Saturday, June 16, 2012

കര്‍ണാടകയിലൂടെ ഒരു യാത്ര


കര്‍ണാടകയിലൂടെ ഒരു യാത്ര

    ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കുടുംബത്തോടൊപ്പം നമ്മുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമായ വയനാട്‌ വഴി മൈസൂരിലൂടെ ശിവന സമുദ്രയിലും ,തിരിച്ചു വരുന്ന വഴി കുടഗിലും കറങ്ങി വരിക എന്നാ  രണ്ടു ദിവസത്തെ യാത്ര .മുന്‍ കൂട്ടി പ്ലാന്‍ ചെയ്തിരുന്നു .രണ്ടു ദിവസത്തെ താമസവും ആദ്യമേ തയ്യാറാക്കിയിരുന്നു
യാത്ര വാഹനം 
ഞങ്ങള്‍ പത്തു പേരാണ് ഉണ്ടായിരുന്നത് രണ്ടു സ്വിഫ്റ്റിലായിരുന്നു  യാത്ര , ഏപ്രില്‍ പതിനാലിന് രാത്രി ആറു മണിക്ക് വീട്ടില്‍ നിന്നും യാത്ര തിരിച്ചു കുറ്റ്യാടി ചുരം കയറി യാത്ര തുടങ്ങി
റിലാക്സ് ... ജെമ്ഷി , അബ്ദുള്ള , ഷബീര്‍ , ആരിഫ്ക്ക , തന്സി 



            മേപ്പടിക്കടുത്തുള്ള വടുവന്‍ചാല്‍ എന്നാ സ്ഥലത്തായിരുന്നു ഒന്നാം ദിവസത്തെ താമസം അവിടേക്ക് പോകുന്ന വഴി മേപ്പാടിയില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ചു. പതിനൊന്നരയോടെ വടുവന്‍ചാല്‍ എസ്റ്റാറ്റ്‌ ബംഗ്ലാവില്‍ എത്തി .
രാപ്പര്‍ക്കാന്‍ ഒരു ഇന്‍ ഘോസ്റ്റ്‌ ഹൌസ് :) വയനാട് 
    നൂറു ഏക്കര്‍ പരന്നു കിടക്കുന്ന വിവിധ തരം  കൃഷികള്‍ ചെയ്യുന്ന എസ്റ്റാറ്റിന്റെ നടുവില്‍ ആയി കുറച്ചു പഴയ  എന്നാല്‍ അത്യാവശ്യം എല്ലാ സൌകര്യങ്ങളുമുള്ള ഒരു ഓടിട്ട വീട് അവിടെ ഞങ്ങളെയും കാത്തു അതിന്റെ നടത്തിപ്പുകാരനായ സുലൈമാനിക്ക ഉറക്കമൊഴിച്ച് കാത്തിരുപ്പുണ്ടായിരുന്നു 


ഉറക്കംമുഴുവനായും തെളിഞ്ഞില്ല .. 
അന്നവിടെ  കിടന്നു സുബഹി നമസ്കാര സമയത്ത് തന്നെ എണീറ്റു.പുരുഷന്മാരോക്കെ   രാവിലെ തന്നെ ആ തോട്ടം കാണാന്‍ വേണ്ടിയും ഒന്ന് കറങ്ങാന്‍ പോയി കാപ്പി, കുരു മുളക് , കവുങ്ങ് എന്നിവയാണ് അവിടുതെ പ്രധാന കൃഷി.. പ്രഭാത സവാരി കഴിഞ്ഞു തിരിച്ചെത്തിയപ്പോയെക്കും പെണ്ണ്‍ പട കാലി ചായ ഇട്ടു ,ഒപ്പം അവിടെ സുലൈമാനിക്ക കൊത്തി പഴുപ്പിച്ച വെച്ച ഒരു കദളി കൊല ആരിഫ്ക്ക വിതരണം ചെയ്തതോടെ അന്നത്തെ ' കലാ പരിപാടി" ക്ക് തുടക്കം ആയി

ഇത് എത്ര ഏക്കര്‍ കാണും .. ആരിഫ്ക്കയുടെ ചോദ്യം അതും എന്നോട് :)




ഫോട്ടോ പിന്നെ എടുക്കാം പഴം വേണേല്‍ വേഗം കഴിച്ചോളു ..



