Sunday, September 30, 2012

Thursday, September 27, 2012

"മാഷാ അല്ലാഹ് "



"മാഷാ അല്ലാഹ് "
"
ദൈവേച്ഹ   പോലെ "
ചെകുത്താന്റെ നൃത്തത്തിന്
ദൈവത്തിന്റെ അടയാളവാക്യം
അമ്പത്തൊന്നു വെട്ടുകള്‍ക്ക്
ദൈവത്തിന്റെ  കാവല്‍

പക്ഷെ, ചെകുത്താന് പിഴച്ചു
ദൈവേച്ച നീതിയാവുന്നു
ദൈവേച്ച ന്യായമാകുന്നു.

ചെകുത്താന്മാരുടെ കുടാരം
അണക്കാന്‍ ഒഴിച്ചത് ഇന്ധനമായി....
കത്തിയ കൂടാരം തീപന്തമായി
പടത്തലവന്മാര്‍ പരസ്പരം വെട്ടുകയായി
ചെറുപാമ്പ് കീഴടങ്ങുന്നു
പാമ്പിന്‍ കുഞ്ഞുങ്ങള്‍ കുരുക്കുകളില്‍ .
പാലുകൊടുത്തവര്‍ അവരെവിടെ??

നന്മ പുലരുമോ???
തിന്മ ജയിക്കുമോ??
അതോ രണ്ടിനും ഇടയിലോ ഇനിയുള്ള കാലം..

കൊല്ലാം പക്ഷെ തോല്‍പിക്കാനാവില്ല...
പതറില്ല പതറാന്‍ പാടില്ല..
വിപ്ലവത്തിന്‍ മഹാ മുദ്രാ വാക്കുകള്‍
പക്ഷെ ഭയപ്പെടുത്തുന്നു വിപ്ലവത്തെ,
കുലം കുത്തിയെന്നത് തിരിഞ്ഞു കൊത്തുന്നു..
രക്ത സാക്ഷിത്വം  സത്യമാകുന്നു..
"മാഷാ അല്ലാഹ് "
"
ദൈവേച്ഹ   പോലെ "

Monday, September 10, 2012