടേ.

പിന്നെ ലോകത്തെ ഉഗ്ര തീവ്രവാദികളുടെ കയ്യില്‍ പോലും കിട്ടാത്ത തീവ്ര ജൈവ ആയുധമായ പശു ചാണകം നേരത്തെ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തും ശത്രു രാജ്യങ്ങളില്‍ നിന്നും സംഘടിപ്പിച്ച വടികളും കല്ലുകളും ഒക്കെയായി നേരത്തെ തന്നെ സങ്കടിച്ച ഈ സമരക്കാര്‍ യുനിഫോരം ഉപയോഗിചില്ലെന്കിലല്ലേ കുഴപ്പമുള്ളൂ. അണുവായുധം പോലും വേണമെങ്കില്‍ കിട്ടും പക്ഷെ ഈ ചാണകം അത് സംഘടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കരന്മാരെ........ നിങ്ങള്‍ ശരിയായ തീവ്രവാദികള്‍ തന്നെയാ.. കഴിഞ്ഞ തവണ ഇലക്ഷനില്‍ വോട്ടു ചെയ്തെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇന്നുവരെ നമ്മടെ സഖാക്കള്‍ക്ക് പോലും കിട്ടാതിരുന്ന ഇത്തരം ആയുധങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്ന ഇവരൊന്നും അല്ലെങ്കില്‍ പിന്നെ ആരാ തീവ്രവാദികള്‍.???
.

യാത്രയയപ്പ്

ഇനിയും നിന്നോര്‍മ്മ തന്‍ മരുപ്പച്ചയില്‍

എന്നുമെന്നും അലയാം ഞാന്‍

തെല്ലിട നിന്നെന്‍ കണ്‍ പീലിയിലെ നീര്‍ തുള്ളി

നീ തുടയ്ക്കുമെങ്കില്‍...

ജീവിതത്തിന്‍ അനന്ദമാം യാത്രയില്‍ ...

നിന്‍ രഥമാവാം ഞാന്‍

നീ തന്നെ തേര് തെളിക്കുമെങ്കില്‍ ...

ഒരു വേള നിന്‍ കണ്‍ നിറഞ്ഞെന്നാല്‍

എന്‍ മടിത്തട്ടില്‍ നിനക്കായ്‌ മെത്ത വിരിക്കാം ഞാന്‍

ഊട്ടി നിന്നെ ഉറക്കാം ഞാന്‍

ഉയരങ്ങള്‍ താണ്ടി നീ വന്നിടുമ്പോള്‍

മറവി തന്‍ മാറാല നിന്നെ മൂടുകില്ലെങ്കില്‍