അബ്ദുവിന് ഡൌട്ട് .. കുരു മുളകിന്‍റെ ഇപ്പോഴത്തെ വിലയെ കുറിച്ചാണ് സുലൈമാനിക്കയെ ഇന്റര്‍വ്യൂ ചെയ്യുകയാണ് ഞാനും അബ്ദുവും 

അങ്ങനെ  അവിടെ നിന്നും ഇറങ്ങാന്‍ ഇരുന്നപ്പോയാണ്  സുലൈമാനിക്ക രാവിലത്തെ ചായക്കുള്ള സാധാങ്ങളുമായി വന്നത് അടുത്തുള്ള ഹോട്ടലില്‍ നിന്നും അദ്ദേഹം ഇഡിലി , പൊറോട്ട യും മറ്റും വാങ്ങി കൊണ്ട് വന്നു നിശി അമ്മായി അത് എല്ലാവര്ക്കും വിളമ്പി തന്നു 
ഇഡിലി ... നിശി അമ്മായി വിതരണത്തിന്

കുറുക്കന്‍  ചത്താലും കണ്ണ് കോഴി കൂട്ടില്‍ തന്നെ അബ്ദുവിന്റെ നോട്ടം മൊയ്തു ക്കാന്റെ  പാത്രത്തിലെ  പൊറോട്ടയിലേക്കാണ് 


അപ്പോള്‍ പുറപെടാം അല്ലെ , ടൂര്‍ ലീഡര്‍ മൊയ്തുക്കയുടെ ചോദ്യം 
സമയം എട്ടുമണി ആയപ്പോയെക്കും നമ്മുടെ സന്ദര്‍ശന കേന്ദ്രമായ മൈസൂരില്‍ നിന്നും എഴുപതു  കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ശിവന സമുദ്ര ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു ഇടയ്ക്കു വെച്ച് ഫോട്ടോ എടുക്കാന്‍ മുത്തങ്ങ ഫോറസ്റ്റ്‌ സമീപം ഒന്ന് വണ്ടി നിര്‍ത്തി രണ്ടു കാറിലും രണ്ടു വീതം " ഡ്രൈവര്‍ " മാരുള്ളത് ഡ്രൈവിംഗ് ബോറടിപ്പിച്ചില്ല.. 
കേരളത്തിലെ അപൂര്‍വ്വ കാഴ്ച .. മൈസൂരിലേക്കുള്ള തകര്‍പ്പന്‍ റോഡ്‌ 

ആരാ മുന്നില്‍ ഞാനോ നീയോ ?

 ഒറിജിനല്‍ റേ ബാന്‍ ആണ് അഞ്ചു വര്ഷം മുന്‍പ് വാങ്ങിയത -ആരിഫ്ക്ക കണ്ണടയെ കുറിച്ച് 



ഇടക്കൊക്കെ കര്‍ണാടകയില്‍ പോകുന്നത് കൊണ്ടി എനിക്ക് അവിടെത്തെ ഹോട്ടലുകളെ കുറിച്ചും ഭക്ഷണത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നു .. ഉച്ചയോടാടുപ്പിച്ചു മൈസൂര്‍ പാസ്‌ ചെയ്തു പോകുന്ന വഴില്‍ നിന്നും കുറച്ചു ഫ്രൂട്ട്സും ബ്രെഡ്ഡും ജാമ്മും വാങ്ങി വണ്ടിയില്‍ വെച്ച് .. മൈസൂരില്‍ നിന്നും കൃത്യമായി പറഞ്ഞാല്‍ 71 കിലോ മീറ്റര്‍ ദൂരമുണ്ട് ശിവന സമുദ്ര എന്നാ സ്ഥലത്തേക്ക് കൂട്ടത്തിലുള്ള  ആരും ഇതവരെ അവിടെ പോയിട്ടില്ല
അവിടെ ഹൈ വേ യിലുള്ള ഒരു ബസ്‌ ഷെല്‍ട്ടരില്‍ നിര്‍ത്തി കയ്യിലുണ്ടായിരുന്ന ബ്രെഡ്ഡും ജമ്മും ഫ്രൂട്ട്സുമൊക്കെ അകത്താകി രണ്ടര മണി അയപ്പോയെക്കും ശിവന സമുദ്രയില്‍ എത്തി

വഴി അരികിലൊരു "ഫൈവ് സ്റ്റാര്‍ "ലഞ്ച്  ( ബ്രെഡും ജാമും )

ശിവന സമുദ്ര 




ഒരു വലിയ പ്രദേശം നിരവധി വെള്ള ചാട്ടങ്ങള്‍ വന്നു വീണു ഒരുമിച്ചു ഒഴുകി കാവേരി പുഴയില്‍ ലയിക്കുന്ന ഒരു ചെറു കൈവരികള്‍ ... അതിനു താഴ്വാരത്തു എത്തണമെങ്കില്‍  കുരച്ചതികം തന്നെ കോണി ഇറങ്ങണം എല്ലാവരും അവിടെ ഇറങ്ങി പണ്ട് പഴയ  കാല സിനിമകളില്‍ കണ്ടിരുന്ന മുറം പോലത്തെ വട്ട തോണിയില്‍ ഒന്ന് കയറാന്‍ തീരുമാനിച്ചു  അഞ്ചു വീതം ആളുകള്‍ക്ക് കയറാവുന്ന തോണി യാത്രികന്‍ ഒരാള്‍ക്ക് അമ്പതു രൂപയാണ് ഫീസ്‌ പതിനച്ചു മിനിറ്റ് യാത്ര.. അവിടത്തെ ഏറ്റവും ശക്തമായിപതിക്കുന്ന  വെള്ള ചാട്ടത്തിന് അരികില്‍ വരെ ആ തോണി പോകും

വട്ട തോണി 



പ്രഹരം 



എന്നെ തനിച്ചാക്കി ആരും പോകല്ലേ  ഞാന്‍ ഒന്ന് ഇറങ്ങി നോക്കട്ടെ മുങ്ങിപോകുമോ എന്ന് 
എല്ലാവരും അതില്‍ കയറി ശേഷം അല്പ്പം  ആളു കുറഞ്ഞ എന്നാല്‍ അത്യാവശ്യം  ഒഴുക്കുള്ള ഒരു ഭാഗത്തേക്ക് പോയി രാവിലെ കുളിക്കാത്തവര്‍ ഒക്കെ ഒന്ന് നന്നായി കുളിച്ചു അതും കയിഞ്ഞു തിരിച്ചു കയറാന്‍ നോക്കിയപ്പോയാണ് അതിന്റെ താഴ്ച്ചയുടെ യഥാര്‍ത്ഥ ലെവല്‍ മനസിലായത് കോണി കയറി തീരുന്ന ഇടത്ത് എല്ലാം ക്നടരിഞ്ഞു ഇളനീര്‍ , തണ്ണി മത്തന്‍ ബിസിനെസ്സ്‌ പോടീ പോടിക്കുന്നുണ്ട് ഒരു ഇളനീര്‍ കുടിക്കാത്തവര്‍ ആരും ഉണ്ടാവില്ല കാരണം അത്രയ്ക്ക് ഡെപ്ത് ഉണ്ട് ആ ഒഴുക്കിലെക്കിറങ്ങി ചെല്ലാന്‍ നമ്സക്കാരവും നിര്‍വഹിച്ചു അവിടെ നിന്നും മൈസൂരില് വഴി കുടഗിലെ മടിക്കേരി ആയിരുന്നു ലക്‌ഷ്യം രണ്ടാം ദിവസത്തെ സ്റ്റേ മടിക്കേരിയില്‍ മുന്‍പേ റെഡി ആകിയിട്ടുള്ളത് കൊണ്ട് ആ കാര്യത്തില്‍ ടെന്‍ഷന്‍ ഫ്രീ ആയിരുന്നു
രാവിലത്തെ കുളി വെള്ള ചാട്ടത്തില്‍  ( വൈകുന്നേരം )

അളിയാ കൈ വിടല്ലേ 

ഹോ ... പണ്ടാരം അടങ്ങാന്‍ ഇതെത്രയാ സ്റ്റെപ്പ് 
അവിടെ നിന്നും 180 കിലോ മീറ്റര്‍ സഞ്ചരിക്കണം മടിക്കേരിയിലേക്ക് മൈസൂരില്‍ എത്തി മസാല ദോശയും ചായയും കുടിച്ചു യാത്ര തുടര്‍ന്ന് സമയം രാത്രി ഒരു മണിയോട് അടുത്ത് മടിക്കെരിയിയിലെ ഞങ്ങളുടെ താമസ സ്ഥലം ആയ വീട്ടില്‍ എത്തി .. വയനാട്ടിലെ പോലെ തന്നെ എസ്ടട്ടിന് നടുവിലായി ഒരു മനോഹരമായ ഒരു വീട് നല്ല സൌകര്യവും അതി മനോഹരമായ കാലാവസ്തയും യാത്ര ക്ഷീണത്തെ പമ്പ കടത്തി 
കുടഗിലെ നമ്മുടെ ഇട ത്താവളം 

നമ്മുടെ എല്ലാം എല്ലാമായ ഫോട്ടോ ഗ്രാഫര്‍ 

ഇട വഴി 

പിറ്റേന്ന് രാവിലെ എണീറ്റ്‌ മടിക്കേരിക്കടുത്തുള്ള നിസാര്‍ ഗധാമ എന്നാ ദ്വീപിലെക്കയിരുന്നു യാത്ര വഴിയില്‍ വെച്ച് രാവിലത്തെ ചായ കുടിച്ചു യാത്ര തുടര്‍ന്നു . നമ്മുടെ താമസ സ്ഥലത്ത് നിന്നും 20 കിലോ മീറ്റര്‍ മാത്രമേ അവിടേക്കുള്ളൂ  പ്രക്രതി രമണിയമായ ഒരു സ്ഥലം ദ്വീപിലേക്ക് കടക്കാന്‍ തൂക്കു പാലവും ആ ദ്വീപിനുള്ളില്‍ അരുവികളും പക്ഷികളും പല തരത്തിലുള്ള കാട്ടു മരങ്ങളും ഒപ്പം ആന സവാരിയും കൂടി ആയപ്പോള്‍ യാത്ര ആനന്ദകരമായി... 
ഹോട്ടലിലുള്ളത് മുഴുവന്‍ കാലിയാക്കി അതിന്‍റെ ക്രെഡിറ്റ്‌  ജെമ്ഷിക്ക് :)

തൂക്കു പാലം 



ഏറു മാടത്തില്‍ 


ഇനി വല്ലതും അകത്തക്കിയിട്ടു   മതി ബാക്കി കറക്കം ...വിശക്കുന്നു :(

ദാ ...ഒന്നിങ്ങോട്ടു നോക്കിയെ .....

ഹോ ഈ കാമറ ഒരു സംഭവം തന്നെ ഇതില്‍ ഞാനെന്തൊരു  ഗ്ലാമറാ ....

നിസാര്‍ ഗധാമ ഒരു മനോഹര കാഴ്ച 


എനിക്കുമുണ്ട് കാമറ 



ചെറിയ അരുവികളും മരങ്ങളും ഒരു വിശ്രമത്തിനു പറ്റിയ അന്തരീക്ഷം തന്നെ ഉളവാക്കുന്നു ഉച്ചക്ക് മുന്‍പായി അവിടെ നിഇനും തിരിച്ചു നേരെ പോയത് കുടഗിലെ പ്രശസ്തമായ ബുദ്ധമതക്കാരുടെ ആരാധന കേന്ദ്രത്തിലേക്കാണ് അവിടെ എത്തിയപ്പോള്‍ വെയിലിന്റെ കാഠിന്യം കൂടിയിരുന്നു  അവരുടെ ഉച്ച പ്രാര്‍ത്ഥന സമയമായിരുന്നു അപ്പോള്‍ . അല്പ സമയം അവിടെ ചെലവയിച്ച ശേഷം തിരിച്ചു  നമ്മുടെ താമസ സ്ഥലത്ത് വന്നു ഉച്ച ഭക്ഷണം കഴിച്ചു അല്പ്പം വിശ്രമിച്ചു
മരം ചുറ്റി പ്രണയം ഒരു റിഹെയ്സല്‍ 



മാനുകളോടൊപ്പം 


ബുദ്ധ ക്ഷേത്രം 



നാലു മണി ആയപ്പോയെക്കും നാട്ടിലേക്കുമടങ്ങാന്‍  ഒരുങ്ങി . പോകുന്ന വഴിയില്‍ മടി ക്കേരി ടൌണില്‍ ഉള്ള മനോഹരമയ ഉദ്യാന കേന്ദ്രവും വ്യൂ പോയിന്റിലും സന്ദര്‍ശിച്ചു  അവിടെ ചുറ്റി കാണിക്കുന്ന ട്രെയിന യാത്രയും കൂടി നടത്തി വിരാജ് പേട്ട വഴി കൂട്ട് പുഴ ചുരം ഇറങ്ങി നാട്ടിലേക്കു തിരിച്ചു  
മടിക്കരിയിലെ ട്രെയിന്‍ 



വ്യൂ പോയിന്റ്‌ - മടിക്കേരി 



ഇനു മോള്‍ ഹാപ്പിയാണ് 

Sunday, February 19, 2012

ഖത്തറില്‍ 1456ദിവസങ്ങള്‍ മിനുട്ടുകളെപോലെ എന്‍റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍ സംസകാരികപരമായി എനിക്കും കുടുംബത്തിനും എന്താണ് ഖത്തര്‍ നല്‍കിയ സംഭാവന എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല.... 

...ചരിത്രാന്നെഷികളുടെ ഒരു ത്രില്ലില്‍ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ച്‌ തിരിച്ചുപ്പോരുമ്പോള്‍ വണ്ട്യ്ക്ക് ചരിത്ര മുറങ്ങുന്ന മണ്ണ് വിട്ടു പോരാന്‍ ഒരു വിമ്മിഷ്ടം ....എന്തോ ഞങ്ങള്‍ കണ്ടതിലും കൂടുതല്‍ അത് കണ്ടുവോ ആവോ..?

കൂടുതല്‍ തിരയില്‍ നോക്കുമല്ലോ http://thirayil.blogspot.com/2012/02/blog-post_17.html 



നല്ലതെല്ലെങ്കിലും ഒരു അഭിപ്രായം പറഞ്ഞുകൂടെ 

Friday, February 10, 2012





Tuesday, January 24, 2012

മൈസൂരിലേക്ക് ഒരു ബൈക്ക്‌ യാത്ര


യാത്രകള്‍ ഹരമായിരുന്നു എനിക്കും സുഹ്ര്‍ത്തുക്കള്‍ക്കും . അതിനു സീസണോ ഓഫ്‌ സീസണോ എന്നൊന്നുമില്ല, മുന്‍ കൂട്ടിയുള്ള പ്ലാനിങ്ങും ഉണ്ടാവാറില്ല. മൂന്ന് വര്‍ഷം മുന്‍പ്‌ നടന്ന ഒരു യാത്ര ഞാന്‍ ഇവിടെ കുറിക്കുന്നു....പതിവ് പോലെ മഗ്രിബ് നമസ്ക്കാരം കഴിഞ്ഞു പള്ളിയുടെ മുന്‍പില്‍ ഞാനും സാജിറും റഹീസും നില്‍ക്കുമ്പോയാണ് യാത്രകളുടെ ആശാന്‍ ഫൈസല്‍ വന്നു ചോദിച്ചു നമുക്ക് ഇപ്പൊ വയനാട്ടിലേക്ക് പിടിച്ചാലോ എന്ന് “സുഖംമില്ലേ നിങ്ങക്ക്” എന്നായിരുന്നു എന്‍റെ മറുപടി അപ്പോള്‍ റഹീസ് പറഞ്ഞു നാളെ സുബഹിക്ക് ശേഷം പോകാം എന്ന് എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു... പറഞ്ഞത് പോലെ

എല്ലാവരും കൃത്യം ആറു മണിക്ക് തന്നെ പെരിങ്ങത്തൂരില്‍ എത്തി ബൈകിലയിരുന്നു യാത്ര ,രണ്ടു ബൈക്കുകളിലായിനാലു പേര്‍ ഞാനും സാജിറും, ഫൈസലിനൊപ്പം റഹീസും.. ബൈകിലുള്ള വയനാട്‌ യാത്ര ഒരു പ്രത്യേക അനുഭവമാണ് കുറ്റ്യാടി വഴി ചുരം കയറുമ്പോള്‍ തന്നെ

ആ യാത്രയുടെ നവ്യാനുഭവം മനസിലാകും പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ആസ്വദിചു കൊണ്ട് ഞങ്ങള്‍ ചുരം കയറി

..


നേരെ പോയത്‌ കുറുവ ദ്വീപിലേക്കാണ് വയനാടിന്റെ വിനോദ സഞ്ചാര ഭുപടത്തില്‍ ഒഴിച്ച് കുടാന്‍ പറ്റാത്ത ആള്‍ താമസം ഇല്ലാത്ത ദ്വീപാണ് കുറുവ ദ്വീപ്‌. കബനി പുഴ കടന്നു വേണം ഇവിടേയ്ക്ക് പോകാന്‍ ഇതിനു വേണ്ടി ബോട്ട് സര്‍വിസ് ഉണ്ട് കുറച്ചു സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് ഇതിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ നടന്നും പോകാം..


കുറുവ ദ്വീപ്‌

നടന്നായിരുന്നു ഞങ്ങള്‍ ദ്വീപിലേക്ക് പോയത്‌ നാലു പേരും കൈകള്‍ തമ്മില്‍ പിടിച്ചു കൊണ്ട് ദ്വീപിലെത്തി ചെറിയ അരുവികളും വൃക്ഷങ്ങളും പക്ഷികളും ചാങ്ങടവും ഒക്കെ ആയി പ്രകൃതിയുടെ അതി മനോഹരമായ തനധ് രൂപമാണ്‌ 950ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന കുറുവ ദ്വീപ്‌.



കുറുവയിലൂടെ ഒഴുകുന്ന കബനി നദി

ഒരുപാട് വിനോദ സഞ്ചാരികള്‍ അവിടെ ഉണ്ടായിരുന്നു. കബനി പുഴയുടെ കൈ വരികള്‍ ആ കാടിന്റെ ഉള്ളിലൂടെയും ഒഴുകുന്നുണ്ട് ആ ഒഴുക്കില്‍ ഞങ്ങള്‍ നാലു പേരും മതി മറന്നു കുളിച്ചു സമയം പോയത്‌ അറിഞ്ഞതെയില്ല വൈകിട്ട് മൂന്ന് മണി ആയി കാണും അവിടെ നിന്നും തിരിച്ചു നാട്ടിലേക്കു പോകാം എന്ന് പറഞ്ഞു.. തിരിക്കുന്ന വഴിയില്‍കാടിന്റെ ഇരു വശങ്ങളിലും ആയി ധാരാളം മാനുകളെ കാണാന്‍ സാധിച്ചു

ദ്വീപില്‍ നിന്നും മടങ്ങി ഹൈവേയിലേക്ക് ക കടകുമ്പോള്‍ ആണ് കേരള ടുറിസം വകുപ്പിന്റെ ഒരു ബോര്‍ഡ്‌ കണ്ടത്‌ മൈസൂര്‍ 110 കി മി എന്ന് ഇത് ചൂണ്ടി കാണിച്ച കൊണ്ടു ഫൈസല്‍ പറഞ്ഞു “മൈസൂര്‍ വരെ പോയാലോ?”... ഇപ്പൊ മൈസൂരില്‍ പോകണോ അതും ബൈക്കില്‍ !!! ഞാന്‍ ഒന്ന് അന്ധാളിച്ചു, അവന്‍ ഞങ്ങള്‍ മൂന്ന് പേരെ കൊണ്ട് സമ്മധിപ്പിച്ചു... മുന്‍പേ എപ്പോയോ ഞാന്‍ മൈസൂരില്‍ പോയിട്ടുണ്ട് പക്ഷെ ഒന്നും ഓര്‍മയില്‍ ഇല്ല... അങ്ങനെ അവിടെ നിന്നും ഞങ്ങള്‍ യാത്ര തുടര്‍ന്ന് മൈസൂരിലേക്... സമയം വൈകുന്നേരം നാലു മണി കഴിഞ്ഞു ഉച്ച ഭക്ഷണം കഴിക്കത്തതിനാല്‍ വയറ്റില്‍ “ഗാന മേള” തുടങ്ങിയിരുന്നു.. ബാവലി വഴി മൈസൂരിലേക്ക് പോകാന്‍ ഒരു ഷോര്‍ട്ട് വഴി ഉണ്ടെന്നു അവിടെ നിന്നും ഒരാള്‍ പറഞ്ഞു തന്നു... ആ റോഡിലേക്ക് തിരിയുന്നതിനു മുന്‍പായി ഒരു ഉപ്പുപ്പയും ഉമ്മുമ്മയും നടത്തുന്ന ചെറിയ ചായ കട കണ്ടു അവിടെ നിന്നും ഭക്ഷണം കഴിച്ചു നല്ല നടന്‍ വിഭവങ്ങള്‍...

അതിനു ശേഷം യാത്ര തിരിച്ചു വളരെ മോശമായ റോഡ്‌ വാഹനങ്ങള്‍ ഒന്നും തീരെ ഇല്ല വിജനമായ സ്ഥലം എനിക്ക് അല്‍പ്പം ഭയം ഉണ്ടായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല .റോഡിന്റെ മോശമായ അവസ്ഥ കാരണം വളരെ പതുക്കെ മാത്രമേ പോകാന്‍ പറ്റുന്നുള്ളൂ.

സമയം പത്തു പതിനൊന്നു മണി ആയപ്പോയെക്കും മൈസൂര്‍ ഹൈവേയില്‍ എത്തി അവിടെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു , അവിടെ നിന്നും അര മണിക്കൂര്‍ കൂടിയുണ്ട്‌ മൈസൂര്‍ ടൌണിലേക്ക് എന്ന് ഹോട്ടലില്‍ നിന്നും പറഞ്ഞു ബൈക്ക്‌ ഓടിക്കുന്നതിനാല്‍ ഉറക്കമില്ലെങ്കിലും നല്ല ക്ഷീണം ഉണ്ടായിരുന്നു എല്ലാവര്‍ക്കും , 12 മണി അയപ്പോയെക്കും മൈസൂര്‍ സിറ്റിയില്‍എത്തി.

ഞങ്ങളെ കണ്ട ഉടനെ ഒരു ഓട്ടോക്കാരന്‍ പിന്നില്‍ കൂടി “ബായ് സാബ് റൂം ചായിഹെ ?” ( റൂം വേണോ ) എന്ന് ചോദിച്ചു കൊണ്ട്, അവന്‍ “ മേരാ പീച്ചേ ആജഹോ” ( എന്റെ പിന്നാലെ വരു) എന്ന് പറഞ്ഞു ഓട്ടോയുമായി പറപ്പിച്ചു, ഒരു ഹോട്ടലില് ഞങ്ങളെയും കൂട്ടി പോയി സംസാരിച്ചു ഡ്രൈവര്‍ കന്നടയിലാണ് സംസാരം, കുറെ എന്തൊക്കെയോ സംസാരിച്ചു അതിനു ശേഷം റിസപ്ഷനിസ്റ്റ് പറഞ്ഞു 1500 രൂപ എന്ന് .. ഫൈസല്‍ “ വേണ്ട നമ്മള്‍ ഫ്രണ്ടിന്റെ കൂടെ താമസിക്കും” എന്ന് പറഞ്ഞു അവിടെ നിന്നും തടി ഊരി, കൂടെയുള്ള റഹീസ് ചോദിച്ചു ഏത് ഫ്രണ്ട് ?

അവസാനം ഓട്ടോക്കാരന്‍ പോയപ്പോള്‍ ആ ഹോട്ടലില്‍ തന്നെ കയറി ഫൈസല്‍ 1000 രൂപയ്ക്ക് മുറി എടുത്തു, പിന്നെയാണ് അവന്‍ ആ ഗുട്ടന്‍സ് പറഞ്ഞു തന്നത് ഫൈസലിന് കന്നഡ അറിയാം ആ ഓട്ടോക്കാരന്‍ ഹോട്ടലുകരനുമായി സംസാരിച്ചത്‌ 500 രൂപ അവനു കമ്മിഷന്‍ വേണം എന്നതായിരുന്നു.. ഫൈസല്‍ കന്നടയില്‍ ഇ കാര്യം റിസപ്ഷനിസ്റ്റ്നോട് പറഞ്ഞപ്പോ അവന്‍ ഒന്ന് പരുങ്ങി വേഗം റൂമും തന്നു

ആ രാത്രി അവിടെ തങ്ങി രാവിലെ തന്നെ എഴുന്നേറ്റു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് മൈസൂര് നിന്നും 19 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍റെ ഭരണ ശിരാ കേന്ദ്രമായ ശ്രിരംഗ പട്ടണത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്ന്

ബംഗ്ലൂര്‍ ഹൈവേയിലൂടെ സഞ്ചരിച്ചലാണ് ശ്രിരങ്കപട്ടണതെത്തുക. അവിടെ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ജാമിയ മസ്ജിദ്‌ , വെടിയേറ്റ്‌ രക്തസാക്ഷിയായ സ്ഥലം , ടിപ്പുവും പിതാവ് ഹൈദരലി മാതാവ്‌ ഫക്രുനിസ്സ എന്നിവരുടെ കബറുകള്‍ സ്ഥിതി ചെയുന്ന ഗുംബസ്സ് എന്നാ സ്ഥലവും അതിനോട് തൊട്ടുള്ള പുരതനമായ മസ്ജിദും സന്ദര്‍ശിച്ചു.

ടിപ്പു സുല്‍ത്താന്‍ രക്ത സാക്ഷിയായ സ്ഥലം


ജാമിഅ മസ്ജിദിന്‍റെ മിനാരം

അവിടെ നിന്നും നമസ്ക്കാരവും നിര്‍വഹിച്ചു പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടു മണി കഴിഞ്ഞിരുന്നു ... ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണവും കഴിച്ച് നാട്ടിലേക്കുള്ള യാത്ര തിരിച്ചു.

മൈസൂര്‍ സിറ്റിക്ക് അടുത്തുവെച് ഹെല്‍മെറ്റ്‌ ഇല്ലാത്തതിന്റെ പേരില്‍ പോലീസ്‌ പിടിച്ചു, ലൈസന്‍സ്നു ചോദിച്ചപോ ഫോട്ടോ ഇല്ലാത്ത ഫൈസലിന്റെ ലൈസന്‍സ് കൂടി കണ്ടപ്പോള്‍ പോലീസിനു കലി കയറി .പക്ഷെ കേരള പോലീസിനെ പോലെ കണ്ണില്‍ ചോര ഇല്ലാത്തവര്‍ അല്ല, ഹെല്‍മെറ്റും ലൈസന്‍സും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും 100 രൂപ മാത്രമേ അവര്‍ ചോദിച്ചുള്ളൂ.

അതും കൊടുത്തു ആ നഗരവും കഴിഞ്ഞു യാത്ര തുടര്‍ന്ന ഹുന്‍സൂര്‍,കുട്ട വഴി ആയിരുന്നു മടക്കം വൈകുന്നേരം അഞ്ചര മണി ആയപ്പോയെക്കുംകേരളത്തിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടി വനാന്തരത്തിലേക്ക്‌ പ്രവേശിച്ചു റോഡു വളരെ മോശം, മറ്റു വാഹനങ്ങള്‍ ഒന്നും കാണാനും ഇല്ല .. കാടിന്റെ തുടക്കത്തില്‍ തന്നെ കന്നടയിലും ഇംഗ്ലീഷിലുമയി “ വന്യ മൃഗങ്ങളെ സൂക്ഷിക്കുക “ എന്നാ ബോര്‍ഡുകള്‍ കണ്ടിരുന്നു.

നല്ല ഇരുട്ടാണ് , ഇരു വശത്തും ഘോരമായ വനം ,പക്ഷികളുടെ മൂളല്‍ കേള്‍ക്കാം ഞാനാണ് ബൈക്ക്‌ ഓടിക്കുന്നത് റോഡു വളരെ മോശമായതിനാല്‍ പതുക്കയായിരുന്നു യാത്ര കിലോ മീറ്ററുകള്‍ താണ്ടി കാടു മാറി “നാട്” ഇപ്പൊ കാണും എന്നാ പ്രതീക്ഷയും അല്‍പ്പം ഭയത്തോടെയും ( ആന ഇറങ്ങുമോ )പതുക്കെ നീങ്ങി

എന്‍റെ തൊട്ടു പിറകിലായി റഹീസം ഫൈസലും വന്നു, എനികുണ്ടായ ഭയം സ്വന്തം “ആസ്വദിക്കേണ്ട” എന്ന് കരുതി പിറകില്‍ ഇരുന്ന സാജിര്‍നു കൂടി ഞാനത് പകര്‍ന്നു കൊടുത്തു, അപ്പോയത ദൂരെ രണ്ടു കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു ആ സമയം എന്‍റെ കാലുകള്‍ മൊബൈലിന്റെ വൈബ്രറേഷെന്‍ പോലെ വിറച്ചു ... ബൈക്ക്‌ നിര്‍ത്തി ഒരു 20 മീറ്റര്‍ അകലെയായി റോഡിനു കുറുകെ ഒരു വലിയ കാട്ടുപോത്ത്‌ നിലയുറപ്പിചിരിക്കുന്നു !! എന്‍റെ ഹൃദയത്തിന്റെ ഇടിപ്പും കാലിന്റെ വിറയും ഹൈ ലെവലില്‍ ആയി,

ബൈകിന്റെ ഹെഡ്‌ ലൈറ്റ് ഓഫാക്കി അവിടെ നിര്‍ത്തി ഞാന്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ഓടാനുള്ള സ്ഥലം നോക്കി വെച്ചു മുള്‍ മുന എന്നൊക്കെ എവിടെയോ വായിച്ച അറിവ് മാത്രമേ ആ സമയം വരെ ഉണ്ടായിരുനുള്ളൂ എന്താണ് അതെന്നു ആ 5 മിനുട്ടില്‍ എനിക്ക് മനസ്സിലായി, പെട്ടെന്നതാ ആ ഭീമന്‍ കാട്ടുപോത്ത്‌ വനത്തിന്റെ ഒരു ഭാഗത്തേക്ക് കുതിച്ചു കയറി പോയി.

ജീവന്‍ തിരിച്ചു കിട്ടിയത്തിന്‍റെ ആശ്വാസത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു യാത്ര തുടര്‍ന്ന് അര മണിക്കൂര്‍ കൂടി മുന്നോട്ട് പോയപ്പോള്‍ കേരള അതിര്‍ത്തിയുടെ ചെക്ക്‌ പോയിന്റ്‌ എത്തി അവിടെ അടച്ചിരിക്കുന്നു, വേറെ വാഹനങ്ങള്‍ ഒന്നും അവിടെ കണ്ടില്ല,

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡ്‌ പുറത്തു വന്നു ചോദിച്ചു എവിടെ നിന്നുമാണ് വരുന്നത് എന്ന് കാര്യം വിവരിച്ചപ്പോള്‍ നമ്മള്‍ വന്ന കാട്ടിലൂടെയുള്ള രാത്രി യാത്ര നിരോധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത് വന്യ മൃഗങ്ങള്‍ കൂടുതല്‍ ആയി ഇറങ്ങുന്നതിനലാണ് ഇ യാത്ര നിയന്ത്രണം എന്ന് കൂടി കേട്ടപ്പോള്‍ ആ കാട്ടുപോത്തിന്റെ ഭീകര രൂപം എന്റെ മനസ്സില്‍ വന്നു വീണ്ടും വീണ്ടും തട്ടി ഉണര്‍ത്തി, അവിടെ നിന്നും നേരെ ചുരം ഇറങ്ങി നാട്ടിലേക്കു ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സാഹസിക യാത്ര.

ഫോട്ടോകള്‍ക്ക് ഗൂഗിള്‍ അമ്മാവനോടു കടപ്പാട് :)

www.shafeekpayeth.blogspot.com


Saturday, December 24, 2011

എന്‍.എ.എം. കോളേജില്‍ ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് അനുവദിക്കും -മന്ത്രി മോഹനന്‍



കല്ലിക്കണ്ടി: എന്‍.എ.എം. കോളേജില്‍ ആധുനിക സംവിധാനത്തോടെയുള്ള ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട് നിര്‍മിക്കാന്‍ ആറുലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. യു.ജി.സി. സഹായത്തോടെ കോളേജില്‍ തുടങ്ങിയ കരിയര്‍ ആന്‍ഡ് കൗണ്‍സലിങ് കേന്ദ്രത്തിന്റെയും തുല്യ അവസര കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വെറ്ററിനറി സര്‍വകലാശാലയുടെ ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സും കോളേജില്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. കെ.കെ.മുസ്തഫ അധ്യക്ഷനായി. മാനേജര്‍ കെ.കെ.മുഹമ്മദ്, ഡോ. എം.കെ.മധുസൂദനന്‍, പ്രൊഫ. എം.കെ. സാഹിര്‍, ബി.സനൂജ് അലി കുയ്യാലില്‍, യൂണിയന്‍ ചെയര്‍മാന്‍ ആസിഫ് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Saturday, November 19, 2011

Eimaste'11